Crime

15 സ്ത്രീകളുമായി ബന്ധം! ഹണിമൂണിനിടയിലും ചൂതാട്ടവും കാമുകി സന്ദർശനവും, കല്യാണം കഴിഞ്ഞ് 15-ാം ദിവസം മൂന്നാമത്തെ ഭർത്താവിനെതിരെ പരാതിയുമായി നവവധു

വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഭർത്താവിന് പതിനഞ്ചോളം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും ഇതേച്ചൊല്ലി ചോദിച്ചപ്പോൾ തന്നെ മർദിച്ചെന്നും കാണിച്ച് യുവതി പോലീസിൽ പരാതി നൽകി. അഹമ്മദാബാദ് സ്വദേശിയായ, അമേരിക്കൻ പൗരത്വമുള്ള 46-കാരിയാണ് ഗുജറാത്ത് പോലീസിനെ സമീപിച്ചത്. ഭർത്താവ് എപ്പോഴും ഫോണിൽ സമയം ചെലവഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി രഹസ്യമായി ഫോൺ പരിശോധിക്കുകയായിരുന്നു. ഗോവ, യു.എസ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പതിനഞ്ചോളം സ്ത്രീകളുമായി ഭർത്താവ് നിരന്തരം സന്ദേശങ്ങൾ അയക്കുന്നതായി ഫോണിൽ നിന്ന് മനസ്സിലായി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഭർത്താവ് ദേഷ്യപ്പെടുകയും Read More…

Crime

ബീയറും ലഹരി കലർത്തിയ ഐസ്ക്രീമും നൽകി കൂട്ടബലാത്സംഗം; യുവതിയെ കൂടുതൽ ഉപദ്രവിച്ചത് അമ്മു, ആത്മഹത്യാ ഭീഷണിയിൽ വിട്ടയച്ചു

കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് ക്രൂരമായ ഉപദ്രവങ്ങളാണെന്ന് ഭർത്താവ് . സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണ് തന്നോട് കൂടുതൽ ക്രൂരത കാട്ടിയതെന്ന് യുവതി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. നിലവിൽ കടുത്ത ശാരീരിക, മാനസിക പ്രയാസങ്ങൾ നേരിടുന്ന യുവതി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. ഇത്തരത്തിൽ യുവതികളെ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. കേസിലെ രണ്ടാം പ്രതിയായ Read More…

Crime

‘ഭാര്യയ്ക്ക് സുഖമില്ല; കൂട്ടു കിടക്കാന്‍ ആരുമില്ല, വരുമോ?’; സ്കൂള്‍ മേലധികാരിയുടെ സംസാരം, വീഡിയോ എടുത്ത് യുവതി, ഒടുവിൽ അറസ്റ്റ്

ഉത്തർപ്രദേശിലെ ഖുഷിനഗറിൽ സഹജീവനക്കാരിയോട് ലൈംഗികാവശ്യമുന്നയിക്കുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്ത സ്കൂൾ മേലധികാരി അറസ്റ്റിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ ജീവനക്കാരി തന്നെ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്. രവീന്ദ്രനഗർ സ്വദേശിയായ ദിനേശ് റായിയാണ് കേസിലെ പ്രതി. വീഡിയോ വൈറലായതിനെത്തുടർന്ന് യുവതിക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത ശേഷമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ യുവതിയോട് ലൈംഗികബന്ധത്തിലേർപ്പെടാൻ താല്പര്യമുണ്ടെന്ന് ഇയാൾ തുറന്നുപറയുന്നത് വ്യക്തമാണ്. സ്വന്തം ഭാര്യയ്ക്ക് അസുഖമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ Read More…

Crime Featured

ആണ്‍കുട്ടിയോട് മിണ്ടി; പിതാവ് പലതവണ പീഡിപ്പിച്ചതായി 14-കാരി, അമ്മ നഗ്നചിത്രങ്ങൾ പകർത്തിയെന്ന് പെണ്‍കുട്ടി

ഗുജറാത്തിലെ കച്ച് ജില്ലയിൽ പതിനാലുകാരിയായ മകളെ മാതാപിതാക്കൾ ചേർന്ന് തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. കച്ചിലെ അഞ്ജാർ മേഖലയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. മാതാപിതാക്കൾക്കും മൂന്ന് സഹോദരിമാർക്കുമൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ഈ കുടുംബം കഴിഞ്ഞ ആറു വർഷമായി ഗുജറാത്തിലാണ് താമസം. ഒരു Read More…

Crime

അവിഹിതം കണ്ടെത്തി; ഭർത്താവിന് മദ്യം നൽകി കഴുത്തറുത്ത് കൊന്ന് കൊക്കയിലെറിഞ്ഞ് ഭാര്യയും കാമുകനും!

