Crime

ഓടുന്ന ബസ്സിനുള്ളിൽ 16കാരിയെ ക്രൂരമായി പീഡിപ്പിച്ചു, 47 കി.മീ. വിദ്യാർഥിനിയുമായി സഞ്ചരിച്ചു: രണ്ടുപേർ പിടിയിൽ

ഡൽഹിയിലെ കശ്മീരി ഗേറ്റിന് സമീപം ഓടുന്ന ബസിനുള്ളിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ആക്രമണത്തെ എതിർത്ത പെൺകുട്ടിയെ പ്രതികൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ഏകദേശം 47 കിലോമീറ്ററോളം ബസ് മുന്നോട്ട് ഓടിച്ചു കൊണ്ടുപോകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നുള്ള പ്ലസ്‌വൺ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടി നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. Read More…

Crime

പോൺ സൈറ്റുകളും ഡാർക്ക് വെബും വഴി ഭീകര റിക്രൂട്ട്‌മെന്റ്: കശ്മീരിൽ ഭീകരസംഘടനകളുടെ ‘ഡിജിറ്റൽ അടവ്’

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ആശയവിനിമയത്തിനായി അശ്ലീല വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഇത്തരം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായ ചാറ്റ് ടൂളുകൾ വഴിയാണ് ഭീകരസംഘടനകളിലേക്ക് ആളുകളെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ നിരോധനമുള്ള അശ്ലീല വെബ്സൈറ്റുകളും ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുമാണ് ഭീകരർ ഇതിനായി ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിൽ പുതിയ ആളുകളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും റിക്രൂട്ട് ചെയ്യാനും ഭീകരരും പാക്കിസ്ഥാൻ Read More…

Crime

ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് പെൺസുഹൃത്തിനെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; സഹപാഠിയായ 23-കാരൻ പിടിയില്‍

ലക്നൗ ∙ സ്വന്തം ജന്മദിനത്തിൽ ഹോട്ടൽ മുറിയിലെത്തിച്ച് 22കാരിയായ പെൺസുഹൃത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്തു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഈ ദാരുണ സംഭവം നടന്നത്. ഗുഡ്ഗാവിലെ ഒരു ക്വിക്ക് കൊമേഴ്‌സ് കമ്പനിയിൽ ജീവനക്കാരിയായ പെൺകുട്ടി നാട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് പ്രതി തടഞ്ഞുനിർത്തി ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച പ്രതി ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷമാണ് പീഡനത്തിനിരയാക്കിയത്. പിറ്റേദിവസം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ശക്തിയായി എതിർത്തു. ഇതോടെയാണ് പ്രതി Read More…

Oddly News

മരണത്തെ തോൽപ്പിച്ച് മരം; 10-ാംനിലയിൽ നിന്ന് താഴേക്ക് ചാടി നവവധു, ‘നിലം തൊടാതെ’ മരത്തിന്റെ ചില്ലയിൽ കുരുങ്ങി- വീഡിയോ

മുംബൈ: മുംബൈയിലെ സബർബൻ ഭാണ്ഡൂപിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽനിന്ന് താഴേക്ക് ചാടിയ നവവധു നിലത്തുവീഴാതെ മരച്ചില്ലയിൽ കുരുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടു. 21 നിലകളുള്ള കെട്ടിടത്തിലെ പത്താം നിലയിൽനിന്നാണ് 26-കാരിയായ യുവതി താഴേക്ക് ചാടിയത്. മരത്തിൽ കുടുങ്ങി താഴെ വീഴാതെ തൂങ്ങിനിന്ന യുവതിയെ വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയാണ് സുരക്ഷിതമായി താഴെയിറക്കിയത്. ഫ്ലാറ്റിന്റെ ജനാലയിലൂടെ ചാടിയ യുവതി നിലത്തുനിന്ന് ഏകദേശം 20-25 അടി ഉയരമുള്ള മരത്തിന്റെ ചില്ലയിലാണ് ചെന്നുപെട്ടത്. ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ട അഗ്നിരക്ഷാ സേനയ്ക്ക് സന്ദേശം Read More…

