Featured Spotlight

പണ്ടേ കണക്കില്‍ അല്‍പ്പം മോശമാ ..! 118 സീറ്റ് ഉണ്ടാക്കുന്നതിനിടയില്‍ വിജയ്‌യുടെ 10-ാം ക്ലാസ് മാർക്ക് ലിസ്റ്റ് വൈറൽ

തമിഴ്‌നാട് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ, തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ ദളപതി വിജയിയുടെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വലിയ മുന്നേറ്റം നടത്തിയ വിജയ്, ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിജയ് അഭിനന്ദിക്കുകയും പരാജയപ്പെട്ടവർ മടുക്കാതെ പരിശ്രമിക്കണമെന്ന് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് വിജയിയുടെ പഴയ മാർക്ക് ലിസ്റ്റ് ചർച്ചയാകുന്നത്. പത്താം ക്ലാസിൽ ആകെ 1100-ൽ 711 മാർക്കാണ് അദ്ദേഹം നേടിയത് (64.6%). വിവിധ വിഷയങ്ങളിലെ മാർക്ക് താഴെ പറയുന്നവയാണ്: സയൻസിൽ 300-ൽ 206 മാർക്ക് നേടിയപ്പോൾ, തമിഴിൽ 200-ൽ 155-ഉം ഇംഗ്ലീഷിൽ 133-ഉം മാർക്ക് ലഭിച്ചു. സോഷ്യൽ സയൻസിൽ 122 മാർക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ കണക്ക് പരീക്ഷയിൽ വിജയിക്ക് അല്പം അടിപതറി; 200-ൽ 95 മാർക്ക് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. എന്നിരുന്നാലും ഫസ്റ്റ് ഡിവിഷനോടെ അദ്ദേഹം പരീക്ഷ വിജയിച്ചിരുന്നു.

തമിഴ് സിനിമയിലെ സൂപ്പർതാരമായ ചന്ദ്രശേഖർ ജോസഫ് വിജയ് എന്ന ദളപതി വിജയ്, ഇപ്പോൾ രാഷ്ട്രീയത്തിലും വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് (118 സീറ്റ്) കുറച്ച് സീറ്റുകൾ കൂടി ആവശ്യമായിരുന്നു. എന്നാൽ കോൺഗ്രസ്, വിസികെ, സിപിഐ, സിപിഎം എന്നീ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയതോടെ 118 എംഎൽഎമാരുടെ പിന്തുണയോടെ വിജയിക്ക് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *