ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസിന്റെ ചവിട്ടേറ്റ് എട്ടരമാസം ഗര്‍ഭിണിയായ അഞ്ജലി വര്‍മ എന്ന 28കാരിക്ക് ദാരുണാന്ത്യം. ഭൗവ ഗ്രാമത്തിലെ ഒരു പലചരക്ക് കടയിൽ നടന്ന മോഷണത്തിൽ അഞ്ജലിയുടെ ഭർത്താവ് ഗൗരവ് കുമാറിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് എസ്.ഐമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഗൗരവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ താൻ പൂർണ ഗർഭിണിയാണെന്നും Read More…
Month: September 2026
മനോജ് കെ ജയൻ്റെയും ഉർവ്വശിയുടെയും മകൾ തേജ ലക്ഷ്മി ഇനി ശ്രീനാഥ് ഭാസിയുടെ നായിക !
ശ്രീനാഥ് ഭാസിയും തേജലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മലയാള ചിത്രം ‘പ്രിയതമൻ’ ചിത്രീകരണമാരംഭിക്കുന്നു. ശ്രേയനിധി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം റിജീ പ്രഭാകരൻ നിർവഹിക്കുന്നു. സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ആശുപത്രി പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളാണ് പോസ്റ്ററിൽ പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ‘പ്രിയതമൻ’ പറയുന്ന കഥയെക്കുറിച്ചുള്ള ആകാംക്ഷയും വർധിച്ചിട്ടുണ്ട്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സനു ഭാസ്കർ Read More…
പ്രൊഫൈല്‍ പിക്ചര്‍ നോക്കി അച്ഛന്റെ പ്രണയം പിടിച്ച് പെണ്‍മക്കള്‍! ദാ വരുന്നു മുട്ടന്‍ പണി, വേറിട്ട പോരാട്ടം
പിതാവിന്റെ വഴിവിട്ട പ്രണയം കുടുംബത്തെ തകർത്തതോടെ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രണ്ട് പെൺമക്കൾ. സർവകലാശാലാ അധ്യാപകനായ അച്ഛന്റെ പ്രണയത്തെക്കുറിച്ചും അത് തങ്ങളുടെ കുടുംബജീവിതം എങ്ങനെ തകർത്തെന്നും വ്യക്തമാക്കുന്ന 86 പേജുള്ള ഉപന്യാസം തയ്യാറാക്കി പ്രസിദ്ധീകരിച്ചായിരുന്നു മക്കളുടെ വ്യത്യസ്തമായ പ്രതികാരം. ചൈനയിൽ നിന്നാണ് അപൂർവ്വവും കൗതുകകരവുമായ ഈ വാർത്ത പുറത്തുവരുന്നത്. ഉപന്യാസത്തിലെ വിവരങ്ങൾ അനുസരിച്ച്, വുഹാൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ 47-കാരനായ പിതാവിന് 2016 മുതൽ തന്റെ വിദ്യാർത്ഥിനിയോട് കടുത്ത പ്രണയമുണ്ടായിരുന്നു. 2018-ൽ തന്റെ 12-ാം വയസ്സിലാണ് മൂത്ത മകൾ Read More…
‘ഐൻസ്റ്റീൻ ചാച്ച’ വീണ്ടും ഗോദയിൽ! ആ പഴയ സ്റ്റാർ തിരിച്ചെത്തി; സോഷ്യൽ മീഡിയയിൽ തരംഗം
