ന്യൂഡല്‍ഹി: പ്രയാഗ്‌രാജ് സന്ദര്‍ശിക്കുന്ന തനിക്ക് അടിവസ്‌ത്രം മുതല്‍ ഹെയര്‍ ഓയില്‍ വരെ വാങ്ങിച്ചു നല്‍കണമെന്നു ജീവനക്കാരോട് ബി.എസ്.എന്‍.എല്‍ ഡയറക്‌ടര്‍ വിവേക് ബന്‍സല്‍. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം നല്‍കിയ ഉത്തരവ് പുറത്തായതോടെ വിവാദം. ബന്‍സലിന്റെ ഉത്തരവ് ഞെട്ടിക്കുന്നതാണെന്നു കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്‌തമാക്കി. ബന്‍സലിനെതിരേ നടപടിക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. ബി.എസ്.എന്‍.എല്‍ ബോര്‍ഡിന്റെ ഡയറക്‌ടറായ ബന്‍സല്‍ ഈ മാസം 25,26 തീയതികളില്‍ പ്രയാഗ്‌രാജ് സന്ദര്‍ശിക്കാന്‍ നിശ്‌ചയിച്ചിരുന്നു. അതിനായി അദ്ദേഹം ഔദ്യോഗിക ഉത്തരവ് ഇറക്കി. ഉത്തരവ് Read More…
Tag: crime news
ഒരേ സ്‌കൂളില്‍ പഠിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍
കുട്ടനാട്: വ്യത്യസ്‌ത സംഭവങ്ങളിലായി കുട്ടനാട്ടില്‍ രണ്ട് വിദ്യാര്‍ഥിനികളെ വീടുകള്‍ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ചമ്പക്കുളം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുളിക്കത്തറ വീട്ടില്‍ ഡേവിഡിന്റെ മകള്‍ ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആന്‍ മരിയ ഡേവിഡ് (17), കൈനകരി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കയാറ്റില്‍ചിറ സാബുവിന്റെ മകള്‍ കുട്ടമംഗലം എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഐറിന്‍ സാബു (17) എന്നിവരാണ് മരിച്ചത്. രണ്ടുപേരെയും ഇന്നലെ പുലര്‍ച്ചയോടെ തൂങ്ങിയ നിലയിലാണ് Read More…
ബന്ധത്തില്‍ വിള്ളല്‍; സുധയെ കൊന്ന് റെയിൽവേ പാളത്തിൽ കിടത്തി ഷാജി മുങ്ങി; തന്ത്രം പാളി
രട്: റെയില്‍വേ ട്രാക്കില്‍ യുവതിയെ കൊന്നുതള്ളിയ കേസില്‍ ഹൈക്കോടതി മുന്‍ ജീവനക്കാരന്‍ പിടിയില്‍. കോട്ടയം പൂവന്‍തുരുത്ത് മൂലക്കളത്തില്‍ സുധ ബേബി(46)യുടെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ ഇന്നലെ കണ്ടെത്തിയത്. ഷാജിയും സുധയും ഏറെനാള്‍ സുഹൃത്തുക്കളായിരുന്നു. സംഭവസ്‌ഥലത്ത് വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് അടിപിടിയില്‍ ഷാജി സുധയെ കൊന്ന് ട്രാക്കില്‍ തള്ളുകയുമായിരുന്നു. തർക്കത്തിനൊടുവിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായും മൂക്കും പൊത്തിപ്പിടിച്ചപ്പോഴാണ് സുധ മരിച്ചതെന്നാണ് ഷാജി പൊലീസിന് കൊടുത്തിരിക്കുന്ന മൊഴി. എന്നാൽ കുറെക്കാലമായി സുധയെ ഒഴിവാക്കണമെന്ന് തീരുമാനിച്ച പ്രതി Read More…
വരനെ തോക്കിൻ മുനയിൽ നിർത്തി വധുവിനെ മുൻകാമുകൻ സിനിമാ സ്റ്റൈലില്‍ തട്ടികൊണ്ടുപോയി
ഒഡിഷയിലെ ബൊലാംഗീർ ജില്ലയിൽ വിവാഹദിവസം ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന നവവധുവിനെ മുൻകാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ കന്ധമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം വധൂവരന്മാർ മടങ്ങുന്നതിനിടെയാണ് നാടകീയമായ ഈ സംഭവം നടന്നത്. ബദബന്ദയ്ക്ക് സമീപം തർഭ റോഡിൽ വെച്ച് മൂന്നംഗ സംഘം ഇവരുടെ വാഹനം തടയുകയായിരുന്നു. വരനായ ഹരിബന്ധു പട്ടേലിനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പ്രതിയും കൂട്ടാളികളും ചേർന്ന് വധുവിനെ ബലമായി വാഹനത്തിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ വരൻ തർഭ പോലീസ് Read More…
‘ഒരിക്കലും അമ്മയാകാന്‍ പാടില്ല’; 19കാരിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റില്‍
