നിങ്ങൾ ഭക്ഷണം കഴിക്കുന്നത് 20 മിനിറ്റിൽ താഴെ സമയം കൊണ്ടാണോ? എങ്കിൽ വേഗത കുറയ്ക്കാനുള്ള വഴികൾ ഇതാ. നമ്മൾ എന്ത് കഴിക്കുന്നു എന്നതിനോടൊപ്പം തന്നെ പ്രധാനമാണ് അത് എത്ര വേഗത്തിൽ കഴിക്കുന്നു എന്നതും. വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് ദഹനക്കേടിനും അമിതമായി ആഹാരം ഉള്ളിലെത്താനും കാരണമാകും. വയർ നിറഞ്ഞുവെന്ന സന്ദേശം തലച്ചോറിലെത്താൻ ഏകദേശം 20 മിനിറ്റ് സമയമെടുക്കും. അതുകൊണ്ട് വേഗത്തിൽ കഴിക്കുമ്പോൾ ശരീരം നൽകുന്ന ഈ സൂചനകൾ നമ്മൾ ശ്രദ്ധിക്കാതെ പോവുകയും അമിതവണ്ണത്തിന് അത് കാരണമാവുകയും ചെയ്യുന്നു. ശരിയായി Read More…
തണ്ണിമത്തൻ മരണകാരണമാകുമോ, രാത്രിയിൽ കഴിക്കാമോ? മുംബൈയിലെ സംഭവം നൽകുന്ന പാഠം
രാത്രിയിൽ തണ്ണിമത്തൻ കഴിക്കുന്നത് അപകടകരമാണോ? മുംബൈയിൽ ബിരിയാണി കഴിച്ചതിന് പിന്നാലെ രാത്രി വൈകി തണ്ണിമത്തൻ കഴിച്ച ഒരു കുടുംബത്തിലെ നാലുപേർ മരണപ്പെട്ട സംഭവം ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. മരണകാരണം തണ്ണിമത്തൻ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രാത്രിയിൽ ഇത് കഴിക്കുന്നത് സുരക്ഷിതമാണോ എന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. ഈ ചോദ്യത്തിന് വിദഗ്ധർ നൽകുന്ന മറുപടി എന്താണ്? വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പഴമാണ് തണ്ണിമത്തൻ. ഇതിൽ 94 ശതമാനവും വെള്ളമാണ്. കൂടാതെ ലൈക്കോപീൻ, Read More…
ന്യൂയോർക്ക് നഗരത്തെ സ്തംഭിപ്പിച്ച് ഇന്ത്യൻ വിവാഹഘോഷയാത്ര, ഫിഫ്ത് അവന്യൂ കീഴടക്കി ചെണ്ടമേളവും നൃത്തവും- വീഡിയോ
ന്യൂയോർക്കിന്റെ ഹൃദയഭാഗമായ ഫിഫ്ത് അവന്യൂവിൽ അരങ്ങേറിയ ഒരു ഇന്ത്യൻ വിവാഹ ഘോഷയാത്ര (Baraat) ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. സംഗീതത്തിൽ താൽപ്പര്യമുള്ള പങ്കി ദോഷി, ഡോ. അവിഷ് ജെയിൻ എന്നീ ദമ്പതികൾ തങ്ങളുടെ വിവാഹാഘോഷം ലോകത്തിലെ ഏറ്റവും തിരക്കേറിയ വീഥികളിലൊന്നിനെ സംഗീതവേദിയാക്കി മാറ്റുകയായിരുന്നു. സാധാരണ വിവാഹഘോഷയാത്രകളിൽ നിന്ന് വ്യത്യസ്തമായി, കയ്യിൽ മൈക്രോഫോണുകളുമായി ബോളിവുഡ് ഗാനങ്ങൾ പാടി നൃത്തം ചെയ്താണ് ഈ ദമ്പതികൾ മുന്നേറിയത്. ന്യൂയോർക്ക് നഗരത്തോടുള്ള തങ്ങളുടെ സ്നേഹപ്രകടനമായാണ് ഈ ആഘോഷത്തെ ദമ്പതികൾ വിശേഷിപ്പിച്ചത്. ഫിഫ്ത് അവന്യൂവിലെ ആഡംബര Read More…
അഞ്ചിലൊന്ന് ഇന്ത്യക്കാർക്കും ഫാറ്റി ലിവർ; മദ്യപിക്കാത്തവർക്കും കരൾരോഗം വർധിക്കുന്നത് എന്തുകൊണ്ട്?
