Featured Lifestyle

കടൽ കടന്നൊരു പ്രണയയാത്ര! ലങ്കയിൽ നിന്ന് 11 മണിക്കൂർ കൊണ്ട് ഇന്ത്യയിലേക്ക് നീന്തിക്കയറി ദമ്പതികൾ- വീഡിയോ

ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് രാമസേതു വഴി 11 മണിക്കൂർ കൊണ്ട് നീന്തിക്കയറി ബെംഗളൂരുവിലെ ഐടി ദമ്പതികൾ ചരിത്രം കുറിച്ചു. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥരായ ഡാനിഷ് അബ്ദിയും വൃഷാലി പ്രസാദെയുമാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദമ്പതികളായി മാറിയത്. മെയ് 7-ന് പുലർച്ചെ 4:30-ന് ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് ആരംഭിച്ച ഇവർ ഏകദേശം 32 കിലോമീറ്റർ നീന്തി ഉച്ചകഴിഞ്ഞ് 3:15-ഓടെ തമിഴ്‌നാട്ടിലെ ധനുഷ്കോടിയിൽ എത്തിച്ചേർന്നു. 10 മണിക്കൂർ 45 മിനിറ്റാണ് ഈ സാഹസിക യാത്രയ്ക്കായി ഇവർ എടുത്ത സമയം. Read More…

Featured Movie News

അന്ന് സൽമാൻ ഖാനേക്കാൾ പ്രതിഫലം വാങ്ങിയത് ഭാഗ്യശ്രീ; വെളിപ്പെടുത്തലുമായി നടി- ആ കാരണം!

സൽമാൻ ഖാൻ നായകനായ ‘മേനെ പ്യാർ കിയ’ (1989) എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യശ്രീ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അക്കാലത്ത് സൽമാൻ ഖാൻ ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചിരുന്നത്. 1989-ലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ഭാഗ്യശ്രീക്ക് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിച്ചപ്പോൾ സൽമാൻ ഖാന് ലഭിച്ചത് വെറും 25,000 രൂപ മാത്രമായിരുന്നു . അടുത്തിടെ ‘സൂം’ ചാനലിന് നൽകിയ അഭിമുഖത്തിൽ, എന്തുകൊണ്ടാണ് തനിക്ക് സൽമാനേക്കാൾ കൂടുതൽ പ്രതിഫലം ലഭിച്ചതെന്ന് ഭാഗ്യശ്രീ വെളിപ്പെടുത്തി. ബോളിവുഡിലെ പ്രതിഫല Read More…

Featured Oddly News

സ്ത്രീധനമായി BMWവും കോടികളും; നിയമത്തെ വെല്ലുവിളിച്ച് ഗാസിയാബാദിൽ ആഡംബര വിവാഹം- വീഡിയോ

ഗാസിയാബാദിലെ ഒരു വിവാഹത്തിൽ കോടികൾ വിലമതിക്കുന്ന സ്ത്രീധനം പരസ്യമായി കൈമാറിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഒരു ബി.എം.ഡബ്ല്യു കാറും ഒരുകോടി പത്തിനോരായിരം രൂപയും (1,11,11,000) വധുവിന്റെ വീട്ടുകാർ നൽകിയതായി ഒരാൾ മൈക്കിലൂടെ പ്രഖ്യാപിക്കുന്നത് വീഡിയോയിൽ കാണാം. ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ട് ആറ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങൾ ‘സമ്മാനങ്ങൾ’ എന്ന പേരിൽ ഇപ്പോഴും ആഘോഷിക്കപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ‘യുവ ആസ്’ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പുറത്തുവന്ന Read More…

Featured Oddly News

ജീവിച്ചിരിക്കെ സ്വന്തം ‘മരണാനന്തര ചടങ്ങുകൾ’; മൃതദേഹദാനത്തിന്റെ പേരിൽ പരിഹസിച്ചവർക്ക് മറുപടി