ഗുരുഗ്രാമിൽ ലിവിങ് ഇൻ പങ്കാളിയായ യുവാവ് 19 വയസ്സുകാരിയായ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ത്രിപുര സ്വദേശിയായ ബി.എസ്.സി ബയോടെക്‌നോളജി വിദ്യാർഥിനിയാണ് ഈ അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ പങ്കാളി ശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും സെക്ടർ 69-ലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഒരുമിച്ചായിരുന്നു താമസം. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, പെൺകുട്ടി തന്നെ Read More…
‘ നാണംകെടുത്തി, മരിച്ചിട്ടായാലും സത്യം തെളിയണം’! മോഷ്ടാവെന്ന് പരിഹാസം, യുവതി ജീവനൊടുക്കി
കാസർകോട് മുളിയാറിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കും അയൽവാസികൾക്കും പൊലീസിനുമെതിരെ കുടുംബം രംഗത്തെത്തി. താൻ നിരപരാധിയാണെന്നും ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നും വ്യക്തമാക്കുന്ന 24-കാരിയായ ജസീലയുടെ മരണമൊഴി വീഡിയോ കുടുംബം പുറത്തുവിട്ടു. അയൽവീട്ടിലെ വിവാഹത്തിനിടെ സ്വർണമാല കാണാതായതുമായി ബന്ധപ്പെട്ട് ജസീലയ്ക്കെതിരെ ആരോപണമുയരുകയും ആദൂർ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന ജസീല വിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണത്തിന് മുൻപ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. താൻ Read More…
വിവാഹ ദിവസം സഹോദരിമാരായ വധുക്കൾ മരിച്ച നിലയിൽ; നേരത്തേ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ച് വീട്ടുകാര്‍ പുതിയബന്ധമുറപ്പിച്ചതു കാരണം?
രാജസ്ഥാനിലെ ജോധ്പുരിൽ വിവാഹപ്പന്തലിലേക്ക് വരനും സംഘവും എത്താനിരിക്കെ സഹോദരിമാരായ വധുക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്നു. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ, വിമല എന്നിവരാണ് വിവാഹദിവസം പുലർച്ചെ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ‘ബന്ദോളി’ ചടങ്ങുകൾക്ക് ശേഷം ഉറങ്ങാൻ പോയതായിരുന്നു ഇരുവരും. എന്നാൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സഹോദരിമാരെ ഉടൻ തന്നെ ജോധ്പുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Read More…
ഗെയിം നൽകി വലയിലാക്കി, പീഡിപ്പിച്ചത് 33 കുട്ടികളെ; ദൃശ്യങ്ങൾ വിറ്റു; എൻജിനീയർക്കും ഭാര്യയ്ക്കും വധശിക്ഷ
ന്യൂഡൽഹി∙ മൂന്ന് വയസ്സുകാർ ഉൾപ്പെടെ 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ദമ്പതികൾക്ക് ഉത്തർപ്രദേശിലെ കോടതി വധശിക്ഷ വിധിച്ചു. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങൾ പകർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം Read More…
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത് 26-ഓളം യുവതികളെ, നഗ്‌നവീഡിയോകള്‍ പുറത്തുവിടുമെന്നു ഭീഷണി; ഇൻഫ്ളുവൻസർ അറസ്റ്റിൽ
തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷി (38) നെയാണ് തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം പിടികൂടിയത്. മൂന്നു യുവതികള്‍ നല്‍കിയ പരാതിയാണു നടപടിക്ക് ആധാരം. 26-ഓളം യുവതികളെ സമാനരീതിയില്‍ പീഡിപ്പിച്ചെന്നാണു പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ലഭിക്കുന്ന വിവരം. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ചശേഷം വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. രഹസ്യമായി ചിത്രീകരിച്ച യുവതികളുടെ നഗ്‌നവീഡിയോകള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ രീതിയായിരുന്നു. ഈ വീഡിയോകള്‍ Read More…









