Crime

ജിമ്മിലെ യുവതികളുടെ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യ ക്യാമറ: ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മാനേജർ പിടിയിൽ!

ഗുജറാത്തിലെ സുരേന്ദ്രനഗറിൽ ജിമ്മിൽ വരുന്ന യുവതികളുടെ ദൃശ്യങ്ങൾ രഹസ്യ ക്യാമറ ഉപയോഗിച്ച് പകർത്തി ബ്ലാക്ക് മെയിൽ ചെയ്തെന്ന പരാതിയിൽ ജിം മാനേജർ അമിൻ മുൾട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രസ്സിങ് റൂമിൽ രഹസ്യ ക്യാമറകൾ വച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുകയും, അത് ഉപയോഗിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് കാട്ടി ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ജിമ്മിൽ നടത്തിയ പരിശോധനയിൽ പെൻ ഡ്രൈവുകൾ, ബ്ലാങ്ക് ചെക്കുകൾ, ഡയറികൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. സുരേന്ദ്രനഗറിലെ Read More…

Crime

മോശം പെരുമാറ്റം: തല്ലിയ വനിതാ പോലീസിനെ തിരിച്ചടിച്ച് 22-കാരൻ അറസ്റ്റിൽ, ദൃശ്യങ്ങൾ വൈറൽ!

ബീഹാറിലെ പട്നയിൽ വനിതാ പോലീസിനോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയും ചെയ്ത 22-കാരൻ അറസ്റ്റിലായി. സെപ്റ്റംബർ 30-ന് വൈകുന്നേരം 6:30 ഓടെ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ‘പോലീസ് ദീദി’ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. ചോദ്യം ചെയ്യലിനിടെ ഇവരിൽ പ്രദീപ് കുമാർ എന്ന യുവാവ് വനിതാ പോലീസിനോട് അധിക്ഷേപകരമായി സംസാരിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പ്രദീപിന്റെ കരണത്തടിക്കുകയും, പകരം പ്രദീപ് Read More…

Crime

‘ഗുരുദക്ഷിണ ‘! അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ

പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അധ്യാപികമാരുടെ ചിത്രങ്ങൾ ഇത്തരത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. സ്വന്തം സ്കൂളിലെ അധ്യാപികമാരുടെ മോശമാക്കിയ ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട മറ്റു വിദ്യാർഥികളാണ് വിവരം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിൽ ജൂൺ മാസത്തിലാണ് ഈ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്കൂൾ മാനേജ്മെന്റും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതി Read More…

Crime

ഭര്‍ത്താവിന് മര്‍ദനം, കാമുകിയെ റാഞ്ചി കൂട്ടബലാത്സംഗം ചെയ്തു, ലൊക്കേഷൻ പിടിച്ച് ഭാര്യയുടെ ക്വട്ടേഷൻ

തൃശൂരിലെ ലോഡ്ജിൽ ആൺസുഹൃത്തിനൊപ്പം മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. യുവാവിനെ ക്രൂരമായി മർദിച്ച് കയ്യും കാലും തല്ലിയൊടിച്ച ശേഷം തമിഴ്നാട്ടിലെ ആശുപത്രിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ഈ ഞെട്ടിക്കുന്ന സംഭവം വൈകിയാണ് പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെ പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. യുവാവിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ കെഎസ്ആർടിസി Read More…

Crime Featured

എന്റെ മകനേ…. പരിചരിച്ചു മടുത്തു; കിടപ്പിലായ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മകൻ; നെഞ്ചുലയ്ക്കുന്ന ദാരുണസംഭവം

തൃശൂർ വരാക്കരയിൽ കിടപ്പിലായ വയോധികയായ അമ്മയെ പരിചരിക്കാനുള്ള മടി കാരണം മകൻ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊന്നു. വരാക്കര സ്വദേശി എൽസിയാണ് (72) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനോയിയെ (48) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. എൽസിയും മകൻ ബിനോയിയും കഴിഞ്ഞ രണ്ട് വർഷമായി വരാക്കരയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മറ്റംഗങ്ങൾ പുറത്തുപോയ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം കടുത്ത മദ്യലഹരിയിലായിരുന്ന ബിനോയ്, Read More…

