കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഉത്തർപ്രദേശിലെ ‘എൻകൗണ്ടർ സ്പെഷലിസ്റ്റ്’ എന്നറിയപ്പെടുന്ന ഐപിഎസ് ഓഫിസർ അജയ് പാൽ ശർമയെ പൊലീസ് ഒബ്സർവറായി നിയമിച്ചത് വലിയ വിവാദമായി. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇദ്ദേഹത്തെ നിയോഗിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയുള്ള ഈ നീക്കം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത വാക്പോരിന് വഴിതുറന്നു. ഉത്തർപ്രദേശിലെ നിരവധി സുരക്ഷാ ഓപ്പറേഷനുകളിലൂടെയാണ് അജയ് പാൽ ശർമ ശ്രദ്ധിക്കപ്പെട്ടത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ശർമയെ കൊണ്ടുവന്നതെന്ന് ബിജെപിയും Read More…
കല്യാണത്തലേന്നത്തെ ചടങ്ങുകള്‍ക്കിടെ ശാരീരിക അസ്വസ്‌ഥത; വിവാഹദിനം വരന്‍ മരിച്ചു
തൃപ്പൂണിത്തുറയിൽ വിവാഹദിനത്തിൽ വരൻ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് അന്തരിച്ചു. ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ മകൻ ജസ്റ്റിൻ വി. ജോൺ (32) ആണ് മരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിനിയുമായുള്ള ജസ്റ്റിന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. വിവാഹത്തിന് തലേദിവസം നടന്ന ചടങ്ങുകൾക്കിടെയാണ് ജസ്റ്റിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിവാഹം മാറ്റിവയ്ക്കാൻ ബന്ധുക്കൾ തീരുമാനിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ ജസ്റ്റിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌കാരം നാളെ വൈകുന്നേരം മൂന്നിന് വീട്ടിലെ Read More…
കോൺഗ്രസിൽ മന്ത്രിക്കുപ്പായം തുന്നി 20ൽഅധികം MLAമാർ; കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണമെന്ന് SMF
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പിന്നാലെ കോൺഗ്രസിൽ മന്ത്രിസ്ഥാനങ്ങളെ ചൊല്ലിയുള്ള നീക്കങ്ങളും സജീവമായി. തിരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയാൽ ഇരുപതിലധികം എംഎൽഎമാരാണ് മന്ത്രിപ്പട്ടം ലക്ഷ്യമിടുന്നത്. മുൻകാല പരിചയം, സാമുദായിക സമവാക്യങ്ങൾ, പ്രാദേശിക പരിഗണനകൾ എന്നിവ മുൻനിർത്തി പല നേതാക്കളും ഇതിനോടകം തന്നെ ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള തർക്കങ്ങളും ഇതിനിടയിൽ ഉയരാൻ സാധ്യതയുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കോൺഗ്രസിന് ലഭിക്കാവുന്ന 11 മന്ത്രിസ്ഥാനങ്ങൾക്കായി വലിയ മത്സരമാണ് നടക്കുന്നത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. എന്നാൽ Read More…
ജനപ്രീതി കൂട്ടാൻ വെടിവയ്പ്പ് നാടകം? ട്രംപിനെതിരെ പരിഹാസവുമായി ഇറാൻ അനുകൂല ആനിമേഷൻ വിഡിയോ
വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടെ നടന്ന വെടിവയ്പ്പിനെ പരിഹസിച്ച് ഇറാൻ പുറത്തിറക്കിയ ഒരു ആനിമേഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. ലെഗോ കളിപ്പാട്ടങ്ങളുടെ മാതൃകയിലുള്ള ഈ വിഡിയോയിലൂടെ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തെയും വൈറ്റ് ഹൗസിലെ സുരക്ഷാ വീഴ്ചകളെയുമാണ് പരിഹസിക്കുന്നത്. ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ ശ്രദ്ധ തിരിക്കാനായി അദ്ദേഹം തന്നെ നടത്തുന്ന നാടകമാണിതെന്നാണ് വിഡിയോയിലെ പ്രധാന ആരോപണം. ‘നിങ്ങളുടെ പോളുകൾ ഇടിയുമ്പോഴെല്ലാം നിങ്ങൾ ഇതേ തന്ത്രമാണ് പുറത്തെടുക്കുന്നത്’ എന്ന വരികളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രംപ് ഒരു അഹംഭാവി ആണെന്നും Read More…
കടുത്ത ചൂട്; എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങി നൽകാത്തതിൽ വിഷമിച്ച് യുവതി ആത്മഹത്യ ചെയ്തു. തിരുവള്ളൂരിനടുത്തുള്ള ഗ്രാമത്തിൽ താമസിക്കുന്ന മോണിക്ക (25) ആണ് മരിച്ചത്. കടുത്ത ചൂട് സഹിക്കാനാവാതെ വന്നപ്പോഴാണ് മോണിക്ക ഭർത്താവ് ആകാശിനോട് വീട്ടിൽ എസി വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ സാമ്പത്തിക സാഹചര്യങ്ങൾ കാരണം ഭർത്താവ് ഈ ആവശ്യം സമ്മതിച്ചില്ല. ഇതിൽ മനംനൊന്ത്, രാത്രിയിൽ ആകാശും കുടുംബവും വീടിന്റെ ടെറസിൽ ഉറങ്ങാൻ പോയ സമയത്ത് മോണിക്ക കിടപ്പുമുറിയിൽ ജീവനൊടുക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ മുറിയിലെത്തിയ ആകാശാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് Read More…
നാസയിൽ ഗവേഷകന്‍, കോളേജ് അധ്യാപകൻ; ആരാണ് ട്രംപിന്റെ വിരുന്നിനിടെ അക്രമം നടത്തിയ കോൾ തോമസ് അലൻ?
