Crime

16 കൊലപാതകങ്ങൾ, പെൺവേഷത്തിൽ കാട്ടിൽ ഒളിച്ചു! ബ്രസീലിനെ വിറപ്പിച്ച സീരിയൽ കില്ലർ ‘കൊതുക്’ കുടുങ്ങി

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ഹോർലാൻഡ് ലോപ്പസ് ഡസിൽവ (33) പെൺവേഷം കെട്ടി കാട്ടിൽ ഒളിവിൽ കഴിഞ്ഞതിനു ശേഷം ഒടുവിൽ പോലീസിന്റെ പിടിയിലായി. ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ പരായിബയിലുള്ള മുലുൻഗു മേഖലയിൽ 16 പേരെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഡഗ്ലസ് ഗാർസിയയുടെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ട രഹസ്യ ദൗത്യത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്ത ശേഷമാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. വിജനമായ പ്രദേശങ്ങളിൽ കൊലപാതകങ്ങൾ നടത്തിയ ശേഷം സ്ഥലം വിട്ടിരുന്ന ഇയാൾ വർഷങ്ങളോളം ആരുടെയും Read More…

Crime Featured

10000 ശമ്പളക്കുടിശ്ശിക; 150 രൂപയുടെ പെട്രോള്‍ വാങ്ങി കത്തിച്ചത് 24 കോടിയുടെ തുണിത്തരങ്ങൾ, മുൻ അക്കൗണ്ടന്റ് പിടിയില്‍- വീഡിയോ

സൂറത്ത് ∙ ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്രവ്യാപാര കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ ഞെട്ടിക്കുന്ന പ്രതികാരക്കഥ. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന വ്യാപാര കേന്ദ്രത്തിലുണ്ടായ അപകടം കേവലം ആകസ്മികമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സത്യം പുറത്തുവന്നത്. സൂറത്തിലെ ശ്യാം സംഗിനി വസ്ത്രവ്യാപാര കേന്ദ്രത്തിലെ ഒരു കടയുടമയും മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്‌ലെയും തമ്മിൽ 10,000 രൂപയെച്ചൊല്ലിയുണ്ടായ തർക്കമാണ് 14 കടകൾ കത്തിനശിക്കാനും ഏകദേശം 24 കോടി രൂപയുടെ നഷ്ടത്തിനും ഇടയാക്കിയത്. കടയിലെ Read More…

Crime

രണ്ടാം ഭാര്യയുടെ ദേഹത്ത് കുരുമുളക് സ്പ്രേ അടിച്ചശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി; യുവതി ഗുരുതര നിലയിൽ, ഭർത്താവ് അറസ്റ്റിൽ

കാക്കനാട്: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ ഭർത്താവ് അനിൽകുമാറിനെ കാക്കനാട് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ സ്വദേശിനി ജയശ്രീയെ (42) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45-ന് കാക്കനാട് അമ്പാടിമൂലയിലുള്ള സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. കാക്കനാട് സൺറൈസ് ആശുപത്രിയിലെ ജീവനക്കാരാണ് രണ്ടുപേരും. ഹോസ്റ്റലിൽ താമസിച്ചിരുന്ന രണ്ടാം ഭാര്യയായ ജയശ്രീയെ കാത്തുനിന്ന അനിൽകുമാർ, ഇവർ പുറത്തേക്ക് വന്ന ഉടൻ Read More…

Crime

പ്രണയത്തില്‍നിന്ന് പിന്‍മാറി; അധ്യാപികയെ കുട്ടികള്‍ക്ക് മുന്നില്‍ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യം കാരണം അധ്യാപികയെ സ്കൂളിൽ വിദ്യാർഥികളുടെ മുന്നിലിട്ട് വെടിവച്ചുകൊന്ന ശേഷം യുവാവും ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലുള്ള ചിൽഡ്രൻസ് അക്കാദമി സ്കൂളിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ദാരുണമായ സംഭവം നടന്നത്. സ്കൂളിലെ അധ്യാപികയായ നിഷ ഫാത്തിമയാണ് (26) കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി ഇവർ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. മുഹമ്മദ് സൗദ് എന്ന യുവാവാണ് അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ചത്. ബാഗിൽ തോക്കുമായി സ്കൂളിലെത്തിയ സൗദ്, നിഷയോട് താഴേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു Read More…

Crime Featured

‘ഈ പിള്ളേരിങ്ങനെ തുടങ്ങിയാല്‍…’; പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്കില്ല; അധ്യാപികയെ കുത്തി 17കാരി- വീഡിയോ

