Sports

മഴ കൊണ്ടുപോകുമോ ഇന്ത്യയുടെ ടെസ്റ്റ് ലോകകപ്പ് ഫൈനൽ പ്രതീക്ഷകൾ ? സാദ്ധ്യതകള്‍ ഇങ്ങനെ

കൊളംബോയിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനം ഇന്ത്യ ശക്തമായ നിലയിലാണ്. നാലാം ദിനം മഴമൂലം കളി നിർത്തിവെക്കുമ്പോൾ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ്. നിലവിൽ അവർക്ക് 16 റൺസിന്റെ നേരിയ ലീഡുണ്ട്. ഒന്നാം ഇന്നിംഗ്സിൽ സൊനാൽ ദിനുഷയുടെ സെഞ്ചുറിയുടെ കരുത്തിൽ 290 റൺസ് നേടിയ ശ്രീലങ്കയെ ഇന്ത്യ ഫോളോ ഓൺ ചെയ്യിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതറും മൂന്ന് വിക്കറ്റ് വീതവും അരങ്ങേറ്റക്കാരൻ Read More…

Crime

ട്രെയിനിൽ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; RPFഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് വീഴ്ത്തി; അസം സ്വദേശി പിടിയിൽ

തിരൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ ആക്രമിക്കുകയും ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അസം സ്വദേശിയായ റോയൽ രാജു (30) ആർപിഎഫിന്റെ പിടിയിലായി. കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വിട്ടപ്പോഴായിരുന്നു അതിക്രമം നടന്നത്. അക്രമിയുടെ പിടിയിൽ നിന്ന് കുതറിമാറി യുവതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സഹയാത്രികർ റെയിൽവേ അലർട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രതിയെ തടഞ്ഞുവെച്ചു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ആർപിഎഫ് എഎസ്ഐ ശശിയുടെ തലയ്ക്കടിച്ച് പ്രതി Read More…

Featured Sports

ഇന്ത്യാപ്പേടി ! പുരുഷന്മാരുമായി കളിച്ച് പാക് വനിതകൾ, മൈൻഡ് ഗെയിമിൽ ജയിക്കാൻ വേറിട്ട തന്ത്രം, ലക്ഷ്യം ഏഷ്യാ കപ്പ്

യുഎഇയിൽ നടക്കാനിരിക്കുന്ന വനിതാ ഏഷ്യാ കപ്പ് ടൂർണമെന്റിനായി വേറിട്ട രീതിയിലുള്ള പരിശീലനത്തിലാണ് പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം. ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന ക്യാമ്പിൽ പുരുഷ ടീമിനെതിരെ 20 ഓവർ മത്സരങ്ങൾ കളിച്ചാണ് അവർ ടൂർണമെന്റിനായി ഒരുങ്ങുന്നത്. കൗമാരക്കാരും മുതിർന്നവരുമായ ആൺകുട്ടികളുടെ ടീമിനെതിരെയാണ് പാകിസ്ഥാൻ വനിതകൾ ട്വന്റി-20 മത്സരങ്ങൾ കളിച്ചതെന്ന് ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ മികച്ച രീതിയിൽ തീരുമാനങ്ങൾ എടുക്കാനും ശക്തരായ എതിരാളികളെ നേരിടാനും കളിക്കാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. Read More…

Crime

കാമുകിക്ക് iPhone വേണം, റിസോർട്ടില്‍ താമസിക്കണം, അപ്പന്റെ 50 ലക്ഷം അടിച്ചുമാറ്റി മകന്‍, പിടിച്ച പൊലീസില്‍ ഏല്‍പ്പിച്ച് പിതാവ്

സ്വന്തം വീട്ടിലെ ലോക്കർ തകർത്ത് 50 ലക്ഷം രൂപയുടെ പണവും സ്വർണ്ണാഭരണങ്ങളും കവർന്ന 25-കാരൻ അറസ്റ്റില്‍. അസമിലെ ജോർഹാട്ടിൽ യാഷ് ധനുക അഗർവാൾ എന്ന യുവാവാണ് കവർച്ച നടത്തിയ ശേഷം അഹമ്മദാബാദിലേക്ക് കടന്നത്. തുടർന്ന് പിതാവ് നേരിട്ട് അഹമ്മദാബാദിലെത്തി മകനെ കണ്ടെത്തി ജോർഹാട്ടിൽ തിരികെ എത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഓഗസ്റ്റ് 11-ന് വീട്ടുകാർ പുറത്തുപോയ സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിസിനസ്സ് ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടുമായി Read More…

Spotlight

‘എന്നെ കൊന്നിട്ട് മുന്നോട്ടു പോയാല്‍ മതി’; ബുൾഡോസറിന്റെ യന്ത്രക്കൈയിൽ തൂങ്ങി പെൺപട! കൂട്ടയടി, തെരുവ് യുദ്ധം- വീഡിയോ

