Crime

‘കാമുകനോട് നശിപ്പിക്കാൻ പറഞ്ഞിരുന്നു, എല്ലാം തകർത്തത് ആ ഫോൺ’; ഭർത്താവിന്റെ കൊലപാതകത്തിൽ ഭാര്യയുടെ ​മൊഴി

വിവാഹേതര ബന്ധം, പ്രണയ വിവാഹം, “പീഡനക്കാരനായ” ഭർത്താവ്, കൊലപാതകം, ഒരു മണ്ടത്തരം – ഹരിയാനയിലെ സോണിപ്പത്തിൽ നടന്ന കൊലപാതകം തെളിഞ്ഞത് ഒരു പൾപ്പ് ത്രില്ലർ സിനിമ പോലെയാണ് . ഭർത്താവിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസിൽ പിടിയിലാകാൻ കാരണം മൊബൈല്‍ഫോൺ ആണെന്ന് യുവതി. കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ സോനിപ്പത്തിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ സോണിയയും കാമുകന്‍ രോഹിത്തും അറസ്റ്റിലായത്. കൊലപാതകം നടന്ന് ഒരു വർഷത്തിനു ശേഷമാണ് ഇരുവരും പിടിയിലായത്. എന്നാൽ ഭർത്താവ് പ്രീതമിനെ കൊലപ്പെടുത്തിയതിന് ശേഷം Read More…

Crime

7 വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തി: വളർത്തച്ഛന് 50 വർഷം തടവ്

സ്പ്രിംഗ്, ടെക്സസ്. ടെക്സസിൽ ഏഴ് വയസ്സുകാരനായ വളർത്തുമകനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വളർത്തച്ഛന് 50 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 45-കാരനായ ജെർമെയ്ൻ തോമസിനാണ് ട്രോയ് കോഹ്‌ലർ എന്ന കുട്ടിയുടെ കൊലപാതകത്തിൽ ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് 50 വർഷം തടവ് ശിക്ഷ വിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. അർദ്ധരാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നെന്നും ട്രോയിയെ കാണാനില്ലെന്നും ജെർമെയ്ൻ തോമസ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ Read More…

Crime

ഭാര്യയും ഒന്‍പതാം ക്ലാസുകാരി മകളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു ; കാമുകന് ക്വട്ടേഷന്‍

അസമില്‍ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെയും ഒന്‍പതാം ക്ലാസുകാരിയായ മകളെയും മറ്റു രണ്ടു പേരെയും അറസ്റ്റു ചെയ്തു. 38 കാരനായ ഉത്തം ഗഗോയിയെയാണ് ജൂലൈ 25 ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസമിലെ ദിബ്രുഗഡിലെ ബാർബറുവയിലാണ് സംഭവം. ജൂലൈ 25ന് പക്ഷാഘാതംമൂലം ഉത്തം ഗഗോയി മരണപ്പെട്ടു എന്നാണ് ആദ്യം കുടുംബം ബന്ധുക്കളെ അറിയിച്ചിരുന്നത്. ഉത്തമിന്റെ സഹോദരന്‍ സംശയമുന്നയിച്ചതോടെ കവര്‍ച്ചയ്ക്കിടെയുണ്ടായ കൊലപാതകം എന്നായി. വീട്ടിലെത്തിയ ഉത്തമിന്റെ സഹോദരന് മൃതദേഹം കണ്ടപ്പോഴുണ്ടായ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. Read More…

Crime

35 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി; സ്വകാര്യ ഭാഗം മുറിച്ചെടുത്തു, മൃതദേഹം ഡാമിൽ തള്ളി

മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നു 35 വയസ്സുകാരനെ ഗ്രാമവാസികള്‍ അതിക്രൂരമായി കൊലപ്പെടുത്തി. ഒഡീഷയിലെ ഗജാപതി ജില്ലയിലെ മലസപദർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണു സംഭവം. ഗോപാൽ എന്ന യുവാവാണു കൊല്ലപ്പെട്ടത്. യുവാവിന്റെ സ്വകാര്യ ഭാഗം മുറിച്ചെടുത്തതിനു പിന്നാലെ സമീപപ്രദേശത്തെ ഹരഭാംഗി ഡാമിൽ മൃതദേഹം മറവു ചെയ്യുകയായിരുന്നു. ഇന്നു രാവിലെയാണു പൊലീസ് മൃതദേഹം റിസർവോയറിൽനിന്നു കണ്ടെടുത്തത്.  യുവാവ് മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നാണ് അതിക്രൂര കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാഴ്ച മുമ്പ്‍ ഗ്രാമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. യുവാവിന്റെ ‘ബ്ലാക്ക് മാജിക്ക്’ Read More…

Crime Featured

ഒറ്റദിവസം സൗദി നടപ്പാക്കിയത്‌ 8 പേരുടെ വധശിക്ഷ, ഈ വര്‍ഷം ഇതുവരെ 230 എണ്ണം, ഭൂരിപക്ഷവും മയക്കുമരുന്ന്‌ കേസുകള്‍

