Featured Oddly News

തെരുവിൽ യാചക, വീട്ടിൽ ‘രഹസ്യനിധി’! മരിച്ച വയോധികയുടെ വീട്ടിൽ 30ലക്ഷത്തിലധികം രൂപ കണ്ടെത്തി ! ഇനിയും എണ്ണാന്‍ ബാഗുകള്‍ ബാക്കി ! വീഡിയോ

ഭിക്ഷാടനം നടത്തി ഉപജീവനം കഴിച്ചിരുന്ന ഒരു വയോധികയുടെ മരണശേഷം അവരുടെ വാടകവീട്ടിൽ നിന്ന് വൻ തുക കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഗുത്തലു പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹൂർ പീ പർവീൺ (ഹൂർ ഉന്നിസ) എന്ന സ്ത്രീയാണ് വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഞായറാഴ്ച മരിച്ചത്. ഇതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് പണം നിറഞ്ഞ നിരവധി ബാഗുകൾ കണ്ടത്. തുടക്കത്തിൽ മൊത്തം തുക ഏകദേശം 30 ലക്ഷം രൂപയിൽ അധികം വരുമെന്ന് നാട്ടുകാർ Read More…

Crime

‘നാണക്കേട് ഒഴിവാക്കാൻ മകളെ തീർക്ക്!’ കാമുകന് പിതാവിന്റെ ക്വട്ടേഷൻ; അഴുകിയ മൃതദേഹം കാറിന്റെ ഡിക്കിയിൽ

കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നാരോപിച്ച് തെലങ്കാനയിലെ ഗോദാവരിഖാനിയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദേശം നൽകി പിതാവ്. പിതാവിന്‍റെ ആജ്ഞപ്രകാരം 33കാരിയായ അൻകതി മാനസയെ കാമുകൻ വിനോദ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതോടെ നടത്തിയ പരിശോധനയിലാണ് കാറിന്‍റെ ഡിക്കിയിൽനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വാറങ്കലിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിനോദിനെയും യുവതിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മാനസയും ബാല്യകാല സുഹൃത്തായ വിനോദും തമ്മിൽ Read More…

Featured Sports

ആര്യനായിരുന്നപ്പോള്‍ ഇന്ത്യയിൽ പുരുഷന്മാർക്കൊപ്പം കളിച്ചു, ഇനി അനയ ഓസ്‌ട്രേലിയയിൽ വനിതാ ബിഗ് ബാഷ് ലീഗിൽ

മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന് ഓസ്‌ട്രേലിയയിൽ വനിതകളുടെ കമ്യൂണിറ്റി ക്രിക്കറ്റിൽ കളിക്കാൻ അനുമതി ലഭിച്ചു. ഈ വർഷം മാർച്ചിലായിരുന്നു അനായ ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തനിക്ക് ഇനി ഒരിക്കലും ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് ഭയന്നിരുന്ന ഘട്ടത്തിൽ വീണ്ടുമൊരു അവസരം നൽകിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് വലിയ നന്ദിയുണ്ടെന്ന് സന്തോഷം പങ്കുവെച്ച് അനായ ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ വ്യക്തമാക്കി. മുൻപ് പുരുഷനായിരുന്നപ്പോള്‍ ആര്യൻ ബംഗാർ എന്ന പേരിൽ Read More…

Oddly News

റോഡ് പുഴയായി, ഗതികെട്ട് ഡ്രമ്മിൽ കെട്ടിയ തെപ്പത്തിൽ മൃതദേഹം ചുമന്ന് ഗ്രാമീണർ! വീഡിയോ വൈറൽ