ഡെറാഡൂൺ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിലേക്ക് തള്ളിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. ഡെറാഡൂണിൽ നടന്ന ക്രൂരമായ സംഭവത്തിൽ ബിഹാർ സ്വദേശിയായ മദൻ മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. മദന്റെ ഭാര്യ മീന ദേവി (30), ഇവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബിഹാറിലെ സഹർസ ജില്ലയിൽനിന്നെത്തി ഇവിടെ ജോലി ചെയ്തുവരികയായിരുന്ന മദനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം വനത്തിലെ കൊക്കയിലേക്ക് തള്ളിയത്. ശനിയാഴ്ച മണ്ഡുവാല വനമേഖലയിലെ കൊക്കയിൽ നിന്നാണ് മദന്റെ Read More…

Crime

‘കൊച്ചിയിൽ വിവാഹിതയെ കൂട്ടബലാത്സംഗം ചെയ്തവരിൽ സ്ത്രീയും? ബൈസെക്ഷ്വൽ ആണെന്നും സംശയം’

ജോലി വാഗ്ദാനം നൽകി വിളിച്ചുവരുത്തി വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടുപേർ പിടിയിലായതായി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. കൊച്ചി കളമശേരിയിൽ ഈ മാസം രണ്ടിനാണ് സ്പാ മാനേജർ തസ്തികയിലേക്കുള്ള അഭിമുഖത്തിനെത്തിയ യുവതിക്ക് ക്രൂരമായ അനുഭവം നേരിടേണ്ടിവന്നത്. അഭിമുഖത്തിന് ശേഷം തിരിഞ്ഞെടുത്തതായി അറിയിച്ച സ്പാ നടത്തിപ്പുകാർ, വൈകിട്ടോടെ ജീവനക്കാരുടെ പാർട്ടിയില പങ്കെടുക്കാൻ യുവതിയെ വീണ്ടും ക്ഷണിക്കുകയായിരുന്നു. ഒരു സ്ത്രീയാണ് ഇതിനായി വിളിച്ചതെന്ന് കമ്മിഷണർ വ്യക്തമാക്കി. യാതൊരു സംശയവും തോന്നാതെ പറഞ്ഞ സ്ഥലത്തെത്തിയ Read More…

Crime

ബാല്യത്തിലെ ലൈംഗികാതിക്രമത്തിന് പ്രതികാരം: 75-കാരനായ മുത്തച്ഛനെ 20-കാരി ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു

ഭോപ്പാലിൽ കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തിന് പ്രതികാരമായി 75 വയസ്സുള്ള മുത്തച്ഛനെ 20 കാരിയായ കൊച്ചുമകൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പുലർച്ചെ മൂന്നു മണിയോടെ കൈയിൽ ക്രിക്കറ്റ് ബാറ്റുമായി യുവതി സ്വന്തം ബൈക്കിൽ മുത്തച്ഛന്റെ വീട്ടിലെത്തുകയായിരുന്നു. വാതിൽ തുറന്ന മുത്തശ്ശിയെ മറികടന്ന് മുത്തച്ഛന്റെ മുറിയിലേക്ക് ഓടിയെത്തിയ പെൺകുട്ടി, ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയിലും മുഖത്തും ബാറ്റുകൊണ്ട് ക്രൂരമായി ആഞ്ഞടിച്ചു. ഭയന്നുപോയ മുത്തശ്ശിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയും Read More…

Oddly News

കാറിൽ കാമുകിക്കൊപ്പം മോമോസ് തിന്നാന്‍ പോയ ഭർത്താവിനെ പൊക്കി! ഭാര്യയെ ബോണറ്റിലിട്ട് പാഞ്ഞ കാറിന്റെ ദൃശ്യങ്ങൾ!

ഉത്തർപ്രദേശിലെ മീററ്റിൽ കാമുകിയുമൊത്ത് മൊമോസ് കഴിക്കാൻ പോയ ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടിയ സംഭവം ഒടുവിൽ വധശ്രമക്കേസിൽ കലാശിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് മയങ്ക് എന്നയാൾ തന്റെ കാമുകി മഹിയുമൊത്ത് മൊമോസ് കഴിക്കാനെത്തിയത്. എന്നാൽ ഈ സമയം മയങ്കിന്റെ ഭാര്യ സുനിത ഇവരെ നേരിട്ട് കാണുകയായിരുന്നു. മറ്റൊരു സ്ത്രീക്കൊപ്പം ഭർത്താവിനെ കണ്ടതോടെ ദേഷ്യം വന്ന സുനിത കാറിന്റെ ജനലിൽ തട്ടാൻ തുടങ്ങി. ഇതോടെ പരിഭ്രാന്തനായ മയങ്ക് കാർ പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. സുനിത കാറിന് മുന്നിൽ കയറി ബോണറ്റിൽ Read More…

Crime

50 കിലോ എലിവിഷം ഓർഡർ ചെയ്തു; മുഹറം ഘോഷയാത്രയ്ക്കിടെ 15,000 പേരെ കൊല്ലാൻ ഫയാസ് പ്രേംജി ലക്ഷ്യമിട്ടെന്ന് കുറ്റപത്രം

മുംബൈയിലെ ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ എലിവിഷം ചേർത്ത ഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ പ്രതി ഫയാസ് പ്രേംജിക്കെതിരെ പൊലീസ് മസ്ഗാവ് കോടതിയിൽ 700 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. എലിവിഷമായി ഉപയോഗിക്കുന്ന 50 കിലോയിലധികം സിങ്ക് ഫോസ്ഫൈഡ് ഓർഡർ ചെയ്ത പ്രതി, പതിനയ്യായിരത്തോളം ആളുകൾക്ക് വിഷം നൽകാനാണ് പദ്ധതിയിട്ടതെന്ന് പൊലീസ് ആരോപിക്കുന്നു. മുൻപ് പിടിയിലായ പ്രതി നിലവിൽ ആർതർ റോഡ് ജയിലിലാണ് കഴിയുന്നത്. കുറ്റകൃത്യത്തിന് രണ്ടാഴ്ച മുൻപ് തന്നെ താമസിച്ചിരുന്ന ലോഡ്ജിൽ പതിനയ്യായിരത്തിലധികം വിഷഗുളികകൾ ഫയാസ് ശേഖരിച്ചിരുന്നതായി അന്വേഷണത്തിൽ Read More…