Spotlight

‘മുഖ്യമന്ത്രി കസേര’; കോൺഗ്രസിൽ അടി തുടങ്ങി, കെസിയെ വാഴ്ത്തിയ സുധാകരന്റെ പോസ്റ്റിൽ വിഡിക്കായി മുറവിളി; ഒടുവിൽ കമന്‍റ് ബോക്സ് പൂട്ടി

കണ്ണൂർ: കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ തന്നെ യുഡിഎഫ് വിജയം ഉറപ്പിച്ചെന്ന മട്ടിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി പദത്തിനായുള്ള തർക്കം രൂക്ഷമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ ഫേസ്ബുക്കിലിട്ട കുറിപ്പാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. വി.ഡി. സതീശനെ ലക്ഷ്യം വെച്ചുള്ളതാണ് സുധാകരന്റെ പോസ്റ്റെന്ന് ആരോപിച്ച് സതീശൻ അനുകൂലികൾ രംഗത്തെത്തി. മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ വി.ഡി. സതീശനാണെന്നും കെ.സിയെ പിന്തുണച്ച് Read More…

Spotlight

റോഷിയും വീണയും രാജേഷും തോല്‍ക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍, നേമത്ത് നേരിയ മുന്നേറ്റം; 80 സീറ്റ് ഉറപ്പ്

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവരുടെ വിജയം ഇടതുപക്ഷം ഉറപ്പിക്കുമ്പോൾ, ഇവർ മൂവരും പരാജയപ്പെടുമെന്നും എൽഡിഎഫ് കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ജില്ലാ ഘടകങ്ങൾ നൽകിയ പ്രാഥമിക കണക്കുകൾ പ്രകാരം യുഡിഎഫ് എൺപതിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ യുഡിഎഫ് തരംഗം പ്രകടമായാൽ സീറ്റുകളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ജില്ലയിൽ കോവളം നിലനിർത്തുന്നതിനൊപ്പം വട്ടിയൂർക്കാവ്, തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, അരുവിക്കര Read More…

Spotlight

55 ഡിഗ്രി ചൂടും ഫോൺ പൊട്ടിത്തെറിയും; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് മുന്നറിയിപ്പ് ; പ്രചരിപ്പിക്കരുത്

സംസ്ഥാനത്ത് കടുത്ത ചൂട് കൂടുമെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും, ചൂട് കാരണം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാനും കാറിലെ ഇന്ധന ടാങ്കുകൾ അപകടത്തിലാകാനും സാധ്യതയുണ്ടെന്നുമാണ് വാട്സാപ്പ് വഴി പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പിന്റെ പേരിലാണ് ഈ സന്ദേശം വരുന്നത്. എന്നാൽ കേരളത്തിൽ ഇങ്ങനെയൊരു പ്രത്യേക Read More…

Spotlight

‘വൈറൽ പെൺകുട്ടി’ മൊണാലിസ ഒളിച്ചോടിയെന്ന് ഭര്‍ത്താവ്, നാടകമെന്ന് അമ്മ

മഹേശ്വർ (മധ്യപ്രദേശ്): കുംഭമേളയിലൂടെ പ്രശസ്തയായ മൊണാലിസ ഭോസ്‌ലെയും ഭർത്താവ് ഫർമാൻ ഖാനും ഉൾപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. മൊണാലിസയെ പുഷ്കറിൽ വച്ച് കാണാതായെന്ന് അവകാശപ്പെട്ട് ഫർമാൻ ഖാൻ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അജ്മീറിലെ പുഷ്കറിൽ തങ്ങൾ ഒപ്പമുണ്ടായിരുന്നുവെന്നും എന്നാൽ പെട്ടെന്ന് മൊണാലിസയെ കാണാതായെന്നുമാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. മൊണാലിസ ഒളിച്ചോടി എന്ന രീതിയിൽ വീഡിയോ പ്രചരിച്ചതോടെ പെൺകുട്ടിയെ യഥാർത്ഥത്തിൽ കാണാതായതാണോ അതോ പോലീസ് നടപടിയിൽ നിന്ന് രക്ഷപ്പെടാൻ ഫർമാൻ നാടകം കളിക്കുകയാണോ എന്ന സംശയം ശക്തമായിട്ടുണ്ട്. Read More…

Spotlight

ലൈംഗികചൂഷണത്തിന് കുട്ടികളടക്കം 20 ഭാര്യമാർ! വിശ്വാസത്തിന്റെ മറവിൽ നടന്ന കൊടുംക്രൂരത; ബാറ്റ്മാനെ പൂട്ടിയത് എഫ്ബിഐ

മതവിശ്വാസത്തെ മുൻനിർത്തി പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ലൈംഗിക അടിമകളാക്കിയ ഒരു ക്രിമിനലിന്റെ സാമ്രാജ്യം തകർന്ന കഥയാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസായ “Trust Me: The False Prophet” ലൂടെ പുറംലോകം അറിയുന്നത്. യുട്ടാ-അരിസോണ അതിർത്തിയിലെ ‘ഷോർട്ട് ക്രീക്ക്’ എന്ന നിഗൂഢ ഗ്രാമത്തിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്. മൈക്രോബയോളജിയേക്കാൾ വേഗത്തിൽ അന്ധവിശ്വാസങ്ങൾ പടർന്നിരുന്ന ഇവിടെ, കടുത്ത യാഥാസ്ഥിതിക വിശ്വാസികളുടെ ഇടയിലേക്കാണ് സാമുവൽ റാപ്പിലി ബാറ്റ്മാൻ കടന്നുവരുന്നത്. 2011-ൽ മുൻ നേതാവ് വാറൻ ജെഫ്സ് ജയിലിലായതോടെ ഉണ്ടായ നേതൃശൂന്യത മുതലെടുത്ത ബാറ്റ്മാൻ, Read More…

