Crime

നടത്തിയത് 50 സിസേറിയനുകൾ; 10വർഷമായി ഗൈനക്കോളജിസ്റ്റ്, ഒടുവിൽ വ്യാജ ഡോക്ടർ സിസേറിയന്‍ നടത്തുന്നതിനിടെ പിടിയിൽ

അസ്സമിലെ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി 10 വർഷത്തിലേറെ ജോലി ചെയ്ത വ്യാജഡോക്ടര്‍ ഒടുവില്‍ പിടിയിൽ. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സില്‍ച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പുലോക്. ഈ പ്രദേശത്തെ അറിയപ്പെടുന്ന ‘ഡോക്ടറുമായിരുന്നു’ ഇയാള്‍. പുലോക് വ്യാജനാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. ഇയാള്‍ സില്‍ച്ചാറിലെ ഷിബ്‌സുന്ദരി നാരി ശിക്ഷാ സേവാ Read More…

Crime

തന്നെയും പിതാവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; 7വര്‍ഷത്തിന് ശേഷം മകന്‍ മാതാവിനെ കൊന്നു പ്രതികാരം ചെയ്തു

ഇറ്റാവ: പിതാവിനെ ഉപേക്ഷിച്ച് അതേ ഗ്രാമത്തിലെ മറ്റൊരാളെ വിവാഹം കഴിച്ച് തങ്ങളെ ഉപേക്ഷിച്ചുപോയ മാതാവിനെ ഏഴ് വര്‍ഷത്തിന് ശേഷം കൊലപ്പെടുത്തി മകന്റെ പ്രതികാരം. ആഗ്രയിലെ ഖുരിയപുര ഗ്രാമത്തില്‍ താമസിക്കുന്ന 29 കാരനായ കൗശല്‍ ശര്‍മ്മയാണ് അമ്മ യശോദയെ കൊലപ്പെടുത്തിയത്. അമ്മ തന്നെയും പിതാവിനെയും ഉപേക്ഷിച്ച് അതേ ഗ്രാമത്തില്‍ നിന്നുള്ള രാംനിവാസ് ശര്‍മ്മയ്‌ക്കൊപ്പം പോയതിനെ തുടര്‍ന്ന് കൗശല്‍ശര്‍മ്മ പിതാവ് സഞ്ജയ് ശര്‍മ്മയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു. അമ്മയോട് അന്നുമുതല്‍, കൗശലിന് കടുത്ത നീരസം ഉണ്ടായിരുന്നതായും പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അമ്മയുടെ Read More…

Crime

‘അശ്ലീല വീഡിയോകള്‍ അയച്ചുതന്നു, മൂന്നു പേരുമായി സെക്‌സിന് നിര്‍ബന്ധിച്ചു’, ഹണിട്രാപ്പ് കേസില്‍ യുവതിയുടെ ആരോപണങ്ങള്‍

കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ.ടി വ്യവസായിക്കെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ലിറ്റ്മസ് സെവന്‍ ഐ.ടി സ്ഥാപനത്തിന്റെ സി.ഇ.ഒ: വേണു ഗോപാലകൃഷ്ണനെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തത്. വേണു ഗോപാലകൃഷ്ണന്‍ തൊഴിലിടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്കടക്കം യുവതി പരാതി നല്‍കി. എന്നാല്‍, പണം തട്ടാനുള്ള ശ്രമം പാളിയതിനേ തുടര്‍ന്നാണ് സി.ഇ.ഒക്കും കമ്പനിക്കുമെതിരേ യുവതി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണു മറുപക്ഷത്തിന്റെ വാദം. ഒന്നരവര്‍ഷം Read More…

Crime

ഭക്ഷണം കഴിച്ച ബില്ല് 6000, വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമിട്ടു മുങ്ങാൻ ശ്രമം, സിസിടിവിയിൽ കുടുങ്ങി

