Spotlight

’22 നേക്കാളും താഴെയാണ് ഭായീ 63′; വിഡി സതീശനെയും ലീഗിനെയും കടന്നാക്രമിച്ച് കെ സുരേന്ദ്രന്‍

വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ 63 സീറ്റ് നേടിയ കോൺഗ്രസിനേക്കാൾ സ്വാധീനം 22 സീറ്റുള്ള ലീഗിനാണെന്നും, കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷാഭിപ്രായം മറികടന്നാണ് ലീഗിന് താൽപ്പര്യമുള്ള സതീശനെ അവരോധിച്ചതെന്നും ’22 നേക്കാളും താഴെയാണ് ഭായീ 63′ എന്ന പരിഹാസത്തിലൂടെ സുരേന്ദ്രൻ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് Read More…

Spotlight

ലീഗ് MLAമാർ തിരുവനന്തപുരത്തേക്കില്ല, സതീശനല്ല എങ്കിൽ നിർണായക തീരുമാനങ്ങൾ; പ്രഖ്യാപനം വന്നാൽ ഉടൻ യോഗം

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന ശുഭപ്രതീക്ഷയോടെ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം. സതീശനല്ല മുഖ്യമന്ത്രിയെങ്കിൽ തുടർന്നുള്ള നിലപാടുകൾ ചർച്ച ചെയ്യാൻ ലീഗ് നേതൃത്വം വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം വന്നാലുടൻ മറ്റ് കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് പ്രഖ്യാപനം വരാനിരിക്കെ ലീഗ് ക്യാമ്പ് വലിയ ആകാംക്ഷയിലാണ്. വി ഡി സതീശന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് Read More…

Spotlight

‘കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഘടകക്ഷികൾ ഇടപെടുന്നത് എന്തിന്? വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുക്കണം, താക്കോൽ സ്ഥാനം ആവശ്യപ്പെട്ടത് ഒരുകൂട്ടരുടെ ജാതി പറഞ്ഞുള്ള കടുംപിടുത്തം കൊണ്ട്’

ചങ്ങനാശേരി∙ കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഘടകകക്ഷികൾ എന്തിനാണ് ഇടപെടുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചോദിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ ഇടപെടൽ കാരണമാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത്. ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ഒട്ടും യോജിച്ചതല്ലെന്നും ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര് വന്നാലും സ്വീകരിക്കുക എന്നതാണ് ജനാധിപത്യ മര്യാദയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘടകകക്ഷികളുടെ കടുംപിടുത്തം കാരണം ഹൈക്കമാൻഡിന്റെ തീരുമാനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിനുള്ളതാണെന്ന് നേരത്തെ തന്നെ ധാരണയുള്ളതാണ്. അതിനാൽ തന്നെ സാധ്യതാ Read More…

Spotlight

പ്രസ്താവന പിന്‍വലിക്കണമെന്ന് ലീഗ്, പറ്റില്ലെന്ന് കുഴല്‍നാടന്‍, 2000 പേരുടെ വിരുന്ന് ഉപേക്ഷിച്ചു; ഭക്ഷണം പാഴായി

മൂവാറ്റുപുഴ: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെത്തുടർന്ന് യുഡിഎഫിൽ ഉടലെടുത്ത തർക്കം രൂക്ഷമാകുന്നു. പ്രസ്താവന പരസ്യമായി പിൻവലിക്കണമെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുഴൽനാടൻ അതിന് തയ്യാറായില്ല. താൻ പ്രത്യേക ലക്ഷ്യത്തോടെയല്ല അത് പറഞ്ഞതെന്നും വിഷയം രമ്യമായി പരിഹരിക്കണമെന്നുമാണ് കുഴൽനാടൻ വ്യക്തമാക്കിയത്. എന്നാൽ മാപ്പ് പറയാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. വിഷയം പരിഹരിക്കപ്പെടുന്നത് വരെ കുഴല്‍നാടന്റെ വിജയാഘോഷ Read More…

Spotlight

ലീഗിന് 5 മന്ത്രിസ്ഥാനങ്ങള്‍? ഉറപ്പിച്ച് കുഞ്ഞാലിക്കുട്ടിയും ഷാജിയും, പി.കെ ബഷീറും എൻ.ഷംസുദ്ദീനും പാറക്കൽ അബ്ദുല്ലയും പരിഗണനയിൽ