Spotlight

‘അയാൾ ക്രിസ്ത്യൻ വോട്ട് വാങ്ങട്ടെ, പക്ഷേ ഹിന്ദുവിനെ ഇല്ലാതാക്കുന്നവനെ വാഴിക്കരുത്’; രാജീവ് ചന്ദ്രശേഖറിനും ക്രിസ്ത്യാനികളുടെ അതിന്യൂനപക്ഷപദവിക്കുമെതിരെ ടി.പി. സെൻകുമാർ

ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ടി.പി. സെൻകുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും ക്രിസ്ത്യൻ വിഭാഗത്തിനുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. കേരളത്തിലെ അവശേഷിക്കുന്ന ഹിന്ദുക്കളെ ഇല്ലാതാക്കാനല്ല അദ്ദേഹത്തെ അധ്യക്ഷനായി നിയമിച്ചതെന്ന് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. രാജീവ് ചന്ദ്രശേഖർ തന്റെ നിലപാട് തിരുത്തിയില്ലെങ്കിൽ ഹിന്ദുക്കൾ മറുപടി നൽകണമെന്നും, ക്രിസ്ത്യൻ വോട്ട് വാങ്ങി വിജയിക്കാൻ സാധിക്കുമെങ്കിൽ അദ്ദേഹം അത് ചെയ്യട്ടെയെന്നും സെൻകുമാർ പരിഹസിച്ചു. ഹിന്ദുക്കളെ ദ്രോഹിക്കുന്ന ഇത്തരക്കാരെ കേരളത്തിൽ വാഴിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളെ അതിന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന Read More…

Spotlight

‘രാജ്യത്തെ ഏറ്റവും സുന്ദരിയേയും 1 ബില്യൺ ഡോളറും വേണം, അല്ലെങ്കില്‍….’; വിചിത്ര ആവശ്യവുമായി യുഗാണ്ടന്‍ സൈനിക മേധാവി

യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കൈനെരുഗാബ തുർക്കിക്ക് നേരെ ഉയർത്തിയ വിചിത്രമായ ആവശ്യങ്ങളും ഭീഷണികളുമാണ് ഇപ്പോൾ നയതന്ത്ര ലോകത്ത് ചർച്ചയാകുന്നത്. തുർക്കിയുമായുള്ള നയതന്ത്രബന്ധം തകരാതിരിക്കാൻ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. സൊമാലിയയിലെ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളിൽ യുഗാണ്ടൻ സൈന്യം നൽകിയ ദീർഘകാല സംഭാവനകൾക്ക് പകരമായി ഒരു ബില്യൺ ഡോളർ നൽകണമെന്നതാണ് ആദ്യത്തെ ആവശ്യം. എന്നാൽ രണ്ടാമത്തെ ആവശ്യമാണ് ഏറെ വിവാദമായത്; തുർക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ തനിക്ക് വിവാഹം കഴിച്ചു നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. Read More…

Spotlight

ജസ്റ്റ് പാസ് ! എക്കാലവും ജയിക്കുന്ന ‘51’ മണ്ഡലങ്ങള്‍; 20 അധിക സീറ്റുകൾ നേടുക അസാധ്യമല്ലെന്ന് സിപിഎം

നിയമസഭാ തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്നും ഭരണത്തുടർച്ചയുണ്ടാകുമെന്നും ബൂത്ത് കണക്കുകൾ നിരത്തി ഇടതുമുന്നണി അവകാശപ്പെടുന്നു. 2011 മുതൽ 2021 വരെ ഇടതുപക്ഷത്തെ തുണച്ച 51 മണ്ഡലങ്ങളിലാണ് സി.പി.എം പ്രധാനമായും പ്രതീക്ഷ വെക്കുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 20 അധിക സീറ്റുകൾ നേടുക അസാധ്യമല്ലെന്നാണ് മുന്നണിയുടെ പൊതുവായ വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ 99 സീറ്റുകളിൽ ചിലത് കുറഞ്ഞേക്കാമെങ്കിലും 71 മുതൽ 77 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്താൻ കഴിയുമെന്ന് സി.പി.എം ബൂത്തുതല കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലെ Read More…

Featured Spotlight

കേരളത്തെപ്പറ്റി ABCD അറിയാത്ത പ്രസിഡന്റ്, BJP എവിടെ എത്തി? സഭാ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ടി.പി. സെന്‍കുമാര്‍

കേരളത്തെപ്പറ്റി എ.ബി.സി.ഡി. അറിയാത്തവര്‍ കേരളത്തിലെ ബി.ജെ.പിയെ എവിടെ എത്തിച്ചുവെന്നു മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍. സഭാ വിഷയത്തില്‍ പി.സി. ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും പിന്തുണച്ചു ഫെയ്‌സ്‌ബുക്കില്‍ എഴുതിയ കുറിപ്പിലാണ്‌ ഈ ചോദ്യം. കോര്‍ ഹിന്ദുവിനെ വിട്ടു ബി.ജെ.പി. ക്രിസ്‌ത്യന്‍ ഔട്ട്‌ റീച്ചിനായി പോയപ്പോള്‍തന്നെ താന്‍ ഇതെല്ലാം പറഞ്ഞതാണെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തി. ടി.പി. സെന്‍കുമാറിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്. ചത്തിസ്ഗഡ്‌ പ്രശ്നം വന്നപ്പോൾ ഞാൻ പോസ്റ്റ്‌ ഇട്ടതാണ്. Read More…