Featured Sports

“അടുത്ത നായകൻ ഇവൻ തന്നെ”; ലങ്കയ്‌ക്കെതിരായ മാസ്മരിക ബാറ്റിങ്ങിന് പിന്നാലെ മുൻ താരത്തിന്റെ പ്രവചനം

ഇന്ത്യൻ ട്വന്റി20 ടീമിന്റെ നേതൃപദവിയിലേക്ക് അധികം താമസിക്കാതെ ഇഷാൻ കിഷൻ എത്തുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ ബാറ്റിങ്ങിനു പിന്നാലെയാണ് ചോപ്രയുടെ ഈ പ്രവചനം. നിലവിൽ തിലക് വർമ വഹിക്കുന്ന വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഇഷാൻ അധികം വൈകാതെ എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഇഷാന്റെ തുടർച്ചയായ റൺവേട്ടയും ടീമിൽ വർധിച്ചുവരുന്ന പ്രാധാന്യവും ഭാവിയിൽ താരത്തിന് നായകസ്ഥാനം നൽകുമെന്ന് ചോപ്ര കരുതുന്നു. മധ്യ ഓവറുകളിൽ Read More…

Crime

മോശം പെരുമാറ്റം: തല്ലിയ വനിതാ പോലീസിനെ തിരിച്ചടിച്ച് 22-കാരൻ അറസ്റ്റിൽ, ദൃശ്യങ്ങൾ വൈറൽ!

ബീഹാറിലെ പട്നയിൽ വനിതാ പോലീസിനോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയും ചെയ്ത 22-കാരൻ അറസ്റ്റിലായി. സെപ്റ്റംബർ 30-ന് വൈകുന്നേരം 6:30 ഓടെ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ‘പോലീസ് ദീദി’ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. ചോദ്യം ചെയ്യലിനിടെ ഇവരിൽ പ്രദീപ് കുമാർ എന്ന യുവാവ് വനിതാ പോലീസിനോട് അധിക്ഷേപകരമായി സംസാരിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പ്രദീപിന്റെ കരണത്തടിക്കുകയും, പകരം പ്രദീപ് Read More…

Sports

കലാശപ്പോരിൽ മഴ വില്ലനാകുമോ ? ഇന്ത്യ– പാക്ക് ഫൈനൽ ഉപേക്ഷിച്ചാൽ സ്വർണ മെഡൽ ആര്‍ക്ക്? മെഡൽ സമ്മാനിക്കാൻ നഖ്‌‍വി വരുമോ?

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണ മെഡൽ പോരാട്ടത്തിന് ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനും ശനിയാഴ്ച കളത്തിലിറങ്ങും. സെമി ഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 45 റൺസിന് പുറത്താവുകയായിരുന്നു. 46 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. നീഷിനിലെ മത്സരത്തിന് മഴ ഭീഷണിയുയർത്തുന്നുണ്ട്. രാവിലെ മഴ Read More…

Featured Sports

‘പറന്നു’ പിടിച്ച് ചേട്ടന്‍, കൈകൂപ്പി വണങ്ങി ബുമ്ര; പിന്നാലെ ‘മിന്നൽ’ സ്റ്റംപിങ്: വിക്കറ്റിനു പിന്നിൽ തിളങ്ങി സഞ്ജു സാംസൺ– വിഡിയോ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും വിക്കറ്റിനു പിന്നിലെ മിന്നുന്ന പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങുമാണ് സഞ്ജു സ്വന്തമാക്കിയത്. ലങ്കയുടെ മറുപടി ബാറ്റിങ്ങിൽ ജസ്പ്രീത് ബുമ്ര എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴുകയുണ്ടായി. രണ്ടാം പന്തിൽ ഓപ്പണർ സിനെത് ജയവർധനയെ (0) എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയ ബുമ്ര, അഞ്ചാം പന്തിൽ സോഹൻ ഡി ലിവേരയെ സഞ്ജുവിന്റെ പറക്കും ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. മിന്നല്‍ ക്യാച്ചിനു Read More…

Spotlight

‘മെയിന്‍ പൈലറ്റിനെ സഹ പൈലറ്റ് കൂടെയിരുന്ന് കുത്തിയത് പോലെ ‘! അടൂര്‍പ്രകാശിനെതിരെ ബിആര്‍എം ഷഫീര്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി ബി.ആർ.എം. ഷഫീർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷഫീർ തന്റെ പ്രതികരണം അറിയിച്ചത്. ശരിയായ ദിശയിൽ അതിവേഗത്തിൽ പറക്കുന്ന വിമാനത്തിലെ പ്രധാന പൈലറ്റിനെ, കൂടെയിരിക്കുന്ന സഹപൈലറ്റ് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചതു പോലെയായിരുന്നു അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം എന്നായിരുന്നു ഷഫീറിന്റെ ഉപമ. ഷഫീറിന്റെ ഈ കുറിപ്പിന് താഴെ നിരവധി കോൺഗ്രസ് അനുകൂലികളുടെ കമന്റുകളും വരുന്നുണ്ട്. അടൂർ പ്രകാശിന് മന്ത്രിയാകാൻ കഴിയാത്തതിന്റെ വിഷമമാണെന്ന് ചിലർ Read More…

Spotlight

‘കോമണ്‍സെന്‍സില്ലേ നിങ്ങള്‍ക്ക്, മാറി നില്‍ക്ക്’; പൊതുയോഗത്തിനിടെ കയര്‍ത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്‍

