സൂപ്പർതാരങ്ങളുടെ ഉയരങ്ങളിലേക്കുള്ള യാത്രയിൽ അവർ നേരിട്ട കഠിനമായ പോരാട്ടങ്ങൾ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. പ്രതിസന്ധികൾ നിറഞ്ഞ ഒരു ഭൂതകാലത്തുനിന്ന് ഇന്നത്തെ പ്രശസ്തിയിലേക്ക് ഉയർന്നുവന്ന കന്നഡ സൂപ്പർതാരം യാഷിന്റെ ജീവിതവും അത്തരമൊരു കഥയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെ.ജി.എഫ് 1’ എന്ന ചിത്രം യാഷിന്റെ ജീവിതം മാറ്റിയെഴുതിയെങ്കിലും, അതിലേക്ക് എത്തുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. വെറും 16-ാം വയസ്സിൽ കയ്യിൽ 300 രൂപയുമായി, എങ്ങനെയെങ്കിലും ഒരു ‘സൂപ്പർതാരം’ ആകണമെന്ന ഒറ്റ ആഗ്രഹത്തോടെയാണ് യാഷ് സ്വന്തം വീടുവിട്ട് ബെംഗളൂരുവിലേക്ക് വരുന്നത്. Read More…
Month: August 2026
“ഇമ്രാൻ ഖാൻ ജീവനോടെയുണ്ടോ?”: പുതിയ വെളിപ്പെടുത്തലിൽ പാകിസ്താനിൽ രാഷ്ട്രീയ കൊടുങ്കാറ്റ്
പാകിസ്താന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകളും അഭ്യൂഹങ്ങളും രാജ്യത്ത് വീണ്ടും ശക്തമാകുന്നു. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ജീവനോടെയുണ്ടായേക്കില്ലെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകനായ വജ്ഹാത് സയീദ് ഖാൻ അഭിപ്രായപ്പെട്ടതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജയിലിലുള്ള ഇമ്രാന്റെ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബവും പ്രതിപക്ഷ പാർട്ടികളും നിരന്തരം ആരോപിച്ചിരുന്നു. ഇതിനിടയിലാണ് പാക് സൈന്യത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് അവകാശപ്പെട്ട് വജ്ഹാത് സയീദ് ഒരു അഭിമുഖത്തിൽ ഈ പരാമർശം Read More…
‘അയാൾ ‘അന്യനെ’പ്പോലെ , വിവാഹനിശ്ചയം മുടക്കിയത് ഞാന്, അത് സ്നേഹമായിരുന്നില്ല’; ബ്രേക്കപ്പിനെപ്പറ്റി അനുപമ
തന്റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ചും അതിലുണ്ടായ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ആ ബന്ധത്തിൽ ഉണ്ടായിരുന്നത് സ്നേഹമായിരുന്നില്ലെന്നും തന്നെ പൂർണ്ണമായി നിയന്ത്രിക്കാനാണ് അയാൾ ശ്രമിച്ചതെന്നും അനുപമ വ്യക്തമാക്കി. ബന്ധം തുടങ്ങി അധികനാൾ കഴിയും മുൻപ് തന്നെ വിവാഹത്തിനായി അയാൾ നിർബന്ധിച്ചിരുന്നുവെന്നും താനാണ് അത് തുടർച്ചയായി മുടക്കിയതെന്നും ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുപമ വെളിപ്പെടുത്തി. ഏതാനും ഡേറ്റുകൾക്ക് ശേഷം തന്നെ വീട്ടിൽ കൊണ്ടുപോവുകയും കുടുംബത്തെ കാണിക്കുകയും ചെയ്തതായി അനുപമ പറയുന്നു. എന്നാൽ മൂന്ന് മാസം കഴിഞ്ഞപ്പോൾ Read More…
കിടക്കയിൽനിന്നും എഴുനേൽക്കാനും ഭക്ഷണം കഴിക്കാനും പരസഹായം വേണം; നടി ഷക്കീലയുടെ ഇപ്പോഴത്തെ അവസ്ഥ
അമിതമായ ഫോൺ ഉപയോഗത്തെത്തുടർന്ന് കഴുത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെരിഞ്ഞുകിടന്ന് മണിക്കൂറുകളോളം ഫോൺ ഉപയോഗിച്ചത് കഴുത്തിലെ ഞരമ്പുകളെ ബാധിച്ചതിനെത്തുടർന്നാണ് താരത്തിന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് ശസ്ത്രക്രിയ നടത്തേണ്ടിവന്നത്. ഫോൺ അമിതമായി ഉപയോഗിക്കരുതെന്നും കുട്ടികൾക്ക് ഫോൺ നൽകുന്നത് ഒഴിവാക്കണമെന്നും ഷക്കീല മുന്നറിയിപ്പ് നൽകി. തനിക്കൊരു ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഫോൺ ആവശ്യമുള്ള ഒരു ഉപകരണമാണെങ്കിലും ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും ഗൗരവമുള്ളൊരു കാര്യം പങ്കുവെച്ചുകൊണ്ട് ഷക്കീല പറഞ്ഞു. താൻ കിടക്കയിൽ ചെരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ Read More…
‘മമ്മൂക്ക അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല, ആ ഷര്ട്ട് പിന്നെ ഉപയോഗിച്ചില്ല’; ഭദ്രമായി സൂക്ഷിച്ച് ജിബിൻ ഗോപിനാഥ്
