യാത്രക്കാരുമായി മണിക്കൂറുകളോളം പറക്കുകയും ഒടുവില്‍ വിമാനം അപകടത്തില്‍ പെടുകയും യാത്രക്കാരെല്ലാം മരണമടയുകയും ചെയ്ത ഹീലിയോസ് എയര്‍വേസ് ഫ്‌ലൈറ്റ് 522 നെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചരിത്രത്തില്‍ പ്രേതവിമാനം എന്ന് വിളിക്കപ്പെട്ട ഈ വിമാനം ഇരുപത് വര്‍ഷം മുമ്പ്, സൈപ്രസില്‍ നിന്ന് ഏഥന്‍സിലേക്കാണ് അവസാനമായി പറന്നത്. ടേക്ക് ഓഫ് ചെയ്തയുടനെ, ഒരാള്‍ ഒഴികെ എല്ലാവരും ബോധരഹിതരായി. വിമാനം ഓട്ടോപൈലറ്റിലാണ് പിന്നീട് പറന്നത്. കുറച്ച് മണിക്കൂറുകളോളം പറന്നിട്ട് ഒരു കുന്നിലേക്ക് ഇടിച്ചുകയറി എല്ലാവരും മരിച്ചു. 2005 ഓഗസ്റ്റിലെ ഒരു പ്രഭാതത്തില്‍, സൈപ്രസില്‍ നിന്ന് Read More…
ഇന്ദിര ഇന്ത്യന്‍ ആണവ സാങ്കേതികവിദ്യ പാകിസ്ഥാനുമായി പങ്കിടാന്‍ വാഗ്ദാനം ചെയ്തു? വിക്കിലീക്‌സ് പുറത്തുവിട്ടത്
പഹല്‍ഗാം ഭീകരാക്രമണവും അതിന് ഇന്ത്യ നല്‍കിയ മറുപടിയും അന്താരാഷ്ട്രരംഗത്ത് ഉയര്‍ത്തിയ യുദ്ധഭീഷണിയില്‍ നിന്നും ലോകം പതിയെ മോചിതമാകുന്നതേയുള്ളൂ. ഇരു രാജ്യങ്ങളും ആണവശക്തികളാണെന്നതായിരുന്നു ഏറെ വെല്ലുവിളി ഉയര്‍ത്തിയകാര്യം. എന്നാല്‍ ഇന്ത്യ സമര്‍ത്ഥമായി പാകിസ്താന് മേല്‍ മേല്‍ക്കൈ നേടിയതും അതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വസം ആര്‍ജ്ജിക്കാനായതും വലിയൊരു യുദ്ധത്തിനും വിപത്തിനും സാഹചര്യമൊരുക്കാതെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനായി. എന്നാല്‍ ഇന്ത്യയുടെ ആണവ സാങ്കേതിക വിദ്യ പാക്കിസ്ഥാനുമായി പങ്കുവയ്ക്കാന്‍ ഇന്ദിരാഗാന്ധി ഒരുക്കമായിരുന്നു എന്ന രീതിയിലുള്ള ചില ചര്‍ച്ചകളും ഇന്റര്‍നെറ്റില്‍ ഈ സമയം വലിയ പ്രചാരം Read More…
നരച്ച മുടിക്ക് ഒലിവ് ഓയിൽ പരിഹാരമാണോ?
ഒലിവ് ഓയിൽ തലയോട്ടിക്ക് നല്ലതാണെന്ന് അറിയാം. എന്നാൽ ഇത് നരച്ച മുടിക്ക് പരിഹാരമാണോ? താരൻ, സൂര്യരശ്മി മൂലമുണ്ടാകുന്ന കേടുപാടുകൾ, രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ കാരണം മുടിക്ക് നിറം നഷ്ടപ്പെടാം. ഒലിവ് ഓയിൽ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും. കൂടാതെ, ഇത് മുടിയുടെ pH നില പുനഃസ്ഥാപിക്കാനും അകാല നരയെ തടയാനും സഹായിക്കുന്നു. എന്നിരുന്നാലും, പ്രായമാകുന്നതു മൂലമുണ്ടാകുന്ന നരയെ പൂർണ്ണമായി തടയാൻ ഒലിവ് ഓയിലിന് കഴിയില്ല. ഒലിവ് ഓയിൽ തലയോട്ടിക്ക് Read More…
800 വർഷങ്ങൾ പൊട്ടക്കിണറ്റിൽ ഒരു മനുഷ്യൻ: പിന്നില്‍ ഞെട്ടിപ്പിക്കുന്ന മഹാരഹസ്യം !
