സംസ്കരിച്ച മനുഷ്യവിസർജ്യം ഉപയോഗിച്ച് കൂടുതൽ കരുത്തുള്ള പുതിയ തരം കോൺക്രീറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യയിലെ ശാസ്ത്രജ്ഞർ. മണിപ്പാൽ യൂണിവേഴ്സിറ്റി ജയ്പ്പൂരിലെ സിവില് എഞ്ചിനീയറായ രഘുവേഷ് തിവാരിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പുതിയ കണ്ടെത്തലിന് പിന്നിൽ. തെലങ്കാനയിലെ വറങ്കളിലുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ശേഖരിച്ച സംസ്കരിച്ച മലിനജല അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് ഇവർ ‘ബയോചാർ’ (Biochar) നിർമ്മിച്ചത്. ഓക്സിജന്റെ അളവ് വളരെ കുറഞ്ഞ അന്തരീക്ഷത്തിൽ ജൈവവസ്തുക്കൾ ചൂടാക്കുമ്പോൾ ലഭിക്കുന്ന കാർബൺ അടങ്ങിയ പദാർത്ഥമാണ് ബയോചാർ. ഈ പഠനത്തിനായി, സംസ്കരിച്ച മലിനജല Read More…
Month: September 2026
പേരക്കുട്ടിയെ വളർത്തിയത് 15 വർഷം; മകനിൽ നിന്ന് 51 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് അമ്മ കോടതിയിൽ!
ചൈനയിലെ ഒരു കുടുംബവഴക്ക് അപൂർവ്വമായ ഒരു നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. തന്റെ പേരക്കുട്ടിയെ വളർത്താൻ കഴിഞ്ഞ 15 വർഷത്തോളമായി ചെലവഴിച്ച തുകയും പ്രയത്നവും കണക്കാക്കി, മകനിൽ നിന്ന് ഏകദേശം 51 ലക്ഷം രൂപ ($54,000) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു മുത്തശ്ശി രംഗത്തെത്തി. 2014-ൽ മകൻ ലിയാങ് വിവാഹമോചനം നേടിയതിനെത്തുടർന്നാണ് ഷു എന്ന മുത്തശ്ശി നാല് വയസ്സുള്ള പേരക്കുട്ടിയുടെ പ്രധാന സംരക്ഷകയായി മാറുന്നത്. സ്വന്തം ഭർത്താവുമായി പിരിഞ്ഞ ശേഷം മകന്റെ വീട്ടിലേക്ക് താമസം മാറ്റിയ ഷു, പിന്നീട് കുട്ടിയുടെ പൂർണ്ണ Read More…
അമേരിക്കയൊക്കെ എന്ത്? ലോകത്തിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന പ്രധാനമന്ത്രി, വർഷം 26 കോടി രൂപ!
സിംഗപ്പൂരിലെ പ്രധാനമന്ത്രിയുടേതും മന്ത്രിമാരുടേയും ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി ലോറൻസ് വോങ് പാർലമെന്റിനെ അറിയിച്ചു. മന്ത്രിമാരുടെ ശമ്പളത്തിൽ 60 ശതമാനത്തിലധികമാണ് വർദ്ധനവ് വരുന്നത്. മിടുക്കരായ ആളുകളെ ഭരണരംഗത്തേക്ക് ആകർഷിക്കാനും നല്ല ഭരണം ഉറപ്പാക്കാനുമാണ് ഉയർന്ന ശമ്പളം നൽകുന്നതെന്നാണ് സിംഗപ്പൂർ സർക്കാരിന്റെ വാദം. എങ്കിലും, സാധാരണക്കാരായ പൗരന്മാരുടെ വരുമാനത്തേക്കാൾ വളരെ ഉയർന്ന തുക മന്ത്രിമാർക്ക് നൽകുന്നത് രാജ്യത്ത് രാഷ്ട്രീയമായി ഏറെ സംവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പുതിയ മാറ്റത്തോടെ പ്രധാനമന്ത്രിയുടെ പ്രതിവർഷ ബെഞ്ച്മാർക്ക് ശമ്പളം 22 ലക്ഷം സിംഗപ്പൂർ ഡോളറിൽ നിന്ന് Read More…
‘ജിന്ന് മന്ത്രിച്ചൂതിയ അദ്ഭുത പഴത്തിന്’ 2500 രൂപ! സൂചി പ്രയോഗത്തില്‍ തട്ടിപ്പ്; മലപ്പുറത്ത് വ്യാജ ചികിത്സാകേന്ദ്രം പൂട്ടിച്ച് നാട്ടുകാർ!
