ലക്നൗ∙ ആരോഗ്യ വകുപ്പ് സീൽ ചെയ്ത സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിൽ സെപ്റ്റംബർ എട്ടിനാണ് ഈ ദാരുണ സംഭവം നടന്നത്. ബല്ലിയ ജില്ലയിലെ തർഗോലി ഗ്രാമവാസിയായ അജിത് രാജ്ഭറിന്റെ ഭാര്യ സരിതയും കുഞ്ഞുമാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് പൂട്ടിച്ച ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് യുവതിയെ പ്രവേശിപ്പിച്ചത്. ആശാ വർക്കറുടെ നിർദേശപ്രകാരമാണ് ഭാര്യയെ ഇന്ദ്രജീത് ആശുപത്രിയിൽ എത്തിച്ചതെന്ന് അജിത് ചീഫ് Read More…
Tag: latest news
എക്സ്ക്ലൂസീവ് ചിത്രങ്ങൾക്ക് ‘മല്ലു പ്രീമിയം ഗ്രൂപ്പ്’; എന്‍ട്രി ഫീസ് 250 രൂപ: ‘മോർഫിങ്’ കേസിൽ സാമ്പത്തിക നേട്ടത്തിന്റെ തെളിവുകൾ പുറത്ത്, റാക്കറ്റിന്റെ ചുരുളഴിയുന്നു!
നാടിനെ നടുക്കിയ തൃക്കാക്കര മോർഫിങ് കേസിൽ പ്രമോഷൻ, പ്രീമിയം ഗ്രൂപ്പുകൾ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. കേസിലെ ഒന്നാം പ്രതിയായ തൃക്കാക്കര കോളേജ് വിദ്യാർഥി എസ്. ശ്രീഹരി നിർമിക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ രണ്ടാം പ്രതി സനീഷ് 1500 പേരുള്ള ടെലഗ്രാം ഗ്രൂപ്പാണ് ഉപയോഗിച്ചിരുന്നത്. ഈ ഗ്രൂപ്പ് പ്രമോഷനായി ഉപയോഗിച്ച് ആളുകളെ ആകർഷിച്ച് ‘പ്രീമിയം ഗ്രൂപ്പിൽ’ അംഗങ്ങളാക്കുകയായിരുന്നു ഇവരുടെ രീതി. കൂടുതൽ ‘എക്സ്ക്ലൂസീവ്’ ദൃശ്യങ്ങൾ വാഗ്ദാനം ചെയ്താണ് ആളുകളെ ചേർത്തത്. Read More…
നവവധുവിന്റെ തല ഫ്രിജിൽ; കൈവിരലുകൾ മുറിച്ചുമാറ്റി, 25-കാരിക്ക് ദാരുണാന്ത്യം, ഭർത്താവ് കീഴടങ്ങി
ഗുവാഹത്തി: ഇരുപത്തിയഞ്ചുകാരിയായ റിയ താലൂക്ദാർ എന്ന നവവധുവിനെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുവാഹത്തി സ്വദേശിനിയായ റിയയുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ദമ്പതികളെ രണ്ടുദിവസമായി പുറത്തു കണ്ടിരുന്നില്ലെന്നും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും അയൽക്കാർ വ്യക്തമാക്കി. തുടർന്ന് വീടിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്നപ്പോഴാണ് റിയയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല; കൈവിരലുകൾ പകുതിയോളം മുറിച്ചുമാറ്റിയ Read More…
‘പരീക്ഷയിൽ കൂടുതൽ മാർക്ക് വേണമെങ്കിൽ ലൈംഗികമായി വഴങ്ങണം!’; ജെഎൻയു പ്രഫസർക്കെതിരെ പരാതിയുമായി 11 വിദ്യാർഥിനികൾ
ന്യൂഡൽഹി ∙ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരെ 11 വിദ്യാർഥിനികൾ ഒന്നിച്ച് നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി. കഴിഞ്ഞ മേയ് മാസത്തിലാണ് വിദ്യാർഥിനികൾ ഔദ്യോഗികമായി പരാതി നൽകിയതെന്ന് സർവകലാശാലാ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മേയ് ആദ്യവാരത്തിൽ നടന്ന വൈവ പരീക്ഷയ്ക്കിടെ പ്രഫസർ തങ്ങളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് വിദ്യാർഥിനികളുടെ പരാതി. തന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാമെന്ന് ഇയാൾ വാഗ്ദാനം Read More…
കാന്തപുരം വിഭാഗം നേതാക്കൾ ക്ലിഫ് ഹൗസിലെത്തി; പിന്നാലെ സ്ത്രീവിരുദ്ധ പ്രസ്താവനയിലെ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സമസ്ത എ.പി. വിഭാഗം നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. വാർത്താസമ്മേളനത്തിലെ കാന്തപുരത്തിനെതിരായ പരാമർശം വി.ഡി. സതീശൻ തിരുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന തലക്കെട്ടോടെ അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി Read More…
അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റ് അമ്മ ! ഞെട്ടിക്കുന്ന കുട്ടിക്കടത്ത്!