1938-ൽ നോർവേയിലെ ഒരു പുരാവസ്തു ഗവേഷണ സംഘം സ്വെറസ്ബർഗിലുള്ള ഒരു കോട്ടയിലുള്ള പുരാതനമായ പൊട്ടക്കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു . സ്വെറെ സിഗഡ്സൻ എന്ന നോർവീജിയൻ രാജാവ് പണികഴിപ്പിച്ചതായിരുന്നു ആ കോട്ട. 21 അടി താഴ്ചയുള്ള ഈ കിണറില്‍നിന്ന് മനുഷ്യ അവശിഷ്ടങ്ങൾ ഗവേഷണ സംഘം കണ്ടെത്തി. എന്നാൽ അന്നത്തെ സാഹചര്യത്തില്‍ ആ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കാനുള്ള സൗകര്യങ്ങളൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. അവിശിഷ്ടത്തിന്റെ ഫോട്ടോയെടുത്തശേഷം ഗവേഷകർ പിന്‍വാങ്ങി. പിന്നീട് രണ്ടാംലോകയുദ്ധത്തിന്റെ കാലമായിരുന്നു. തുടര്‍ പര്യവേക്ഷണങ്ങൾക്ക് അവസരം കിട്ടിയില്ല. പിന്നീട് ഒരുപാടു കാലത്തിനുശേഷമാണ് Read More…
ക്രൈസിസ് കല്‍നാസ് ; പല തവണ തകര്‍ക്കാന്‍ നോക്കിയിട്ടും തകരാത്ത കുരിശുകള്‍ നിറഞ്ഞ കുന്ന്
ലിത്വാനിയയിലെ ക്രൈസിസ് കല്‍നാസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കുരിശുകള്‍ നിറഞ്ഞ കുന്നിനെയാണ് ഈ പേര് അടയാളപ്പെടുത്തുന്നത്. ഇത് നശിപ്പിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച ഈ അസാധാരണ തീര്‍ത്ഥാടന കേന്ദ്രം ഭക്തിയുടെ ശക്തമായ സാക്ഷ്യമായി നിലനില്‍ക്കുന്നു. വടക്കന്‍ നഗരമായ സിയൗലിയായിക്ക് പുറത്ത്, ഏകദേശം രണ്ട് നൂറ്റാണ്ടുകളായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ആയിരക്കണക്കിന് ലോഹവും മരവുമായ കുരിശുകളാണ് ഇതിന്റെ പ്രത്യേകത. ഈ കുരിശിന്റെ കുന്നിന്റെ കൃത്യമായ ഉത്ഭവം ഒരു രഹസ്യമായി തുടരുന്നു. 1850 മുതലാണ് രേഖാമൂലമുള്ള പരാമര്‍ശം. എന്നിരുന്നാലും ഐതിഹ്യങ്ങളും കെട്ടുകഥകളും Read More…
മാഡ് സ്റ്റോൺ, പട്ടിയുടെ കരള്‍ തിന്നൽ: പേവിഷ ബാധയ്‌ക്കെതിരെയുള്ള പ്രാചീന തന്ത്രങ്ങൾ
അലഞ്ഞുതിരിഞ്ഞ നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേ വിഷബാധമൂലം അടുത്ത കാലത്താണ് രണ്ടു കുട്ടികള്‍ മരിച്ചത്. പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തിട്ടും ആ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ വാക്സിന്‍ എടുക്കുന്നതുമൂലം അനേകം മരണങ്ങള്‍ ഒഴിവാക്കാനായിട്ടുണ്ട്. കാലങ്ങളായി പേവിഷ ബാധ ഭൂമിയിലുണ്ടായിരുന്നു. 2000 ബിസി കാലഘട്ടത്തില്‍ മെസപ്പട്ടേമിയന്‍ ചരിത്രരേഖകളില്‍ പോലും ഇതിനെ പറ്റി പരാമര്‍ശമുണ്ട്. അക്കാലത്ത് വാക്‌സിനൊന്നും ഇല്ലെന്ന് ഓര്‍ക്കണം .പേപ്പട്ടിയുടെ കടിയേറ്റാല്‍ മരണത്തിന് കീഴടങ്ങുകയേ മാര്‍ഗമുള്ളൂ. പഴമക്കാര്‍ പല ഒറ്റമൂലികളും ഇതിനെതിരെ ചെയ്തിരുന്നു. ഇതില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് Read More…
