Crime

ഡേറ്റിങ് ആപ്പിലെ ‘യുവതി’ വിളിച്ചു; കാറിൽവച്ച് യുവാവിനെ നഗ്നനാക്കി, സ്വർണം കവർന്നു, ഉപേക്ഷിച്ചത് സുമതി വളവിൽ

ഡേറ്റിങ് ആപിലെ ‘യുവതി’യെ ഉപയോഗിച്ച് യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി മൂന്നുപവൻ സ്വർണം കവർന്നതായി പരാതി. തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നശേഷം ഇയാളെ പാലോടിനടുത്തുള്ള സുമതി വളവിൽ സംഘം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ സംഘാംഗങ്ങളായ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചംഗസംഘം കാറിൽ തട്ടിക്കൊണ്ടുപോയെന്നും കാറിൽവച്ച് നഗ്നനാക്കി ഫോട്ടോയെടുത്തെന്നും വെഞ്ഞാറമൂട് സ്വദേശിയായ യുവാവാണ് പൊലീസിൽ പരാതി നൽകിയത്. 3 പവന്റെ മാല തട്ടിയെടുത്ത ശേഷം റോഡിൽ ഇറക്കിവിട്ടെന്നും പരാതിയിൽ പറയുന്നു. സംഘത്തിലെ ചിലരെ ആലപ്പുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡേറ്റിങ് Read More…

Crime

വിവാഹത്തിനായി രണ്ടുതവണ വിറ്റു, ലൈംഗിക പീഡനം; കാണാതായ ബംഗാളി പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ബാലവിവാഹത്തിനായി രണ്ടു തവണ വില്‍പന നടത്തുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് സിബിഐ. 2023 ഓഗസ്റ്റില്‍ പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജസ്ഥാനിലെ പലിയില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ഭരത് കുമാര്‍, ജഗദീഷ് കുമാര്‍, മേന ദപുബെന്‍, റത്ത രാം, ദിലീപ് കുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റ് ഒന്‍പതിനു ട്യൂഷന്‍ ക്ലാസില്‍ പോകാനായി വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ Read More…

Crime

തല്ലിക്കോ… പക്ഷേ ബ്രേക്കപ്പ് മാത്രം നടക്കില്ല; കാമുകി കാമുകനെ തല്ലിക്കൊന്ന് ജയിലില്‍ പോയി…!

എത്രവേണേലും തന്നെ തല്ലിക്കോളൂ…. പക്ഷേ ബ്രേക്കപ്പ് മാത്രം നടക്കില്ലെന്ന് വാശിപിടിച്ച കാമുകനെ തല്ലിക്കൊന്ന കാമുകിയ്ക്ക് 11 വര്‍ഷത്തെ തടവുശിക്ഷ. കാമുകന്റെ തല മനപ്പൂര്‍വ്വം ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ചൈനയില്‍ നടന്ന സംഭവത്തില്‍ അജുവാന്‍ എന്ന യുവതി, ബന്ധം വേര്‍പിരിയാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, കാമുകന്‍ ബന്ധം തുടരാനായി അയാളെ ഉപദ്രവിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ മര്‍ദ്ദിച്ചതെന്നായിരുന്നു യുവതിയുടെ വിചിത്രമായ മൊഴി. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയുടെ തലസ്ഥാന നഗരമായ തായ്യുവാനിലെ വാടക വീട്ടില്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു അജുവാനും അഖിയാങ് Read More…

Crime

സഹോദരിമാരെ കൊന്നത് കഴുത്ത് ഞെരിച്ച്; സഹോദരന്‍ പ്രമോദിനെ കാണാനില്ല

കോഴിക്കോട്‌ ചേവായൂരിനടുത്ത്‌ തടമ്പാട്ടുതാഴത്ത്‌ വയോധിക സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. ശ്രീജ, പുഷ്പലളിത എന്നീ സഹോദരിമാരുടെ മരണം കഴുത്ത് ഞെരിച്ചാണെന്ന് പോസ്‌റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. സംഭവത്തിനുശേഷം കാണാതായ ഇളയസഹോദരൻ പ്രമോദിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. . മൂഴിക്കല്‍ സ്വദേശികളായ ശ്രീജയ(67)യേയും ജ്യേഷ്‌ഠത്തി പുഷ്‌പലളിത(71)യേയുമാണ്‌ തടമ്പാട്ടുതാഴത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. മരണവിവരം ബന്ധുക്കളെ അറിയിച്ച ഇളയസഹോദരന്‍ പ്രമോദിനെ കാണാനില്ലെന്നു പോലീസ്‌ അറിയിച്ചു. ലോട്ടറിക്കച്ചവടക്കാരനായ പ്രമോദും സഹോദരിമാരും ഇവിടെ വാടകയ്‌ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട്‌ മൂന്നുവര്‍ഷത്തോളമായി. ഇവരുടെ തറവാട്‌ Read More…

Crime

ഖേവാൽക്കറുടെ ഫോണിൽ 252 സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍, 1,497 ഫോട്ടോകള്‍: രൂപാലി ചക്കങ്കർ- വീഡിയോ

