Crime

ഇസ്രയേലില്‍ 5 മാസം മുന്‍പ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ ജീവനൊടുക്കി

വയനാട് ∙ ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. ഇസ്രയേലില്‍ കെയര്‍ ഗിവര്‍ (പ്രായമായവരെ പരിചരിക്കൽ) ആയിരിക്കെ അഞ്ചു മാസം മുന്‍പ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി.സുകുമാരന്റെ(38) ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മ(34) ആണ് വിഷം ഉള്ളിൽ ചെന്ന് ചികില്‍സയിലിരിക്കെ മരിച്ചത്. മകൾ: ആരാധ്യ(തംബുരു). വയനാട് ബത്തേരി സ്വദേശിയായ ജിനേഷിനേയും വീട്ടുടമസ്ഥയായ എൺപതു വയസ്സുള്ള വയോധികയേയും Read More…

Celebrity

കലുങ്ക് സഭയിലെ വിവാദങ്ങള്‍ തിരിച്ചടി? ‘എസ്ജി കോഫി ടൈംസു’മായി വീണ്ടും സുരേഷ് ഗോപി; ലക്ഷ്യം തൃശൂരിന്റെ വികസനം

തൃശൂര്‍: കലുങ്ക് സഭയിലെ വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ്, പകരം പഴയ സംവാദ പരിപാടിയായ ‘എസ്ജി കോഫി ടൈംസ്’ വീണ്ടും ആരംഭിക്കാൻ‌ സുരേഷ് ഗോപി. ‘എസ്ജി കോഫി ടൈംസ്’ വീണ്ടും തുടങ്ങുമെന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി ഇക്കാര്യം സ്ഥിരീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്ന പരിപാടി ആയിരുന്നു എസ്ജി കോഫി ടൈംസ്. കലുങ്ക് സംവാദത്തിലെ വിവാദങ്ങള്‍ തിരിച്ചടിയായെന്നു ബിജെപിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ജനസമ്പര്‍ക്ക പരിപാടിയെന്ന നിലയ്ക്കാണ് ‘എസ് ജി കോഫി ടൈംസ്’ പദ്ധതിയിട്ടിരിക്കുന്നത്. Read More…

Crime

വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; 15കാരിയെ ഭീഷണിപ്പെടുത്തി യുട്യൂബറും മകനും ബലാത്സംഗം ചെയ്തു; അറസ്റ്റ്

കൊൽക്കത്ത: പതിനഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രശസ്ത യുട്യൂബറായ അരബിന്ദ മണ്ഡലും ഇയാളുടെ പ്രായപൂർത്തിയാകാത്ത മകനും അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയില്ലാണ് സംഭവം. 48 വയസ്സുകാരനായ യൂട്യൂബർക്ക് ഓൺലൈനിൽ 4.5 മില്യൺ ഫോളോവേഴ്‌സ് ഉണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് റീൽസ് ചിത്രീകരണത്തിന്റെ ഭാഗമാക്കാം എന്ന് പറഞ്ഞാണ് അരബിന്ദ മണ്ഡലും മകനും പെൺകുട്ടിയെ സമീപിക്കുന്നത്. റീൽസ് ചിത്രീകരണത്തിനായി വിവിധ സ്ഥലങ്ങളിലേക്ക് പെൺകുട്ടിയുമായി ഇവർ യാത്രചെയ്തിരുന്നു. ‌ഇതിനിടയിൽ പെൺകുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ Read More…

Crime

റോഡില്‍നിന്ന് കിട്ടി; സ്വന്തം മകളായി വളര്‍ത്തിയ അമ്മയുടെ ജീവനെടുത്ത് 13 കാരി

മൂന്ന് ദിവസം പ്രായമുള്ളപ്പോള്‍ തെരുവില്‍നിന്ന് തന്നെ ഏറ്റെടുത്ത് വളര്‍ത്തിയ വളര്‍ത്തമ്മയെ കൊലപ്പെടുത്തി 13 വയസുകാരി. ഭുവനേശ്വറിലാണ് സംഭവം. 54 കാരിയായ രാജലക്ഷ്മിയാണ് പരലാഖമുണ്ഡിയിലെ വാടക വീട്ടിൽ കൊല്ലപ്പെട്ടത് സംഭവത്തില്‍ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയേയും സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്, ദിനേഷ് സാഹു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍സുഹൃത്തുക്കളുമായുള്ള മകളുടെ ബന്ധം രാജലക്ഷ്മി എതിര്‍ത്തതാണ് കൊലപാതകകാരണമെന്ന് പൊലീസ് പറയുന്നത്. മൂന്നു ദിവസം മാത്രം പ്രായമുള്ളപ്പോൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രാജലക്ഷ്മി എടുത്തുവളർത്തുകയായിരുന്നു. ആൺ Read More…