Crime Featured

‘മാസംതോറും ഞങ്ങൾ സ്വർണം വാങ്ങും’, നോട്ടുമഴ… എല്ലാം പ്രദര്‍ശിപ്പിച്ച് റീൽസ്; യുട്യൂബറുടെ 118 പവനും പണവും കള്ളന്‍ കൊണ്ടുപോയി – വീഡിയോ

സമൂഹമാധ്യമങ്ങളിൽ സ്വന്തം കൈവശമുള്ള ആഭരണങ്ങളും പണവും പ്രദർശിപ്പിച്ച് റീൽസ് പങ്കുവെച്ച വനിതാ യൂട്യൂബറുടെ വീട്ടിൽ നിന്ന് 118 പവൻ സ്വർണവും പണവും മോഷ്ടാക്കൾ കവർന്നു. ‘മാസം തോറും ഞങ്ങൾ സ്വർണം വാങ്ങാറുണ്ട്, നിങ്ങളും വാങ്ങൂ’ എന്ന് പറഞ്ഞുകൊണ്ട് വിഡിയോകൾ പങ്കുവെച്ചിരുന്ന മധുമിതയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൻ കവർച്ച നടന്നത്. നാഗർകോവിലിന് സമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസിക്കുന്ന വ്യവസായി വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം ഉണ്ടായത്. വീട്ടിലുള്ള സ്വർണാഭരണങ്ങളും പണവും കാണിച്ചുകൊണ്ട് യൂട്യൂബിൽ ഇവർ Read More…

Oddly News

നടക്കാനാവാത്ത അമ്മയെ ഉപേക്ഷിക്കാൻ മകൻ തയ്യാറായില്ല; ബസ് തീപിടിത്തത്തിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം

ഗ്രേറ്റര്‍ നോയിഡയിൽ യമുന എക്സ്പ്രസ് വേയിലെ ബസ് തീ പിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരിൽ ശാരീരിക ബുദ്ധിമുട്ട് നേരിട്ട അമ്മയും മകനും. തീ പടരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പുകയുടെ മണം അനുഭവപ്പെട്ട കാര്യം യാത്രക്കാർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മഹോബയിലെ ബി.ജെ.പി ജില്ലാ ട്രഷറർ നീരജ് ഗുപ്തയുടെ ഭാര്യ സുനിത, മകൻ ശശാങ്ക് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചർഖാരി ടൗണിലെ രാജ്മന്ദിർ പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്. നടക്കാൻ ബുദ്ധിമുട്ടുള്ള സുനിത ബസ്സിന്റെ ഏറ്റവും പിൻവശത്തെ സീറ്റിലാണ് ഇരുന്നിരുന്നത്. തീ Read More…

Crime Featured

പാര്‍വതിയുടെ മായാവലയത്തില്‍ കുടുങ്ങിയത് നൂറിലേറെ പേര്‍, ആഡംബര ജീവിതത്തില്‍നിന്ന് തട്ടിപ്പുകാരിയിലേയ്ക്ക്, മികച്ച യുവ വനിതാ സംരംഭക അവാര്‍ഡ് ജേതാവ്

വിദേശത്ത് ജോലി സ്വപ്‌നം കണ്ട് പണം നൽകിയ നിരവധി ഉദ്യോഗാർഥികൾ തട്ടിപ്പിനിരയായ സംഭവത്തിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ. പാർവതി മായാ ഷാജി (39) അറസ്റ്റിലായി. പോളണ്ട്, അർമേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ, ഇമിഗ്രേഷൻ വീസകൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനാണ് ഇവർ പിടിയിലായത്. ഗൾഫിലെ പ്രവാസി മലയാളികൾക്കിടയിൽ ആഡംബര ജീവിതശൈലിയും വ്യവസായ രംഗത്തെ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയയായ പാർവതിയുടെ അറസ്റ്റ് പ്രവാസലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് മടങ്ങിയെത്തുന്നതിനിടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ Read More…

