Featured Good News

ഈ ഇന്ത്യൻ നഗരത്തിൽ ഗതാഗതക്കുരുക്കോ ഹോൺ മുഴക്കലോ ഇല്ല… കാരണമറിയേണ്ടേ ?

ഗതാഗതക്കുരുക്കുകളും വാഹനങ്ങളുടെ ഘോരശബ്ദവും കാറിന്റെ ഹോൺ മുഴക്കലുകളും വിവേകമുള്ള വ്യക്തികളെപോലും പലപ്പോഴും രോഷാകുലരാക്കും. പ്രത്യേകിച്ച് സ്വകാര്യ വാഹനത്തിൽ, പോകുന്ന എല്ലാ ഇന്ത്യക്കാരെയും ഭയപ്പെടുത്തുന്ന കാര്യങ്ങളാണിവ. എന്നാൽ ഇന്ത്യയിൽ ഗതാഗതക്കുരുക്കിൽ നിന്ന് മുക്തമായ ഒരു നഗരമുണ്ടെന്നും ഡ്രൈവർമാർ വിവേചനരഹിതമായി കാറുകളുടെ ഹോൺ മുഴക്കില്ലെന്നും നിങ്ങൾക്കറിയാമോ? ഇത് ഒരു ഫാന്റസിപോലെ തോന്നാം. പക്ഷേ വടക്കുകിഴക്കൻ ഇന്ത്യയിലെ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ, ഗതാഗതക്കുരുക്കില്ലാത്ത നഗരമാണ്. ഹോൺ മുഴക്കംപോലുമില്ല. ഗതാഗതക്കുരുക്കില്ലാത്ത ഏക ഇന്ത്യൻ നഗരം ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, അസം തുടങ്ങിയ Read More…

Featured Good News

മനുഷ്യന്റെ ആയുസ് എത്രയാണ് ? 250 വര്‍ഷം ജീവിച്ച ഒരു ചൈനക്കാരന്റെ കഥ

ശരാശരി മനുഷ്യന്റെ ആയുസ് എത്രയാണ് ? 70 മുതല്‍ 80 വര്‍ഷം വരെ. എന്നാല്‍ ഏകദേശം 250 വര്‍ഷം ജീവിച്ച ഒരു ചൈനക്കാരന്റെ കഥ അത്ഭുതം മാത്രമല്ല, കൗതുകകരവുമാണ്. ആയുര്‍വേദ ആചാര്യനും ആയോധന കലാകാരനും തന്ത്ര ഉപദേഷ്ടാവുമായ ലി ചിംഗ് യൂണ്‍ എന്ന ജീവിച്ചിരുന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ആയുസ്സ് ഉണ്ടായിരുന്ന വ്യക്തിയാണെന്ന് പലരും വിശ്വസിക്കുന്നയാളാണ് ഈ വിസ്മയം. ചൈനയിലെ രേഖകള്‍ പ്രകാരം 1736-ല്‍ ജനിച്ചതായി ലി അവകാശപ്പെടുന്നു. 1933-ല്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് 197 വയസ്സ് ആയിരുന്നു. എന്നിരുന്നാലും, Read More…

Featured Good News

ഡ്രൈവര്‍ക്ക് എംപിയുടെ സമ്മാനം ; 13 വര്‍ഷത്തെ സേവനത്തിന് 150 കോടിയുടെ സ്വത്ത്…!

സ്തുത്യര്‍ഹമായ സേവനത്തിന് തന്റെയും മകന്റെയും ഡ്രൈവറായ വ്യക്തിക്ക് വമ്പന്‍ സമ്മാനം നല്‍കി മഹാരാഷ്ട്ര എം.പി. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ശിവസേന എംപി സന്ദീപന്‍ ഭുംറെയ്ക്കും മകനായ പൈത്താന്‍ എംഎല്‍എ വിലാസ് ഭുമ്രെയ്ക്കുമൊപ്പം ജോലി ചെയ്യുന്ന ഡ്രൈവറായ ജാവേദ് റസൂല്‍ ഷെയ്ക്ക് എന്നയാള്‍ക്ക് നല്‍കിയത് 150 കോടിയുടെ സ്വത്ത്. ലോക്കല്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) പ്രാഥമിക അന്വേഷണത്തിന് തുടക്കമിട്ടു. തന്റെ കണ്ണായ ഭൂമിയില്‍ നിന്നും മൂന്ന് ഏക്കറാണ് നല്‍കിയത്. വസ്തുവില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ ഇപ്പോള്‍ ഷെയ്ഖിനെ Read More…