ഹോട്ടലിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിക്കുക, പിന്നെ പണം കൊടുക്കാതെ മുങ്ങുക. അല്ലെങ്കില്‍ ഭക്ഷണം കഴിച്ചശേഷം നേരത്തേ കരുതിയ പാറ്റയേയോ മറ്റോ ഇട്ട് ഹോട്ടലുകാരുമായി തര്‍ക്കിച്ച് മുങ്ങുക. ഇത് സ്ഥിരം പരിപാടിയാക്കിയ ആളുകളുണ്ട്. പക്ഷെ ഇത്തവണ പെട്ടു. എട്ടിന്റെ പണി കൊടുത്തത് സിസിടിവി. യുപിയാണ് സംഭവം, റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചിട്ട് പണം നൽകാതിരിക്കാൻ വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമിട്ട് പ്രശ്നം സൃഷ്ടിച്ച യുവാക്കൾക്കാണ് പണി പാളിയത്. ജൂലായ് 31നാണ് സംഭവം . ശാസ്ത്രി ചൗക്കിലെ ബിരിയാണി Read More…

Crime

ഭിത്തിയില്‍ തലയിടിപ്പിച്ച് രസിക്കും ലൈംഗിക വൈകൃതം, എന്നും ക്രൂരമര്‍ദനം ; ശ്രീവിദ്യ അനുഭവിച്ച ക്രൂരത

ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ദിവസമാണ് ഹൈദരബാദില്‍ 24കാരി ജീവനൊടുക്കിയത്. സ്വകാര്യ കോളേജിലെ അധ്യാപികയായ ശ്രീവിദ്യയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് ദാരുണ സംഭവം. ആറുമാസം മുന്‍പായിരുന്നു രാം ബാബു എന്നയാളുമായി ശ്രീവിദ്യയുടെ വിവാഹം. വില്ലേജ് സര്‍വേയറാണ് ഭര്‍ത്താവ് രാം ബാബു. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ രാംബാബുവില്‍നിന്ന് പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി തന്റെ ഇളയ സഹോദരനെ അഭിസംബോധന ചെയ്ത ഹൃദയഭേദകമായ ഒരു കുറിപ്പില്‍ ശ്രീവിദ്യ പറയുന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന Read More…

Crime

സ്ത്രീക്ക് നേരെ സിബ്ബ് അഴിച്ച് മാള്‍ സെക്യൂരിറ്റി ജീവനക്കാരന്‍; അറസ്റ്റ്- വീഡിയോ

സ്ത്രീയോട് അപരമര്യാദയായി പെരുമാറുകയും ഇത് ചോദ്യംചെയ്തതിന് മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. കെംഗേരിയിലെ മാളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ചന്ദ്രഹസന്‍ (45) ആണ് അറസ്റ്റിലായത്. സ്ത്രീക്ക് മുമ്പില്‍ പാന്‍സിന്റെ സിബ്ബ് ഊരുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇതിനെതിരെ പ്രതികരിച്ചതോടെ ചന്ദ്രഹസന്‍ സ്ത്രീയെ അക്രമിക്കുകയായിരുന്നു. അവരുടെ കഴുത്തിനും ചെവിയുടെ ഭാഗത്തുമാണ് പരുക്ക്. ഷോപ്പിങ് സെന്ററിന് സമീപം കട നടത്തുന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. View this post on Instagram A post shared by Read More…

Crime

ദൈവത്തെ എത്രയും വേഗം നേരിട്ടു കാണണം ; യുവതി അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു

ഹൈദരാബാദ്: ദൈവവുമായി എത്രയും വേഗം നേരിട്ടു കണ്ടുമുട്ടാനായി യുവതി അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഹിമായത് നഗറിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് ചാടിയത്. കൊല്ലപ്പെട്ടത് അരുണ്‍ കുമാര്‍ ജെയിനിന്റെ ഭാര്യയായ 43 കാരിയായ പൂജ ജെയിനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, അതില്‍ ആത്മത്യാഗത്തിലൂടെ ദൈവത്തെ കണ്ടുമുട്ടാനുള്ള ചുവടുവെപ്പ് നടത്തുകയാണെന്ന് അവള്‍ എഴുതി. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് യുവതി ഈ കടുംകൈ Read More…