ഇന്റർനെറ്റിൽ തരംഗമായി മാറിയ ഉത്തർപ്രദേശിലെ ‘ബാഗ്പത് സംഘർഷത്തിലെ’ പ്രധാന ആകാശർഷണമായ ‘ഐൻസ്റ്റീൻ ചാച്ച’ എന്ന ഹരേന്ദ്ര സിംഗ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 2021-ൽ ബാഗ്പതിൽ രണ്ട് ചാറ്റ് കടക്കാർ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ വൈറലായതോടെയാണ് ഓറഞ്ച് നിറത്തിലുള്ള മുടിയും വേറിട്ട ലുക്കുമുള്ള ഹരേന്ദ്ര സിംഗ് ഐൻസ്റ്റീൻ ചാച്ച എന്ന പേരിൽ ട്രോളുകളിൽ നിറഞ്ഞുനിന്നത്. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തുവന്ന പുതിയ വീഡിയോയിൽ അദ്ദേഹം ഒരു ഓഫീസിലെ ക്യൂവിൽ സാധാരണക്കാരനായി ക്ഷമയോടെ നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്. Read More…
നെഞ്ച് പിടയ്ക്കുന്ന കാഴ്ച! റോഡുകളിൽ വെള്ളക്കെട്ട്; രോഗിയെ തോളിലേറ്റി ആശുപത്രിയിലേക്ക് നടന്ന് കുടുംബം- വീഡിയോ
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ നിന്നുള്ള ഹൃദയഭേദകമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കനത്ത മഴയെത്തുടർന്ന് മണിപ്പൂർ ഗ്രാമം ചുറ്റും വെള്ളക്കെട്ടിലാവുകയും ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതിനിടയിൽ രോഗിയായ ഒരാൾക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരിക്കുകയും ആംബുലൻസിന് സ്ഥലത്തേക്ക് എത്താൻ കഴിയാതെ വരികയും ചെയ്തു. തുടർന്ന്, രോഗിയെ ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങൾ വെള്ളക്കെട്ടിലൂടെ ചുമന്നുകൊണ്ട് നടക്കേണ്ടി വന്നു. ഈ വീഡിയോ ഇന്റർനെറ്റിൽ വലിയ ശ്രദ്ധ നേടുകയും, നഗരത്തിലെ കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ ദുരവസ്ഥ Read More…
ബാർബർമാർക്കും പണിപോവുമോ? ഷേവിങ് പഠിക്കുന്ന ഐ.ഐ. വീഡിയോ പങ്കുവെച്ച് ഹർഷ ഗോയങ്ക!
സോഫ്റ്റ്‌വെയർ , കസ്റ്റമർ സർവീസ്, നിർമ്മാണ മേഖല, ഓഫീസ് ജോലികൾ എന്നിവയിലെയെല്ലാം ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ആണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ വ്യവസായി ഹർഷ് ഗോയങ്ക പങ്കുവെച്ച ഒരു വീഡിയോ വ്യത്യസ്തമായ ഒരു ചോദ്യം ഉയർത്തുന്നു: ഭാവിയിൽ ബാർബറിംഗ് പോലുള്ള കൈത്തൊഴിലുകളെപ്പോലും എ.ഐ പകരം വെക്കുമോ? ആർ.പി.ജി എന്റർപ്രൈസസ് ചെയർമാനും വ്യത്യസ്തമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ശ്രദ്ധേയനുമായ ഹർഷ് ഗോയങ്ക, അടുത്തിടെ എക്സിൽ (X) ഒരു വീഡിയോ പങ്കുവെച്ചു. ഭാവിയിലെ സാങ്കേതികവിദ്യയായ ‘മോഷൻ ക്യാപ്ചർ സിസ്റ്റം’ Read More…
സുന്ദരിയാകണം ! 4 കോടി രൂപയുടെ സമ്പാദ്യം മുഴുവൻ ബ്യൂട്ടി പാർലറിൽ ചെലവഴിച്ച് 75-കാരി; ഞെട്ടി മകൾ!