തന്റെ മരണശേഷം ശരീരം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി ഗവൺമെന്റ് മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ പരിഹസിച്ച നാട്ടുകാര്‍ക്കുള്ള മറുപടിയായി ജീവിച്ചിരിക്കെ സ്വന്തം മരണാനന്തര ചടങ്ങുകൾ നടത്താനൊരുങ്ങി മധ്യപ്രദേശ് സ്വദേശി. സത്‌ന ജില്ലയിലെ ഉച്ചെഹ്‌റയിലുള്ള അത്രബേദിയ ഗ്രാമവാസി രാംലോട്ടൻ കുശ്വാഹയാണ് തന്റെ ‘തേരഹ്വി’ (മരണാനന്തരമുള്ള പതിമൂന്നാം ചടങ്ങ്), ‘വർഷി’ എന്നീ കർമ്മങ്ങൾ ജീവിച്ചിരിക്കെ തന്നെ നടത്താൻ തീരുമാനിച്ചത്. മേയ് 13-ന് നിശ്ചയിച്ചിരിക്കുന്ന ചടങ്ങുകൾക്കായി ശരവേദി കാർഡുകൾ അച്ചടിച്ച് അദ്ദേഹം ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു കഴിഞ്ഞു. തന്റെ മരണശേഷം ശരീരം സത്‌ന Read More…

Featured Oddly News

ഈ പണം കിട്ടില്ല, പകരം മുടി വെട്ടാം! എടിഎം കൗണ്ടറിനുള്ളിൽ ബാർബർ ഷോപ്പ്, വീഡിയോ വൈറൽ!

പട്നയിലെ ദാനാപ്പൂരിലുള്ള ഒരു പഴയ എസ്ബിഐ എടിഎം ഹെയർ സലൂണായി മാറിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പുറമെ നിന്ന് നോക്കിയാൽ സാധാരണ ഒരു ബാങ്ക് എടിഎം ആണെന്നേ തോന്നിക്കൂ. എന്നാൽ അകത്തേക്ക് കയറുന്നവർ കാണുന്നത് പണം നൽകുന്ന മെഷീന് പകരം മുടി വെട്ടുന്ന ബാർബർമാരെയാണ്. ഈ കാഴ്ച കണ്ട് ആളുകൾ അമ്പരപ്പിലും അതേസമയം ചിരിയിലുമാണ്. നേരത്തെ എസ്ബിഐ എടിഎമ്മായി പ്രവർത്തിച്ചിരുന്ന ഈ മുറി പിന്നീട് പ്രവർത്തനം നിർത്തിയതിനെ തുടർന്ന് വാടകയ്ക്ക് നൽകുകയായിരുന്നു. പുതിയ ഉടമ അവിടെ Read More…

Featured Oddly News

സ്വയം കണ്ട് നാണിക്കാന്‍ കണ്ണാടിവച്ചു, ‘മിറർ വാളിന്’ മുന്നിലും മൂത്രമൊഴിച്ച് യുവാവ്; വീഡിയോ വൈറൽ

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത് തടയാൻ മൈസൂരു നഗരസഭ നടപ്പിലാക്കിയ വിചിത്രമായ പരീക്ഷണം പരാജയപ്പെട്ട വാർത്തയാണിപ്പോൾ ചർച്ചയാകുന്നത്. ആളുകൾ പതിവായി മൂത്രമൊഴിക്കുന്ന സ്ഥലങ്ങളിൽ വലിയ കണ്ണാടികൾ സ്ഥാപിച്ചായിരുന്നു അധികൃതരുടെ ഈ ‘മനശ്ശാസ്ത്ര’ നീക്കം. തങ്ങൾ ചെയ്യുന്ന പ്രവർത്തി സ്വന്തം കണ്ണാടിരൂപത്തിലൂടെ കാണുമ്പോൾ ഒരുതരം ലജ്ജ തോന്നുമെന്നും അതോടെ ഈ ശീലം മാറുമെന്നുമാണ് അധികൃതർ കരുതിയിരുന്നത്. ശുചിത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങളും ഈ മതിലുകളിൽ എഴുതിവെച്ചിരുന്നു. എന്നാൽ ഈ പരീക്ഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പദ്ധതിയെ വെല്ലുവിളിച്ചുകൊണ്ട് ഒരാൾ കണ്ണാടിക്ക് മുന്നിൽ മൂത്രമൊഴിക്കുന്ന ചിത്രം Read More…

Featured Oddly News

ആഞ്ജനേയാ.. വഞ്ചന? ഹനുമാന് നൽകിയ 2.5 കോടിയുടെ ‘സ്വർണം’ വെറും ചെമ്പ്; വ്യവസായിയുടെ കള്ളി വെളിച്ചത്തായി!

