ജിമ്മിൽ പോയാൽ മാത്രം കരുത്തുറ്റ ശരീരം ലഭിക്കുമെന്ന പൊതുധാരണ തിരുത്തുകയാണ് ചെന്നൈയിലെ ഒരു നിർമ്മാണ തൊഴിലാളി. ആരെയും അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഇദ്ദേഹത്തിൻ്റെ മസിലുകളെക്കുറിച്ചും വ്യായാമമുറകളെക്കുറിച്ചും കണ്ടൻ്റ് ക്രിയേറ്ററായ ജയചന്ദ്രൻ തമിഴരശൻ നടത്തിയ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. കഠിനമായ അച്ചടക്കമാണ് തന്റെ മാറ്റത്തിന് പിന്നിലെ പ്രധാന രഹസ്യമെന്ന് ഇദ്ദേഹം പറയുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ കഠിനമായ ശാരീരിക അധ്വാനം ആവശ്യമായ ജോലി ചെയ്തിട്ടും, ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യാൻ അദ്ദേഹം സമയം കണ്ടെത്തുന്നു. തിങ്കളാഴ്ച ചെസ്റ്റ് വർക്കൗട്ടിൽ Read More…
ജിമ്മിലായാലും ജോലിയിലായാലും ഭാരം ഉയർത്തുന്ന പുരുഷന്മാർ സൂക്ഷിക്കുക! ഹെർണിയയും ക്യാൻസർ ഭീഷണിയും
അമിതഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നത് പല പുരുഷന്മാരുടെയും ദിനചര്യയുടെ ഭാഗമാണ്. ജിമ്മിലോ ജോലിസ്ഥലത്തോ വീട്ടിലോ ആകട്ടെ, പലപ്പോഴും ആവർത്തിച്ചു ചെയ്യുന്ന ഈ പ്രവൃത്തി അപകടരഹിതമാണെന്ന് തോന്നാമെങ്കിലും കൃത്യമായ മുൻകരുതലുകൾ ഇല്ലാതെ ചെയ്യുന്നത് ശരീരത്തിന് വലിയ സമ്മർദ്ദമുണ്ടാക്കും. അമിതഭാരം ഉയർത്തുന്നത് മാത്രമല്ല പ്രശ്നം, മറിച്ച് അത് എങ്ങനെ ചെയ്യുന്നു എന്നതും ശരീരത്തിന്റെ ലക്ഷണങ്ങൾ എങ്ങനെ അവഗണിക്കുന്നു എന്നതുമാണ് പ്രധാനമെന്ന് പരേലിലെ ഗ്ലെനെഗിൾസ് ഹോസ്പിറ്റലിലെ സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം ഡയറക്ടർ ഡോ. പ്രശാന്ത് റാവു പറയുന്നു. തെറ്റായ രീതിയിലോ അമിതമായോ ഭാരമുയർത്തുന്നത് Read More…
തടി കുറയ്ക്കാൻ നോക്കുമ്പോൾ വില്ലനാകുന്നത് ‘കുടി’യാണോ? തമന്നയുടെ ട്രെയിനർ വെളിപ്പെടുത്തുന്ന രഹസ്യങ്ങൾ
മദ്യപാനവും ഫിറ്റ്‌നസും ഒരുമിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്കിടയിൽ എപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് ഏത് പാനീയമാണ് ആരോഗ്യത്തിന് നല്ലതെന്ന്. ബോളിവുഡ് താരം തമന്ന ഭാട്ടിയയുടെ ഫിറ്റ്‌നസ് ട്രെയിനറായ സിദ്ധാർത്ഥ് സിംഗ് ഇതിനെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ ചില കാര്യങ്ങൾ പങ്കുവെച്ചു. വിസ്കി, ടെക്വില, ബിയർ എന്നിവയിൽ ഏതാണ് മികച്ചത് എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച ചോദ്യം. സാധാരണയായി വിചാരിക്കുന്നത് പോലെ മദ്യത്തിന്റെ കലോറി മാത്രമല്ല നമ്മളെ തടിപ്പിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. 60 മില്ലി വിസ്കിയിലോ ടെക്വിലയിലോ അല്ലെങ്കിൽ ഒരു ഗ്ലാസ് ബിയറിലോ Read More…