ബെയ്ജിങ്∙ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച സമ്പാദ്യം മുഴുവൻ സൗന്ദര്യവർധക ചികിത്സയ്ക്കായി ചെലവഴിച്ച് 75കാരി. ചൈനയിലാണ് അപൂർവ്വമായ ഈ സംഭവം നടന്നത്. യു എൻ എന്ന വയോധികയാണ് തന്റെ കൈവശമുണ്ടായിരുന്ന ഏകദേശം നാലുകോടിയോളം രൂപ ബ്യൂട്ടി ചികിത്സകൾക്കായി ഉപയോഗിച്ചത്. വർഷങ്ങളായി ഒരേ സ്ഥാപനത്തെത്തന്നെയാണ് ഇവർ ഇതിനായി ആശ്രയിച്ചിരുന്നത്. യോങ്ചി ബ്യൂട്ടി ആൻഡ് ഹെയർ ഡ്രെസിങ് കമ്പനിയുടെ ശാഖയിലും അവരുടെ മെഡിക്കൽ ക്ലിനിക്കിലുമായി 2016 മുതലാണ് യു എൻ ചികിത്സ തേടിത്തുടങ്ങിയതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കിൻ ടൈറ്റനിങ്, Read More…
35,000 അടി ഉയരത്തിൽ വിമാനത്തിനുള്ളിൽ ഗണപതിപൂജ ചെയ്ത് കാബിൻ ക്രൂ അംഗം; വീഡിയോ വൈറൽ!
എയർ ഇന്ത്യയിലെ ഒരു ക്യാബിൻ ക്രൂ അംഗത്തിന് താൻ ജോലിയിലായിരുന്നപ്പോൾ ഒരു “മനോഹരമായ അനുഗ്രഹം” ലഭിച്ച അനുഭവം ഉണ്ടായി. അവസാന നിമിഷം ഫ്ലൈറ്റ് ഷെഡ്യൂൾ മാറിയതിനെ തുടർന്ന് വീട്ടിലെ ഗണപതിപൂജയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് എയർ ഹോസ്റ്റസായ അനുരാധ സോണി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. വീട്ടിലെ ഗണപതിപൂജയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ തുടക്കത്തിൽ അവർക്ക് വലിയ വിഷമം തോന്നിയിരുന്നു. എന്നാൽ അവർക്കായി ഒരു വലിയ സർപ്രൈസ് കാത്തിരിപ്പുണ്ടായിരുന്നു എന്ന് അവർ അറിഞ്ഞില്ല. “പക്ഷേ ബപ്പയ്ക്ക് (ഗണപതി) എനിക്കായി മറ്റു ചില പ്ലാനുകളാണ് Read More…
ആന്റീ, ഓർമ്മയുണ്ടോ ഈ മുഖം… 29 വർഷങ്ങൾക്കു ശേഷം നാനിയെ കാണാനെത്തി യുവാവ്- ഹൃദയം കവർന്ന് വീഡിയോ!
ഹൃദയം കവരുന്നതും വികാരനിർഭരവുമായ നിരവധിയേറെ കാഴ്ചകൾ ദിവസേന സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അത്തരത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ഒരു ഡോക്ടർ പങ്കുവെച്ച ഓർമ്മക്കുറിപ്പും ദൃശ്യങ്ങളുമാണ് ഇപ്പോൾ സൈബർ ലോകത്ത് തരംഗമാകുന്നത്. തന്റെ ബാല്യകാലത്ത് ബഹ്‌റൈനിൽ വെച്ച് പതിനഞ്ച് വർഷത്തോളം പരിപാലിച്ച നാനിയെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നേരിൽ കണ്ടുമുട്ടിയ നിമിഷങ്ങളാണ് ഡോ. റെനോയ് ഫിലിപ്പ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. ജാനകി ആന്റിയെന്ന തന്റെ പ്രിയപ്പെട്ട നാനിയെ അദ്ദേഹം വൈകാരികമായി ആശ്ലേഷിക്കുന്നത് കണ്ടുനിൽക്കുന്നവരുടെ മനസ്സ് നിറയ്ക്കും. ബഹ്‌റൈനിൽ വെച്ചുള്ള പഴയകാല ചിത്രങ്ങൾ Read More…









