ഉത്തർപ്രദേശിലെ മീററ്റിൽ ആറ് സ്കൂൾ വിദ്യാർഥികൾ ഒരൊറ്റ മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഗുരുതരമായ റോഡ് സുരക്ഷാ ലംഘനം വെളിച്ചത്തുവന്നു. ഒരു കുട്ടി വാഹനം ഓടിക്കുമ്പോൾ മറ്റ് നാല് പേർ സീറ്റിൽ ഞെരുങ്ങിയിരിക്കുന്നതും, ആറാമത്തെ കുട്ടി സീറ്റിലിരിക്കുന്ന മറ്റൊരു കുട്ടിയുടെ തോളിൽ കയറി ഇരിക്കുന്നതും വീഡിയോയിൽ കാണാം. അമിതഭാരം കയറ്റിയ ബൈക്ക് പൊതുറോഡിലൂടെ തികച്ചും അപകടകരമായ രീതിയിലാണ് സഞ്ചരിച്ചത്. ഈ ദൃശ്യങ്ങൾ ശ്രദ്ധയില്ലാത്ത ഡ്രൈവിംഗിനെക്കുറിച്ചും റോഡിലെ മറ്റ് യാത്രക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷയെക്കുറിച്ചും വലിയ Read More…
‘കുറി വരച്ചു, ഇനി നിസ്കരിച്ചിട്ട് കാര്യമില്ല’; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്‍റിന് മറുപടി നല്‍കി ഹരിശ്രീ യൂസഫ്- വീഡിയോ
ദേശീയ അവാർഡ് സ്വീകരിക്കാൻ ഗുജറാത്തിലെത്തിയ നടൻ മമ്മൂട്ടിയെ നെറ്റിയിൽ കുറി തൊട്ട് സ്വീകരിക്കുന്ന വിഡിയോയ്ക്ക് താഴെ വിദ്വേഷ കമന്റിട്ട വ്യക്തിക്ക് കടുത്ത മറുപടിയുമായി നടൻ ഹരിശ്രീ യൂസഫ്. കുറി തൊട്ടതുകൊണ്ട് ഇനി നിസ്കരിച്ചിട്ട് കാര്യമില്ല എന്ന് തീരുമാനിക്കുന്നത് പടച്ചോനാണെന്നും കുറി തൊട്ടാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കേൾക്കുന്നത് ദൈവമാണെന്നും യൂസഫ് വ്യക്തമാക്കി. അബ്ബാസ് എന്ന അക്കൗണ്ടിൽ നിന്നാണ് മമ്മൂട്ടിക്കെതിരെ ഇത്തരം അപകീർത്തികരമായ കമന്റ് വന്നത്. മമ്മൂക്കയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ മലയാളികൾ ഒന്നടങ്കം ആഹ്ലാദിക്കുമ്പോഴാണ് ഇത്തരം Read More…
‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്? പാക് മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് ജയ് ശങ്കര്‍– വിഡിയോ
ന്യൂയോർക്ക്: പാക് മാധ്യമപ്രവർത്തകന്റെ പ്രകോപനപരമായ ചോദ്യത്തിന് ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയ് ശങ്കര്‍. ‘പാകിസ്താനിലെ ഭീകരപ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണ ഇന്ത്യ എന്ന് അവസാനിപ്പിക്കും’ എന്നായിരുന്നു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന് ‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്ന് ജയ് ശങ്കര്‍ ശക്തമായി തിരിച്ചടിച്ചു. ന്യൂയോർക്കിൽ നടന്ന 81-ാമത് യു.എൻ. പൊതുസഭയോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഈ സംഭവം. മറുപടി നൽകിയതിന് പിന്നാലെ മന്ത്രിയും പ്രതിനിധികളും ഇറങ്ങിപ്പോയെങ്കിലും പാക് മാധ്യമപ്രവർത്തകൻ തന്റെ വാദങ്ങൾ തുടരുകയായിരുന്നു. പാക് Read More…
