Oddly News

ആ ഒരു വോട്ട് ! വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടടുത്ത ദിവസം അമ്മ മരിച്ചു; മകന് ഒരു വോട്ടിന്റെ മിന്നുന്ന വിജയം !

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായ ജഗദീഷ് പ്രസാദ് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. വാർഡ് നമ്പർ 6-ൽ നടന്ന മത്സരത്തിലാണ് ജഗദീഷ് പ്രസാദ് അവിശ്വസനീയമായ ഈ വിജയം സ്വന്തമാക്കിയത്. ആകെ 151 വോട്ടുകൾ നേടിയാണ് ജഗദീഷ് പ്രസാദ് വിജയിച്ചത്. തൊട്ടടുത്ത എതിരാളിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ രാംശരണിന് 150 വോട്ടുകൾ ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായി ഇത് മാറി. വെറും ഒരു വോട്ടിന്റെ വ്യത്യാസം Read More…

Spotlight

“അടിവസ്ത്രമിട്ട് ആരെങ്കിലും ഗംഗയിൽ കുളിക്കുമോ?”: വ്യാജ ദൃശ്യങ്ങൾക്കെതിരെ രോഷത്തോടെ സോനം യാദവ്, നിയമ നടപടിയുമായി ഇന്‍ഫ്ലുവന്‍സര്‍

വിശ്വാസികൾക്ക് ഏറ്റവും പരിപാവനമായ ഒന്നാണ് ഗംഗാസ്നാനം. ഗംഗാനദിയിൽ മുങ്ങിനിവരുന്നത് സർവ പാപങ്ങളും കഴുകിക്കളയുമെന്നാണ് വിശ്വാസം. എന്നാൽ ഗംഗാസ്നാനം ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന ഒരു സംഘം തന്നെ ഹരിദ്വാർ പോലുള്ള തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാരെയും പ്രശസ്തരെയുമെല്ലാം ഇവർ ക്യാമറക്കണ്ണുകളിൽ പകർത്തി ചൂഷണം ചെയ്യാറുണ്ട്. നിർമ്മിത ബുദ്ധിയുടെ (AI) വരവോടെ ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതും വർധിച്ചിരിക്കുകയാണ്. തന്റെ ഗംഗാസ്നാന ദൃശ്യങ്ങൾ അശ്ലീലമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം Read More…

Oddly News

‘നീ പറഞ്ഞിട്ട് പോയാല്‍മതി! ’; കാമുകനൊപ്പം മറ്റൊരു യുവതി, കാറിന്റെ ബോണറ്റിൽ തൂങ്ങി കാമുകി, ശരീരത്തിലൂടെ കാർ കയറ്റി യുവാവ് -വീഡിയോ

കാറിന്റെ ബോണറ്റിൽ പിടിച്ചുതൂങ്ങി നിൽക്കുന്ന യുവതി, ക്രമേണ വേഗം കൂട്ടുന്ന കാർ, തുടർന്ന് പിടിവിട്ട് മുന്നിലേക്ക് വീഴുന്ന യുവതിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി പോകുന്ന ദാരുണമായ കാഴ്ച. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവമാണിത്. അനാമിക എന്ന യുവതിക്കാണ് ഈ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹനാസ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം അനാമികയും ഷഹനാസും ഏറെക്കാലമായി അടുത്ത പരിചയത്തിലായിരുന്നു. എന്നാൽ അനാമികയോട് താൻ ‘യഷ് താക്കൂർ’ ആണെന്നാണ് Read More…

Celebrity

മൂക്കില്‍ ട്യൂബ്; കഴുത്തില്‍ പ്ലാസ്റ്റര്‍; 80-കളിലെ മാദക നൃത്തറാണി ഡിസ്കോ ശാന്തി ആശുപത്രിയിൽ

80-കളിൽ തൻ്റെ നൃത്തച്ചുവടുകൾ കൊണ്ട് തെന്നിന്ത്യൻ സിനിമാലോകം കീഴടക്കിയ നടി ഡിസ്കോ ശാന്തി ആശുപത്രിയിൽ. 61 വയസ്സുള്ള നടി തന്നെയാണ് തൻ്റെ ആശുപത്രിവാസത്തിൻ്റെ ചിത്രം പുറത്തുവിട്ടത്. മൂക്കിൽ ട്യൂബും കഴുത്തിൽ പ്ലാസ്റ്ററുമൊട്ടിച്ച് ആശുപത്രി വസ്ത്രത്തിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ വൻതോതിൽ ആരാധകർ നടിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് രംഗത്തെത്തി. എന്നാൽ തനിക്ക് എന്താണ് അസുഖമെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല. നടിയെക്കൂടാതെ മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ആരാധകരുടെ മെസേജ് പ്രവാഹമാണ്. എങ്കിലും ഇതിനൊന്നും വ്യക്തമായ മറുപടി Read More…

