Crime

ജിമ്മിലെ യുവതികളുടെ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യ ക്യാമറ: ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മാനേജർ പിടിയിൽ!

ഗുജറാത്തിലെ സുരേന്ദ്രനഗറിൽ ജിമ്മിൽ വരുന്ന യുവതികളുടെ ദൃശ്യങ്ങൾ രഹസ്യ ക്യാമറ ഉപയോഗിച്ച് പകർത്തി ബ്ലാക്ക് മെയിൽ ചെയ്തെന്ന പരാതിയിൽ ജിം മാനേജർ അമിൻ മുൾട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രസ്സിങ് റൂമിൽ രഹസ്യ ക്യാമറകൾ വച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുകയും, അത് ഉപയോഗിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് കാട്ടി ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ജിമ്മിൽ നടത്തിയ പരിശോധനയിൽ പെൻ ഡ്രൈവുകൾ, ബ്ലാങ്ക് ചെക്കുകൾ, ഡയറികൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. സുരേന്ദ്രനഗറിലെ Read More…

Featured Sports

ആദ്യം ഇന്ത്യ അണ്ടർ–19 ടീമിൽ, ദാ ഇപ്പോൾ ഡൽഹി ടീമിന്റെ ക്യാപ്റ്റൻ; മുൻ ഇന്ത്യൻ താരത്തിന്റെ മകൻ മുന്നോട്ട്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ മകനായ പതിനെട്ടുകാരൻ ആര്യവീർ സേവാഗിനെ വിനു മങ്കാദ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനായി ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) തിരഞ്ഞെടുത്തു. ഒക്ടോബർ 8 മുതൽ വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടൂർണമെന്റിനായി ആര്യവീറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ അണ്ടർ–19 ടീമിൽ അംഗമായതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിൽ താരത്തെ തേടി ഈ നായകസ്ഥാനവും എത്തിയത്. കഴിഞ്ഞ മാസം രാജ്‌കോട്ടിൽ ഓസ്‌‌ട്രേലിയയ്‌ക്കെതിരെ നടന്ന യൂത്ത് ഏകദിന Read More…

Oddly News

‘ഡാ തടിയാ… ഡെൽഹിയിലെ ‘ഫാറ്റസ്റ്റ് ഡോഗ്’: ഡെൽഹിയെ ഇളക്കിമറിച്ച് ‘ഗോള’യുടെ വൻ വിജയം

ഡൽഹിയിൽ നടന്ന വേറിട്ടൊരു തെരഞ്ഞെടുപ്പിൽ ‘ഗോള’ (കെബാബ് അഥവാ രാജ്പാൽ സിംഗ്) നഗരത്തിലെ ഏറ്റവും തടിയുള്ള നായയായി തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിലെ തെരുവ് നായ്ക്കളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഈ രസകരമായ മത്സരത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഓൺലൈനായും പോളിംഗ് ബൂത്തുകൾ വഴിയും വോട്ട് രേഖപ്പെടുത്തിയത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 64 നായ്ക്കളുമായിട്ടാണ് “ഫാറ്റ് ഡോഗ്സ് ഓഫ് ഡൽഹി” (Fat Dogs of Delhi) മത്സരം ആരംഭിച്ചത്. ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ, പോസ്റ്ററുകൾ, മീമുകൾ, റീലുകൾ എന്നിവയിലൂടെ നായ്ക്കളുടെ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട Read More…

Featured Hollywood

ആക്ഷൻ ഹീറോ ആകാൻ ജീവൻ പണയം വച്ചുള്ള കളി; അമിത ഫിറ്റ്‌നസ് പ്രേമത്തിന്റെ ആരോഗ്യ അപകടങ്ങൾ!

റോക്കി ബാൽബോവ, ജോൺ റാംബോ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ദശകങ്ങളായി സിനിമാലോകത്തെ വിസ്മയിപ്പിച്ച വെറ്ററൻ ഹോളിവുഡ് താരം സിൽവസ്റ്റർ സ്റ്റാലോൺ (80), താൻ കൈവരിച്ച പേശിബലമുള്ള ശരീരപ്രകൃതിക്ക് പിന്നിലെ കറുത്ത ഏടുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ശാരീരികമായി അത്യധികം മെലിഞ്ഞ് പേശികൾ തെളിഞ്ഞുനിൽക്കുന്ന രൂപം നിലനിർത്താനുള്ള ശ്രമം തന്നിൽ അനാരോഗ്യകരമായ മാനസികാവസ്ഥ സൃഷ്ടിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. റോക്കി III എന്ന ചിത്രത്തിന് തയ്യാറെടുക്കുമ്പോൾ ബൂളീമിയ (Bulimia) എന്ന ഈറ്റിംഗ് ഡിസോർഡറിന് അടിപ്പെട്ടതായും, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് 2.6 ശതമാനത്തിലേക്ക് താഴുകയും ചെയ്തുവെന്ന് Read More…

Good News The Origin Story

5-ാം ക്ലാസിൽ കണക്കിൽ 5 മാർക്ക്, UPSCയിൽ 203-ാം റാങ്കിലേക്ക്: അങ്കിത ശർമ്മ IPS ഉദ്യോഗസ്ഥയായ കഥ

ഛത്തീസ്ഗഢിലെ ദുർഗ് സ്വദേശിയായ ഐ.പി.എസ് ഉദ്യോഗസ്ഥ അങ്കിത ശർമ്മ, 2017-ൽ തന്റെ മൂന്നാം ശ്രമത്തിലാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 203-ാം റാങ്ക് നേടി വിജയിച്ചത്. 2018 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഇവർ നിലവിൽ രാജ്നന്ദ്ഗാവിൽ സേവനമനുഷ്ഠിക്കുന്നു. ബിസിനസുകാരനായ തന്റെ പിതാവാണ് യഥാർത്ഥ മാതൃകയെന്നും എല്ലാ പ്രതിസന്ധികളിലും അദ്ദേഹം ഒപ്പം നിന്നെന്നും, സിവിൽ സർവീസ് ഉദ്യോഗസ്ഥയാകുക എന്നത് ബാല്യകാല സ്വപ്നമായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. ദുർഗിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും Read More…

Myth and Reality

ദിവസവും 18 കിലോമീറ്റർ നടത്തം! ഗാന്ധിജിയുടെ ആരോഗ്യരഹസ്യം ലളിതം, പക്ഷേ വൻ ഹിറ്റ്!

