കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ടുഡെയ്‌സ് ചാണക്യയുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. സംസ്ഥാനത്ത് ഇത്തവണ തൂക്കുസഭയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. യുഡിഎഫും എൽഡിഎഫും തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും പ്രവചനം സൂചിപ്പിക്കുന്നു. കണക്കുകൾ പ്രകാരം യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽഡിഎഫിനും അധികാരത്തിലെത്താൻ സാധ്യതയുണ്ട്. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകൾ നേടിയേക്കാമെന്നും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകൾ സ്വന്തമാക്കിയേക്കാമെന്നുമാണ് Read More…
AC തോറ്റുപോകുന്ന തണുപ്പ്! വേനൽച്ചൂടിനെ തുരത്താൻ ഇതാ ഒരു ‘നാടൻ എ.സി.’; ചൂടിനോട് പറയാം ഗുഡ്‌ബൈ
വേനൽക്കാലം കടുക്കുന്നതോടെ വൈദ്യുതി ബില്ല് വർദ്ധിപ്പിക്കാതെ വീട് തണുപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അമിതമായ ഉഷ്ണതരംഗം കാരണം ചിലയിടങ്ങളിൽ എയർ കണ്ടീഷണറുകൾ പോലും പരാജയപ്പെടുന്ന അവസ്ഥയാണുള്ളത്. ഈ കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ പല ഇന്ത്യൻ കുടുംബങ്ങളും ഇപ്പോൾ പഴയകാല പരമ്പരാഗത രീതികളിലേക്ക് തിരിച്ചുപോവുകയാണ്. അതിലൊന്നാണ് രാമച്ചം കൊണ്ട് നിർമ്മിച്ച കർട്ടനുകൾ. ചെലവേറിയതും പരിസ്ഥിതിക്ക് ദോഷകരവുമായ ആധുനിക സംവിധാനങ്ങൾക്ക് പകരം രാമച്ചം കർട്ടനുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ പലരും ഇന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇന്ത്യൻ വീടുകളിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന Read More…
വരന്‍ സവർണ്ണനാകണം, അല്ലെങ്കിൽ 80 ലക്ഷം ശമ്പളം വേണം; വിവാഹാലോചനയിലെ പുതിയ ട്രെൻഡ്, ചർച്ച
ഇന്ത്യയിലെ ആധുനിക വിവാഹ വിപണിയിൽ ജാതി വിവേചനം എത്രത്തോളം ആഴത്തിൽ പതിഞ്ഞു കിടക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ‘ദി ഡേറ്റ് ക്രൂ’ എന്ന മാച്ച് മേക്കിംഗ് സ്ഥാപനത്തിന്റെ സ്ഥാപകയായ ഓന്ദ്രില കപൂർ പങ്കുവെച്ച ഒരു അനുഭവമാണ് ഈ സംവാദത്തിന് തുടക്കമിട്ടത്. ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തിക നിലവാരവുമുള്ള കുടുംബങ്ങളിൽ പോലും പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ജാതി ചിന്തകൾ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് ഈ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. മുപ്പത്തിരണ്ട് വയസ്സുള്ള, സ്വന്തമായി ഫാഷൻ Read More…
ശമ്പളം 36 ലക്ഷം, പക്ഷേ കുട്ടികൾ വേണ്ട! എന്താണ് ഈ ‘DINK’ ലൈഫ് സ്റ്റൈൽ? ഗുരുഗ്രാമിലെ ദമ്പതികളുടെ തീരുമാനത്തിന് പിന്നിലെ രഹസ്യം
പ്രതിവർഷം 36 ലക്ഷം രൂപ വരുമാനമുള്ള ഗുരുഗ്രാമിലെ ഒരു ദമ്പതികൾ, കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ച വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ‘ഡബിൾ ഇൻകം നോ കിഡ്‌സ്’ അഥവാ ദമ്പതികൾക്ക് രണ്ടുപേർക്കും വരുമാനമുണ്ടാവുകയും എന്നാൽ കുട്ടികൾ വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. നഗരങ്ങളിലെ അമിതമായ ജീവിതച്ചെലവാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. നഗരത്തിൽ മാന്യമായ ഒരു വൺ ബെഡ്‌റൂം വീട് പോലും വാങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ എങ്ങനെ ഒരു കുഞ്ഞിനെ വളർത്തും Read More…
LPG വിലയും ബുക്കിംഗ് രീതികളും മാറും, പുതിയ ഗെയിമിംഗ് നിയമങ്ങൾ; മെയ് 1 മുതൽ ഇന്ത്യയിൽ മാറുന്നത് എന്തൊക്കെ?
