മുൻ സഹപ്രവർത്തകർക്ക് അശ്ലീല വീഡിയോകൾ അയച്ച കേസിൽ 25 വയസ്സുകാരനായ അർഷാദ് സിദ്ധിഖിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 19 വയസ്സുള്ള യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീകൾക്ക് മോശമായ സന്ദേശങ്ങൾ അയക്കുക, ഫോണിലൂടെ ശല്യം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈയിലെ മഹാലക്ഷ്മിയിലുള്ള ഒരു ടെലികോളർ കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് പരാതിക്കാരി പ്രതിയെ പരിചയപ്പെടുന്നത്. ഓഫീസിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും യുവതികളുടെ നമ്പർ കൈക്കലാക്കിയ ഇയാൾ പിന്നീട് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. Read More…
Tag: India Crime
പ്രണയപ്പക; വേറെ വിവാഹത്തിന് കാമുകന്‍, പ്രതിശ്രുത വധുവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകി
വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകൽപുരിയിൽ കാമുകന്റെ പ്രതിശ്രുത വധുവിനെ 26-കാരി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ഡൽഹി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തന്റെ കാമുകൻ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് യുവതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. വിവാഹത്തിൽ നിന്ന് പിന്മാറാൻ യുവതി കാമുകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇതിലുള്ള ദേഷ്യവും പകയും തീർക്കാനാണ് പ്രതി കാമുകന്റെ പ്രതിശ്രുത വധുവിനെ ആക്രമിക്കാൻ തീരുമാനിച്ചത്. Read More…
വനിതാ പോലീസുകാരി രേവതിയുടെ ചങ്കുറപ്പ്; നഗ്നരാക്കി അച്ഛനെയും മകനെയും ഗുഹ്യഭാഗത്ത് ബൂട്ടിട്ട് ചവിട്ടിക്കൊന്നു, വധശിക്ഷ
തമിഴ്നാട്ടിലെ സാത്താൻകുളം പോലീസ് സ്റ്റേഷനിൽ അച്ഛനും മകനും ക്രൂരമായ മർദ്ദനമേറ്റ് മരിച്ച കേസിൽ, ഹെഡ് കോൺസ്റ്റബിൾ രേവതിയുടെ ധീരമായ വെളിപ്പെടുത്തലുകൾ നിർണ്ണായകമായി. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷം കേസിലെ ഒൻപത് പോലീസ് ഉദ്യോഗസ്ഥർക്കും കോടതി വധശിക്ഷ വിധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട കുറ്റവാളികളെ രേവതി കൃത്യമായി തിരിച്ചറിഞ്ഞതും അവർ നൽകിയ സത്യസന്ധമായ മൊഴിയുമാണ് ഈ കടുത്ത ശിക്ഷാവിധിയിലേക്ക് നയിച്ചത്. 2020-ൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ചാണ് ജയരാജിനെയും മകൻ ബെന്നിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി ഡ്യൂട്ടിക്കെത്തിയ Read More…
കാറിന് സൈഡ് കൊടുത്തില്ല, വെടിവയ്പ്പ്; പ്രഭാതസവാരിക്കിറങ്ങിയ റിട്ട. ബ്രിഗേഡിയർ കൊല്ലപ്പെട്ടു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പ്രഭാതസവാരിക്കിറങ്ങിയ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. റോഡിൽ സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി രണ്ട് കാറുടമകൾ തമ്മിലുണ്ടായ തർക്കത്തിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് റിട്ടയേർഡ് ബ്രിഗേഡിയർ മുകേഷ് ജോഷി (74) കൊല്ലപ്പെട്ടത്. രാവിലെ മസൂറി റോഡിലെ ജോറി ഗ്രാമത്തിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്. ഡൽഹി രജിസ്ട്രേഷനിലുള്ള കാറിലെത്തിയവരും മറ്റൊരു സംഘവും തമ്മിലുണ്ടായ തർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. മുന്നോട്ടുപോയ ഡൽഹി വാഹനത്തെ പിന്തുടർന്നെത്തിയ രണ്ടാമത്തെ സംഘം കാറിന്റെ ടയർ ലക്ഷ്യമാക്കി വെടിയുതിർത്തു. ഈ സമയത്ത് വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന Read More…
‘ഞാൻ ശിവന്റെ അവതാരം, നീ എന്റെ ‘പാർവതി’’, പറഞ്ഞു പറ്റിച്ച് 35കാരിയെ പീഡിപ്പിച്ചു, നഗ്നദൃശ്യം പകര്‍ത്തി; ആൾദൈവം അറസ്റ്റില്‍