ഭോപ്പാൽ (മധ്യപ്രദേശ്): റോഡില്ലാത്തതും വെള്ളപ്പൊക്കവും കാരണം ഗ്രാമവാസികൾ ചേർന്ന് മൃതദേഹം ഡ്രമ്മുകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ താൽക്കാലിക ചങ്ങാടത്തിൽ കൊണ്ടുപോകുന്നതിന്റെ വേദനാജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. രേവ ജില്ലയിലെ ജവാ തഹസീൽ പരിധിയിലാണ് സംഭവം നടന്നത്. ആംബുലൻസിന് എത്താൻ കഴിയാത്തതിനെ തുടർന്ന് നാട്ടുകാർക്ക് തന്നെ മൃതദേഹം കൊണ്ടുപോകേണ്ടി വരികയായിരുന്നു. കവിഞ്ഞൊഴുകുന്ന നദിക്ക് കുറുകെ രണ്ട് ഡ്രമ്മുകൾ കൂട്ടിക്കെട്ടി അതിന് മുകളിലാണ് മൃതദേഹം വീടുകളിലേക്ക് എത്തിച്ചത്. തങ്ങൾ നിരവധി പരാതികൾ നൽകിയിട്ടും സർപഞ്ച് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വീഡിയോയിൽ നാട്ടുകാർ Read More…

Celebrity Fitness

40-ാം വയസ്സിലും ‘സിക്സ് പാക്ക്’ ഫിറ്റ്നസ്; ‘ടോക്സിക്’ താരം യാഷിന്റെ ഡയറ്റ് രഹസ്യം പുറത്ത്!

നടൻ യാഷും ഗീതു മോഹൻദാസും ഒന്നിക്കുന്ന ആക്ഷൻ ചിത്രം ‘ടോക്സിക്’ 2026 ആഗസ്റ്റ് 26-ന് തിയേറ്ററുകളിൽ എത്താൻ തയാറെടുക്കുകയാണ്. അതിനിടെ, 40-ാം വയസ്സിലും യാഷ് നിലനിർത്തുന്ന മികച്ച ശാരീരികക്ഷമത ആരാധകർക്കിടയിൽ വൻ ശ്രദ്ധ നേടിയിരിക്കുകയാണ്. ജിമ്മിലെ മണിക്കൂറുകൾ നീണ്ട വ്യായാമം കൊണ്ടുമാത്രം ഇത്രയും കട്ടപ്പണിയുള്ള ശരീരം നിലനിർത്താനാകില്ല. പേശികളുടെ വളർച്ചയ്ക്കും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുമായി ആവശ്യത്തിന് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൃത്യമായ സമയത്തുള്ള ഭക്ഷണം, മുടങ്ങാതെയുള്ള പരിശീലനം എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമമാണ് യാഷ് പിന്തുടരുന്നത്. മുട്ടയുടെ വെള്ള, മീൻ, Read More…

Featured Travel

പശ്ചിമഘട്ടത്തിന്റെ മാറിൽ ഒരു ഓറഞ്ച് വിസ്മയം: മഴക്കാല മഞ്ഞിലൂടെ വന്ദേഭാരതിന്റെ മാസ് എൻട്രി! വീഡിയോ

പശ്ചിമഘട്ടത്തിലെ മഞ്ഞുമൂടിയ മലനിരകൾക്കിടയിലൂടെ ഓറഞ്ചും വെള്ളയും കലർന്ന വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിന്റെ മനോഹരമായ ആകാശദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. എഫ്.പി.വി ക്രിയേറ്ററായ @hemisphere.fpv ചിത്രീകരിച്ച ഈ തത്സമയ ഡ്രോൺ ദൃശ്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചതോടെയാണ് ശ്രദ്ധ നേടിയത്. പച്ചപ്പ നിറഞ്ഞ കാടുകൾക്കും കുത്തനെയുള്ള മലഞ്ചെരുവുകൾക്കും ഇടയിലൂടെ മഞ്ഞും തുളച്ച് ട്രെയിൻ കുതിക്കുന്നത് പശ്ചിമഘട്ടത്തിലൂടെ ഒരു ഓറഞ്ച് പാമ്പ് ഇഴഞ്ഞുപോകുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. കർണാടകയിലെ സക്ലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് Read More…

Featured Oddly News

പ്ലംബർമാരേ.. UKയ്ക്ക് വിട്ടോ.. ! 20 മിനിറ്റിന് 12,000 രൂപ! മേൽക്കൂര വൃത്തിയാക്കിയതിന്റെ ബില്ല് കണ്ട് ഞെട്ടി യുവതി !

യുകെയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ വനിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വീടിന്റെ മേൽക്കൂരയിലെ ഡ്രെയിനേജ് പൈപ്പുകൾ വൃത്തിയാക്കാൻ എത്തിയ തൊഴിലാളി ചെറിയൊരു ജോലിക്ക് വലിയ തുക ഈടാക്കിയതാണ് മഞ്ജു ഷെഖാവത്തിനെ അത്ഭുതപ്പെടുത്തിയത്. വെറും 20 മിനിറ്റ് മാത്രം എടുത്ത ഈ ജോലിക്ക് 92 പൗണ്ടാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 12,000 രൂപ) തൊഴിലാളി വാങ്ങിയത്. തൊഴിലാളി ഗോവണിയിൽ കയറി മേൽക്കൂരയിലെ ഡ്രെയിനേജിൽ അടിഞ്ഞുകൂടിയ ചെളിയും ഉണങ്ങിയ ഇലകളും വൃത്തിയാക്കി ബക്കറ്റിലാക്കി മാറ്റുന്നത് Read More…

Featured Oddly News

പൂട്ടും നൂലും ഭക്തർ ഇവിടെ ഉപേക്ഷിക്കുന്നത് എന്തിന്? നിഗൂഢ ക്ഷേത്രം; ബാധകളൊഴിയും, ആഗ്രഹങ്ങൾ സഫലമാകും!

ഗംഭീരമായ വാസ്തുവിദ്യ കൊണ്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം കൊണ്ടും ശ്രദ്ധേയമായ നിരവധിയേറെ ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ രാജസ്ഥാനിലെ മെഹന്ദിപൂർ ബാലാജി ക്ഷേത്രം ഇവയിൽ നിന്നെയെല്ലാം വ്യത്യസ്തമാണ്. ജയ്പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ ദൗസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ആത്മീയ രോഗശാന്തിക്കും ബാധ ഒഴിപ്പിക്കലിനുമാണ് ഏറെ പ്രശസ്തം. ദുഷ്ടശക്തികളിൽ നിന്നും ദോഷകരമായ ഊർജ്ജങ്ങളിൽ നിന്നും സംരക്ഷണം തേടിയാണ് ഭക്തർ ഇവിടെയെത്തുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന പ്രാർത്ഥനകളോ ഭജനകളോ അല്ല ഇവിടെ നടക്കുന്നത്. ക്ഷേത്ര മുറ്റത്ത് Read More…

Oddly News

റോഡിൽ എണ്ണപ്പുഴ; ടാങ്കർ മറിഞ്ഞപ്പോൾ ബക്കറ്റുകളുമായി ഓടിയെത്തി ജനങ്ങൾ! പോലീസിന് പണിയായി

ഭോപ്പാൽ : മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ശുദ്ധീകരിച്ച എണ്ണ (റിഫൈൻഡ് ഓയിൽ) കയറ്റി വന്ന ടാങ്കർ മറിഞ്ഞ് വൻ തോതിൽ എണ്ണ റോഡിലേക്ക് ഒഴുകിപ്പരന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. എണ്ണവില വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ടാങ്കറിൽ നിന്ന് എണ്ണ ചോരുന്നത് കണ്ട സമീപവാസികൾ ബക്കറ്റുകളും കാനുകളും മറ്റു പാത്രങ്ങളുമായി സംഭവസ്ഥലത്തേക്ക് ഓടിയെത്തി. റോഡിൽ ഒഴുകിയ എണ്ണ ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാനാണ് ഇവർ ശ്രമിച്ചത്. പോലീസെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ആളുകൾ എണ്ണ ശേഖരിക്കുന്നത് തടയുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ Read More…