Good News

ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേര്‍, രാകേഷ് ശര്‍മ്മയും ശുഭാന്‍ഷു ശുക്ലയും

ഇന്ത്യയുടെ വികസനം ജനങ്ങള്‍ മനസ്സിലാക്കുന്നത് ജീവിതനിലവാരം മാറുന്നതിലൂടെയും സാമ്പത്തികനില മെച്ചപ്പെടുന്നതിലൂടെയുമൊക്കെ ആയിരിക്കും. എന്നാല്‍ ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേരുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ്മയും ബഹിരാകാശനിലയത്തില്‍ ആദ്യമായി പറന്നിറങ്ങിയ ഇന്ത്യന്‍ പൈലറ്റ് ശുഭാന്‍ഷു ശുക്ലയും. 1984 ഏപ്രിലില്‍, രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് ഒരാഴ്ചയോളം തങ്ങിയപ്പോള്‍, മറ്റൊരു ഇന്ത്യക്കാരനും കണ്ടിട്ടില്ലാത്ത ഇന്ത്യയെ കണ്ടു. നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാന്‍ഷു ശുക്ല ഇന്ത്യയിലേക്ക് നോക്കുമ്പോള്‍, രാജ്യത്തെ കുറിച്ച്, പ്രത്യേകിച്ച് Read More…

Featured Good News

കൊതുകുകളോ പാമ്പുകളോ ഇല്ലാത്ത ഒരേയൊരു രാജ്യം ഇതാണ്; ജപ്പാനോ ദുബായിയോ യു. എസോ അല്ല…

ഇന്ത്യയിൽ തന്നെ എല്ലായിടത്തും കൊതുകുകളെ കാണാം. കേരളത്തിലെ ഈർപ്പമുള്ള തീരപ്രദേശങ്ങൾ മുതൽ ഡൽഹി, മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങൾ, ഹിമാചൽ പ്രദേശിലെ തണുപ്പുള്ള പ്രദേശങ്ങൾ, അങ്ങനെ കാശ്മീർ വരെ… എന്നാൽ കൊതുകുകളില്ലാത്ത ഒരു അസാധാരണ സ്ഥലമുണ്ട് . ഒരു തരത്തിലുമുള്ള കൊതുകുകളില്ലാത്ത ഭൂമിയിലെ ഏക രാഷ്ട്രമാണ് ഐസ്‌ലാൻഡ്. കൊതുകുകൾ മാത്രമല്ല പാമ്പുകളോ മറ്റ് ഇഴജന്തുക്കളോ ഐസ്‌ലൻഡിൽ ഇല്ല. അതുകൊണ്ടാണ് ഐസ്‌ലാൻഡിനെ “പാമ്പുകളില്ലാത്ത രാജ്യം” എന്ന് വിളിക്കുന്നത്. ഏറ്റവും രസകരം എന്തെന്നാൽ , ഐസ്‌ലാൻഡിൽ 1300 വ്യത്യസ്ത ജന്തുജാലങ്ങളും Read More…

Featured Good News

വ്യോമസേന പൈലറ്റിൽ നിന്ന് ബഹിരാകാശയാത്രികനിലേക്ക്: ശുഭാംശു ശുക്ല ആരാണെന്നറിയാമോ?

ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനെന്ന നേട്ടവുമായാണ് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. അദ്ദേഹത്തോടൊപ്പം മുന്‍ നാസ ബഹിരാകാശയാത്രികന്‍ പെഗ്ഗി വിറ്റ്സണ്‍, മിഷന്‍ സ്പെഷ്യലിസ്റ്റ് പോളണ്ടിലെ സ്ലാവോസ് ഉസ്നാന്‍സ്‌കി-വിഷ്‌നെവ്സ്‌കി, ഹംഗറിയിലെ മിഷന്‍ സ്പെഷ്യലിസ്റ്റ് ടിബോര്‍ കാപ്പു എന്നിവര്‍ക്കൊപ്പം അദ്ദേഹത്തിന്റെ മിഷന്‍ ജൂണ്‍ 25 ന് തിരിച്ചു. ബഹിരാകാശ യാത്രയിലേക്കുള്ള ശുഭാന്‍ഷുവിന്റെ യാത്ര 2019-ല്‍ ആരംഭിച്ചതാണ്. ഇന്ത്യന്‍ ഹ്യൂമന്‍ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിനായുള്ള ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് Read More…

