Featured Oddly News

‘അനങ്ങിയാൽ കളി മാറും! അപ്രതീക്ഷിതമായി വവ്വാൽ ദേഹത്ത് തൂങ്ങിയപ്പോൾ ഞെട്ടിത്തരിച്ച് വിനോദസഞ്ചാരി!; വീഡിയോ വൈറൽ

ശ്രീലങ്കയിൽ സന്ദർശനം നടത്തുകയായിരുന്ന ഒരു വിദേശ വിനോദസഞ്ചാരിയുടെ ശരീരത്തിലേക്ക് പെട്ടെന്ന് ഒരു വവ്വാൽ പറന്നുവന്നിരുന്നു. അയാള്‍ ധരിച്ചിരുന്ന ബനിയനില്‍ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്ത. ഈ വിചിത്രമായ നിമിഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭയന്നുപോകാതെ വളരെ ശാന്തനായി, എന്നാൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന സഞ്ചാരിയുടെ പ്രതികരണമാണ് ആളുകളുടെ ശ്രദ്ധ കവർന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വവ്വാൽ പെട്ടെന്ന് വന്ന് വീഴുന്നതും, ഓടി രക്ഷപ്പെടാൻ ശ്രമിക്കാതെ അദ്ദേഹം അനങ്ങാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. അദ്ദേഹത്തെ സഹായിക്കാൻ Read More…

Health

ഹൃദയാഘാതം മുൻകൂട്ടി അറിയാമോ? നിങ്ങൾക്ക് കാൽസ്യം സ്‌കാൻ ആവശ്യമുണ്ടോ?

ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ ഹൃദയധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി ഹൃദ്രോഗ സാധ്യത വർദ്ധിക്കാം. ഇത്തരത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്താൻ സഹായിക്കുന്ന പരിശോധനയാണ് കൊറോണറി ആർട്ടറി കാൽസ്യം (CAC) സ്കാൻ അഥവാ ഹാർട്ട് കാൽസ്യം സ്കാൻ. പ്രത്യേക തരം സിടി സ്കാൻ ഉപയോഗിച്ച് നടത്തുന്ന ഈ പരിശോധന വഴി ഹൃദയധമനികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കാൽസ്യത്തിന്റെ അളവ് കണ്ടെത്താനാകും. ഇതിലൂടെ ലഭിക്കുന്ന ‘കാൽസ്യം സ്കോർ’ ഭാവിയിലുണ്ടായേക്കാവുന്ന ഹൃദയാഘാത സാധ്യതയെക്കുറിച്ച് സൂചന നൽകുന്നു. എന്നാൽ ഈ പരിശോധന എല്ലാവർക്കും Read More…

Sports

‘ട്രോഫി കള്ളാ..’: കാണികൾ കൂവിവിളിച്ചു, അന്ന് ട്രോഫി എടുത്തുകൊണ്ട് പോയി, ഇന്ന് ‘വെറുംകയ്യോടെ’ ഗ്രൗണ്ട് വിട്ട് നഖ്‌വി; – വിഡിയോ

ദുബായ് ∙ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തയാറാകാതിരുന്നതോടെ ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങിൽ മുൻവർഷത്തെ സംഭവവികാസങ്ങൾ ആവർത്തിച്ചു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് ഹർമൻപ്രീത് കൗറും സംഘവും എട്ടാം തവണയാണ് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കുന്നത്. എന്നാൽ മത്സരശേഷം നടന്ന ഔദ്യോഗിക ചടങ്ങുകളിലേക്ക് ഇന്ത്യൻ താരങ്ങൾ തിരിച്ചെത്തിയില്ല. ഇതിനിടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികൾ നഖ്‌വിക്കു Read More…