Featured Sports

ലോകകപ്പ് കളിച്ച ടീമിനെതിരെ ആദ്യ പകുതിയിൽ ലീഡ്, ഒടുവിൽ ഇന്ത്യയ്ക്ക് വീറുറ്റ സമനില (1-1)

ലോകറാങ്കിങ്ങിൽ 44-ാം സ്ഥാനവും ലോകകപ്പിലെ പരിചയസമ്പത്തുമായി കളിച്ച പാനമയോട് 138-ാം സ്ഥാനത്തുള്ള ഇന്ത്യ കരുത്തുറ്റ പോരാട്ടത്തിലൂടെ സമനില പിടിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. മത്സരത്തിൽ ആദ്യം ലീഡെടുത്ത ശേഷമാണ് ഇന്ത്യ ഗോൾ വഴങ്ങിയത്. ബെംഗളൂരുവിൽ നടന്ന ഈ വീറുറ്റ പോരാട്ടത്തിന് ശേഷം മുൻ ലോകചാമ്പ്യന്മാരായ ബ്രസീലിനെയും യുറഗ്വായെയുമാണ് ഇന്ത്യക്ക് കൊൽക്കത്തയിൽ നേരിടാനുള്ളത്. റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ടീമായിട്ടും തുടക്കം മുതൽ തന്നെ പാനമയെ ശക്തമായി നേരിടുന്ന ഇന്ത്യയെയാണ് മൈതാനത്ത് കണ്ടത്. ആദ്യ Read More…

Good News

മകൻ മരിച്ചത് ആഴ്ചകൾക്ക് മുമ്പ്; മരുമകളെ സുമംഗലിയാക്കി മാതൃകയായി അമ്മ

മകന്റെ വേർപാടിൽ നടുങ്ങിനിൽക്കുമ്പോഴും മരുമകളുടെ ഭാവി മുന്നിൽകണ്ട് അവൾക്ക് പുതിയൊരു ജീവിതം സമ്മാനിച്ച് മാതൃകയായിരിക്കുകയാണ് ഒരു അമ്മ. ഉത്തർപ്രദേശിലെ മുസഫർനഗറിൽ നിന്നാണ് മനുഷ്യബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്ന ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭർത്താവ് മരിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ, രണ്ട് കുട്ടികളുടെ അമ്മയായ മരുമകൾക്ക് പുനർവിവാഹം നടത്തിക്കൊടുക്കാൻ സുനിത എന്ന ഈ അമ്മ കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ മുന്നോട്ടുവരികയായിരുന്നു. ഹരിദ്വാർ സ്വദേശിനിയായ മീനാക്ഷിയെ പത്ത് വർഷം മുൻപാണ് സുനിതയുടെ മകൻ രോഹിത് വിവാഹം കഴിച്ചത്. രണ്ട് പെൺമക്കളുള്ള Read More…

Featured Oddly News

നെഞ്ചിൽ നേരിയ ചലനം ! ‘മരിച്ചെന്ന്’ കരുതിയ 63-കാരിക്ക് പുനർജന്മം! കണ്ണീരണിഞ്ഞ വീട് സന്തോഷത്തിൽ!

ഹാവേരി: ഗുരുതരമായ രോഗബാധയെത്തുടർന്ന് മരിച്ചെന്ന് കരുതിയ കർണാടക സ്വദേശിയായ 63-കാരിക്ക് സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കിടെ ജീവനോടെയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തു. ഹാവേരി ജില്ലയിലെ സങ്കോല്ലി സ്വദേശിയായ രേണുകമ്മയ്ക്കാണ് ബോധം തെളിഞ്ഞത്. ഹിരേഖേരൂർ താലൂക്കിലെ ഗോഡചികൊണ്ട ഗ്രാമത്തിൽ നടന്ന ഈ അപൂർവ്വ സംഭവത്തിൽ, ബന്ധുക്കളുടെ സമയോചിതമായ ഇടപെടലാണ് ഇവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. തിങ്കളാഴ്ച രാത്രിയാണ് രേണുകമ്മയ്ക്ക് കടുത്ത രോഗബാധയുണ്ടായത്. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും പെട്ടെന്ന് താഴ്ന്നതിനെത്തുടർന്ന് ഇവർ ബോധരഹിതയാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിൽ Read More…

Spotlight

‘പാർട്ടിയോട് ആലോചിച്ചില്ല’; ഷോൺ ജോർജിന്റെ വാർത്താസമ്മേളനത്തിൽ ബി.ജെ.പിയിൽ കടുത്ത അമർഷം!

