Featured Spotlight

ചുട്ടുപൊള്ളുന്ന വേനലിലും കുട്ടനാട് ചമ്പക്കുളം നടുഭാഗത്ത് വെള്ളപ്പൊക്കം !

കുട്ടനാട്: നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം നടുഭാഗം വാര്‍ഡില്‍ കൊയ്ത്തു കഴിഞ്ഞ കരിയംപള്ളി പാടശേഖരത്തില്‍ മോട്ടര്‍ എടുത്തു മാറ്റിയതിനെ തുടര്‍ന്ന് മടകുത്താന്‍ പാടശേഖരസമിതി തയാറാകാതെ വന്നതോടെ ഇവിടെ വെള്ളം കയറി നൂറോളം വീടുകള്‍ വെള്ളത്തിലായി. വഴിയും പുരയിടവും അടക്കം മുങ്ങി ഇവര്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. വെള്ളം കെട്ടിക്കിടന്ന് കരക്കൃഷി നശിച്ചു തുടങ്ങി. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. കഴിഞ്ഞ ദിവസം തൊട്ടടുത്ത വാര്‍ഡില്‍ ഒരു വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. ജലനിരപ്പ് പരിധിവിട്ടു വര്‍ധിച്ചതോടെ പാടശേഖരത്തിനുള്ളില്‍ Read More…

Spotlight

‘എനിക്ക് നിന്നെ കണ്ടിട്ട് വികാരം വരുന്നില്ല’ എന്ന് ടെക്കി വരന്‍; ജീവനൊടുക്കി പ്രതിശ്രുതവധു

വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരന്റെ മാനസിക ക്രൂരതയെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ താമസിക്കുന്ന രെഹനയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ വരൻ ഷാജഹാനെയും ഇയാളുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 15-നായിരുന്നു ഇവരുടെ നിക്കാഹ് നടന്നത്. ഓഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ ഇരുവരും ഫോൺ വിളികളിലൂടെയും വീഡിയോ കോളുകളിലൂടെയും വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാൽ മൂന്നാഴ്ച മുൻപ് ഷാജഹാന്റെ പെരുമാറ്റത്തിൽ പെട്ടെന്ന് Read More…

Spotlight

‘ഇത് പവർ കട്ടല്ല, K-കട്ട്, ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…’; മുഖ്യമന്ത്രിക്കെതിരേ രൂക്ഷപരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും രൂക്ഷമായി വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. സർക്കാരിനെയും വൈദ്യുതി വകുപ്പിനെയും പരിഹസിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. “പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!” എന്നായിരുന്നു രാഹുലിന്റെ പരിഹാസരൂപേണയുള്ള കുറിപ്പ്. കേരളത്തിൽ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവർ കട്ടുകൾ തുടരുന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ ‘കെ’ ബ്രാൻഡിംഗിനെ പരിഹസിച്ചാണ് അദ്ദേഹം സംസാരിച്ചത്. കടുത്ത വേനൽ ചൂടിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ Read More…

Spotlight

മദ്യലഹരിയില്‍ അണലിക്കുഞ്ഞിനെ പോക്കറ്റിലിട്ട് നടന്ന് അതിഥിത്തൊഴിലാളി; കടികിട്ടി, ആശുപത്രിയിൽ

മലപ്പുറം ജില്ലയിലെ എടവണ്ണ ഒതായിയിൽ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിക്ക് പാമ്പ് കടിയേറ്റു. അസം സ്വദേശിയായ ബിനോയ് (30) എന്ന യുവാവിനെ നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താമസസ്ഥലത്തിന് സമീപത്ത് നിന്നുമാണ് ഇയാൾക്ക് പാമ്പിൻ കുഞ്ഞിനെ ലഭിച്ചത്. മദ്യപിച്ച നിലയിലായിരുന്ന ബിനോയ് പാമ്പിനെ പിടികൂടി പോക്കറ്റിലിട്ടതാണെന്ന് നാട്ടുകാർ പറയുന്നു. ചായ കുടിക്കാൻ എത്തിയ ഇയാളുടെ പോക്കറ്റിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടവർ വിവരം തിരക്കിയപ്പോൾ പാമ്പിനെ പുറത്തെടുത്ത് കാണിക്കുകയായിരുന്നു. ഇതിനിടെ പലതവണ യുവാവിന് Read More…

Spotlight

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി, ED അന്വേഷണം നിലച്ചു, പ്രതികളെ ചോദ്യം ചെയ്‌തിട്ടില്ല

