Crime

വാപ്പീ… ഇനിയെന്നെ വിട്ടുകൂടേ…; ഒളിവിൽപ്പോയ പിതാവ് തിരിച്ചെത്തി, നാലാം ക്ലാസുകാരിയെ വീണ്ടും ആക്രമിക്കാൻ ശ്രമം

പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നുമുള്ള ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് കുറിപ്പെഴുതിയ നൂറനാട്ടെ നാലാം ക്ലാസുകാരിയെ വീണ്ടും ആക്രമിക്കാൻ ശ്രമം. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസാർ, ഇയാളുടെ രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇയാൾ ഇന്നലെ വീട്ടിലെത്തിയിരുന്നു. ഈ സമയം കുട്ടിയും അൻസാറിന്റെ മാതാവും അടുത്തവീട്ടിലായിരുന്നു. ഇതിനിടയിലാണ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചത്. ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ബുധനാഴ്ച സ്‌കൂളിലെത്തിയപ്പോഴാണ് മുഖത്തുൾപ്പടെ മർദ്ദനമേറ്റ പാടുകൾ അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. താൻ അനുഭവിക്കുന്ന ദുരിതം അദ്ധ്യാപകരോട് Read More…

Crime

10 വർഷത്തിന് ശേഷം കാണാൻ സന്യാസിവേഷം ധരിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

സൗത്ത് ഡൽഹിയിലെ നെബ് സരായിയിൽ ബുധനാഴ്ച രാത്രി 50 വയസ്സുള്ള ഒരു സ്ത്രീയെ അവരുടെ ഭർത്താവ് കൊലപ്പെടുത്തി. ഒരു സന്യാസിയുടെ വേഷത്തിലെത്തിയ പ്രതി, ചുറ്റികകൊണ്ട് തലക്കടിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ട കിരൺ ഝാ വീട്ടുജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ഭർത്താവിൽ നിന്ന് മാറി മകനും മരുമകളും പേരക്കുട്ടിക്കുമൊപ്പം അവർ താമസിച്ചു വരികയായിരുന്നു. പ്രമോദ് ഝാ എന്ന പ്രതി (60) ബുധനാഴ്ച പുലർച്ചെ വീട്ടിൽ വെച്ച് ഭാര്യ കിരൺ ഝായെ ആക്രമിക്കുകയായിരുന്നു. ഇതൊരു ആസൂത്രിത Read More…

Crime

മകളുടെ വിവാഹത്തിന്‌ 2 ദിവസം മുന്‍പ് കാണാതായ സിന്ധുവിന്റെ തിരോധാനവും പുനരന്വേഷണത്തിലേക്ക്‌

അതിരമ്പുഴ സ്വദേശിനി ജൈനമ്മയുടെ തിരോധാന കേസ്‌ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്‌ കടക്കുന്നതിനിടെ ചേര്‍ത്തലയില്‍ നിന്ന്‌ കാണാതായ സിന്ധുവിന്റെ തിരോധാനവും പുനരന്വേഷണത്തിലേക്ക്‌. ജൈനമ്മയുടെ തിരോധാന കേസില്‍ അറസ്‌റ്റിലായ സെബാസ്‌റ്റ്യന്‌ ചേര്‍ത്തലയില്‍ നിന്ന്‌ കാണാതായ മറ്റ്‌ രണ്ട്‌ സ്‌ത്രീകളുമായും ബന്ധമുണ്ടെന്ന്‌ അന്വേഷണ സംഘത്തിന്‌ സൂചന ലഭിച്ച സാഹചര്യത്തിലാണിത്‌. ചേര്‍ത്തല തെക്ക്‌ പഞ്ചായത്ത്‌ 13-ാം വാര്‍ഡില്‍ വള്ളാകുന്നത്ത്‌ വെളി സിന്ധു(43)വിനെ 2020 ഒക്‌ടോബര്‍ 19 നാണു കാണാതായത്‌. വൈകിട്ട്‌ ക്ഷേത്രദര്‍ശനത്തിനായി പോയ ഇവര്‍ പിന്നീട്‌ തിരിച്ചു വന്നില്ല. ഫോണ്‍ എടുക്കാതെയായിരുന്നു യാത്ര. Read More…