2026 മെയ് 1 മുതൽ രാജ്യത്ത് പ്രധാനപ്പെട്ട പല നിയമമാറ്റങ്ങളും പ്രാബല്യത്തിൽ വരികയാണ്. വീടുകളെയും ഡിജിറ്റൽ ഉപഭോക്താക്കളെയും സാമ്പത്തിക ഇടപാടുകളെയും ഈ മാറ്റങ്ങൾ നേരിട്ട് ബാധിക്കും. ഓൺലൈൻ ഗെയിമിംഗ് മേഖലയിലാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ‘ഓൺലൈൻ ഗെയിമിംഗ് നിയമങ്ങൾ 2026’ മെയ് 1 മുതൽ നടപ്പിലാകും. ഇതിനായി ‘ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ’ എന്ന പുതിയ നിയന്ത്രണ സംവിധാനം നിലവിൽ വരും. ഗെയിമുകളെ വിവിധ വിഭാഗങ്ങളായി തിരിക്കുകയും ഉയർന്ന സാമ്പത്തിക ഇടപാടുകൾ നടക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുകയും Read More…
20 കോടിയുടെ മാനനഷ്‌ടക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ 90 വയസുകാരി വിസമ്മതിച്ചു; 2046 ലേക്ക് കേസ് മാറ്റി ഹൈക്കോടതി
മുംബൈയിലെ ഒരു ഹൗസിങ് സൊസൈറ്റിയും 90 വയസ്സുള്ള വയോധികയും തമ്മിലുള്ള 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതിനെത്തുടർന്ന്, കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 2046-ലേക്ക് മാറ്റി. സൊസൈറ്റിയിലെ മുൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ വയോധികയും മകളുമാണ് കേസ് നൽകിയിരുന്നത്. വിഷയം രമ്യമായി പരിഹരിക്കാൻ ഇരുവിഭാഗത്തോടും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എതിർകക്ഷികൾ നിരുപാധികം മാപ്പ് പറഞ്ഞാൽ കേസ് അവസാനിപ്പിക്കാമെന്ന നിർദേശമായിരുന്നു മുൻപ് കോടതി മുന്നോട്ടുവെച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ച പ്രകാരം നിരുപാധികം ക്ഷമാപണം നടത്താൻ Read More…
40 മണിക്കൂർ നിശ്ചലമായ മനുഷ്യ ഹൃദയം വീണ്ടും തുടിച്ചു! ഇത് വൈദ്യശാസ്ത്രത്തിലെ ‘മഹാത്ഭുതം, മരണത്തിന്റെ പടിവാതിൽക്കൽ നിന്ന് മടക്കം
ലോകമെമ്പടുമുള്ള വൈദ്യശാസ്ത്ര സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ട്, ഹൃദയമിടിപ്പ് നിലച്ച് ഏകദേശം 40 മണിക്കൂറോളം കഴിഞ്ഞ ഒരു ചൈനീസ് സ്വദേശി ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിനൂതനമായ ലൈഫ് സപ്പോർട്ട് സാങ്കേതികവിദ്യയുടെയും ഡോക്ടർമാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഉണ്ടായ ഈ സംഭവത്തെ ഒരു “മെഡിക്കൽ മിറാക്കിൾ” എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. സെക്കൻഡ് അഫിലിയേറ്റഡ് ഹോസ്പിറ്റൽ ഓഫ് ഷെജിയാങ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ലു സിയാവോ ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ അപൂർവ്വ അനുഭവം പങ്കുവെച്ചത്. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഷോക്ക് നൽകി Read More…
റിയാൻ പരാഗിനെതിരെ ക്രിമിനൽ കേസ്? ഒരുവര്‍ഷംവരെ തടവു ലഭിച്ചേക്കാവുന്ന കുറ്റം; ക്യാപ്റ്റൻ സ്ഥാനം തെറിക്കും?
മുല്ലൻപുരിലെ ഐപിഎൽ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് (വേപ്) ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യതയേറുന്നു. സംഭവത്തിൽ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് സൂചന. കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ് വിവാദ സംഭവം നടന്നത്. രാജസ്ഥാൻ ഇന്നിങ്സിന്റെ 16-ാം ഓവറിൽ പരാഗ് ഡ്രസ്സിങ് റൂമിനുള്ളിലിരുന്ന് വേപ് വലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഈ സമയത്ത് ടീമിലെ മറ്റു താരങ്ങളായ യശസ്വി Read More…
‘ക്ലാസന്റെ ‘മാസ്, ഹെഡിന്റെ ‘ക്ലാസ്’’; സൺറൈസേഴ്സിന് തുടർച്ചയായ അഞ്ചാം ജയം; പിന്നെയും തോറ്റ് മുംബൈ
വാങ്കഡെ സ്റ്റേഡിയത്തിൽ റയാൻ റിക്കിൾട്ടൻ പൊരുതി നേടിയ തകർപ്പൻ സെഞ്ചറിക്കും മുംബൈ ഇന്ത്യൻസിനെ തോൽവിയിൽനിന്ന് രക്ഷിക്കാനായില്ല. സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർമാർ ഒത്തൊരുമയോടെ ആഞ്ഞടിച്ചപ്പോൾ, ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് അവർ സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 244 റൺസെന്ന കൂറ്റൻ ലക്ഷ്യം വെറും 18.4 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തിൽ 76), ഹെൻറിച്ച് ക്ലാസൻ (30 പന്തിൽ 65*), അഭിഷേക് ശർമ (24 പന്തിൽ 45), സലിൽ അറോറ Read More…