ജിമ്മിലെ ചെറുപ്പക്കാർ പോലും ഞെട്ടും; 75-ാം വയസ്സിൽ പുഷ്-അപ്പ് എടുത്ത് വിസ്മയിപ്പിച്ച് മുത്തശ്ശി- വീഡിയോ
75-കാരിയായ ഒരു മുത്തശ്ശി തന്റെ പുഷ്-അപ്പ് പ്രകടനം കൊണ്ട് ഇന്റർനെറ്റിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ജിമ്മിൽ പോകുന്ന ചെറുപ്പക്കാരെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് അമൃത് കൗർ എന്ന ഈ 75-കാരി പുഷ്-അപ്പുകൾ ചെയ്യുന്നത്. “75-ാം വയസ്സിലെ യഥാർത്ഥ പുഷ്-അപ്പ് പുരോഗതി; നിങ്ങൾ ഇനി എന്തിനാണ് കാത്തിരിക്കുന്നത്?” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 14 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. പൂജ്യത്തിൽ നിന്നും വെറും 12 ആഴ്ച കൊണ്ടാണ് അമൃത് കൗർ ഈ നേട്ടം കൈവരിച്ചത്. വീഡിയോയുടെ തുടക്കത്തിൽ താങ്ങു നൽകി Read More…
36 കിലോ കുറഞ്ഞത് മാന്ത്രിക വിദ്യയല്ല; വൈറൽ ഇൻഫ്ലുവൻസറുടെ ‘സിംപിൾ’ വെയ്റ്റ് ലോസ് രഹസ്യങ്ങൾ
ശരിയായ ഉപദേശങ്ങൾ ലഭിക്കാത്തതിനാൽ പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതും മടുപ്പിക്കുന്നതുമായ ഒന്നായി മാറാറുണ്ട്. എന്നാൽ ലളിതമായ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇൻഫ്ലുവൻസറായ റിദ്ധി അഗർവാൾ. തന്റെ ജീവിതശൈലിയിൽ വരുത്തിയ അഞ്ച് ലളിതമായ മാറ്റങ്ങളിലൂടെ 36 കിലോ ഭാരമാണ് റിദ്ധി കുറച്ചത്. ഇതിനായി താൻ പിന്തുടർന്ന കാര്യങ്ങൾ അവർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ദിവസവും 30 മുതൽ 45 മിനിറ്റ് വരെ നടക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. സാധിക്കുമെങ്കിൽ ഇത് Read More…
കോക്കനട്ട് കോഫി; ആരോഗ്യവും രുചിയും ഇനി ഒരൊറ്റ ഗ്ലാസ്സിൽ! ഫിറ്റ്‌നസ് ലോകം ഏറ്റെടുത്ത പുത്തൻ പാനീയം
കാപ്പി കുടിച്ചാൽ ഉന്മേഷം കിട്ടും, പക്ഷെ അത് ശരീരത്തിലെ ജലാംശം കുറയ്ക്കുമോ? ഈ ചോദ്യത്തിന് മറുപടിയായാണ് ‘കോക്കനട്ട് വാട്ടർ കോഫി’ അഥവാ ഇളനീർ കാപ്പി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഗ്ലാസിന്റെ താഴെ തെളിഞ്ഞ ഇളനീരും അതിനു മുകളിൽ കടും കറുപ്പിൽ കാപ്പിയും ഒഴിച്ച ഈ പാനീയം കാഴ്ചയിൽ ആകർഷകമാണെന്ന് മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. അതുകൊണ്ട് തന്നെ കായികപ്രേമികളുടെയും രാവിലെ നേരത്തെ എഴുന്നേൽക്കുന്നവരുടെയും പ്രിയപ്പെട്ട പാനീയമായി ഇത് മാറിക്കഴിഞ്ഞു. വളരെ ലളിതമായാണ് ഇത് തയ്യാറാക്കുന്നത്. ഒരു Read More…
30 വയസ് കഴിഞ്ഞവരാണോ നിങ്ങള്‍? ഡോക്ടർ നൽകുന്ന 5 മുന്നറിയിപ്പുകൾ!
