അഖിൽ മാരാറുടെ പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി നടി മഞ്ജു പത്രോസ്. പഴയകാലത്തെ സ്ത്രീകൾക്ക് മികച്ച ശാരീരിക ആരോഗ്യം ഉണ്ടായിരുന്നിരിക്കാമെന്നും എന്നാൽ അത് വെച്ച് ഇന്നത്തെ സ്ത്രീകളെ താരതമ്യം ചെയ്യരുതെന്നും മഞ്ജു പറഞ്ഞു. തത്വചിന്ത പറയുന്നവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ പറയാമെന്നും എന്നാൽ സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കണമെന്നും താരം കൂട്ടിച്ചേർത്തു. തന്റെ അമ്മ വെള്ളം കോരുന്നതിനിടയിൽ ആശുപത്രിയിൽ പോയി തന്നെ പ്രസവിച്ച് മടങ്ങി വന്ന കഥകൾ കേട്ടിട്ടുണ്ടെന്ന് മഞ്ജു ഓർമ്മിച്ചു. അക്കാലത്ത് ആധുനിക സൗകര്യങ്ങളോ യന്ത്രങ്ങളോ Read More…
Tag: akhil marar
‘അഞ്ചു കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്നയാളാണ് എന്റെ ഭാര്യ’ , വിശദീകരണവുമായി അഖില്‍ മാരാര്‍
കൊച്ചി: പ്രസവവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനകൾ വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി സംവിധായകനും തൃക്കാക്കരയിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ രംഗത്തെത്തി. താൻ പറയുന്ന കാര്യങ്ങളെ പുരോഗമനവാദികളും ഫെമിനിസ്റ്റുകളും ചേർന്ന് ബോധപൂർവം വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇനിയും കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന ഭാര്യയാണ് തനിക്കൊപ്പമുള്ളതെന്നും, അവൾക്ക് ആ ധൈര്യം നൽകുന്നത് ഭർത്താവായ താനാണെന്നും അഖിൽ പറഞ്ഞു. കുടുംബം നോക്കാത്തവർ തന്നെ ആക്രമിക്കാൻ ശ്രമിച്ചാൽ അത് താൻ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ലോകാരോഗ്യ സംഘടന നിശ്ചയിച്ച 10-15 Read More…
‘അങ്ങനെയെങ്കില്‍ ഉമ തോമസ് ജയിച്ചേക്കും..’; തൃക്കാക്കരയിലെ സാധ്യതകള്‍ അഖില്‍ മാരാര്‍ പറയുന്നു
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം വർധിച്ചത് ഭരണവിരുദ്ധ വികാരം കൊണ്ടല്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ . പിണറായി സർക്കാരിനോടും നിലവിലെ എംഎൽഎയോടും എതിർപ്പുള്ളവരും, മാറ്റം ആഗ്രഹിക്കുന്ന നിഷ്പക്ഷ വോട്ടർമാരും എൻഡിഎയ്ക്ക് ഒപ്പം നിന്നതാണ് വോട്ടിങ് ഉയരാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്നും അതിന്റെ ഫലം മെയ് നാലിന് അറിയാമെന്നും അഖിൽ മാരാർ വ്യക്തമാക്കി. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച കോട്ടയാണെന്നും അവിടെ ഭരണവിരുദ്ധ വികാരം കൊണ്ട് മാത്രം വോട്ട് കൂടേണ്ട കാര്യമില്ലെന്നുമാണ് അഖിലിന്റെ Read More…
‘അഖില്‍ മാരാര്‍ ജയിച്ചാല്‍ സ്ത്രീകളുടെ അടിവസ്ത്രമിട്ട് ഓടും’; വെല്ലുവിളിക്ക് പിന്നാലെ മാപ്പു പറഞ്ഞ് ഇന്‍ഫ്ലുവന്‍സര്‍
തൃക്കാക്കര തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി അഖിൽ മാരാർ ജയിച്ചാൽ താൻ അടിവസ്ത്രം മാത്രം ധരിച്ച് കോഴിക്കോട് ബീച്ചിലൂടെ ഓടുമെന്ന് വെല്ലുവിളിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഒടുവിൽ മാപ്പ് പറഞ്ഞു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഓകെ അനാഷ് ആണ് അഖിൽ മാരാർക്ക് വ്യക്തിപരമായി സന്ദേശമയച്ച് മാപ്പപേക്ഷിച്ചത്. അനാഷ് അയച്ച മാപ്പുപറച്ചിൽ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അഖിൽ മാരാർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ കഥകൾ ഉൾപ്പെടുത്തി അനാഷ് പങ്കുവെച്ച മറ്റൊരു വീഡിയോ Read More…
‘വിരോധം തോന്നിയ ഒരുവനെ ഇല്ലാതാക്കാൻ പെണ്ണ് കളിച്ച കളിയാണ് ഇത്’ വീണ്ടും ദിലീപിനായി അഖില്‍ മാരാര്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ട വിധി വന്നതോടെ ദിലീപിനെതിരേയുള്ള പ്രചരണങ്ങള്‍ക്ക് ശക്തി കൂട്ടുകയാണ് ഒരു വിഭാഗം. ദിലീപിന്റെ സിനിമകള്‍ കാണരുതെന്നും ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നും തുടങ്ങി പല രീതികളിലും പ്രതിഷേധം ഉയരുന്നു. എന്നാല്‍ സംവിധായകനും ബിഗ്ബോസ് ജേതാവുമായ അഖില്‍ മാരാര്‍ ആദ്യം മുതലേ ദിലീപ് നിരപരാധിയാണെന്ന പക്ഷക്കാരനാണ്. ഇപ്പോഴിതാ കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ വീഡിയോ പുറത്തുവന്നതിന്റെ പിന്നാലെ മറ്റൊരു പോസ്റ്റമായി വന്നിരിക്കുകയാണ് അഖില്‍ മാരാര്‍ ‘‘കേരളത്തിലെ സ്ത്രീ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടമാണെങ്കിൽ ഇത് Read More…
‘നടിമാരുടെ തോളില്‍ കയ്യിട്ട് , നശിപ്പിച്ച പെണ്‍കുട്ടികളെ നോക്കി വെല്ലുവിളിച്ചു …ഹൂ കെയേഴ്സ്’; ആഞ്ഞടിച്ച് അഖില്‍ മാരാര്‍
ലൈംഗികപീഡന കേസില്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി അഖില്‍ മാരാര്‍. അപമാനഭാരം കൊണ്ട് പരാതി നല്‍കാതിരുന്ന പെണ്‍കുട്ടികളെ പ്രകോപിപ്പിച്ചതിനുള്ള ശിക്ഷ കൂടിയാണ് ഈ അനുഭവിക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. രാഹുലിന്റെ പ്രവൃത്തികൾ പൊതു മധ്യത്തിൽ എത്തുന്നതിനു മുൻപ് തന്നെ രാഹുലിനെ സംരക്ഷിച്ചും പാർട്ടിക്ക് പൊതു മധ്യത്തിൽ അപമാനം ഉണ്ടാവാതെയുമുള്ള നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചത്. ഇന്നലെ വരെ നശിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നടിമാരുടെ തോളില്‍ കയ്യിട്ട് നടന്ന് ഷോ കാണിച്ചതിന്റെ അനന്തരഫലം കൂടിയാണിതെന്നും അഖില്‍ മാരാര്‍ Read More…