മഹാരാഷ്ട്രയിലെ പാൽഘറിൽ താൻ ശിവന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് 35 വയസ്സുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിലായി. ഋഷികേശ് വൈദ്യ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. പൂനെ സ്വദേശിയായ യുവതി 2023-ൽ ഫേസ്ബുക്ക് വഴിയാണ് ഇയാളെ പരിചയപ്പെടുന്നത്. തുടർന്ന് ഡിസംബറിൽ ഇയാൾ യുവതിയെ നേരിട്ട് കാണുകയും താൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ ‘പാർവതി’യാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. പീഡന ദൃശ്യങ്ങൾ യുവതി അറിയാതെ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, ഇത് കാണിച്ച് Read More…
വിവാഹമോചനം, രണ്ടാം വിവാഹം, പക; മുൻഭാര്യയെ കൊലപ്പെടുത്തി യുവാവ്; പൂച്ചട്ടികൊണ്ട് തലയടിച്ച് തകര്‍ത്തു
ഹൈദരാബാദിലെ വനസ്ഥലിപുരത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ സുനിത (30) മുൻഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വിവാഹമോചനത്തിന് പിന്നാലെ സുനിത രണ്ടാമത് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. കേസിൽ പ്രതിയായ ദേവരകൊണ്ട മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സുനിത മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹേഷിനെതിരെ സുനിത നൽകിയ ഗാർഹിക പീഡനക്കേസ് മൂലം ഇയാളുടെ വിദേശത്തെ ജോലി നഷ്ടപ്പെട്ടതും പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടതും കൊലപാതകത്തിലേക്ക് നയിച്ച വലിയ വിദ്വേഷത്തിന് കാരണമായി. 2022-ലായിരുന്നു സുനിതയും മഹേഷും വിവാഹിതരായത്. Read More…
മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗമല്ലെന്ന ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി പൂർണ്ണമായും റദ്ദാക്കി. ഹൈക്കോടതിയുടെ കണ്ടെത്തൽ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വസ്ത്രത്തിന്റെ ചരട് അഴിക്കാൻ ശ്രമിക്കുന്നത് കേവലം ശാരീരിക ഉപദ്രവമല്ലെന്നും, മറിച്ച് ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയാണെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തെ ‘സ്ത്രീത്വത്തെ അപമാനിക്കൽ’ എന്ന ലഘുവായ വകുപ്പിലേക്ക് മാറ്റിയ ഹൈക്കോടതി നടപടി അങ്ങേയറ്റം അനുചിതമാണെന്ന് സുപ്രീംകോടതി Read More…
3ഭാര്യമാരുള്ള പിതാവിന്റെ ലിവ് ഇൻ പങ്കാളി മരിച്ചതും സമാനരീതിയിൽ; മൊബൈൽ വിറ്റതെന്തിന്? കടം കോടികൾ,പെൺകുട്ടികളുടെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു
ഗാസിയാബാദ്∙ യുപിയിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ അപ്പാർട്മെന്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം സംബന്ധിച്ച് വ്യക്തത വരുത്താൻ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്. 2015ൽ കുട്ടികളുടെ പിതാവ് ചേതൻ കുമാറിന്റെ ലിവ് ഇൻ പങ്കാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സാഹിബാബാദിലെ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണായിരുന്നു യുവതിയുടെ മരണം. എന്നാൽ, ഈ കേസിൽ വലിയ അന്വേഷണമുണ്ടായില്ല. ചേതന്റെ കുട്ടികളും ഇതേരീതിയിൽ മരിച്ചതോടെയാണ് പഴയ കേസിനെ കുറിച്ച് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. Read More…
വ്യാജ ബലാല്‍സംഗകേസ്: 20 വർഷം ജയിലിൽ; അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചിട്ടും കാണാന്‍ അനുവദിച്ചില്ല, യുവാവിന്റെ ജീവിതം ചര്‍ച്ചയാകുന്നു- വീഡിയോ
ചെയ്യാത്ത കുറ്റത്തിന് ഇരുപതു വർഷം തടവുശിക്ഷ അനുഭവിച്ച ഉത്തർപ്രദേശ് സ്വദേശി വിഷ്ണു തിവാരിയുടെ കരളലിയിക്കുന്ന ജീവിതകഥ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. 2000 സെപ്റ്റംബറിൽ, തന്റെ 23-ാം വയസ്സിലാണ് ബലാത്സംഗം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തി ലളിത്പൂർ സ്വദേശിയായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2003-ൽ വിചാരണ കോടതി ഇദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതോടെ യൗവനത്തിന്റെ നല്ലൊരു ഭാഗം ജയിലിനുള്ളിലായി. View this post on Instagram A post shared by Read More…