Crime

കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ബാങ്കിൽ നിന്ന് 4 ലക്ഷം കവർന്നു; അരമണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി- വീഡിയോ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സിനിമകളെ വെല്ലുന്ന രീതിയിൽ കവർച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ശാഖയിൽ ഇടപാടുകാരനായി എത്തി നാല് ലക്ഷം രൂപ കവർന്ന യുവാവിനെ വെറും മുപ്പത് മിനിറ്റിനുള്ളിൽ പോലീസ് പിടിയിലാക്കി. കവർച്ചയുടെ ദൃശ്യങ്ങളും അതിവേഗത്തിലുള്ള പോലീസ് നടപടിയും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. കാവി കുർത്തയും കറുത്ത പൈജാമയും ധരിച്ച് മുഖം പൂർണമായി മറച്ചെത്തിയ പ്രതി, നേരെ ക്യാഷ് കൗണ്ടറിലേക്ക് നടക്കുകയായിരുന്നു. തുടർന്ന് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച മുളകുപൊടി Read More…

Featured Healthy Food

എല്ലുകൾക്ക് ബലവും ഹൃദയത്തിന് കരുത്തും: സ്ത്രീകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 5 പ്രധാന ഘടകങ്ങൾ

ശരീരത്തിന്റെ ആരോഗ്യം നിലനിൽക്കുന്നത് വല്ലപ്പോഴും നടത്തുന്ന കഠിനശ്രമങ്ങളിലല്ല, മറിച്ച് നമ്മൾ ദിവസവും പാലിക്കുന്ന ദിനചര്യകളിലും നല്ല ശീലങ്ങളിലുമാണ്. പ്രത്യേകിച്ചും പ്രായമാകുമ്പോഴും ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോഴും സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ കൃത്യമായ ആഹാരരീതിയിലൂടെയും ശ്രദ്ധയിലൂടെയും പ്രതിരോധിക്കേണ്ടതുണ്ട്. സ്ത്രീകൾ തങ്ങളുടെ നിത്യജീവിതത്തിൽ നിർബന്ധമായും ശീലമാക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങളുണ്ട്. കാൽസ്യം, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ പ്രാധാന്യവും ആർത്തവവിരാമ കാലത്തെ സംരക്ഷണവും വിവരിക്കുന്ന ഈ അഞ്ച് വഴികൾ മികച്ച ആരോഗ്യത്തിന് വഴിതുറക്കുന്നവയാണ്. ആദ്യമായി കാൽസ്യം ഭക്ഷണത്തിൽ നിന്ന് തന്നെ Read More…

Spotlight

കല്യാണം കഴിഞ്ഞു, സദ്യ എത്തിയില്ല, നെട്ടോട്ടമോടി വധുവിന്റെ വീട്ടുകാർ; പണം വാങ്ങി കേറ്ററിങ് സംഘം മുങ്ങി

മുണ്ടക്കയം: വിവാഹത്തിന് ഭക്ഷണം നൽകാമെന്ന് ഉറപ്പുനൽകി പണം വാങ്ങിയ ശേഷം കേറ്ററിങ് സ്ഥാപനം വഞ്ചിച്ചതായി പരാതി. സന്തോഷകരമായ ചടങ്ങുകൾക്കിടയിൽ അതിഥികൾക്ക് ഭക്ഷണം കണ്ടെത്താനാകാതെ വധുവിന്റെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. സംഭവത്തിൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിങ് സ്ഥാപനത്തിനെതിരെയും തുക കൈപ്പറ്റിയ വിഷ്ണു എന്നയാൾക്കെതിരെയും ബന്ധുക്കൾ പോലീസിനെ സമീപിച്ചു. ശനിയാഴ്ച ചോറ്റി മഹാദേവ ക്ഷേത്രത്തിൽ വെച്ചുനടന്ന വിവാഹച്ചടങ്ങിലാണ് ഈ ദുരനുഭവമുണ്ടായത്. പനയ്ക്കച്ചിറ സ്വദേശിയായ യുവതിയുടെ വിവാഹാവശ്യത്തിനായി 400 പേർക്കുള്ള സദ്യയ്ക്കായി 1.40 ലക്ഷം രൂപയാണ് നൽകിയിരുന്നത്. എന്നാൽ ഉച്ചയ്ക്ക് Read More…

Crime

‘നിങ്ങൾ എന്നെ കൊല്ലും’; വസ്ത്രം പോലുമില്ലാതെ അലീന രാത്രിയിൽ ഓടിയെത്തി, 19-കാരിയുടെ മരണം, പിന്നില്‍ മന്ത്രവാദമോ അതിക്രമമോ?