Crime Featured

സെബാസ്‌റ്റ്യന്‍ സീരിയല്‍ കില്ലര്‍? സിനിമകളെ വെല്ലും, കൂടുതല്‍ മൃതദേഹാവശിഷ്‌ടങ്ങള്‍, ഭീതിയുടെ മുള്‍മുനയില്‍ ഒരു ഗ്രാമം

നാലു സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു വീണ്ടും മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതോടെ ചേര്‍ത്തല പള്ളിപ്പുറം ഗ്രാമം ഭീതിയുടെ മുള്‍മുനയില്‍.പഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡില്‍ ചെങ്ങത്തറ സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പില്‍ നേരത്തെ അസ്‌ഥികൂടാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ സ്‌ഥലത്തുനിന്നാണ്‌ വീണ്ടും ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തത്‌. കാലങ്ങളായി വീട്‌ അടഞ്ഞു കിടക്കുകയാണ്‌. സെബാസ്‌റ്റ്യന്‍ വല്ലപ്പോഴുമാണ്‌ ഇവിടെയെത്താറുള്ളത്‌. കാടുകയറിയ പുരയിടത്തിലൂടെ സഞ്ചരിക്കാന്‍ പോലും പ്രദേശവാസികള്‍ക്ക്‌ ഭയമാണ്‌. രണ്ടര ഏക്കറോളം സ്‌ഥലമാണുള്ളത്‌. കുടുംബ ഓഹരിയാണിത്‌. അടുത്തിടെ വീതംവയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും സെബാസ്‌റ്റ്യന്‍ എതിര്‍ത്തതിനാല്‍ നടപടി പൂര്‍ത്തിയാക്കാനായില്ല. ചതുപ്പും തോടുകളും Read More…

Crime

സ്ത്രീകളെ വശീകരിക്കുന്ന ‘പള്ളിപ്പുറത്തെ അമ്മാവന്‍’; വീട്ടുവളപ്പിൽ സെബാസ്റ്റ്യൻ കുഴിച്ചുമൂടിയത് എത്രപേരെ?

നാലു സ്ത്രീകളുടെ തിരോധാന കേസില്‍ സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. ‘പള്ളിപ്പുറത്തെ അമ്മാവന്‍’ എന്നറിയപ്പെടുന്ന സെബാസ്‌റ്റ്യനെ കാണാന്‍ വന്‍ ആള്‍ക്കൂട്ടം. രാവിലെ പത്തിന്‌ തെളിവെടുപ്പിനായി കൊണ്ടുവരുമെന്നുള്ള വിവരം അറിഞ്ഞാണ്‌ പലരും എത്തിയത്‌. ആരെയും പോലീസ്‌ അകത്തേക്കു കടത്തിവിട്ടില്ല. അന്വേഷണ സംഘം സെബാസ്‌റ്റ്യന്റെ വീട്ടിലേക്കുള്ള ഗേറ്റിനു മുന്‍വശവും വീടിന്റെ പരിസരവും റിബണ്‍ വലിച്ചു കെട്ടി നിയന്ത്രിച്ചു. ജനങ്ങള്‍ പുറത്ത്‌ റോഡിലും സമീപത്തെ വീടുകളുടെ പറമ്പിലുടെയും സെബാസ്‌റ്റ്യന്റെ വീടിന്റെ പരിസരത്തും തടിച്ചുകുടി. ഉച്ചക്ക്‌ ഒന്നിനാണ്‌ സെബാസ്‌റ്റ്യനുമായി പോലീസ്‌ Read More…