Crime

മയക്കുമരുന്നിന് അടിമ, 17കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 19 പുരുഷന്മാർക്ക് എച്ച്ഐവി

നൈനിറ്റാൾ : ഉത്തരാഖണ്ഡിലെ രാംനഗറിൽ നടന്ന ഞെട്ടിക്കുന്ന സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, 17 വയസ്സുള്ള ഒരു ലഹരിക്ക് അടിമയായ പെൺകുട്ടി ഏകദേശം 19 പുരുഷന്മാരിലേക്ക് എച്ച്ഐവി (HIV) വൈറസ് പടർത്തിയിരുന്നു.ഈ സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഓഗസ്റ്റ് 6ന് എക്സിൽ പങ്കുവച്ച ഒരു പോസ്റ്റിൽ ഈ സംഭവത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ ഉണ്ടായിരുന്നു. “ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ 17 വയസ്സുള്ള പെൺകുട്ടി 19 യുവാക്കൾക്ക് എച്ച്ഐവി പകർന്നു. അവൾ സ്മാക് (smack) Read More…

Crime

ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചു. എഴുപതോളംവരുന്ന ബജ്റംഗദൾ പ്രവര്‍ത്തകരാണ് ആക്രമിച്ചത്. ഫാദര്‍ ലിജോ നിരപ്പോല്‍, ഫാദര്‍ ജോജോ എന്നിവര്‍ക്കും രണ്ട് കന്യാസ്ത്രീകള്‍ക്കും പരുക്കേറ്റു. ആക്രമണം മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണുണ്ടായത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് ജയിലിലടച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് വൈദികര്‍ക്ക് നേരെ മറ്റൊരു അതിക്രമത്തിന്റെ വാര്‍ത്ത ഒഡിഷയില്‍ നിന്നെത്തുന്നത്. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണത്തെ സിബിസിഐ അപലപിച്ചു. ആക്രമണങ്ങള്‍ തുടര്‍ക്കഥയാണെന്ന് സിബിസിഐ Read More…

Crime

ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി, നവവധു ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് അഞ്ചാം മാസം യുവതി ജീവനൊടുക്കി. മധു സിങ് എന്ന മുപ്പത്തിരണ്ടുകാരിയാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവ് അനുരാഗ് സിങ് അറസ്റ്റിലായി. സ്ത്രീധനം ആവശ്യപ്പെട്ട് മധുവിനെ അനുരാഗ് പീഡിപ്പിച്ചിരുന്നെന്നും ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയിരുന്നെന്നും കുടുംബം ആരോപിച്ചു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മധുവും ഹോങ് കോങ് ആസ്ഥാനമായ കപ്പല്‍കമ്പനിയിലെ ജീവനക്കാരനായ അനുരാഗും വിവാഹിതരായത്. വിവാഹവേളയില്‍ 15 ലക്ഷംരൂപ സ്ത്രീധനമായി അനുരാഗ് ആവശ്യപ്പെട്ടിരുന്നു. ഇത് വ്യക്തമാക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകള്‍ മധുവിന്റെ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. വിവാഹശേഷവും അനുരാഗ് സ്ത്രീധനം Read More…