‘മാസംതോറും ഞങ്ങൾ സ്വർണം വാങ്ങും’, നോട്ടുമഴ… എല്ലാം പ്രദര്‍ശിപ്പിച്ച് റീൽസ്; യുട്യൂബറുടെ 118 പവനും പണവും കള്ളന്‍ കൊണ്ടുപോയി – വീഡിയോ
സമൂഹമാധ്യമങ്ങളിൽ സ്വന്തം കൈവശമുള്ള ആഭരണങ്ങളും പണവും പ്രദർശിപ്പിച്ച് റീൽസ് പങ്കുവെച്ച വനിതാ യൂട്യൂബറുടെ വീട്ടിൽ നിന്ന് 118 പവൻ സ്വർണവും പണവും മോഷ്ടാക്കൾ കവർന്നു. ‘മാസം തോറും ഞങ്ങൾ സ്വർണം വാങ്ങാറുണ്ട്, നിങ്ങളും വാങ്ങൂ’ എന്ന് പറഞ്ഞുകൊണ്ട് വിഡിയോകൾ പങ്കുവെച്ചിരുന്ന മധുമിതയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൻ കവർച്ച നടന്നത്. നാഗർകോവിലിന് സമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസിക്കുന്ന വ്യവസായി വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം ഉണ്ടായത്. വീട്ടിലുള്ള സ്വർണാഭരണങ്ങളും പണവും കാണിച്ചുകൊണ്ട് യൂട്യൂബിൽ ഇവർ Read More…
പാര്‍വതിയുടെ മായാവലയത്തില്‍ കുടുങ്ങിയത് നൂറിലേറെ പേര്‍, ആഡംബര ജീവിതത്തില്‍നിന്ന് തട്ടിപ്പുകാരിയിലേയ്ക്ക്, മികച്ച യുവ വനിതാ സംരംഭക അവാര്‍ഡ് ജേതാവ്
വിദേശത്ത് ജോലി സ്വപ്‌നം കണ്ട് പണം നൽകിയ നിരവധി ഉദ്യോഗാർഥികൾ തട്ടിപ്പിനിരയായ സംഭവത്തിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ. പാർവതി മായാ ഷാജി (39) അറസ്റ്റിലായി. പോളണ്ട്, അർമേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ, ഇമിഗ്രേഷൻ വീസകൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനാണ് ഇവർ പിടിയിലായത്. ഗൾഫിലെ പ്രവാസി മലയാളികൾക്കിടയിൽ ആഡംബര ജീവിതശൈലിയും വ്യവസായ രംഗത്തെ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയയായ പാർവതിയുടെ അറസ്റ്റ് പ്രവാസലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് മടങ്ങിയെത്തുന്നതിനിടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ Read More…
ലോകകപ്പ് കളിച്ച ടീമിനെതിരെ ആദ്യ പകുതിയിൽ ലീഡ്, ഒടുവിൽ ഇന്ത്യയ്ക്ക് വീറുറ്റ സമനില (1-1)
ലോകറാങ്കിങ്ങിൽ 44-ാം സ്ഥാനവും ലോകകപ്പിലെ പരിചയസമ്പത്തുമായി കളിച്ച പാനമയോട് 138-ാം സ്ഥാനത്തുള്ള ഇന്ത്യ കരുത്തുറ്റ പോരാട്ടത്തിലൂടെ സമനില പിടിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. മത്സരത്തിൽ ആദ്യം ലീഡെടുത്ത ശേഷമാണ് ഇന്ത്യ ഗോൾ വഴങ്ങിയത്. ബെംഗളൂരുവിൽ നടന്ന ഈ വീറുറ്റ പോരാട്ടത്തിന് ശേഷം മുൻ ലോകചാമ്പ്യന്മാരായ ബ്രസീലിനെയും യുറഗ്വായെയുമാണ് ഇന്ത്യക്ക് കൊൽക്കത്തയിൽ നേരിടാനുള്ളത്. റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ടീമായിട്ടും തുടക്കം മുതൽ തന്നെ പാനമയെ ശക്തമായി നേരിടുന്ന ഇന്ത്യയെയാണ് മൈതാനത്ത് കണ്ടത്. ആദ്യ Read More…
നെഞ്ചിൽ നേരിയ ചലനം ! ‘മരിച്ചെന്ന്’ കരുതിയ 63-കാരിക്ക് പുനർജന്മം! കണ്ണീരണിഞ്ഞ വീട് സന്തോഷത്തിൽ!