മഹാരാഷ്ട്ര: എൻസിപി (എസ്പി) നേതാവ് ഏകനാഥ് ഖഡ്‌സെയുടെ മരുമകനായ പ്രാഞ്ജൽ ഖേവാൾക്കറുടെ മൊബൈൽ ഫോണിൽ നിന്ന് നൂറുകണക്കിന് സ്ത്രീകളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയെന്നും, സംഭവത്തിൽ മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാളി ചക്കൻകർ ആവശ്യപ്പെട്ടു. ചക്കൻകറുടെ ആരോപണങ്ങൾ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുൻ ബിജെപി മന്ത്രി കൂടിയായ ഖഡ്‌സെ പറഞ്ഞു. കഴിഞ്ഞ മാസം, പുണെ പോലീസിന്റെ ക്രൈംബ്രാഞ്ച് ഖരാഡിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ, പ്രാഞ്ജൽ ഖേവാൾക്കർ ഉൾപ്പെടെ Read More…

Crime

15കാരി മകള്‍ സത്യം വെളിപ്പെടുത്തി; അച്ഛനെ കൊലപ്പെടുത്താൻ കാമുകന് കൂട്ടുനിന്ന അമ്മ അകത്തായി

മുംബൈ: ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യ ഗൂഢാലോചന നടത്തിയ മറ്റൊരു സംഭവം കൂടി പുറത്തുവന്നു. മുംബൈയിലെ ആരെ കോളനിയില്‍ മേക്കപ്പ് ആർട്ടിസ്റ്റായ 40-കാരനായ ഭർത്താവ് ഭരത് ലക്ഷ്മൺ അഹിരെയുടെ കൊലപാതകത്തിന് കാമുകന്റെ സഹായത്തോടെ പദ്ധതിയിട്ട 35-കാരിയായ രാജ്ശ്രീ അഹിരെയെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്ശ്രീയുടെ കാമുകൻ ചന്ദ്രശേഖർ പടയാച്ചി( ഇയാളുടെ കൂട്ടാളി രംഗ എന്നിവർ ഒളിവിലാണ്. പോലീസ് പറയുന്നതനുസരിച്ച്, രാജ്ശ്രീക്ക് ചന്ദ്രശേഖറുമായി അവിഹിത ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ മാസം ഭരത് ഭാര്യയെ ഈ ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും Read More…

Crime

മകളെ മര്‍ദിച്ച പിതാവും രണ്ടാനമ്മയും അറസ്റ്റില്‍, വയോധികനായ പ്രതിയുടെ പിതാവിനെയും മര്‍ദിക്കാന്‍ ശ്രമം

ചാരുംമൂട്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തില്‍ അന്‍സര്‍, രണ്ടാനമ്മ ഷെഫിന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്‍സറിനെ പത്തനംതിട്ട കടമാംകുളത്തുനിന്നും ഷെഫിനയെ കൊല്ലം ചക്കുവള്ളിയില്‍നിന്നുമാണ് പിടികൂടിയത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പോലീസ് സംഘമാണ് ഇന്നലെ സന്ധ്യയോടെ ഇവരെ പിടികൂടിയത്. പ്രതി അന്‍സര്‍ വയോധികനായ പിതാവിനെയും ഇതിനിടെ മര്‍ദിക്കാന്‍ ശ്രമം നടത്തിയിരുന്നു. കുട്ടി മര്‍ദനത്തിനിരയായി സ്‌കൂളിലെത്തിയ ദിവസം Read More…

Crime

നരഹത്യാക്കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു; പിന്നാലെ മകൻ കുളത്തിൽ ചാടി മരിച്ചു

നരഹത്യാക്കേസിൽ അച്ഛനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പതിനേഴുകാരനായ മകൻ കുളത്തിൽ ചാടി മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയും കരാറുകാരനുമായ നരേന്ദ്രന്റെ മകൻ കാശിനാഥനാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ വ്യവസായിയായ റോയ് ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കെട്ടിടത്തിൽനിന്ന് വീണാണ് റോയ് മരിച്ചത്. റോയിയെ നരേന്ദ്രൻ തള്ളിയിട്ടതാണെന്ന് റോയിയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടർന്ന് നരേന്ദ്രനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അച്ഛനെ അറസ്റ്റ് ചെയതിന് പിന്നാലെയാണ് കാശിനാഥൻ ജീവനൊടുക്കിയത്. വെള്ളിക്കോത്ത്‌ Read More…

Crime

വാപ്പീ… ഇനിയെന്നെ വിട്ടുകൂടേ…; ഒളിവിൽപ്പോയ പിതാവ് തിരിച്ചെത്തി, നാലാം ക്ലാസുകാരിയെ വീണ്ടും ആക്രമിക്കാൻ ശ്രമം

പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നുമുള്ള ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് കുറിപ്പെഴുതിയ നൂറനാട്ടെ നാലാം ക്ലാസുകാരിയെ വീണ്ടും ആക്രമിക്കാൻ ശ്രമം. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസാർ, ഇയാളുടെ രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇയാൾ ഇന്നലെ വീട്ടിലെത്തിയിരുന്നു. ഈ സമയം കുട്ടിയും അൻസാറിന്റെ മാതാവും അടുത്തവീട്ടിലായിരുന്നു. ഇതിനിടയിലാണ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചത്. ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ബുധനാഴ്ച സ്‌കൂളിലെത്തിയപ്പോഴാണ് മുഖത്തുൾപ്പടെ മർദ്ദനമേറ്റ പാടുകൾ അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. താൻ അനുഭവിക്കുന്ന ദുരിതം അദ്ധ്യാപകരോട് Read More…