Crime

‘പഠിക്കണം, മോഡലാകണം;, കുട്ടികൾ തടസ്സം’; മക്കളെ കൊലപ്പെടുത്തിയതുതന്നെ, കുറ്റം സമ്മതിച്ച് അമ്മ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ അമ്മയായ നിവേദ്യയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ചോദ്യംചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ മരണത്തിൽ തുടക്കം മുതൽ തന്നെ സംശയങ്ങളുണ്ടായിരുന്നതിനാൽ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്നാണ് അമ്മയെ വിളിച്ച് വിശദമായി ചോദ്യം ചെയ്തതും കൊലപാതക വിവരം പുറത്തുവന്നതും. സ്വതന്ത്രമായി ജീവിക്കുന്നതിന് കുട്ടികൾ തടസ്സമാണെന്ന് കരുതിയാണ് ഈ Read More…

Crime

വിവാഹാഭ്യർത്ഥന നിരസിച്ചു, ദിൻഷയ്ക് മറ്റൊരാളുമായി അടുപ്പം; റിസോർട്ടിലെ ജോലി വാങ്ങിക്കൊടുത്തും ജിത്തു; കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക

കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരിയായ ദിൻഷയെ കൊലപ്പെടുത്തിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണെന്ന് പിടിയിലായ പ്രതി ജിത്തു പൊലീസിന് മൊഴി നൽകി. ദിൻഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതും, ഇതിന്റെ പേരിൽ ദിൻഷയുടെ ഫോണിലെ സന്ദേശത്തെച്ചൊല്ലി ഉണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ സമ്മതിച്ചു. ഏകദേശം ഒൻപത് മാസം നീണ്ട പ്രണയത്തിനൊടുവിൽ ഓൺലൈൻ വഴി വാങ്ങിയ കത്തി ഉപയോഗിച്ചാണ് ജിത്തു ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയത്. ജിത്തുവും ദിൻഷയും തമ്മിൽ മുൻപേ പരിചയമുണ്ടായിരുന്നെങ്കിലും, ഈ കൊലപാതകം കൃത്യമായ പ്ലാനിംഗോടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. Read More…

Crime

പെൺസുഹൃത്തിനെ ഒന്‍പതു കഷണങ്ങളായി വെട്ടിനുറുക്കി കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് ഒന്‍പതു കഷണങ്ങളായി കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട ഉടമ അറസ്റ്റിലായി. മംഗളഗിരി സ്വദേശിനിയായ കല്യാണിയാണ് (35) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭവാനിപുരം സ്വദേശി മുഹമ്മദ് ഷാഫിയെ (35) പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 18-ന് ഇബ്രാഹിംപട്ടണത്തെ കനാലിന് സമീപം തലയില്ലാത്ത ഉടൽ കണ്ടെത്തിയതോടെയാണ് ഭീകരമായ കൊലപാതക വിവരം പുറംലോകമറിയുന്നത്. തുടർന്ന് എൻഡിആർഎഫിന്റെയും ഡ്രോണുകളുടെയും സഹായത്തോടെ കനാലിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും പോലീസ് Read More…

Crime

ടെറസില്‍നിന്ന് ചാടുംമു​ന്‍പേ വസ്ത്രത്തിൽ രക്തക്കറ, മുറിയിൽ ഗ്രൈൻഡർ; യുവസന്യാസിയുടെ മരണത്തിൽ ദുരൂഹത

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ഗുരുകൃപ കുഞ്ച് ആശ്രമത്തിലെ നാലുനില കെട്ടിടത്തിൽനിന്ന് യുവസന്യാസി വീണു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരൺ–25) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സന്യാസിയുടെ ശരീരത്തിലെ മുറിവുകളും മരണത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങളും മുറിയിൽ നിന്ന് കണ്ടെത്തിയ ഗ്രൈൻഡറുമാണ് ദുരൂഹത വർധിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സന്യാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം 10.25-ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളോടെയാണ് ദീപക് Read More…