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി (ഇ.ഡി)ന്റെ അന്വേഷണം നിലച്ചു. ഉദ്യോഗസ്‌ഥനെ മാറ്റിയതടക്കമുള്ള നടപടികള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്നു വിലയിരുത്തല്‍. സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട്‌ ഉള്‍പ്പെടെയാണ്‌ ഇ.ഡി. അന്വേഷിക്കുന്നത്‌. ജനുവരിയില്‍ അന്വേഷണം തുടങ്ങിയെങ്കിലും ഉണ്ണികൃഷ്‌ണന്‍ പോറ്റി, എ. പത്മകുമാര്‍ അടക്കമുള്ള കേസിലെ പ്രധാന പ്രതികള്‍ ആരെയും ഇ.ഡി. ചോദ്യം ചെയ്‌തിട്ടില്ല. കേസ്‌ അന്വേഷിച്ചിരുന്ന ഇ.ഡി. അഡീ. ഡയറക്‌ടര്‍ അശുഘോയലിനെ അലാഹാബാദിലേക്കു സ്‌ഥലംമാറ്റി. പകരമെത്തിയ ഉദ്യോഗസ്‌ഥന്‍ അന്വേഷണം തുടങ്ങിയിട്ടില്ല. ദേവസ്വം ബോര്‍ഡ്‌ മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ Read More…

Featured Spotlight

പ്രായവിവാദം; കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി, യാത്രചെയ്ത് പൊലീസിന് മുന്നിൽ ഹാജരാകാനാകില്ലെന്ന് ഭർത്താവ്

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി ഗർഭിണിയാണെന്നും നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്ത് പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ നേരിട്ട് ഹാജരാകാൻ മധ്യപ്രദേശ് പൊലീസ് നിർദേശിച്ചതിനെ തുടർന്നാണ് ഫർമാൻ ഖാൻ മറുപടി നൽകിയത്. മധ്യപ്രദേശ് ഖർഗോണിലെ വനിതാ എസ്.ഐയെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മെയ് 20 വരെ തടഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങൾ നിർബന്ധിച്ച് മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നുവെന്ന Read More…

Spotlight

ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പില്‍; യുവാവിനെതിരെ ഗുരുതര പരാതിയുമായി അഡ്വ. സാന്ദ്ര സദാനന്ദന്‍

സോഷ്യൽമീഡിയയിലെ തന്റെ ചിത്രങ്ങൾ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച യുവാവിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി അഡ്വക്കേറ്റ് സാന്ദ്ര സദാനന്ദൻ. കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര കഴിഞ്ഞ ആറുവർഷമായി ലണ്ടനിലാണ് ജോലി ചെയ്യുന്നത്. തന്റെ അകന്ന ബന്ധു കൂടിയായ നിതിൻ കിച്ചു എന്ന യുവാവാണ് ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിൽ തന്റെ ചിത്രങ്ങൾ പങ്കുവെച്ചതെന്ന് സാന്ദ്ര വെളിപ്പെടുത്തി. തന്റേത് മാത്രമല്ല, മലപ്പുറം വള്ളിക്കുന്ന് പ്രദേശത്തെ നിരവധി പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും സ്കൂൾ കുട്ടികളുടെയും വരെ ചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സാന്ദ്ര സോഷ്യൽ മീഡിയയിൽ Read More…

Spotlight

അറസ്‌റ്റ്‌ വാറന്റ്‌ പത്മശ്രീ ലഭിച്ച സന്തോഷത്തോടെ സ്വീകരിക്കുന്നു: വാവാ സുരേഷ്‌

പതിറ്റാണ്ടുകളായി കേരളത്തിലുടനീളം പാമ്പുകളെ പിടിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന തനിക്ക് വനംവകുപ്പ് നൽകിയ വലിയൊരു ‘അവാർഡാണ്’ ഈ അറസ്റ്റ് വാറണ്ടെന്ന് വാവ സുരേഷ് പരിഹസിച്ചു. 2015-ൽ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുടെ ക്ഷണമനുസരിച്ച് ഡോക്ടർമാർക്കും ജീവനക്കാർക്കുമായി പാമ്പുകടിയേറ്റവർക്കുള്ള ചികിത്സയെക്കുറിച്ച് ക്ലാസെടുത്തിരുന്നു. അന്ന് അഭിനന്ദിച്ചവർ തന്നെ ഇപ്പോൾ തനിക്കെതിരെ കേസെടുത്തിരിക്കുകയാണെന്നും, പണ്ട് ഇല്ലാതിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ വൈകാരികമായ പ്രതികരണം. 2024-ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ 2026 Read More…

Spotlight

കേരളത്തിന് 10, തമിഴ്‌നാടിന് 20, ആന്ധ്രാപ്രദേശിന് 13; മണ്ഡല പുനർനിർണ്ണയത്തിലെ നേട്ടങ്ങൾ വിശദീകരിച്ച് അമിത് ഷാ

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിൽ, മണ്ഡല പുനർനിർണ്ണയത്തെ (delimitation) കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണ്ഡല പുനർനിർണ്ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന പ്രചാരണം തെറ്റാണെന്നും പുതിയ മാറ്റത്തിലൂടെ തെക്കൻ സംസ്ഥാനങ്ങൾക്കും സീറ്റുകൾ വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വനിതാ സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നത് 2029-ലെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സർക്കാരിന്റെ തന്ത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സീറ്റുകൾ പുനർനിർണ്ണയിക്കുമ്പോൾ ഹിന്ദി Read More…