മുൻ സഹപ്രവർത്തകർക്ക് അശ്ലീല വീഡിയോകൾ അയച്ച കേസിൽ 25 വയസ്സുകാരനായ അർഷാദ് സിദ്ധിഖിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 19 വയസ്സുള്ള യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീകൾക്ക് മോശമായ സന്ദേശങ്ങൾ അയക്കുക, ഫോണിലൂടെ ശല്യം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈയിലെ മഹാലക്ഷ്മിയിലുള്ള ഒരു ടെലികോളർ കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് പരാതിക്കാരി പ്രതിയെ പരിചയപ്പെടുന്നത്. ഓഫീസിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും യുവതികളുടെ നമ്പർ കൈക്കലാക്കിയ ഇയാൾ പിന്നീട് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. Read More…
Tag: crime news
കാമുകനെ കസേരയിലിരുത്തി കണ്ണുകെട്ടി പെട്രോളൊഴിച്ച് തീകൊളുത്തി, മരിക്കുംവരെ മൊബൈലിൽ ദൃശ്യം പകർത്തി യുവതി !
ബെംഗളൂരു അഞ്ജനാപുരയിൽ തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് കാമുകനെ യുവതി ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറിലെ ജീവനക്കാരിയായ പ്രേരണ (27) ആണ് തന്റെ സഹപ്രവർത്തകനും കാമുകനുമായ കിരണിനെ (27) തീകൊളുത്തി കൊന്നത്. കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുനാളുകളായി തർക്കങ്ങൾ നിലനിന്നിരുന്നു. കിരൺ തന്നോട് സംസാരിക്കുന്നില്ലെന്നും വിവാഹത്തിന് തയാറാകുന്നില്ലെന്നുമുള്ള ദേഷ്യത്തിലായിരുന്നു പ്രേരണ. ഇതിനെത്തുടർന്ന് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി യുവതി കിരണിനെ അങ്ങോട്ട് ക്ഷണിച്ചു. വിദേശങ്ങളിൽ ചെയ്യുന്നതുപോലെ വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് കിരണിന്റെ കണ്ണുകൾ Read More…
അമ്മയുടെ സുഹൃത്ത് 15കാരിയെ പീഡിപ്പിച്ചു; അമ്മയുടെ മുന്നിലിട്ടും പീഡിപ്പിച്ചെന്ന് പരാതി, അറസ്റ്റ്
തിരുവനന്തപുരം ജില്ലയിലെ കാരേറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്തായ ബിജു (52) അറസ്റ്റിലായി. കാരേറ്റ് ബിജു സ്റ്റോർ ഉടമയാണ് പിടിയിലായ ബിജു. പ്രതി അറസ്റ്റിലായ വിവരം അറിഞ്ഞതോടെ പെൺകുട്ടിയുടെ അമ്മ ഒളിവിൽ പോയിരിക്കുകയാണ്. തന്നെ വർക്കല ബീച്ചിൽ കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചിരുന്നതായി പതിനഞ്ചുകാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മാതാപിതാക്കൾ പിണങ്ങി കഴിയുന്നതിനാൽ അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഈ സാഹചര്യം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന ബിജു, അമ്മയുടെ സാന്നിധ്യത്തിൽ പോലും തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി പരാതിയിൽ Read More…
ഭര്‍ത്താവുമായി അവിഹിതബന്ധമെന്ന് സംശയം; യുവതിയെ അടിച്ചു കൊന്ന് ബോസിന്റെ ഭാര്യ
ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യുവതിയെ ബോസിന്റെ ഭാര്യ കൊലപ്പെടുത്തി. പുനെയില്‍ അഭിഭാഷകനായ സഞ്ജയ് സാവന്തിന്റെ ഓഫീസിലെ ജീവനക്കാരി 35 വയസ്സുകാരിയായ പൂനം ദിനേശ് മന്‍ ആണ് കൊല്ലപ്പെട്ടത്. സഞ്ജയിന്റെ ഭാര്യ സ്വാതി സാവന്ത് (42) ആണ് കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജോലി കഴിഞ്ഞിട്ടും പൂനം വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പൂനത്തെ ഫോണിലും കിട്ടാതായതോടെ ഭര്‍ത്താവ് ഓഫീസിലെത്തിയപ്പോള്‍ വാതില്‍ തുറന്ന Read More…
ചെറുപ്പക്കാരെ കാണിക്കാനല്ലേടീ… ചൂട് സഹിക്കാനാകാതെ മുറ്റത്ത് ഉറങ്ങാന്‍ കിടന്ന യുവതിക്കു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം
ആലപ്പുഴ: കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ വീടിന്റെ മുറ്റത്ത് ഉറങ്ങാന്‍ കിടന്ന യുവതിക്കു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം.അമ്പലപ്പുഴ കാക്കാഴത്തു കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി 10.30നു വീട്ടിലെ കിടപ്പുമുറിയില്‍നിന്നിറങ്ങി ഭാര്യ മുറ്റത്തു തുണി വിരിച്ചു കിടന്നു. ഭാര്യയുടെ കിടപ്പ്, പരിസരവാസികളായ യുവാക്കളെ കാണിക്കാനാണെന്നു ആക്രോശിച്ച് നടുവിനു ചവുട്ടിയും മുടിക്കു കുത്തിപ്പിടിച്ചുമായിരുന്നു ക്രൂര മര്‍ദനം. തടയാനെത്തിയ പതിനാറുകാരിയായ മകള്‍ക്കും മര്‍ദ്ദനമേറ്റു. യുവതിയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവിനെതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു.