ഫിറ്റ്നസ് ട്രാക്കറുകളും ദിവസവും 10,000 സ്റ്റെപ്പുകൾ എന്ന ലക്ഷ്യങ്ങളും നടപ്പിനെ ഒരു ആരോഗ്യ ശീലമാക്കുന്നതിന് വളരെ മുൻപ് തന്നെ മഹാത്മാ ഗാന്ധി വളരെയധികം നടക്കുമായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പുറത്തുവിട്ട പഠനങ്ങൾ അനുസരിച്ച്, ഏകദേശം 40 വർഷത്തോളം ഗാന്ധിജി ദിവസവും ശരാശരി 18 കിലോമീറ്റർ നടന്നിരുന്നു. 1913 നും 1948 നും ഇടയിലുള്ള കാലയളവിൽ അദ്ദേഹം ഏകദേശം 79,000 കിലോമീറ്റർ സഞ്ചരിച്ചതായി കണക്കാക്കപ്പെടുന്നു. ഇത് ഭൂമിയെ രണ്ട് തവണ വലംവെക്കുന്നതിന് തുല്യമാണ്. എന്നാൽ Read More…

Featured Oddly News

മദ്യപിച്ച് ‘കോണ്‍തെറ്റി’ എയർപോർട്ട് പാർക്കിങ്ങിൽ ഉറങ്ങിപ്പോയി; ദുബായ് വിമാനം നഷ്ടമായി!

വാരണാസിയിൽ നിന്ന് ദുബായിലേക്ക് പോകാനിരുന്ന യാത്രക്കാരൻ മദ്യപിച്ച് വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയയിൽ ഉറങ്ങിപ്പോയതിനെ തുടർന്ന് വിമാനം നഷ്ടമായി. ഗോരഖ്പൂർ സ്വദേശിയായ ഭൂഷൺ കുമാർ രാത്രി 9:05-നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനായി വൈകുന്നേരം 5:30-ഓടെ തന്നെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ ടെർമിനലിലേക്ക് പോകുന്നതിന് പകരം ഇയാൾ പാർക്കിംഗ് ഏരിയയിലേക്ക് പോവുകയും അവിടെ കിടന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു. വളരെ നേരം പാർക്കിംഗ് ഏരിയയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ ഇയാളെ Read More…

Crime

എനിക്ക് പെണ്ണാകണം ! ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്ത അമ്മയെ സ്പാനർകൊണ്ട് അടിച്ചുകൊന്ന് പതിനേഴുകാരൻ!

ലഖ്നൗവിൽ ലിംഗമാറ്റ ശസ്ത്രക്രിയയെച്ചൊല്ലിയുള്ള തർക്കത്തിനിടെ 17 വയസ്സുകാരൻ അമ്മയെ കൊലപ്പെടുത്തി. പെൺകുട്ടിയായി ജീവിക്കാൻ ആഗ്രഹിച്ച കൗമാരക്കാരനെ കുടുംബം അംഗീകരിക്കാൻ മടിച്ചതാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൗൺസിലിംഗും ഡോക്ടർമാരുടെ ഉപദേശങ്ങളും നൽകിയെങ്കിലും ഇയാളുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച ലഖ്നൗവിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യത്തെച്ചൊല്ലി അമ്മയും മകനും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ശസ്ത്രക്രിയക്ക് പകരം കൗൺസിലിംഗ് തുടരാൻ അമ്മ നിർബന്ധിച്ചതാണ് കൗമാരക്കാരനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ താൻ കരുതീയ റെഞ്ച് (wrench) Read More…

Oddly News

വിദ്യാർത്ഥിനികളെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു, മദ്യം വാങ്ങാൻ പറഞ്ഞു; അങ്കണവാടി അധ്യാപകരുടെ ക്രൂരത ! ദൃശ്യങ്ങൾ പുറത്ത്!

മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അങ്കണവാടി ജീവനക്കാരിക്ക് കാൽ തിരുമ്മി കൊടുക്കുന്നത് ഉൾപ്പെടെയുള്ള അനുചിതമായ ജോലികൾ ചെയ്യാൻ കുട്ടികളെ നിർബന്ധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അധ്യാപിക ഉറങ്ങുമ്പോൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ മണ്ണ് തുരക്കുന്നതും പാത്രങ്ങൾ കഴുകുന്നതും കാണിക്കുന്ന വീഡിയോകളും നേരത്തെ പുറത്തുവന്നിരുന്നു. ചിന്ദ്വാര ജില്ലയിലെ പരസിയയിലെ ചാന്ദമേറ്റ 12-ാം വാർഡിലെ ചാച്ചാ മൊഹല്ലയിലുള്ള അങ്കണവാടി കേന്ദ്രത്തിൽ നിന്നുള്ള വീഡിയോയാണ് ഏറ്റവും ഒടുവിൽ പ്രചരിച്ചത്. അങ്കണവാടി ഹെൽപ്പർ Read More…