മഹാരാഷ്ട്രയിലെ മാലേഗാവോണിൽ അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ സ്വന്തം അമ്മ 70,000 രൂപയ്ക്ക് വിറ്റു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയായ ഫർസാന ചന്ദ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുന്നതിന് മുൻപ് തന്നെ ഭർത്താവുമായി വേർപിരിഞ്ഞ ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ജൂലൈയിൽ കുഞ്ഞിന് ജന്മം നൽകിയ ഇവർ അധികം വൈകാതെ തന്നെ കുഞ്ഞിനെ വിൽക്കുകയായിരുന്നു. മുംബൈയിലെ ധാരാവി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കുട്ടിക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ ക്രൂരത Read More…
ജയിലിലല്ല, കാമുകിക്കൊപ്പം VIP റൂമിൽ! റെയ്ഡിനെത്തിയ ജഡ്ജി കണ്ടത് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥന്റെ ‘ആശുപത്രി ലീലകൾ’
മണ്ഡ്യ (കർണാടക) ∙ കേസിൽ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ ഒരു രോഗവുമില്ലാതെ ആശുപത്രിയിൽ പ്രത്യേക പരിഗണനയോടെ തങ്ങുന്നതായി കണ്ടെത്തി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എംഐഎംഎസ്) മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശ്രീരംഗപട്ടണയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്‌സ് (എഡിഎൽആർ) മുഹമ്മദ് ഹുസൈൻ പ്രത്യേക മുറിയിൽ കഴിയുന്നതായി കണ്ടെത്തിയത്. അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഇയാളെ ജയിലിൽ അടച്ചതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. Read More…
ഭാര്യയുടെ കിടപ്പറ ദൃശ്യം അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റു! പങ്കാളികളെ പങ്കുവയ്ക്കല്‍ സംഘവുമായി ബന്ധം, കൊല്ലത്ത് ഭർത്താവിനെതിരെ പരാതി
യുകെയിലെ താമസത്തിനിടെ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്ന ഗുരുതര പരാതിയുമായി ഭാര്യ രംഗത്തെത്തി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ പോലീസിനെ സമീപിച്ചത്. ഭർത്താവിന് പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും സുഹൃത്തുക്കൾ വഴിയാണ് താൻ വിവരമറിഞ്ഞതെന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് ഭർത്താവിനെയും കൂട്ടി കൗൺസിലിംഗിനായി നാട്ടിലെത്തിയെങ്കിലും, കൗൺസിലിംഗിന് വഴങ്ങാൻ തയ്യാറാകാതിരുന്ന ഇയാൾ യുവതിയെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Read More…
നഗ്നനായി എത്തി പശുക്കളെ പീഡിപ്പിച്ചു; അക്രമിയുടെ ദൃശ്യം സിസിടിവിയിൽ, ക്രൂരത തൃശൂരില്‍
തൃശൂർ വെള്ളാനിക്കരയിൽ രാത്രി ഫാമിൽ നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കൊറ്റിക്കൽ സ്വദേശിയായ സുധീഷിന്റെ ഫാമിലാണ് ശനിയാഴ്ച ക്രൂരമായ സംഭവം നടന്നത്. ഫാമിലെ രണ്ട് പശുക്കളെ ഉപദ്രവിക്കാൻ ശ്രമിച്ച അജ്ഞാതൻ, അവിടെയുണ്ടായിരുന്ന പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ ആരോപിക്കുന്നു. സംഭവത്തിൽ ഫാം ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏകദേശം ആറടി ഉയരം തോന്നിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളതെങ്കിലും ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസമയത്ത് ഫാമിലെ കറവക്കാരൻ അക്രമിയെ Read More…