പ്രതി അദ്നാന്‍ മരിച്ച ശേഷം ഫോണുകള്‍ കിണറ്റിലിട്ടത് ആര് ? നസ്രീന കൊലപാതകത്തില്‍ മൂന്നാമതൊരാള്‍?
കോഴിക്കോട് ചെലവൂരില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണ്ണായകമായ പുതിയ വിവരങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതിയായ അദ്നാന്റെയും മൊബൈല്‍ ഫോണുകള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്. നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. അതേസമയം, പ്രതിയും പെണ്‍കുട്ടിയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കിടക്കുമ്പോള്‍ ഇവരുടെ ഫോണുകള്‍ എങ്ങനെ കിണറ്റിലെത്തി എന്നത് വലിയ ദുരൂഹതയായി Read More…
ബാറില്‍ തര്‍ക്കം; യുവാവിനെ റോഡില്‍ തല്ലിക്കൊന്നു; കാഴ്‌ചക്കാരായി ആള്‍ക്കൂട്ടം, മൊബൈലില്‍ പകര്‍ത്തി !
തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിൽ മർദിച്ചു കൊലപ്പെടുത്തിയ വാർത്ത ഞെട്ടിക്കുന്നതാണ്. തിരുവല്ലം കോളിയൂർ സ്വദേശി സുമൻ (38) ആണ് മർദനമേറ്റ് ആന്തരാവയവങ്ങൾ തകർന്ന് ദാരുണമായി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടുകാൽ പയറ്റുവിള സ്വദേശികളായ അച്ചു എസ്. ബാബു (24), സഹോദരൻ അനന്തു എസ്. ബാബു (19) എന്നിവരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയോടെ വിഴിഞ്ഞം മുക്കോലയിലെ ബാറിന് മുന്നിലാണ് ക്രൂരമായ Read More…
കോഴിക്കോട് കോൺവെന്റ് റോഡിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ, പ്രസവിച്ചത് പള്ളി വരാന്തയിൽ വെച്ച്? അമ്മ കസ്റ്റഡിയിൽ
കോഴിക്കോട് കോൺവെന്റ് റോഡിലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പാലക്കാട് സ്വദേശിനിയായ ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളി വരാന്തയിൽ വെച്ച് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നും, കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് വിവരം. ആറുമാസം പ്രായമുള്ള ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വൈകുന്നേരത്തോടെ കണ്ടെത്തിയത്. പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഈ സമയത്ത് പാലക്കാട് രജിസ്‌ട്രേഷനിലുള്ള ഒരു ബസ് പോയതായി ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. പള്ളി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് Read More…
13 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; പിന്നാലെ അമ്മ ജീവനൊടുക്കി
ബംഗളൂരുവിൽ 13 വയസ്സുള്ള മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം 40 വയസ്സുകാരി ജീവനൊടുക്കി. നഗരത്തിലെ ഒരു വീട്ടിൽ സുവർണ്ണ എന്ന സ്ത്രീയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ നടന്നതായി സംശയിക്കുന്ന വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം, സുവർണ്ണ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാമെന്ന് പോലീസ് നിഗമനത്തിലെത്തി. സംഭവത്തിൽ രണ്ട് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുവർണ്ണയുടെ ഭർത്താവ് ചന്ദ്രശേഖർ (45) മകളെ Read More…