മറികടക്കാനാകാത്ത നിരവധി കെണികള്‍! കിട്ടുമോ ആ ഭാഗ്യ നിധി? കാനഡയിലെ മണി പിറ്റ്
കാനഡയിലെ നോവ സ്‌കോട്ടിയ തീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു ദുരൂഹസ്ഥലമാണ് ഓക്ക് ഐലന്‍ഡ് മണി പിറ്റ് . മഹോനി ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ ഒരു നിധിയുണ്ടെന്നാണ് വിശ്വാസം. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതിനെട്ടാം നൂറ്റാണ്ട് മുതല്‍ നടക്കുകയാണ്. 1795ല്‍ ഡാനിയൽ മക്ഗിനിസ് എന്ന കൗമാരക്കാരന്‍ ഒരു ഓക്ക് മരത്തിന് സമീപത്ത് 13 അടി വ്യാസമുള്ള ഒരു വൃത്തം കണ്ടെത്തി. അമ്പരന്നു പോയ അദ്ദേഹം കൂട്ടുകാരുമായി അവിടെ വന്നു കുഴിക്കാന്‍ തുടങ്ങി. 10 അടി Read More…
വിത്തുകൾക്കുള്ളിൽ മനുഷ്യരുടെ ആത്മാക്കൾ! പൈതഗോറസ് പയർ കഴിക്കാത്തതിനു പിന്നിലെ കാരണം
പൈതഗോറസ് തിയറിയുടെ ഉപജ്ഞാവാണ് പൈതഗോറസ്. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും തത്വചിന്തയിലുമൊക്കെ താല്‍പര്യമുണ്ടായിരുന്നു. വീനസ് ഗ്രഹത്തിനെ കണ്ടെത്തിയതും ഭൂമി ഉരുണ്ടതാണെന്ന വാദം ആദ്യമായി ഉയര്‍ത്തിയ ആളും ഇദ്ദേഹമായിരുന്നു. പൈതഗോറസിന്റെ കാലശേഷമുള്ള പ്രഗത്ഭരായ ന്യൂട്ടന്‍ ഉള്‍പ്പെടെയുള്ളവരെ ഇദ്ദേഹത്തിന്റെ ചിന്തകള്‍ സ്വാധീനിച്ചട്ടുണ്ട്. 5 തരം ത്രിമാന രൂപങ്ങളുടെ കണ്ടെത്തല്‍ നടത്തിയതും അദ്ദേഹമാണ്. പരിമിത സൗകര്യങ്ങളില്‍ മുനിവര്യന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. സസ്യാഹാരിയായിരുന്നു അദ്ദേഹം. എന്നാല്‍ പയര്‍ കഴിച്ചിരുന്നില്ല പയർ വിത്തുകളില്‍ മരിച്ചുപോയവരുടെ ആത്മാക്കള്‍ കുടികൊള്ളുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. മനുഷ്യരും പയറും ഒരേ ഉറവിടത്തിൽ Read More…
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷ ഇതാണ് !
ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമല്ല. മറിച്ച് സമൂഹങ്ങളെ ബന്ധിപ്പിക്കുകയും, സംസ്കാരത്തെ വഹിക്കുകയും ചരിത്രത്തെ സംരക്ഷിക്കുകയും, മനുഷ്യ ചിന്തയെ രൂപപ്പെടുത്തുകയും ചെയ്യുന്ന ഘടകം കൂടിയാണ്. ആദ്യകാല ഗുഹാചിത്രങ്ങൾ മുതൽ ആധുനിക ടെക്സ്റ്റ് സന്ദേശങ്ങൾ വരെ, ഭാഷ സംസാരിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷയിലൂടെയാണ് മനുഷ്യർ വികാരങ്ങൾ പ്രകടിപ്പിക്കുന്നതും അറിവുകൾ പങ്കുവയ്ക്കുന്നതും കഥകൾ കൈമാറുന്നതും നാഗരികതകൾ കെട്ടിപ്പടുക്കുന്നതുമെല്ലാം. ഭാഷയില്ലാതെ, ശാസ്ത്രീയ മുന്നേറ്റങ്ങൾ, സാഹിത്യം, മത തത്ത്വചിന്തകൾ എന്നിവയുടെ രേഖകളും നമുക്ക് ലഭ്യമാകുകയില്ല. തലമുറകളിലുടനീളം വിജ്ഞാനത്തിൻ്റെ ആവിഷ്കാരവും Read More…