മഹാരാഷ്ട്രയിലെ ഠാണെ ജില്ലയിലുള്ള ഡോംബിവ്‌ലിയിൽ നിർമ്മിതി പൊളിച്ചുമാറ്റാൻ ബുൾഡോസർ എത്തിച്ചതിനെ തുടർന്ന് പ്രാദേശിക നിവാസികളും സ്ത്രീകളും പ്രതിഷേധവുമായി രംഗത്തെത്തിയത് വലിയ സംഘർഷത്തിൽ കലാശിച്ചു. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, സ്ഥലം ഒഴിപ്പിക്കുന്നതിനായി ബിൽഡർ ബുൾഡോസറുകളുമായി എത്തിയതോടെയാണ് ഭൂമി ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചത്. ബുൾഡോസർ എത്തിച്ചതറിഞ്ഞ് ഉടൻ തന്നെ പ്രദേശവാസികൾ സ്ഥലത്തടിച്ചുകൂടുകയും പൊളിക്കൽ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയുമായിരുന്നു. കെട്ടിടങ്ങൾ പൊളിക്കുന്നത് തടയാനായി നിരവധി സ്ത്രീകൾ ബുൾഡോസറിന് മുന്നിൽ നിലയുറപ്പിച്ചു. ഇതിനിടയിൽ ഒരു സ്ത്രീ ബുൾഡോസറിന്റെ യന്ത്രക്കൈയിൽ പിടിച്ച് മാറ്റാൻ Read More…

Lifestyle

ജീവിക്കാനുള്ള നെട്ടോട്ടം! ഓടുന്ന ട്രെയിനിൽ തൂങ്ങിനിന്ന് സ്ത്രീകളുടെ യാത്ര; ശ്വാസം നിലയ്ക്കും വീഡിയോ, വൈറൽ!

മുംബൈയില്‍ ലോക്കൽ ട്രെയിനിന്റെ വാതിലില്‍വരെ തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ ശ്വാസമടക്കിപ്പിടിച്ചാണ് ആളുകള്‍ കാണുന്നത്. യാത്രക്കാര്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ചും ഇത്തരത്തിൽ ജീവൻ പണയം വെച്ച് യാത്ര ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും നെറ്റിസൺസ് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. പല്ലവി എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച ദൃശ്യങ്ങളിൽ, ഓടുന്ന ട്രെയിനിന്റെ വാതിലിൽ പിടിച്ച് പുറത്തുനിൽക്കുന്ന രണ്ട് സ്ത്രീകളെ കാണാം. വീഡിയോയിൽ വെള്ള ഫ്ലോറൽ ടോപ്പും നീല ട്രൗസറും ധരിച്ച ഒരു സ്ത്രീ പുറകിൽ ബാഗും തൂക്കി ട്രെയിനിന്റെ വശത്ത് Read More…

Crime Featured

ജയിലിലല്ല, കാമുകിക്കൊപ്പം VIP റൂമിൽ! റെയ്ഡിനെത്തിയ ജഡ്ജി കണ്ടത് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥന്റെ ‘ആശുപത്രി ലീലകൾ’

മണ്ഡ്യ (കർണാടക) ∙ കേസിൽ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ ഒരു രോഗവുമില്ലാതെ ആശുപത്രിയിൽ പ്രത്യേക പരിഗണനയോടെ തങ്ങുന്നതായി കണ്ടെത്തി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എംഐഎംഎസ്) മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശ്രീരംഗപട്ടണയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്‌സ് (എഡിഎൽആർ) മുഹമ്മദ് ഹുസൈൻ പ്രത്യേക മുറിയിൽ കഴിയുന്നതായി കണ്ടെത്തിയത്. അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഇയാളെ ജയിലിൽ അടച്ചതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. Read More…

Celebrity Featured

‘ഒരു സ്വപ്നം പോലെ’! നടി നിലീൻ സാന്ദ്രയും സംവിധായകൻ ശ്യാമിനും വിവാഹിതരായി

നടിയും മോഡലുമായ നിലീൻ സാന്ദ്രയും ചലച്ചിത്ര സംവിധായകൻ ശ്യാമിൻ ഗിരീഷും വിവാഹിതരായി. 2017 മുതൽ അടുത്ത സുഹൃത്തുക്കളായ ഇരുവരും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഒന്നായത്. ശ്യാമിനൊപ്പമുള്ള ബാക്കി ജീവിതം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും വിവാഹചിത്രങ്ങൾ പങ്കുവെച്ച് നിലീൻ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിവാഹചിത്രങ്ങൾ വൈറലായതോടെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്നു. ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ ഹിറ്റ് സീരീസ് ‘സാമർത്ഥ്യ ശാസ്ത്രം’ എന്ന Read More…

Featured Oddly News

കള്ളനെ പിടിക്കലൊക്കെ പണ്ട്…! ആശുപത്രിയിൽനിന്ന് 4 ലക്ഷം അടിച്ചുമാറ്റി നായ, ദൃശ്യങ്ങൾ വൈറൽ

മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ ഒരു അപൂര്‍വ ‘മോഷണം’. 4 ലക്ഷം രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ‘കള്ളന്‍ ’ഒരു നായയാണ് എന്നതാണ് ഈ വാര്‍ത്തയിലെ കൗതുകം. സുഖമില്ലാത്ത മകനുമായി ആശുപത്രിയിൽ വന്ന ലതാബായി വാല്മീകി എന്ന സ്ത്രീയുടെ ആഭരണങ്ങളും പണവും അടങ്ങിയ ബാഗാണ് നായ എടുത്തുകൊണ്ടുപോയത്. ഞായറാഴ്ച രാത്രി 1 മണിക്കും തിങ്കളാഴ്ച രാവിലെ 6 മണിക്കും ഇടയിലാണ് സർജിക്കൽ വാർഡിൽ നിന്ന് ബാഗ് കാണാതായത്. വെള്ളി അരഞ്ഞാണം, പാദസരം, സ്വർണ്ണ മംഗൾസൂത്രം, മോതിരങ്ങൾ, Read More…