കൊപ്പൽ: ഹൈദരാബാദിലെ അഞ്ജനാദ്രി കുന്നിലെ ക്ഷേത്രത്തിൽ 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ എന്ന് അവകാശപ്പെട്ട് സമർപ്പിച്ചത് ചെമ്പ് പൂശിയ വസ്തുക്കളാണെന്ന് കണ്ടെത്തി. വിശദമായ പരിശോധനയിലാണ് സമർപ്പിക്കപ്പെട്ട വസ്തുക്കളിൽ ഭൂരിഭാഗവും ചെമ്പാണെന്ന് വ്യക്തമായത്. ഹൈദരാബാദ് സ്വദേശിയായ വ്യവസായി മഹേഷ് റെഡ്ഡി കഴിഞ്ഞ എട്ടിനാണ് ഹനുമാൻ ക്ഷേത്രത്തിലേക്ക് ഈ ആഭരണങ്ങൾ നൽകിയത്. ഒരു പ്രഭാവലി, ചക്രം, ഗദ എന്നിവയായിരുന്നു കാണിക്കയായി സമർപ്പിച്ചിരുന്നത്. ഗംഗാവതി എം.എൽ.എ ഗാലി ജനാർദന റെഡ്ഡിക്കൊപ്പമാണ് വ്യവസായി ക്ഷേത്രത്തിലെത്തിയത്. തന്റെ അനുയായി 2.5 കോടി വിലവരുന്ന സ്വർണാഭരണങ്ങൾ Read More…

Featured Good News

മത്സരിക്കാനിറങ്ങിയത് എട്ടാംമാസം, പൂർണ ഗർഭിണിയായി സത്യപ്രതിജ്ഞ, താരമായി TVKയുടെ പല്ലവി -വീഡിയോ

തമിഴ്‌നാട് നിയമസഭയിലെ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് തിരു. വി. കാ. നഗറിൽ നിന്നുള്ള ടിവികെ പ്രതിനിധി എം.ആർ. പല്ലവിയുടെ സാന്നിധ്യമായിരുന്നു. 36 വയസ്സുള്ള പല്ലവി ഒൻപത് മാസം ഗർഭിണിയായിരിക്കെയാണ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലം മുതൽക്കേ പല്ലവിയുടെ പോരാട്ടവീര്യം തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്ന ഘട്ടത്തിലാണ് വീട്ടമ്മയായ പല്ലവി മത്സരിക്കാനിറങ്ങിയത്. ഡിഎംകെയുടെ കോട്ടയെന്ന് അറിയപ്പെടുന്ന ചെന്നൈയിലെ തിരു-വി-ക നഗറിൽ 22,333 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് അവർ കന്നിവിജയം നേടിയത്. പന്ത്രണ്ടാം Read More…

Featured Sports

ക്ലൈമാക്സില്‍ കളി മറന്ന് പഞ്ചാബ് കിങ്സ്, തുടർച്ചയായ നാലാം തോൽവി, ചേസിങ്ങിൽ മുട്ടുകുത്തിച്ച്’ ഡൽഹി, മൂന്ന് വിക്കറ്റ് വിജയം

ധരംശാലയിൽ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബിന് ഡൽഹിയേറ്റുവാങ്ങിയ ഈ തോൽവി കനത്ത തിരിച്ചടിയായി. ടൂർണമെന്റിലെ പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. നിലവിൽ 13 പോയിന്റുമായി നാലാം സ്ഥാനത്താണ് പഞ്ചാബ്. ഈ കളി ജയിച്ചിരുന്നെങ്കിൽ 15 പോയിന്റോടെ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു. പഞ്ചാബ് ഉയർത്തിയ 211 റൺസ് എന്ന വലിയ ലക്ഷ്യം 19 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ധരംശാലയിലെ Read More…