നടൻ ജിബിൻ ഗോപിനാഥിന്റെ അഭിനയമികവിനെ പ്രശംസിച്ച് മമ്മൂട്ടി സംസാരിച്ച വീഡിയോ മുൻപ് ശ്രദ്ധ നേടിയിരുന്നു. ‘കളംകാവൽ’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ ജിബിനെ ചേർത്തുപിടിച്ച് ‘ഡീയസ് ഈറെ’യിലെ മികച്ച പ്രകടനത്തെക്കുറിച്ച് മമ്മൂട്ടി സംസാരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ആ ചേർത്തുപിടിക്കൽ ഒട്ടും പ്രതീക്ഷിച്ചതല്ലെന്നാണ് ജിബിൻ ഇപ്പോൾ വ്യക്തമാക്കുന്നത്. അന്ന് ധരിച്ചിരുന്ന ഷർട്ട് താൻ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അതൊരു ഓസ്കാർ പുരസ്കാരം പോലെയാണെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ജിബിൻ വെളിപ്പെടുത്തി. താൻ ഇതുവരെ ചെയ്ത സിനിമകളുടെ സന്തോഷത്തിലായിരുന്നു Read More…
ലിഫ്റ്റ് വാഗ്ദാനം ചെയ്തു, 9വയസുകാരിയെ പീഡിപ്പിച്ചു; ക്രൂരത ആറാംക്ലാസുകാരനായ സഹോദരന്റെ മുന്നിൽവച്ച്
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ മെഹ്ഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ, സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപതു വയസ്സുകാരിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹത്തിൽ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. പെൺകുട്ടിയുടെ സഹോദരന്റെ മുന്നിൽ വച്ചാണ് പ്രതി ഈ കുറ്റകൃത്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയും ആറാം ക്ലാസുകാരനായ സഹോദരനും സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതി സ്കൂട്ടറിലെത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. കുട്ടികൾക്ക് നേരത്തെ പരിചയമുള്ളയാളായതിനാൽ ഇരുവരും സ്കൂട്ടറിൽ Read More…
വിരമിക്കൽ സൂചന?… ‘താങ്കൾ ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്നറിയില്ല, ഐ ലവ് യു, പാ….’: വികാരനിർഭരനായി മെസ്സി
പിതാവിന്റെ മരണത്തിനു പിന്നാലെ വികാരനിർഭരമായ കുറപ്പുമായി അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. പിതാവും തന്റെ മാനേജറുമായിരുന്ന ഹോർഹെ മെസ്സിയുടെ വേർപാടിലുണ്ടായ ആഘാതത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് താരം വിരമിക്കൽ സൂചന നൽകിയത്. പിതാവില്ലാതെ ഇനി എത്രനാൾ തന്റെ ഫുട്ബോൾ കരിയർ തുടരാൻ സാധിക്കുമെന്ന് അറിയില്ലെന്ന് മെസ്സി കുറിച്ചു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മാർ തുടങ്ങിയവരും ഈ കുറിപ്പിനു താഴെ അനുശോചനം രേഖപ്പെടുത്തി. ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഹോർഹെ മെസ്സി കഴിഞ്ഞയാഴ്ച റൊസാരിയോയിൽ വച്ചാണ് Read More…
ബാങ്ക് ജീവനക്കാരി മരിച്ച നിലയിൽ; പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി; ദാരുണസംഭവം
കർണാടകയിലെ താമസസ്ഥലത്ത് മലയാളി ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ യുവതിയുടെ പ്രതിശ്രുത വരനും ജീവനൊടുക്കി. എറണാകുളത്ത് ജോലി ചെയ്തുവരികയുമായിരുന്ന കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ ആണ് മരിച്ചത്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ അമലിനെ കണ്ടെത്തുകയായിരുന്നു. ഇരുവരും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വീഡിയോ കോൾ ചെയ്തിരുന്നതായാണ് സൂചന. കാസർകോട് പൂച്ചക്കാട് കിഴക്കേക്കര തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി. അനുശ്രീ (24) മരിച്ചതിന് പിന്നാലെയാണ് അമലും ജീവിതമവസാനിപ്പിച്ചത്. കർണാടകയിലെ എസ്.ബി.ഐ ഇൻസൂർ Read More…
‘സ്വന്തം അച്ഛനെപ്പോലും ആക്ഷേപിച്ചയാൾ, സ്ഥാനം പോയപ്പോൾ ജനാധിപത്യം ഓർമവന്നു’; ഗണേഷിന് സുകുമാരൻ നായരുടെ മറുപടി
കോട്ടയം: എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗം ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. സ്വന്തം പിതാവിനെപ്പോലും അധിക്ഷേപിച്ച ആളാണ് ഗണേഷ് കുമാറെന്നും അദ്ദേഹത്തിന്റെ പദവിയും നിലവാരവും ജനങ്ങൾ പരിശോധിക്കണമെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. സംഘടനയിൽ ജനാധിപത്യമില്ലെങ്കിൽ കേസ് കൊടുക്കുകയാണ് വേണ്ടതെന്നും എൻഎസ്എസിനെ തകർക്കാൻ നടക്കുന്നവരുടെ വാാലായിട്ടാണ് ഗണേഷ് കുമാർ സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെല്ലാം ഒന്നിച്ചിരിക്കുകയാണെങ്കിലും തനിക്കെതിരെ ഗൂഢാലോചന നടത്താൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Read More…