Spotlight

വഴക്കുപറഞ്ഞു, വീട്ടുകാരെ ഭയപ്പെടുത്താന്‍ അഭിനയം; കയര്‍ കഴുത്തില്‍ കുരുങ്ങി ആറാം ക്ലാസുകാരന്‍ മരിച്ചു

മലപ്പുറം: വീട്ടുകാരെ ഭയപ്പെടുത്താനായി കയറില്‍ തൂങ്ങി അഭിനയിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തില്‍ കുരുങ്ങി ആറാംക്ലാസ്‌ വിദ്യാര്‍ഥി മരിച്ചു. വേങ്ങര കണ്ണമംഗലം വാളക്കുട തടത്തില്‍ താമസിക്കുന്ന പാലത്തിങ്ങല്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ്‌ അഫ്‌നാസ്‌ (11) ആണ്‌ മരിച്ചത്‌. എടക്കാപറമ്പ്‌ എ.എം.എം.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിയാണ്‌. വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് അവരെ പേടിപ്പിക്കാനായി മുറിയിലെ ജനലിൽ കയറുകെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു അഫ്നാസ്. എന്നാൽ ഇതിനിടെ അപ്രതീക്ഷിതമായി കയർ കഴുത്തിൽ മുറുകുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊണ്ടോട്ടിയിലെ ആശുപത്രിയിലും Read More…

Crime

കുട്ടിക്കാനത്തെ റിസോർട്ടില്‍ യുവതിയെ പീ‍ഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനടക്കം 2പേര്‍ അറസ്‌റ്റില്‍

പീരുമേട്‌: യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യവസായ വകുപ്പിൽ പീരുമേട് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസറായ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ എന്നിവരാണ് പിടിയിലായത്. 2022-ൽ കുട്ടിക്കാനത്തുള്ള റിസോർട്ടിൽ വെച്ചാണ് സംഭവം നടക്കുന്നത്. പീഡനദൃശ്യങ്ങൾ ജിയോ സെബാസ്റ്റ്യൻ മറ്റൊരാൾക്ക് അയച്ചുനൽകിയതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പീരുമേട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റിലായത്.

Crime Featured

ഭിക്ഷ നല്‍കിയില്ല; യുവതിയെ തള്ളിയിട്ട് മൂക്ക് കടിച്ചുപറിച്ച് മൂക്കുത്തിയുമായി കടന്ന് യാചകൻ

ഭിക്ഷ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയുടെ മൂക്ക് കടിച്ചുപറിച്ച് യാചകൻ. യുവതിയെ കുറ്റിക്കാട്ടിലേക്ക് തള്ളിയിടുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത അക്രമി, അവരുടെ മൂക്ക് കടിച്ചുപറിക്കുകയും മൂക്കുത്തി കവർന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. യുപിയിലെ മഥുരയിലാണ് നടുക്കുന്ന സംഭവം . മുംബൈ സ്വദേശിയായ 30-കാരിയാണ് ഗുരുതരമായ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ മൂക്കിന് സാരമായി പരുക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. നവി മുംബൈയിലെ കോപ്പർ ഖൈറാനെ സെക്ടർ 15 സ്വദേശിയായ മോനിക്ക റെയ്ന കഴിഞ്ഞ ആറുമാസമായി ഗോവർധനിൽ താമസിച്ച് പതിവായി Read More…

Crime

‘ഒടുവിൽ അവൻ അത് ചെയ്തു’ വിവാഹേതര ബന്ധമെന്ന് സംശയം: ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി വിവാഹിതരായ പർവേസും 28 കാരിയായ ഭാര്യ നഗ്മയും കുടുംബവീട് വിറ്റ ശേഷം ഹർദോയിലെ ഇസ്‌ലാംനഗർ തിലിയ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്നും നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടെന്നും പർവേസ് സംശയിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ Read More…

Featured Sports

‘വൈഭവ് ടീമിലെത്തിയത് ഞാൻ ഫോമിൽ അല്ലാത്തതുകൊണ്ട്, അതു മനസ്സിലാക്കാം’: സഞ്ജു സാംസൺ

ന്യൂഡൽഹി∙ താൻ മികച്ച ഫോമിലല്ലാതിരുന്നതുകൊണ്ടാണ് കൗമാര താരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് നിരയിൽ അവസരം ലഭിച്ചതെന്ന് സഞ്ജു സാംസൺ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ് വൈഭവ് സീനിയര്‍ ടീമില്‍ അരങ്ങേറിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിനു പകരം അഭിഷേക് ശർമയോടൊപ്പം വൈഭവാണ് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത്. ഈ മത്സരങ്ങളിൽ 14, 13, 15 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ റൺസ്. തുടർന്ന് അഞ്ചാം ട്വന്റി20യിൽ ടീമിൽ തിരിച്ചെത്തിയ സഞ്ജു 27 റൺസ് നേടി. പിന്നീട് നടന്ന സിംബാബ്‍വെയ്ക്കെതിരായ Read More…