Crime

‘ഈ പോണ്‍ കാണൂ’, തുടര്‍ന്ന് വിഡിയോ കോള്‍; യുവതികൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ച യുവാവ് കുടുങ്ങി

മുൻ സഹപ്രവർത്തകർക്ക് അശ്ലീല വീഡിയോകൾ അയച്ച കേസിൽ 25 വയസ്സുകാരനായ അർഷാദ് സിദ്ധിഖിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 19 വയസ്സുള്ള യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീകൾക്ക് മോശമായ സന്ദേശങ്ങൾ അയക്കുക, ഫോണിലൂടെ ശല്യം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മുംബൈയിലെ മഹാലക്ഷ്മിയിലുള്ള ഒരു ടെലികോളർ കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് പരാതിക്കാരി പ്രതിയെ പരിചയപ്പെടുന്നത്. ഓഫീസിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും യുവതികളുടെ നമ്പർ കൈക്കലാക്കിയ ഇയാൾ പിന്നീട് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. ജോലിസ്ഥലത്തെ പരിചയമല്ലാതെ ഇയാളുമായി ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലെന്ന് യുവതി വെളിപ്പെടുത്തി.

നമ്പർ കിട്ടിയതിന് പിന്നാലെ അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ച് ഇയാൾ ശല്യം ചെയ്യാൻ തുടങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നിലധികം സ്ത്രീകൾക്ക് ഇയാൾ ഇത്തരത്തിൽ സനദേശങ്ങൾ അയച്ചിരുന്നതായി പോലീസ് കണ്ടെത്തി. നിലവിൽ പ്രതിക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.