സി.എം.ആർ.എൽ (CMRL) ഡയറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ട ബി.ജെ.പി നേതാവ് ഷോൺ ജോർജിന്റെ നടപടിയിൽ പാർട്ടിയിൽ കടുത്ത അമർഷവും അതൃപ്തിയും. പാർട്ടിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ അഴിമതിക്കെതിരെ ഉന്നയിച്ചിരുന്ന പ്രധാന രാഷ്ട്രീയ ആയുധത്തിന്റെ മേൽക്കൈ നഷ്ടപ്പെടുത്തുകയും ചെയ്തെന്നാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കളുടെ വിമർശനം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് മുൻകൂട്ടി അറിയിക്കാതെ നടത്തിയ വാർത്താസമ്മേളനം മുതിർന്ന നേതാക്കളെപ്പോലും പ്രതിരോധത്തിലാക്കിയെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. സി.എം.ആർ.എൽ ഉടമ Read More…

Featured Sports

ഇന്ത്യ ജപ്പാനെ ജയിച്ചത് ചതിയിലൂടെയോ? വിവാദ വൈഡിലെ വാസ്തവം വിശദീകരിച്ച് മുന്‍ താരം

ഏഷ്യൻ ഗെയിംസിൽ ജപ്പാനെതിരെ ഇന്ത്യ നേടിയ രണ്ടു റൺസിന്റെ ജയം ചതിയിലൂടെയാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മത്സരത്തിൽ ജപ്പാൻ ഇന്നിങ്സിനിടെ അമ്പയർ വിസിലടിച്ച വൈഡ്, ഇന്ത്യൻ കളിക്കാരുടെ അപ്പീലിനെ തുടർന്ന് പിൻവലിച്ചത് തെറ്റാണെന്നും ചതിയാണെന്നുമായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന വാദം. എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്നും അമ്പയർമാരുടെ തീരുമാനം തികച്ചും ശരിയായിരുന്നുവെന്നും ചോപ്ര വ്യക്തമാക്കി. തുടക്കത്തിൽ താനും ഇത് അമ്പയറുടെ പിഴവാണെന്നാണ് കരുതിയതെന്ന് ചോപ്ര പറയുന്നു. “ഇന്ത്യ Read More…

Lifestyle

കൊടുംകുറ്റവാളിക്ക് കല്യാണത്തിന് 12 മണിക്കൂര്‍ പരോള്‍, വധു 3 മക്കളുടെ അമ്മയായ കമ്പോഡിയൻ കാമുകി!

പരോളിലിറങ്ങി രാജ്യം വിടുകയും പിന്നീട് നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തി ജയിലിലാവുകയും ചെയ്ത കൊടും കുറ്റവാളി മെയിൻപാൽ ധില്ല വിവാഹിതനായി. ഹരിയാനയിലെ ജജ്ജറിലുള്ള ഫാംഹൗസിൽ വച്ചായിരുന്നു വിവാഹം. കമ്പോഡിയക്കാരിയായ കാമുകിയും തന്റെ മൂന്നു മക്കളുടെ അമ്മയുമായ മെറ്റ ചാനെയാണ് ധില്ല മിന്നുകെട്ടിയത്. ചടങ്ങുകൾക്കായി കോടതി ഇയാൾക്ക് 12 മണിക്കൂർ സമയം പരോൾ അനുവദിച്ചിരുന്നു. അൻപതുകാരനായ ധില്ല കൊലപാതകം ഉൾപ്പെടെ 22ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2007-ലും 2010-ലുമായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കവെ 2018-ലാണ് ഇയാൾ Read More…