മദ്യപിക്കുന്നവർക്ക് മാത്രം വരുന്ന അസുഖമാണ് ഫാറ്റി ലിവർ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ഇന്ത്യയിലെ സാഹചര്യം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. മദ്യപിക്കാത്ത, അമിതവണ്ണമില്ലാത്ത, വീട്ടിലെ ഭക്ഷണം മാത്രം കഴിക്കുന്ന നാൽപ്പതുകളിൽ എത്തിയ ഒരാൾക്ക് പോലും ‘ഗ്രേഡ് 1 ഫാറ്റി ലിവർ’ ഉണ്ടെന്ന് സ്കാനിംഗ് റിപ്പോർട്ടുകൾ വരാം. ഇന്ത്യയിലുടനീളം നമുക്ക് തിരിച്ചറിയാൻ കഴിയാത്ത അത്രയും വലിയ തോതിൽ ഈ ആരോഗ്യപ്രശ്നം പടരുകയാണ്. മദ്യപിക്കാത്തവരിൽ കാണപ്പെടുന്ന ഈ രോഗത്തെ ‘നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്’ (NAFLD) എന്ന് വിളിക്കുന്നു. Read More…
നൂറു ശതമാനവും മുസ്ലിം വോട്ടർമാരുള്ള സീറ്റില്‍ വനിതാ ഹിന്ദു സ്ഥാനാർത്ഥിക്ക് ജയം ! ഗോദ്രയിൽ ചരിത്ര വിജയം
സങ്കീർണ്ണമായ വർഗീയ ചരിത്രമുള്ള ഗുജറാത്തിലെ ഗോധ്രയിൽ നിന്നും സാമൂഹിക ഐക്യത്തിന്റെ കരുത്തുറ്റ സന്ദേശമാണ് 2026-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഗോധ്ര മുനിസിപ്പാലിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി, നൂറ് ശതമാനം മുസ്ലിം വോട്ടർമാരുള്ള ഏഴാം വാർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായ അപേക്ഷാ ബെൻ നൈനേഷ്ഭായ് സോണി എന്ന ഹിന്ദു വനിത ഉജ്ജ്വല വിജയം കൈവരിച്ചു. മേഖലയിലെ രാഷ്ട്രീയ ചരിത്രത്തെ തന്നെ മാറ്റിക്കുറിക്കുന്നതാണ് ഈ വിജയം. അപേക്ഷാ ബെൻ ഈ വാർഡിലെ വോട്ടർ അല്ലായിരുന്നിട്ടും അവിടുത്തെ നിവാസികളുടെ പൂർണ്ണ Read More…
‘അമ്മ വെള്ളം കോരിക്കൊണ്ടുവരുമ്പോള്‍ എന്നെ പ്രസവിച്ചു’; അഖിൽ മാരാറിന് മറുപടിയുമായി മഞ്ജു പത്രോസ്
അഖിൽ മാരാറുടെ പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി നടി മഞ്ജു പത്രോസ്. പഴയകാലത്തെ സ്ത്രീകൾക്ക് മികച്ച ശാരീരിക ആരോഗ്യം ഉണ്ടായിരുന്നിരിക്കാമെന്നും എന്നാൽ അത് വെച്ച് ഇന്നത്തെ സ്ത്രീകളെ താരതമ്യം ചെയ്യരുതെന്നും മഞ്ജു പറഞ്ഞു. തത്വചിന്ത പറയുന്നവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ പറയാമെന്നും എന്നാൽ സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കണമെന്നും താരം കൂട്ടിച്ചേർത്തു. തന്റെ അമ്മ വെള്ളം കോരുന്നതിനിടയിൽ ആശുപത്രിയിൽ പോയി തന്നെ പ്രസവിച്ച് മടങ്ങി വന്ന കഥകൾ കേട്ടിട്ടുണ്ടെന്ന് മഞ്ജു ഓർമ്മിച്ചു. അക്കാലത്ത് ആധുനിക സൗകര്യങ്ങളോ യന്ത്രങ്ങളോ Read More…
യുപി. ‘സിങ്കം’, എൻകൗണ്ടർ സ്പെഷലിസ്റ്റ്; ബംഗാളിലെ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക്; അയാൾ ‘സിങ്കം’ ആണെങ്കിൽ ഞാൻ ‘പുഷ്പ’യാണെന്ന് ടി.എം.സി നേതാവ്
കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഉത്തർപ്രദേശിലെ ‘എൻകൗണ്ടർ സ്പെഷലിസ്റ്റ്’ എന്നറിയപ്പെടുന്ന ഐപിഎസ് ഓഫിസർ അജയ് പാൽ ശർമയെ പൊലീസ് ഒബ്സർവറായി നിയമിച്ചത് വലിയ വിവാദമായി. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇദ്ദേഹത്തെ നിയോഗിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയുള്ള ഈ നീക്കം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത വാക്പോരിന് വഴിതുറന്നു. ഉത്തർപ്രദേശിലെ നിരവധി സുരക്ഷാ ഓപ്പറേഷനുകളിലൂടെയാണ് അജയ് പാൽ ശർമ ശ്രദ്ധിക്കപ്പെട്ടത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ശർമയെ കൊണ്ടുവന്നതെന്ന് ബിജെപിയും Read More…
അല്‍മയെ വെട്ടിക്കൊന്നത് പള്ളിയിലെ പ്രാര്‍ഥനാ സമയത്ത്; ഒരാഴ്ച മുന്‍പ് വെട്ടുകത്തി വാങ്ങി, സംശയരോഗവും നിരാശയും വില്ലനായി
നെയ്യാറ്റിന്‍കര വ്ളാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സംശയരോഗവും കുട്ടികളില്ലാത്തതിലുള്ള വിഷമവുമാണെന്ന് പൊലീസ്. അല്‍മയെ കൊലപ്പെടുത്താനായി വിഷ്ണു ഒരാഴ്ച മുൻപേ വെട്ടുകത്തി വാങ്ങി വീട്ടിൽ കരുതിയിരുന്നതായി മൊഴിയുണ്ട്. പുറംലോകം വിവരം അറിയാതിരിക്കാനും ആരും തടയാതിരിക്കാനുമാണ് ഞായറാഴ്ച രാവിലെ പള്ളിയിലെ പ്രാർഥനാ സമയം കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസം രാവിലെ അല്‍മയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു തന്നെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നവമാധ്യമങ്ങളിൽ സജീവമായിരുന്ന അൽമയുടെ രീതികളോട് വിഷ്ണുവിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഈ തർക്കങ്ങളാണ് ഒടുവിൽ Read More…
പഞ്ചാബിന്റെ അപരാജിത കുതിപ്പിന് അന്ത്യംകുറിച്ച് രാജസ്ഥാൻ റോയൽസ്, ജയ്സ്വാളിനും ഫെരേരയ്ക്കും അർധ സെഞ്ചറി
ന്യൂ ചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് രാജസ്ഥാൻ റോയൽസ് തടയിട്ടു. സീസണിലെ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. പഞ്ചാബ് മുന്നോട്ടുവെച്ച 223 റൺസ് എന്ന വലിയ ലക്ഷ്യം 19.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് റോയൽസ് സ്വന്തമാക്കിയത്. തോറ്റെങ്കിലും 13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ ഒന്നാമത് തുടരുന്നു. ആറാം ജയത്തോടെ 12 പോയിന്റ് നേടിയ രാജസ്ഥാൻ മൂന്നാം സ്ഥാനത്തേക്കുയർന്നു. മറുപടി ബാറ്റിങ്ങിൽ ഡോനോവൻ Read More…