വയനാട് മാനന്തവാടി പേരിയ ആലാറ്റിൽ 19 വയസ്സുള്ള അലീനയെന്ന പെൺകുട്ടിയെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. മൃതദേഹത്തിൽ പലയിടങ്ങളിലായി മുറിവുകളും രക്തക്കറകളും കണ്ടതാണ് മരണത്തിൽ വലിയ സംശയത്തിന് ഇടയാക്കിയത്. അലീനയുടെ ശരീരത്തിൽ ‘ദൈവസാന്നിധ്യം’ എത്തിയതായി കുടുംബം വിശ്വസിച്ചിരുന്നെന്ന് നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്. മരിക്കുന്നതിന്റെ തലേന്ന് രാത്രി പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് സമീപത്തെ യൂക്കാലി, തേയിലത്തോട്ടങ്ങളിലേക്ക് ഓടിയതായി പ്രദേശവാസികൾ വെളിപ്പെടുത്തി. രാത്രി പത്തുമണിയോടെ അലീന ഓടിയെത്തി വാതിലിൽ ശക്തമായി മുട്ടുകയായിരുന്നുവെന്നും Read More…

Health

ഉറക്കത്തിനിടയിലെ ഈ തടസ്സം നിസ്സാരമാക്കരുത്; ഹൃദയത്തെ അപകടത്തിലാക്കുന്ന ‘സ്ലീപ്പ് അപ്നിയ’!

നമ്മുടെ ശരീരത്തിലെ ഓരോ ആരോഗ്യപ്രശ്നവും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. ഉറക്കത്തെ വല്ലാതെ തടസ്സപ്പെടുത്തുന്ന സ്ലീപ് അപ്നിയ എന്ന അവസ്ഥ ഹൃദയാരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. ഉറക്കത്തിൽ ശ്വാസോച്ഛ്വാസം തുടർച്ചയായി തടസ്സപ്പെടുകയും വീണ്ടും പുനരാരംഭിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. തൊണ്ടയിലെ പേശികളും മൃദുവായ കോശങ്ങളും അയഞ്ഞ് ശ്വാസതടസ്സം ഉണ്ടാകുന്നതാണ് ഇതിൽ ഏറ്റവും സാധാരണമായി കാണുന്ന ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ. ഉറക്കത്തിലെ ഉച്ചത്തിലുള്ള കൂർക്കംവലി, ശ്വാസം മുട്ടൽ, ഉറക്കത്തിനിടയിലെ ശ്വാസം നിലയ്ക്കൽ, രാവിലെയുള്ള തലവേദന, വായ ഉണങ്ങിപ്പോകുക, ശ്രദ്ധക്കുറവ്, പകൽ Read More…

Featured Good News

യു.എസിലെ ജോലി ഉപേക്ഷിച്ചു, മുരിങ്ങ വളർത്തി! 36 ലക്ഷം കൊയ്ത് യുവാവ്!

സ്വന്തമായി എന്തെങ്കിലും ചെയ്തു തുടങ്ങണമെന്ന് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല; ഒരു പുതിയ ബിസിനസോ അല്ലെങ്കിൽ തങ്ങളുടെ കഴിവിനെ വരുമാന മാർഗ്ഗമാക്കുന്നതോ ഒക്കെ ആയിരിക്കാം അത്. സംരംഭകത്വം മികച്ച വരുമാനത്തിനുള്ള വഴികൾ തുറക്കുമെങ്കിലും വലിയ റിസ്കുകളും അതിലുണ്ട്. എന്നാൽ യുഎസിലെ ഉയർന്ന ശമ്പളമുള്ള സോഫ്റ്റ്‌വെയർ എൻജിനീയർ ജോലി ഉപേക്ഷിച്ച് മഹാരാഷ്ട്രയിൽ കൃഷി ചെയ്യാനായി എത്തിയ സാഗർ ഖാരെയുടെ കഥ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. അഞ്ച് ഏക്കർ സ്ഥലത്ത് മുരിങ്ങ കൃഷി ചെയ്താണ് അദ്ദേഹം തുടക്കമിട്ടത്. ഇന്ന് പ്രതിവർഷം 36 Read More…