Spotlight

‘അഖില്‍ മാരാര്‍ ജയിച്ചാല്‍ സ്ത്രീകളുടെ അടിവസ്ത്രമിട്ട് ഓടും’; വെല്ലുവിളിക്ക് പിന്നാലെ മാപ്പു പറഞ്ഞ് ഇന്‍ഫ്ലുവന്‍സര്‍

തൃക്കാക്കര തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി അഖിൽ മാരാർ ജയിച്ചാൽ താൻ അടിവസ്ത്രം മാത്രം ധരിച്ച് കോഴിക്കോട് ബീച്ചിലൂടെ ഓടുമെന്ന് വെല്ലുവിളിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഒടുവിൽ മാപ്പ് പറഞ്ഞു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഓകെ അനാഷ് ആണ് അഖിൽ മാരാർക്ക് വ്യക്തിപരമായി സന്ദേശമയച്ച് മാപ്പപേക്ഷിച്ചത്.

അനാഷ് അയച്ച മാപ്പുപറച്ചിൽ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അഖിൽ മാരാർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ കഥകൾ ഉൾപ്പെടുത്തി അനാഷ് പങ്കുവെച്ച മറ്റൊരു വീഡിയോ ചോദ്യം ചെയ്തതോടെ അത് പിൻവലിച്ചതായും അഖിൽ മാരാർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അഖില്‍ മാരാര്‍ പങ്കുവച്ച കുറിപ്പ്

‘തൃക്കാക്കരയിൽ ഞാൻ ജയിച്ചാൽ ബ്രായും ഷഡ്ഢിയും ഇട്ട് ഓടും എന്ന് പറഞ്ഞ അനാഷ് എനിക്കയച്ച  മാപ്പ് മെസ്സേജ് ആണ്..എനിക്കെതിരെ വിദ്വോഷം പ്രചരിക്കാൻ ഇല്ലാ കഥകൾ സൃഷ്ടിച്ചു പോസ്റ്റ്‌ ചെയ്തു ഞാൻ ചോദിച്ചതിന് ശേഷം അവനത് റിമൂവ് ചെയ്തു..നിങ്ങൾക്ക് കണ്ടന്റ് റീച്ച് കിട്ടാൻ ഞാൻ പറഞ്ഞ വാക്കുകൾ അടർത്തി എടുത്തു എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല… എന്നാൽ ബോധ പൂർവ്വം  സത്യ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ NDAയുടെ ഒരു സ്ഥാനാർഥി എന്ന നിലയിൽ നിയമപരമായി മുന്നോട്ട് പോകേണ്ടി വരും’

‘മാപ്പ് പറഞ്ഞ അനാഷിന്റെ മാന്യത ഞാൻ ഉൾകൊള്ളുന്നു. സത്യങ്ങൾ തിരിച്ചറിയാത്ത പലരും ഇത് പോലെ പറയുന്ന കാലം വരും. ഇതും പറയേണ്ടി വന്നത് അനാഷിന് റീച്ച് കിട്ടിയത് കണ്ട് മറ്റ് ചിലരും ഇത് പോലെ ഇറങ്ങിയിട്ടുണ്ട് അവരോടാണ് ആക്ഷേപിച്ചോളൂ.. ആക്രമിച്ചോളൂ.. പക്ഷെ മനസാ വാചാ ഞാൻ ചെയ്യാത്ത കാര്യങ്ങൾ എന്റെ മുകളിൽ ചാർത്തി പ്രചരിപ്പിച്ചാൽ നിയമത്തിന്റെ ഏതറ്റം വരെയും ഞാൻ പോകും…നോക്കു ഈ മെസ്സേജിൽ അനാഷ് തന്നെ പറഞ്ഞത് ഞാൻ ചെയ്തത് തന്തയില്ലായ്മയാണ് ..വിഡിയോ ഞാനും രസമായി കണ്ടു പക്ഷെ മറ്റ് കാര്യങ്ങൾ അങ്ങനെ ഉൾകൊള്ളാൻ കഴിയില്ല…എതിർപ്പുകൾ ആവാം സത്യ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്’- അഖില്‍ മാരാര്‍ കുറിച്ചു.