ബ്രസീലിലെ കാമേറ്റയിൽ ക്ലാസ് മുറിക്കുള്ളിൽ അധ്യാപികയെ വിദ്യാർഥിനി കുത്തിപ്പരുക്കേൽപ്പിച്ചു. ഡോ. ഗെർസൺ ഡോസ് സാന്റോസ് സ്കൂളിൽ നടന്ന സംഭവത്തിൽ പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധിച്ചു നൽകിയതിന് പിന്നാലെയാണ് 17കാരിയായ വിദ്യാർഥിനി അധ്യാപികയ്ക്ക് നേരെ ആക്രമണം നടത്തിയത്. സെപ്റ്റംബർ 11നായിരുന്നു കണക്ക് പരീക്ഷ നടന്നത്. തൊട്ടടുത്ത ദിവസം അധ്യാപിക ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി വിദ്യാർഥികൾക്ക് നൽകി. എന്നാൽ പ്രതീക്ഷിച്ച മാർക്ക് കിട്ടാത്തതിലുള്ള അമർഷമാണ് 17കാരിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. വിദ്യാർഥിനി കൈയിൽ കരുതിയ വലിയ കത്തി ഉപയോഗിച്ച് അധ്യാപികയെ കുത്താൻ Read More…

Crime

ഗർഭിണിയായ സഹോദരിയുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ അളിയനെ വെട്ടിക്കൊന്ന് സഹോദരൻ; കുറ്റമേറ്റ് വിഡിയോ പോസ്റ്റ് ചെയ്തു

ഹൈദരാബാദ്: ഗർഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് ജയിലിൽനിന്നിറങ്ങിയപ്പോൾ വെട്ടിക്കൊലപ്പെടുത്തിയ സഹോദരൻ അറസ്റ്റിൽ. തെലങ്കാനയിലെ നിസാമാബാദിൽ വ്യാഴാഴ്ചയാണ് വധക്കേസിലെ പ്രതിയായ ഹരിബാബു കൊല്ലപ്പെട്ടത്. 2026 മാർച്ച് 17-ന് ജഗ്തിയാൽ ജില്ലയിൽ യുട്യൂബറായ ഗന്ധം വൈഷ്ണവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാൾ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു വൈഷ്ണവിയെ ഭർത്താവായ ഹരിബാബു വധിച്ചത്. ഈ കേസിൽ അറസ്റ്റിലായി ജയിലിലായ ഇയാൾ ജൂലൈയിൽ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് വൈഷ്ണവിയുടെ സഹോദരനായ സന്തോഷ് പ്രതികാരം തീർക്കാനായി ഹരിബാബുവിനെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് നൽകുന്ന Read More…

Crime

ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ വെട്ടിക്കൊന്നു, യുവാവ് അറസ്റ്റിൽ

ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിലായി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ നടന്ന സംഭവത്തിൽ പ്രതി സന്തോഷ് മിശ്രയെ (28) ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും രക്തം പുരണ്ട ബനിയനും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഎസ്സി വിദ്യാർഥിയായ ശുഭം മിശ്ര എന്ന യുവാവിനെ വീടിന്റെ വരാന്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അജ്ഞാതന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടെന്ന Read More…

Crime

പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി 6 ലക്ഷത്തിന്റെ കവർച്ച; 6 പ്രതികൾ പിടിയിൽ

പാലാരിവട്ടത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ കേസിൽ 6 പ്രതികളെ പൊലീസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പിടികൂടിയ ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കേസിൽ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്. നേരിട്ടു കവർച്ചയിൽ പങ്കെടുത്ത 5 പേരും ഗൂഢാലോചന നടത്തിയ 2 പേരും ഉൾപ്പെടെയുള്ള സംഘത്തിലെ ചിലരുമായി ഇരകൾക്കു മുൻപ് കച്ചവട ബന്ധമുണ്ടായിരുന്നു. സാമ്പത്തിക തർക്കമാണ് കവർച്ചയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ സംസ്കാര ജംക്‌ഷനു സമീപത്തെ വാടകവീട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ചുകയറിയ സംഘം വാതിൽ Read More…

Crime

ആദ്യഭാര്യയുമായി വീണ്ടും ബന്ധം; കാമുകനോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കനാലിൽ തള്ളി രണ്ടാം ഭാര്യയും മകനും

ആദ്യ ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ രണ്ടാം ഭാര്യയും സംഘവും ചേർന്ന് കൊലപ്പെടുത്തി. രാംകിഷോർ വാൽമീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടാം ഭാര്യ സുഫിയ ബാനോ, ഇവരുടെ കാമുകൻ, കാമുകന്റെ സഹായി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സുഫിയയുടെ പ്രായപൂർത്തിയാകാത്ത മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം രാംകിഷോറിന്റെ മൃതദേഹം ഒരു പെട്ടിയിലാക്കി ദൂരെയുള്ള കനാലിൽ തള്ളുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷമാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് രാംകിഷോറും സുഫിയയും വിവാഹിതരായത്. എന്നാൽ Read More…