സംസ്ഥാനത്ത് യുഡിഎഫ് ഭരണമുണ്ടാകുകയാണെങ്കിൽ മുസ്‌ലിം ലീഗിൽ നിന്ന് മന്ത്രിമാരാകാൻ സാധ്യതയുള്ളവരെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇതിൽ മുൻനിരയിലുള്ളത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹം ഉപമുഖ്യമന്ത്രിയായേക്കുമെന്നും സുപ്രധാന വകുപ്പുകൾ ഏറ്റെടുത്തേക്കുമെന്നും സൂചനകളുണ്ട്. എം.കെ. മുനീറിന്റെ അഭാവം നികത്താൻ കെ.എം. ഷാജിക്ക് സാധ്യതയേറുന്നു. തുടർച്ചയായ വിജയങ്ങളുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് നിന്ന് പി.കെ. ബഷീറിന്റെ പേരും സജീവ പരിഗണനയിലുണ്ട്. മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നുള്ള എൻ. Read More…

Spotlight

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം; ലീ​ഗ്​ വി.​ഡി. സ​തീ​ശ​നൊ​പ്പം, ഉ​യ​ർ​ന്ന​ത് പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം, ​ മ​റ്റു​ള്ള​വ​രെ കെ​ട്ടി​യി​റ​ക്കു​ന്ന​ത്​ ജ​ന​വി​കാ​ര​ത്തി​ന്​ എ​തി​ര്​

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ് രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉയർന്ന തർക്കങ്ങളിൽ ഇതുവരെ മൗനം പാലിച്ചെങ്കിലും, ശനിയാഴ്ച കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭാരവാഹികൾ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അധികാരം ലഭിക്കുകയാണെങ്കിൽ കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷത്തെ നയിച്ചും സർക്കാരിനെതിരെ പോരാടിയും മുന്നണിയെ ശക്തിപ്പെടുത്തിയ നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ലീഗിന്റെ പക്ഷം. ഇക്കാര്യത്തിൽ ഘടകകക്ഷികളുടെ അഭിപ്രായം മുന്നണി മാനിക്കണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ കെട്ടിയിറക്കുന്നത് ജനവികാരത്തിന് Read More…

Featured Spotlight

സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം; ആരോപണം വന്ന എഫ്ബി അക്കൗണ്ട് അപ്രത്യക്ഷമായി

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഫേസ്ബുക്ക് ഐഡിക്കെതിരെ നടപടിയെടുക്കാൻ പോലീസ് പരാതി നൽകി. ഏതാനും മണിക്കൂറുകൾക്ക് മുൻപ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ വ്യാജ ആരോപണങ്ങൾക്കെതിരെ പാർട്ടി പോലീസിനെ സമീപിച്ച വിവരം അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും തങ്ങളെ വ്യക്തിപരമായി ആക്ഷേപിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം വ്യാജ വാർത്തകളിൽ ആരും വീണുപോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനുപിന്നാലെ Read More…

Featured Spotlight

സി.പി.എമ്മില്‍നിന്ന്‌ ‘ചാടി’ ഭര്‍ത്താവ്‌ ബി.ജെ.പിയില്‍; ഭാര്യ മുസ്ലിം ലീഗില്‍

കൊല്ലം: സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത്‌ അംഗവും ആയിരുന്ന എന്‍. ചന്ദ്രബാബു ബി.ജെ.പിയില്‍ ചേര്‍ന്നു. ചന്ദ്രബാബുവിന്റെ ഭാര്യയും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റുമായ സുജാ ചന്ദ്രബാബു ഏതാനും ദിവസം മുമ്പു മുസ്ലിം ലീഗില്‍ ചേര്‍ന്നിരുന്നു. ഇവരുടെ പ്രവര്‍ത്തനംമൂലം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വന്‍ തിരിച്ചടിയുണ്ടായെന്നു സി.പി.എം. ഏരിയ, ജില്ലാ ഘടകങ്ങളില്‍ ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ്‌ ഭാര്യ മുസ്ലിം ലീഗിലും ഭര്‍ത്താവ്‌ ബി.ജെ.പിയിലും ചേര്‍ന്നത്‌. എന്‍.ചന്ദ്രബാബുവും സുജ ചന്ദ്രബാബുവും പഞ്ചായത്ത്‌ അംഗങ്ങളായിരുന്ന കുരുവിക്കോണം, Read More…