ഡൽഹിയിലെ വികാസ്പുരിയിലുള്ള ഒരു മദ്യശാല, സ്ത്രീകൾക്കായി പ്രത്യേക കൗണ്ടർ ഒരുക്കിക്കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഈ പ്രത്യേക കൗണ്ടറിലെ പിങ്ക് നിറത്തിലുള്ള ഹലോ കിറ്റി സ്റ്റിക്കറുകളും ടെഡി ബെയറുകളുമാണ് ഉപയോക്താക്കളെ ഏറെ ആകർഷിച്ചിരിക്കുന്നത്.
“ഗവൺമെന്റ് വൈൻ ആൻഡ് ബിയർ ഷോപ്പ്” എന്ന കടയാണ് സ്ത്രീകൾക്കായി പുതിയ കൗണ്ടർ ആരംഭിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പെട്ടെന്ന് തന്നെ വൈറലായ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. സാധാരണ മദ്യക്കടകളിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് കടയുടമകൾ പറയുന്നു.
നീണ്ട വരികളിൽ നിൽക്കാതെ സ്ത്രീകൾക്ക് എളുപ്പത്തിൽ മദ്യം വാങ്ങാൻ ഈ സംരംഭം സഹായിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു. കടയിൽ ഒരുക്കിയിരിക്കുന്ന ഈ ക്യൂട്ട് അലങ്കാരങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.