Good News

ആന്ധ്രാപ്രദേശില്‍ നിന്നുള്ള 23 കാരി നാസയുടെ ബഹിരാകാശ ദൗത്യത്തി നൊരുങ്ങുന്നു

ആന്ധ്രാപ്രദേശില്‍ നിന്നുള്ള 23 കാരി നാസയുടെ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ ജാഹ്നവി ദംഗേതിയ്ക്കാണ് ബഹിരാകാശ യാത്രയ്ക്ക് അവസരം കിട്ടിയിരിക്കുന്നത്. നാസയുടെ ടൈറ്റന്‍സ് സ്പേസിനായി അസ്‌കാന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുകയാണ്. അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ടൈറ്റന്‍സ് സ്പേസ് ഓര്‍ബിറ്റല്‍ ഫ്ളൈറ്റില്‍ യാത്ര ചെയ്യാന്‍ 23 കാരിയെ തിരഞ്ഞെടുത്തു. ഈ അവസരത്തിന് നന്ദി അറിയിച്ചുകൊണ്ട്, ജാഹ്നവി ഇന്‍സ്റ്റാഗ്രാമിലേക്ക് പോയി. മൂന്ന് മണിക്കൂര്‍ സുസ്ഥിരമായ പൂജ്യം ഗുരുത്വാകര്‍ഷണം ഉള്‍ക്കൊള്ളുന്ന ഉദ്ഘാടന ദൗത്യം 2029-ലേക്ക് സജ്ജീകരിച്ചിരിക്കുന്നു. Read More…

Featured Good News

മുന്‍ ആര്‍മി ഉദ്യോഗസ്ഥ, വിവാഹം കഴിക്കാത്ത 79കാരിയുടെ ഇന്‍ഡോറിലെ ഭക്ഷണശാല വൈറൽ

മുന്‍ സൈനികോദ്യോഗസ്ഥയായ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലാത്ത ഇന്‍ഡോറില്‍ രുചികരമായ ഭക്ഷണം നല്‍കുന്ന ഒരു ഭോജനശാലയുടെ നടത്തിപ്പുകാരിയായ 79 കാരി ഇന്റര്‍നെറ്റില്‍ ശ്രദ്ധനേടുന്നു. നിശ്ചയദാര്‍ഡ്യത്തിന്റെയും പോസിറ്റീവ് ചിന്തയുടേയും കാര്യത്തില്‍ ഇവരുടെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലായി മാറുകയാണ്. കാശിഷ് സോണി എന്ന ഉപയോക്താവാണ് വീഡിയോ പങ്കിട്ടിത്. ഇന്ത്യന്‍ ആര്‍മിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സേവനമനുഷ്ഠിച്ചയാളാണ് വയോധിക. വിരമിച്ചതിന് ശേഷം, പാചകത്തോടുള്ള ഇഷ്ടം കാരണം ഇന്‍ഡോറില്‍ ഭക്ഷണ സ്റ്റാള്‍ ആരംഭിച്ചു. മുംബൈയില്‍ നിന്ന് ഫൈന്‍ ആര്‍ട്സ് ബിരുദമുള്ള ഇവര്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. Read More…

Featured Good News

പ്രാഞ്ജലി അവസ്തി; 100 കോടിയുടെ എഐ സ്റ്റാര്‍ട്ടപ്പുമായി 16കാരി …!

സാങ്കേതിക മേഖലയില്‍ പ്രായം വെറുമൊരു സംഖ്യയാണെന്ന് വീണ്ടും തെളിയിക്കു കയാണ് ടെക്‌നോളജിയുടെ ലോകം. വെറും 16 വയസ്സിനുള്ളില്‍ 100 കോടി രൂപയുടെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് സൃഷ്ടിച്ച് വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ് അമേരിക്ക യിലെ ഇന്ത്യാക്കാരി. യുഎസ് ആസ്ഥാനമായ പ്രാഞ്ജലി അവസ്തിയാണ് താരം. ഇന്ത്യയില്‍ ജനിച്ച് യുഎസ് ആസ്ഥാനമായുള്ള കോഡറില്‍ പരിശീലിച്ച പെണ്‍കുട്ടി കൗമാരപ്രായത്തില്‍ ഡെല്‍വ് എഐ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരി ക്കുകയാണ്. വെറും 13 വയസ്സുള്ളപ്പോള്‍ റിസര്‍ച്ച് ലാബുകളില്‍ പരിശീലനം നേടി. 16 വയസ്സുള്ളപ്പോള്‍ സ്വന്തം സ്റ്റാര്‍ട്ടപ്പ് Read More…