ജിന്ന് മന്ത്രിച്ച പഴമെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിപ്പിച്ചു. മലപ്പുറം തിരുനാവായയിൽ ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടന്നിരുന്നത്. ഒരു ഏത്തപ്പഴത്തിന് 1000 മുതൽ 2500 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. ആലപ്പുഴ സ്വദേശിയായ ജമാലുദ്ദീന്റെ നേതൃത്വത്തിൽ തിരുനാവായ കൊടയ്ക്കലിൽ പ്രവർത്തിച്ചിരുന്ന ‘ജിൻ മഹർ’ എന്ന സ്ഥാപനമാണ് നാട്ടുകാർ പൂട്ടിപ്പിച്ചത്. തട്ടിപ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി Read More…
ആ ഡിങ്കോൾഫിയല്ല ഈ ഡിംഗോൾഫി! സ്കോച്ച് വിസ്കി വ്യവസായത്തിൽ ചരിത്രമെഴുതി ഒരു മലയാളി! കോട്ടയംകാരന്‍
കോട്ടയത്തെ ചെറിയൊരു ഗ്രാമത്തിൽനിന്ന് യുകെയിലെത്തി, ലോകത്തിലെ ഏറ്റവും കടുത്ത നിയന്ത്രണങ്ങളുള്ള സ്കോച്ച് വിസ്കി മേഖലയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് സെബിന്‍ മാത്യു എന്ന മലയാളി സംരംഭകൻ. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് സ്കോച്ച് വിസ്കി വ്യവസായത്തിൽ സ്വന്തമായി ബ്രാൻഡ് തുടങ്ങുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടമാണ് ഇദ്ദേഹം കൈവരിച്ചത്. 2025-ൽ ‘ഗ്ലെൻമൂർ വിസ്കി’ (Glenmoor Whisky) എന്ന പേരിൽ ആരംഭിച്ച ഈ സംരംഭം 2026-ലാണ് ‘ഡിംഗോൾഫി സ്പിരിറ്റ്സ്’ (Dingolfi Spirits) എന്ന് മാറ്റിയത്. കമ്പനിയുടെ ആദ്യ ഉൽപ്പന്നമായ ‘ഡിംഗോൾഫി Read More…
‘മിറർ സെൽഫി’യിൽ പെൺകുട്ടിയെ ചുംബിച്ച് വൈഭവ്; പ്ലീസ് …. ആ പയ്യനെ വെറുതെവിടൂ…. വ്യാജ ചിത്രത്തിനെതിര വ്യാപക വിമർശനം
ചെന്നൈ: പതിനഞ്ചുകാരനായ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയും എഐ വ്യാജ ചിത്രങ്ങൾക്ക് ഇരയായി. ഒരു പെൺകുട്ടിയും വൈഭവ് സൂര്യവംശിയും ഒരുമിച്ചുള്ള വ്യാജ ചിത്രങ്ങളാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ‘മിറർ സെൽഫി’ രൂപത്തിലുള്ള ഈ ചിത്രത്തിൽ പെൺകുട്ടിയെ വൈഭവ് ചുംബിക്കുന്നതായുമുണ്ട്. ‘‘വൈഭവ് സൂര്യവംശിക്കൊപ്പമുള്ള ഈ പെൺകുട്ടി ആരാണ്? ആരാധകർ വലിയ ആകാംക്ഷയിലാണ്, ഇന്റർനെറ്റിലെ ഏറ്റവും ചൂടേറിയ ചർച്ചാവിഷയമായി ഇതു മാറിയിരിക്കുന്നു’’ എന്ന കുറിപ്പോടെയാണ് പല പേജുകളും ഈ ചിത്രം പങ്കുവെക്കുന്നത്. കേവലം 15 വയസ്സു മാത്രം പ്രായമുള്ള Read More…
ആപ്പിളിന്റെ വൻ സർപ്രൈസ്: ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ ‘ഐഫോൺ ഡ്യുവോ’ അവതരിപ്പിച്ചു! വില 1,90,162 രൂപ മുതല്‍
