പത്തനംതിട്ട: അമ്മയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ പരോളിലിറങ്ങി സഹോദരനെ സമാനരീതിയില്‍ വകവരുത്തിയ പ്രതിക്കു വീണ്ടും ജീവപര്യന്തം ശിക്ഷ. അടൂര്‍ പന്നിവിഴ കോട്ടപ്പുറം സ്വദേശി പുതിയവീട്ടില്‍ മോഹനന്‍ ഉണ്ണിത്താ(65)നെയാണു പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി ജി. ജയകൃഷ്‌ണന്‍ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടയ്‌ക്കാനും ശിക്ഷിച്ചത്. ഇയാള്‍ 2005 നവംബറില്‍ അമ്മയെ വിറകു കഷണംകൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഇതിനിടെ പരോളിലിറങ്ങി സഹോദരനായ രഘു എന്നു വിളിക്കുന്ന സതീഷ് കുമാറിനെ Read More…
Tag: crime news
പ്രണയിച്ച് മകളെ വിവാഹം കഴിച്ചതിന് പക; മരുമകനെ നഗ്നനാക്കി റോഡിലൂടെ നടത്തി ഭാര്യാപിതാവും സംഘവും
പ്രണയവിവാഹത്തിന്റെ പേരിൽ യുവാവിനെതിരെ ഭാര്യാപിതാവും സംഘവും ക്രൂരമായ അതിക്രമം നടത്തി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ഭുസാവലിലാണ് സംഭവം. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിലുള്ള പക മൂലം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും നഗ്നനാക്കി റോഡിലൂടെ നടത്തുകയുമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നര വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ മാർച്ച് 18-നാണ് ഈ ദമ്പതികൾ വിവാഹിതരായത്. വിവാഹശേഷം ഇരുവരും ഭുസാവൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിക്കുകയും ചെയ്തു. Read More…
തിരുവനന്തപുരത്തു കൊണ്ടുപോകാന്‍ സാമ്പത്തിക ബുദ്ധിമുട്ട് , അവർ അഞ്ചു പേർക്കും എറണാകുളത്ത് അന്ത്യനിദ്ര
കൊച്ചി വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരേ കുടുംബത്തിലെ അഞ്ചുപേരുടെയും സംസ്‌കാരം പച്ചാളം ശ്മശാനത്തിൽ നടത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, കൊച്ചു മക്കളായ കാര്‍ണിവന്‍, കീര്‍ത്തിവന്‍, അക്ഷിത എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കൊച്ചിയിൽ തന്നെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ ചികിത്സയ്ക്കായി എന്ന പേരിലായിരുന്നു അശ്വതിയും കുടുംബവും കഴിഞ്ഞ ഫെബ്രുവരിയിൽ വടുതലയിൽ വീട് വാടകയ്‌ക്കെടുത്തത്. വാടക Read More…
കൊലപ്പെടുത്താൻ പിതാവ് കഴുത്തുഞെരിച്ചു; മരിച്ചെന്നു കരുതി കുഴിമാടത്തിലെറിഞ്ഞു: വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ ഞെട്ടിക്കുന്നു. തന്നെ ഒരു മണിക്കൂറോളം ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പിതാവിനോട് താൻ ക്ഷമിച്ചതായും ബ്രിട്ടാനി വെളിപ്പെടുത്തി. സെപ്റ്റംബർ 19-ന് പുലർച്ചെയാണ് ഉറങ്ങിക്കിടന്ന ബ്രിട്ടാനിയെ പിതാവ് റോഡ്‌നി ഡേവിസ് (62) ആക്രമിച്ചത്. താൻ നിർമ്മിച്ച ഒരു പ്രത്യേക വധശിക്ഷാ ഉപകരണം (Handmade execution device) ഉപയോഗിച്ച് ഒരു മണിക്കൂറോളം അദ്ദേഹം മകളെ ശ്വാസം മുട്ടിച്ചു. രക്ഷയില്ലെന്ന് Read More…
ചീരക്കറി ഉണ്ടാക്കിയില്ല; ഗര്‍ഭിണിയായ ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്ന് യുവാവ്
മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ഉച്ചഭക്ഷണത്തിന് ചീരക്കറി ഉണ്ടാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഗർഭിണിയായ ഭാര്യയെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. 25 വയസ്സുകാരിയായ ഷീലാബായ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ചീരയുമായി വീട്ടിലെത്തിയ സുനിലിനോട്, ഭക്ഷണം നേരത്തെ പാകം ചെയ്തതിനാൽ ചീരക്കറി പിന്നീട് ഉണ്ടാക്കാമെന്ന് ഷീല പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്നുണ്ടായ വഴക്കിനിടെ സുനിൽ ഷീലയെ മുടിയിൽ പിടിച്ചു വലിച്ച് അടുത്തുള്ള വയലിലേക്ക് കൊണ്ടുപോകുകയും കോടാലി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയുമായിരുന്നു. ഷീല സംഭവസ്ഥലത്ത് തന്നെ Read More…
സിനിമാ നടിയെ കടന്നുപിടിച്ചു; ഐടി മാനേജരായ യുവാവ് അറസ്റ്റിൽ
കൊച്ചിയില്‍ സിനിമാ നടിയെ പിന്തുടർന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് കലൂർ സ്റ്റേഡിയത്തിനുസമീപം നടക്കാനെത്തിയപ്പോഴാണ് നടിയെ തടഞ്ഞുനിർത്തിയ ശേഷം കടന്നുപിടിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസ്. പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എട്ടു വയസ്സുകാരിക്ക് നേരെ കൂട്ടബലാത്സംഗം; പ്രതികൾ 12-ഉം 13-ഉം വയസ്സുള്ളവർ
ന്യൂഡൽഹിയിലെ ഓഖ്‌ലയിൽ എട്ടു വയസ്സുകാരിയെ അയൽവാസികളായ ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രതികൾ തന്നെ വീടിന് സമീപത്തെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെവെച്ച് മൂന്നുപേരും ചേർന്ന് പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകി. അക്രമികളിൽ നിന്ന് രക്ഷപ്പെട്ടോടിയ കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. നാടിനെ നടുക്കിയ ഈ സംഭവത്തിലെ പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിൽ ഒരാൾക്ക് 12 വയസ്സും മറ്റ് രണ്ടുപേർക്ക് 13 വയസ്സുമാണ് പ്രായം. വീട്ടുകാരുടെ പരാതി ലഭിച്ചയുടൻ തന്നെ ഡൽഹി പോലീസ് Read More…
പിതാവിനെ കൊന്ന കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ മകനു മുന്നില്‍ വെടിവച്ച് കൊന്നു
കാലടി: പിതാവിനെ കൊന്ന കേസില്‍ കോടതി വെറുതെ വിട്ട അയല്‍വാസിയെ മകന്‍ വെടിവച്ച് കൊന്നു. കെ.എസ്.ആര്‍.ടി.സി റിട്ട. ജീവനക്കാരന്‍ മഞ്ഞപ്ര കിലുക്കന്‍ ജോസാണ് (60) വെടിയേറ്റു മരിച്ചത്. മഞ്ഞപ്ര കോതായി തോട്ടില്‍ മകന്‍ ജെറാള്‍ഡിനൊപ്പം കുളിക്കുകയായിരുന്ന ജോസിനെ ഇന്നലെ വൈകിട്ട് 6.30 ന് അയല്‍വാസി പോളി കാളാംപറമ്പന്‍ വെടിവയ്‌ക്കുകയായിരുന്നു. റിട്ട മിലിട്ടറി ഉദ്യോഗസ്‌ഥനാണു പോളി. രണ്ടുപ്രാവശ്യം വെടിയേറ്റ ജോസ് കുളത്തില്‍ വച്ചുതന്നെ തല്‍ക്ഷണം മരിച്ചു. സംഭവത്തിനുശേഷം അയ്യമ്പുഴ സ്‌റ്റേഷനില്‍ പോളി സ്വയം കീഴടങ്ങി. സംഭവം നടന്നത് കാലടി Read More…
‘ഒരു സർപ്രൈസുണ്ട്…’ മകന്റെ വാക്ക് കേട്ട് വീട്ടിലെത്തി അമ്മ, രക്തത്തിൽ കുളിച്ച് മകൾ, സഹോദരിയെ 84 തവണ വെട്ടി കൊലപ്പെടുത്തി ഇരട്ട സഹോദരൻ
ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മയെയും വകവരുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. ‘വീട്ടിലൊരു സർപ്രൈസുണ്ട്’ എന്ന് പറഞ്ഞ് ജോലിസ്ഥലത്തെത്തി അമ്മ നീലിമയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് എൻജിനീയറായ ഹാർദിക് ഈ ക്രൂരത ചെയ്തത്. വീട്ടിലെത്തിയ അമ്മ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകൾ ഹിമാഷികയെയാണ്. നിലവിളിച്ച അമ്മയെ ഹാർദിക് ആക്രമിക്കുകയും ചെയ്തു. കരിയറിനെയും പ്രണയത്തെയും ചൊല്ലിയുള്ള തർക്കമാണ് ഈ കൊലപാതകത്തിൽ കലാശിച്ചത്. ഹാർദിക്കും ഇരട്ടസഹോദരി ഹിമാഷികയും 25 വയസ്സുള്ള എൻജിനീയർമാരാണ്. ഇരുവരും നേരത്തെ ഗുരുഗ്രാമിൽ Read More…