ഒറ്റദിവസം എട്ടുപേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. മയക്കുമരുന്നു കുറ്റകൃത്യങ്ങളുടെ പേരില്‍ ഏഴുവിദേശികളുടെയും മാതാവിനെ വധിച്ച കേസില്‍ സൗദി പൗരന്റെയും ശിക്ഷയാണു കഴിഞ്ഞ രണ്ടിനു നടപ്പാക്കിയത്‌. ഇതോടെ ഈവര്‍ഷം സൗദിയില്‍ വധശിക്ഷയ്‌ക്കു വിധേയരാക്കിയവരുടെ എണ്ണം 230 ആയി. രാജ്യത്തേക്കു ഹാഷിഷ്‌ കടത്തിയതിന്‌ നാലു സോമാലിയക്കാരുടെയും മൂന്ന്‌ എത്യോപ്യക്കാരുടെയും വധശിക്ഷ തെക്കന്‍ മേഖലയായ നജ്‌റാനിലാണു നടപ്പാക്കിയത്‌. മയക്കുമരുന്ന്‌ കടത്ത്‌ വ്യാപകമായ സാഹചര്യത്തിലാണു ശിക്ഷാനടപടികളും കടുപ്പിച്ചതെന്ന്‌ ഭരണാധികാരികളെ ഉദ്ധരിച്ച്‌ സൗദി പ്രസ്‌ ഏജന്‍സി (എസ്‌.പി.എ) അറിയിച്ചു. വധശിക്ഷയ്‌ക്കെതിരേ രാജ്യാന്തര മുറവിളി Read More…

Crime

6 ദിവസം പ്രായമായ കുഞ്ഞിനെ വയോധികയ്ക്ക് കൈമാറി, ദുരൂഹത; അമ്മയും ആണ്‍സുഹൃത്തും പിടിയിൽ

എറണാകുളത്ത് ആറുദിവസം പ്രായമുള്ള നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതിൽ ദുരൂഹത. ആണ്‍സുഹൃത്തിൽ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കൈമാറി ഒഴിവാക്കിയത്. കടുങ്ങല്ലൂര്‍ മുപ്പത്തടം ഭാഗത്തുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നിന്‌ അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ കളമശേരി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ദിലീഷ്‌. ടിയുടെ നേതൃത്വത്തില്‍ എസ്‌.ഐ രഞ്‌ജിത്ത്‌, സിപിഒമാരായ വിനു, അനീഷ്‌ എന്നിവര്‍ ചേര്‍ന്ന്‌ രക്ഷപ്പെടുത്തി ആലുവ താലൂക്ക്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസിനെ Read More…

Crime

‘നീ എന്റെ മുറിയിലെത്തി, എന്നോട് സഹകരിച്ചാലേ ഭക്ഷണംപോലും തരൂ’; മലയാളി വിദ്യാര്‍ഥിനി നേരിട്ടത് ക്രൂരലൈംഗിക പീഡനം

ബെംഗളൂരുവില്‍ സ്വകാര്യ പേയിംഗ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ കോഴിക്കോട് സ്വദേശി അഷ്റഫ് പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ഇപ്പോള്‍ അറിയുന്നത്. തന്റെ മുറിയിലെത്തി ‘സഹകരിക്കണ’മെന്നും, അങ്ങനെ ചെയ്താല്‍ മാത്രമേ ഭക്ഷണവും താമസവും റെഡിയാക്കൂ എന്നുമായിരുന്നു ഇയാളുടെ ഭീഷണി. പെണ്‍കുട്ടിയാകട്ടെ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, അയാളുടെ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് അഷ്‌റഫ് പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറിൽകയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി Read More…

Crime

15-ാം വയസ്സില്‍ ഒളിച്ചോടി കല്യാണം; ഭര്‍ത്താവ് കൊടുംക്രിമിനല്‍; കാമുകനെ കൂടെകൂട്ടി കൊന്ന് ഓടയില്‍തള്ളി

ഹരിയാനയിലെ സോനിപത്തിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഓടയിലിട്ട സംഭവത്തില്‍ യുവതിയും കാമുകനും പൊലീസ് കസ്റ്റഡിയില്‍. പ്രീതം പ്രകാശ് എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സോണിയ (32), രോഹിത് (28) എന്നിവരാണ് പൊലീസ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭര്‍ത്താവിന്റെ ക്രിമിനല്‍ പശ്ചാത്തലവും ഗാര്‍ഹിക പീഡനവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് അയാളെ വകവരുത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. അലിപുരിലെ അറിയപ്പെടുന്ന ക്രിമിനലാണ് പ്രീതം പ്രകാശ് . പത്തിലധികം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ആയുധം Read More…

Crime Featured

നിര്‍ബ്ബന്ധിത ബാലവേല; മുറിഞ്ഞ കൈയ്യുമായി 15 വയസ്സുകാരന്‍ വീട്ടിലേക്ക് നടന്നത് 150 കിലോമീറ്റര്‍

ഹരിയാനയില്‍ അറ്റുപോയ കൈയുമായി ബീഹാറില്‍ നിന്നുള്ള കൗമാരക്കാരന്‍ വീട്ടിലേക്ക് നടന്നത് 150 കിലോമീറ്റര്‍. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നുള്ള ആണ്‍കുട്ടിയെ ചൊവ്വാഴ്ച നൂഹ് പട്ടണത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ തടവിലാക്കപ്പെട്ട് നിര്‍ബന്ധിത ജോലിക്ക് വിധേയനാക്കപ്പെട്ടയാളാണ് കുട്ടി. 10,000 രൂപ മാസശമ്പളം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഒരു ഡയറി ഫാമിലായിരുന്നു കുട്ടിയെ അടിമപ്പണി ചെയ്യിച്ചത്. 15 വയസ്സുള്ള ആണ്‍കുട്ടി നൂഹില്‍ എത്തിയത് ഒരു കൈ അറ്റ നിലയിലായിരുന്നു. 150 Read More…