പത്തനംതിട്ടയില്‍ പൊതുയോഗത്തിനിടെ സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരോട് കയര്‍ത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇന്നലെയായിരുന്നു സംഭവം . വേദിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞതോടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ ശാന്തരാക്കാനും നിയന്ത്രിക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ മൈക്കിന് മുന്നില്‍ നിന്ന മുഖ്യമന്ത്രി മൈക്ക് ഓഫാക്കിയ ശേഷം, ‘കോമണ്‍സെന്‍സില്ലേ മാറി നില്‍ക്ക്’ എന്ന് പറയുകയായിരുന്നു. കൈ കൊണ്ട് ആളുകളോട് മാറാന്‍ ആംഗ്യം കാണിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രസംഗിച്ച മുഖ്യമന്ത്രി പക്ഷേ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മടങ്ങുകയാണ് ചെയ്തത്. തനിക്കുള്ള സുരക്ഷ Read More…

Oddly News

ഡ്രഗ് മാഫിയയെ വിറപ്പിക്കുന്ന വീരൻ! സൈന്യത്തിന്റെ ഹീറോയായി 13 മാസം പ്രായമുള്ള നായ ‘കമാൻഡോ’

മെക്സിക്കോയുടെ നാഷണൽ ഗാർഡിന് ഇപ്പോൾ ഒരു പുതിയ കുട്ടി പടയാളിയുണ്ട്. സാധാരണയായി കണ്ടുവരുന്ന വേട്ടനായ്ക്കളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഈ കൊച്ചുമിടുക്കന്റെ പേര് കമാൻഡോ എന്നാണ്. വെറും 7 കിലോഗ്രാം ഭാരവും 21 സെന്റീമീറ്റർ ഉയരവുമുള്ള 13 മാസം പ്രായമുള്ള ഒരു ചിഹ്വാവാ (Chihuahua) ഇനത്തിൽപ്പെട്ട നായയാണിത്. കുഞ്ഞനാണെങ്കിലും, തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി പരിശീലനം നേടുന്ന കമാൻഡോ ഇതിനോടകം തന്നെ മെക്സിക്കൻ നാഷണൽ ഗാർഡിന്റെ പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞു. ദ മെട്രോയുടെ റിപ്പോർട്ട് പ്രകാരം, മുൻപ് വളർത്തിയിരുന്ന വയോധികരായ ഉടമസ്ഥർക്ക് Read More…

Oddly News

ഭർത്താവാകാൻ താല്പര്യമുണ്ടോ? ഈ ഗൂഗിൾ ഫോം പൂരിപ്പിക്കൂ!’; യുവതിയുടെ വ്യത്യസ്തമായ ‘ഭർത്താവ് അപേക്ഷ’ സോഷ്യൽ മീഡിയയിൽ വൈറൽ

ജീവിതപങ്കാളിയെ കണ്ടെത്താനായി വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്ത അമേരിക്കക്കാരിയായ ആറിൻ പാറ്റേൺസൺ എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു ഗൂഗിൾ ഫോം വഴി വിശദമായ “ഭർത്താവിനുള്ള അപേക്ഷാ ഫോം” തയ്യാറാക്കി ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഏറെ കൗതുകം ഉണർത്തിയ ഈ ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും, ചുരുങ്ങിയ സമയത്തിനുള്ളിൽ 240-ലധികം ആളുകൾ അപേക്ഷ പൂരിപ്പിച്ചു നൽകുകയും ചെയ്തു. സാധാരണ ഡേറ്റിംഗ് ആപ്പുകൾ പലപ്പോഴും സമയനഷ്ടമുണ്ടാക്കുന്നതിനാലാണ് ഗൗരവമുള്ള ബന്ധങ്ങൾ മാത്രം ആഗ്രഹിക്കുന്നവരെ കണ്ടെത്താൻ ഇത്തരമൊരു Read More…

Oddly News

തുപ്പിയാൽ 500 രൂപ പിഴ; എന്നിട്ടും മുംബൈ മെട്രോയിൽ ‘സ്പിറ്റ് ബിനുകൾ’! റെയിൽവേയുടെ നടപടിയിൽ വൻ സോഷ്യൽ മീഡിയ ചർച്ച

മുംബൈ മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള “ടച്ച്‌ലെസ് സ്പിറ്റ് ബിന്നിന്റെ” (തൊടാതെ ഉപയോഗിക്കാവുന്ന തുപ്പൽ തൊട്ടി) ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടതിനെ തുടർന്ന് പൗരബോധത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചും വലിയ ചർച്ചകൾക്ക് തുടക്കമായി. ചിത്രം വ്യക്തമാക്കുന്നത് പോലെ, കൈകൾ കൊണ്ട് തൊടാതെ ഉപയോഗിക്കാവുന്ന ഈ ബിൻ തുപ്പലിലെ വൈറസുകളെ പത്ത് സെക്കൻഡിനുള്ളിൽ നശിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്. ‘ഈസിസ്പിറ്റ്’ (Ezyspit) എന്ന കമ്പനി നിർമ്മിച്ച ഈ സൗകര്യം “ലോകത്തിലെ ആദ്യത്തെ നിശ്ചിത തുപ്പൽ കേന്ദ്രം” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുംബൈ മെട്രോയുടെ ലോഗോയ്ക്കും “ഉത്തരവാദിത്തമുള്ളവരാകൂ” എന്ന Read More…