നമ്മുടെ ശരീരത്തിലെ പേശികളുടെ അളവും ശക്തിയും ക്രമേണ കുറയുന്ന അവസ്ഥയാണ് പേശീനഷ്ടം. സാധാരണയായി 30 വയസ്സിന് ശേഷം ഈ മാറ്റം നിശബ്ദമായി ആരംഭിക്കുന്നു. പ്രായമാകുമ്പോള്‍ ശരീരം തളരുന്നതിനും വേഗത്തില്‍ നടക്കാന്‍ കഴിയാത്തതിനും പ്രധാന കാരണം ഇതാണ്. 30 വയസിന് ശേഷം പേശീനഷ്ടം നാം വിചാരിക്കുന്നതിലും നേരത്തെ ആരംഭിക്കുന്നു. ഹോര്‍മോണുകള്‍ കുറയുന്നതും മെറ്റബോളിസം മന്ദഗതിയിലാകുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ശാരീരിക ശേഷിയെയും ബാധിക്കാം. പേശികള്‍ കുറയുമ്പോള്‍ ശരീരം പെട്ടെന്ന് തളരുകയും, വീഴാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. 30 വയസ്സിനു Read More…
30 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കാം! നടത്തവും നാരങ്ങാവെള്ളവും; വിദഗ്ധർ പറയുന്ന സിമ്പിൾ ടിപ്‌സ്
ശരീരഭാരം കുറയ്ക്കുക എന്നത് വെറുമൊരു ശാരീരിക മാറ്റം മാത്രമല്ല, അത് മികച്ചൊരു ജീവിതശൈലിയിലേക്കുള്ള ചുവടുവെപ്പാണ്. ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയില്‍ തെറ്റായ ഭക്ഷണരീതികളും വ്യായാമമില്ലായ്മയും പലരിലും അമിതഭാരത്തിന് കാരണമാകുന്നു. 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ 10 കിലോ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 5 പ്രധാന കാര്യങ്ങള്‍ പ്രമുഖ പോഷകാഹാര വിദഗ്ദ്ധയായ അമക (Shred with Amaka) ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ്….. 30-60 ദിവസത്തിനുള്ളില്‍ ഭാരം കുറയ്ക്കാനുള്ള 5 വഴികള്‍ ഏതൊക്കെയെന്ന് നോക്കാം….. 1. ദിവസവും പ്രോട്ടീന്‍ അടങ്ങിയ Read More…
പുഷ് അപ്പ് എടുക്കാൻ ബുദ്ധിമുട്ടാണോ? എണ്ണം കൂട്ടാൻ ഇതാ 8 എളുപ്പവഴികൾ
പുഷ്-അപ്പുകൾ ചെയ്യാൻ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ദിവസേനയുള്ള പുഷ്-അപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എട്ട് ലളിതമായ വഴികൾ താഴെ നൽകുന്നു. നെഞ്ച്, തോൾ, കൈകൾ, വയറിലെ പേശികൾ (core) എന്നിവയുടെ കരുത്ത് വർദ്ധിപ്പിക്കാൻ പുഷ്-അപ്പ് വളരെ ഫലപ്രദമാണ്. എന്നാൽ പലർക്കും ഒരു സെറ്റിൽ തന്നെ കൂടുതൽ തവണ പുഷ്-അപ്പുകൾ ചെയ്യാൻ സാധിക്കാറില്ല. 2005-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ശരീരം നേർരേഖയിൽ വെക്കുന്നതും വയറിലെ പേശികൾ മുറുക്കി പിടിക്കുന്നതും വളരെ പ്രധാനമാണ്. കൈകളുടെ സ്ഥാനത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും Read More…