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെ വെടിയുതിർത്തത് കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ മുപ്പത്തിയൊന്നുകാരൻ കോൾ തോമസ് അലന്‍. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് നടന്ന ഈ സംഭവത്തെത്തുടർന്ന് സീക്രട്ട് സർവീസും പോലീസും ചേർന്ന് ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഏകദേശം 2,500 അതിഥികൾ പങ്കെടുത്ത ചടങ്ങ് നടന്ന ബോൾറൂമിലേക്ക് എത്തുന്നതിന് മുൻപ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലുകൾ പ്രകാരം ലോസ് ഏഞ്ചൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന Read More…
മുഖ്യമന്ത്രി സ്ഥാനം; ലീഗ് വി.ഡി. സതീശനൊപ്പം, ഉയർന്നത് പ്രവർത്തകരുടെ വികാരം, മറ്റുള്ളവരെ കെട്ടിയിറക്കുന്നത് ജനവികാരത്തിന് എതിര്
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ് രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉയർന്ന തർക്കങ്ങളിൽ ഇതുവരെ മൗനം പാലിച്ചെങ്കിലും, ശനിയാഴ്ച കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭാരവാഹികൾ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അധികാരം ലഭിക്കുകയാണെങ്കിൽ കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷത്തെ നയിച്ചും സർക്കാരിനെതിരെ പോരാടിയും മുന്നണിയെ ശക്തിപ്പെടുത്തിയ നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ലീഗിന്റെ പക്ഷം. ഇക്കാര്യത്തിൽ ഘടകകക്ഷികളുടെ അഭിപ്രായം മുന്നണി മാനിക്കണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ കെട്ടിയിറക്കുന്നത് ജനവികാരത്തിന് Read More…
‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’! പിന്നാലെ ട്രംപിന്റെ വിരുന്നില്‍ വെടിവയ്പ്പ്! കരോലിന്‍ ലിവിറ്റിനെതിരെ സോഷ്യല്‍ മീഡിയ
വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് ചടങ്ങിന് മുൻപ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. “ട്രംപ് നിങ്ങളെ അമ്പരപ്പിക്കാൻ തയ്യാറാണ്, തമാശയും കാര്യങ്ങളും നിറഞ്ഞ ഒരു പ്രസംഗമാകും ഇത്, ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം (there will be some shots fired tonight)” എന്നായിരുന്നു ലിവിറ്റിന്റെ വാക്കുകൾ. ട്രംപിന്റെ വാചകക്കസർത്തുകളെ ഉദ്ദേശിച്ചാണ് ഇതെങ്കിലും, യഥാർത്ഥത്തിൽ വെടിയൊച്ച മുഴങ്ങിയതോടെ ലിവിറ്റിന്റെ Read More…
രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റം മൂന്ന് വർഷം മുമ്പേ പ്രവചിച്ച സുന്ദരി ജ്യോതിഷി, ഭാവി മുഖ്യമന്ത്രിയെന്ന് അടുത്തപ്രവചനം
ന്യൂഡൽഹി: രാഘവ് ഛദ്ദ ബിജെപിയിലേക്ക് മാറുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നോ? വെള്ളിയാഴ്ച നടന്ന നാടകീയമായ കൂടുമാറ്റത്തിന് പിന്നാലെ, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്യോതിഷി ശ്രുതി ദ്വിവേദി 2023-ൽ പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. “വരും കാലത്ത് രാഘവ് ഛദ്ദ ബിജെപിയിൽ ചേരും” എന്നായിരുന്നു 2023 ഒക്ടോബറിൽ ശ്രുതി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ആം ആദ്മി പാർട്ടിയുടെ വിശ്വസ്തനായി ഛദ്ദ അറിയപ്പെട്ടിരുന്ന ആ സമയത്ത് ആരും ഈ പ്രവചനം കാര്യമാക്കിയിരുന്നില്ല. എന്നാൽ ഈ പ്രവചനം ഇപ്പോൾ Read More…














