Crime

പ്രണയപ്പക; വേറെ വിവാഹത്തിന് കാമുകന്‍, പ്രതിശ്രുത വധുവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകി

വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകൽപുരിയിൽ കാമുകന്റെ പ്രതിശ്രുത വധുവിനെ 26-കാരി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ഡൽഹി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

തന്റെ കാമുകൻ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് യുവതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. വിവാഹത്തിൽ നിന്ന് പിന്മാറാൻ യുവതി കാമുകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇതിലുള്ള ദേഷ്യവും പകയും തീർക്കാനാണ് പ്രതി കാമുകന്റെ പ്രതിശ്രുത വധുവിനെ ആക്രമിക്കാൻ തീരുമാനിച്ചത്.

പെൺകുട്ടിയെ നേരിൽ കണ്ട പ്രതി പെട്ടെന്ന് മുഖത്തേക്കും ശരീരത്തിലേക്കും ആസിഡ് ഒഴിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.