ആപ്പിൾ പാർക്കിൽ നടന്ന ആപ്പിളിന്റെ ഈ വർഷത്തെ വമ്പൻ ലോഞ്ച് ഇവന്റായ ‘സർപ്രൈസ് ആൻഡ് ഷൈനില്‍’ പുതിയ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ കമ്പനിയുടെ ആദ്യ മടക്കാവുന്ന ഫോണായ ‘ഐഫോൺ ഡ്യൂവോ’യും മറ്റ് പ്രധാന ഉൽപ്പന്നങ്ങളും ഔദ്യോഗികമായി പുറത്തിറക്കി . പോക്കറ്റിൽ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതും അതേസമയം ഐപാഡിന് സമാനമായ വലിയ സ്‌ക്രീൻ അനുഭവം നൽകുന്നതുമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മടക്കിവെക്കുമ്പോൾ പാസ്പോർട്ടിന്റെ വലിപ്പമുള്ളതിനാൽ ഒരു കൈകൊണ്ട് ഉപയോഗിക്കാൻ വളരെ സൗകര്യപ്രദമാണ്. മടക്കുനിവർത്തുമ്പോൾ ഇത് ആപ്പിളിന്റെ ഏറ്റവും Read More…
യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും! ഭക്ഷണമല്ലാത്തതും കഴിക്കുന്ന അവസ്ഥ, എന്താണ് പിക്ക സിൻഡ്രോം ?
അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും. ആന്ധ്രപ്രദേശിലെ പാലനാട് ജില്ലയിലാണ് സംഭവം. 33കാരിയുടെ വയറ്റിൽനിന്നാണ് ഇരുപതോളം അപൂർവ്വ വസ്തുക്കൾ ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകൾക്കൊടുവിൽ ഉള്ളിൽ ഇത്തരം വസ്തുക്കൾ കണ്ടെത്തിയതോടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഡോക്ടർമാർ ഇവ പുറത്തെടുത്തത്. പുറത്തെടുത്ത 14 പേനകളിൽ ഒരെണ്ണം മൂടിയില്ലാത്ത അവസ്ഥയിലായിരുന്നു. Read More…
കാമുകിക്ക് ഐഫോൺ സമ്മാനിക്കാൻ കഞ്ചാവ് കടത്ത്: കമിതാക്കള്‍ പിടിയിൽ ! ബൈക്കിൽ കടത്താൻ ശ്രമിച്ചത് ആറ് ലക്ഷത്തിന്റെ കഞ്ചാവ്
കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ പണം കണ്ടെത്താനായി കഞ്ചാവ് കടത്തിയെന്ന കേസിൽ യുവാവും സുഹൃത്തായ യുവതിയും പിടിയിലായി. ഒഡീഷയിൽ നിന്ന് ഹൈദരാബാദിലേക്ക് 12 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച പെദ്ദപ്പള്ളി സ്വദേശിയായ മിത്ര ചൈതന്യ (21), സുഹൃത്ത് ഹേമലത (20) എന്നിവരെ തെലങ്കാന എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് എൻഫോഴ്‌സ്‌മെന്റും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒഡീഷയിലെ പസുപുലങ്കയിൽ അഞ്ച് ദിവസത്തോളം താമസിച്ച് ഏകദേശം 16,000 രൂപ മുടക്കിയാണ് ഇരുവരും കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് Read More…