ഹാവേരി: ഗുരുതരമായ രോഗബാധയെത്തുടർന്ന് മരിച്ചെന്ന് കരുതിയ കർണാടക സ്വദേശിയായ 63-കാരിക്ക് സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കിടെ ജീവനോടെയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തു. ഹാവേരി ജില്ലയിലെ സങ്കോല്ലി സ്വദേശിയായ രേണുകമ്മയ്ക്കാണ് ബോധം തെളിഞ്ഞത്. ഹിരേഖേരൂർ താലൂക്കിലെ ഗോഡചികൊണ്ട ഗ്രാമത്തിൽ നടന്ന ഈ അപൂർവ്വ സംഭവത്തിൽ, ബന്ധുക്കളുടെ സമയോചിതമായ ഇടപെടലാണ് ഇവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. തിങ്കളാഴ്ച രാത്രിയാണ് രേണുകമ്മയ്ക്ക് കടുത്ത രോഗബാധയുണ്ടായത്. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും പെട്ടെന്ന് താഴ്ന്നതിനെത്തുടർന്ന് ഇവർ ബോധരഹിതയാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിൽ Read More…
ഇന്ത്യ ജപ്പാനെ ജയിച്ചത് ചതിയിലൂടെയോ? വിവാദ വൈഡിലെ വാസ്തവം വിശദീകരിച്ച് മുന്‍ താരം
ഏഷ്യൻ ഗെയിംസിൽ ജപ്പാനെതിരെ ഇന്ത്യ നേടിയ രണ്ടു റൺസിന്റെ ജയം ചതിയിലൂടെയാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മത്സരത്തിൽ ജപ്പാൻ ഇന്നിങ്സിനിടെ അമ്പയർ വിസിലടിച്ച വൈഡ്, ഇന്ത്യൻ കളിക്കാരുടെ അപ്പീലിനെ തുടർന്ന് പിൻവലിച്ചത് തെറ്റാണെന്നും ചതിയാണെന്നുമായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന വാദം. എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്നും അമ്പയർമാരുടെ തീരുമാനം തികച്ചും ശരിയായിരുന്നുവെന്നും ചോപ്ര വ്യക്തമാക്കി. തുടക്കത്തിൽ താനും ഇത് അമ്പയറുടെ പിഴവാണെന്നാണ് കരുതിയതെന്ന് ചോപ്ര പറയുന്നു. “ഇന്ത്യ Read More…
സ്പിതിയിലെ കുന്നും മലയും കയറാൻ ബജാജ് ഓട്ടോറിക്ഷ ! ബ്രിട്ടീഷുകാരുടെ റൈഡ് കണ്ടു ഞെട്ടി സോഷ്യൽ മീഡിയ- വീഡിയോ
മനോഹരമായ കാഴ്ചകൾ കൊണ്ടും സാഹസികമായ മലയോര പാതകൾ കൊണ്ടും പ്രശസ്തമാണ് സ്പിതി വാലി. പരിചയസമ്പന്നരായ യാത്രക്കാർ പോലും വലിയ വാഹനങ്ങളുമായി പോകാൻ മടിക്കുന്ന ഇത്തരം വഴികളിലൂടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന രണ്ട് വിദേശികളെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് മറ്റ് സഞ്ചാരികൾ. ഇംഗ്ലണ്ടിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളാണ് ഒരു ബജാജ് ഓട്ടോറിക്ഷയിൽ ഹിമാചൽ പ്രദേശിലെ ഉയർന്ന മലയോര പാതകൾ താണ്ടി രാജസ്ഥാനിലെ ജൈസാൽമീറിലേക്ക് യാത്ര ചെയ്യുന്നത്. തബോയിൽ നിന്ന് സ്പിതി വാലിയിലെ കാസയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ വിശാൽ എന്ന ഇന്ത്യൻ സോളോ Read More…