Crime

റോസമ്മയും സെബാസ്റ്റ്യനും തമ്മിൽ അടുത്തബന്ധം; മൊഴികളില്‍ അസ്വാഭാവികത

മൂന്നു സ്‌ത്രീകളെ കാണാതായ സംഭവങ്ങളില്‍ ചേര്‍ത്തല സ്വദേശി റോസമ്മയെ വിശദമായി ചോദ്യചെയ്യാന്‍ അന്വേഷണസംഘം. സെബാസ്‌റ്റ്യനുമായും കാണാതായ ഐഷയുമായും ഇവര്‍ക്കുണ്ടായിരുന്ന അടുപ്പമാണു സംശയത്തിനു കാരണം. റോസമ്മയുടെ മൊഴികളില്‍ അസ്വാഭാവികതയുണ്ടെന്നാണു പോലീസിന്റെ വിലയിരുത്തല്‍. കാണാതാകുന്നതിന് മുമ്പ് ഐഷ വിൽപന നടത്തിയ വീടിന് തൊട്ടുചേർന്നാണ് റോസമ്മ താമസിക്കുന്നത്. റോസമ്മയും സെബാസ്റ്റ്യനും ഐഷയും തമ്മിൽ അടുത്ത ബന്ധത്തിലായിരുന്നുവെന്നാണ് പ്രദേശവാസികളും ആക്ഷൻ കൗൺസിൽ അംഗങ്ങളും പറയുന്നത്. റോസമ്മ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ നടത്തിയിരുന്ന കോഴിഫാമിനെ ചുറ്റിപ്പറ്റിയും ദുരുഹത. നഗരസഭ ഏഴാം വാര്‍ഡ്‌ ഉടുമ്പനാട്‌ Read More…

Crime Featured

അച്ഛനെ കൊന്ന ജേഷ്ഠനെ 8വർഷം കാത്തിരുന്ന് കൊന്നു; പരോളിലിറങ്ങിയപ്പോൾ 17-കാരിയെവെച്ച് ‘കെണി’യൊരുക്കി, അനുജന്റെ പ്രതികാരം

ഭോപ്പാല്‍: പിതാവിനെ കൊലപ്പെടുത്തി ജയിലില്‍ പോയ സഹോദരനെ ഏഴു വര്‍ഷം കാത്തിരുന്ന ശേഷം പരോളിനിറങ്ങിയപ്പോള്‍ വാടകക്കൊലയാളിയെ വെച്ച് അനുജന്‍ കൊലപ്പെടുത്തി പകവീട്ടി. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. മാസങ്ങളും വര്‍ഷങ്ങളും എണ്ണി സഹോദരനോട് പ്രതികാരം ചെയ്യാന്‍ കാത്തിരുന്നയാള്‍ ഒരു സിനിമാക്കഥയെ വെല്ലുന്ന രീതിയിലല്‍ ഒരു കൗമാരക്കാരി വഴി വശീകരിച്ച് എത്തിച്ച വാടകക്കൊലയാളി വഴി കൃത്യമായി പ്ലാന്‍ എക്‌സിക്യൂട്ട് ചെയ്യുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. 2017 ലെ സംഭവം 2017 ലായിരുന്നു എല്ലാ സംഭവങ്ങളുടെയും തുടക്കം. സ്വത്ത് തര്‍ക്കത്തില്‍ മൂത്തമകന്‍ അജയ് Read More…

Crime

ചെവിയില്‍ കീടനാശിനി ഒഴിച്ച് ഭര്‍ത്താവിനെ കൊന്നു; പരാതിയുമായി സ്റ്റേഷനില്‍; ഭാര്യയും കാമുകനും അറസ്റ്റിൽ

രിംനഗറിലുള്ള ലൈബ്രറിയിലെ തൂപ്പുകാരനായ സമ്പത്തിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയകേസില്‍ ഭാര്യ രമാദേവിയാണ് പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞു. കാമുകന്റേയും അടുത്തബന്ധുവിന്റേയും സഹായത്തോടെയാണ് ആസൂത്രിതമായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൊലപാതകം മറയ്ക്കാന്‍ രമാദേവിയും കൂട്ടാളികളും സമ്പത്തിനെ അന്വേഷിക്കുന്നതായി നടിക്കുകയും പിന്നീട് മൃതദേഹം “കണ്ടെത്തുകയും” ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതിയും നല്‍കി. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. 45കാരനായ സമ്പത്താണ് കൊല്ലപ്പെട്ടത്. ഭാര്യ രമാദേവിയാണ് കാമുകന്‍ രാജയ്യക്കും ബന്ധു ശ്രീനിവാസനുമൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കരിംനഗറിലെ ഒരു ലൈബ്രറിയിലെ Read More…