Crime Featured

ജയിലിലല്ല, കാമുകിക്കൊപ്പം VIP റൂമിൽ! റെയ്ഡിനെത്തിയ ജഡ്ജി കണ്ടത് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥന്റെ ‘ആശുപത്രി ലീലകൾ’

മണ്ഡ്യ (കർണാടക) ∙ കേസിൽ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ ഒരു രോഗവുമില്ലാതെ ആശുപത്രിയിൽ പ്രത്യേക പരിഗണനയോടെ തങ്ങുന്നതായി കണ്ടെത്തി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എംഐഎംഎസ്) മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശ്രീരംഗപട്ടണയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്‌സ് (എഡിഎൽആർ) മുഹമ്മദ് ഹുസൈൻ പ്രത്യേക മുറിയിൽ കഴിയുന്നതായി കണ്ടെത്തിയത്. അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഇയാളെ ജയിലിൽ അടച്ചതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. Read More…

Crime

പ്രധാനാധ്യാപകന്റെ നിരന്തര പീഡനം; ഗർഭിണിയായി, ഗർഭച്ഛിദ്രത്തിനിടെ ആദിവാസി പെൺകുട്ടി മരിച്ചു

ജമ്മു∙ കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിൽ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ പ്രധാനാധ്യാപകൻ മാസങ്ങളോളം പീഡിപ്പിച്ചു ഗർഭിണിയാക്കുകയും, തുടർന്ന് നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. ഏഴു മാസം ഗർഭിണിയായിരുന്ന പെൺകുട്ടിയുടെ മരണത്തോടെ ഗ്രാമത്തിൽ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ജില്ലയിലാകെ പടരുകയും ചെയ്തു. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനായി കൊണ്ടുപോയ പ്രധാനാധ്യാപകനെയും ഇയാളുടെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കിഷ്ത്വാർ എസ്എസ്പി നരേഷ് സിങ് അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും Read More…

Featured Spotlight

‘അമ്മയാടാ പറയുന്നേ.. ചാടല്ലേ മോനേ… അച്ഛനും മകനും കൊക്കയിലേക്ക്, പിന്നാലെ ചാടി അമ്മയും; ഐഫോൺ EMI തർക്കം, ഒരു കുടുംബം മുഴുവൻ ഇല്ലാതായി

ഛത്രപതി സംഭാജിനഗർ: മലമുകളിൽനിന്ന് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് പിതാവും മകനും ദാരുണമായി മരണപ്പെട്ടു. ഇതുകണ്ട് പരിഭ്രാന്തയായ അമ്മയും തൊട്ടുപിന്നാലെ മലമുകളിൽനിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലുള്ള ഖവ്ഡ ഹില്ലിൽ വെള്ളിയാഴ്ചയാണ് എല്ലാവരെയും നടുക്കിയ ഈ സംഭവം നടന്നത്. പതിനെട്ടുകാരനായ കുനാൽ ഒരു ഐഫോൺ വാങ്ങിയെങ്കിലും അതിന്റെ ഗഡുക്കൾ (ഇ.എം.ഐ) തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഇതേച്ചൊല്ലി കുടുംബത്തിലുണ്ടായ തർക്കമാണ് വലിയ ദുരന്തത്തിൽ കലാശിച്ചതെന്ന് വ്യാഴാഴ്ച പോലീസ് വ്യക്തമാക്കി. കുനാലും പിതാവും Read More…

Crime

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു; 6 വയസ്സുകാരൻ ക്ലാസ്സിൽ കുഴഞ്ഞുവീണു മരിച്ചു

ആന്ധ്രാപ്രദേശിലെ അമരാവതി വൺ ടൗൺ ഏരിയയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയുടെ മർദനമേറ്റ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ എന്ന കുട്ടിയാണ് മരണപ്പെട്ടത്. ഗൃഹപാഠം ചെയ്യാത്തതിനാണ് അധ്യാപിക കുട്ടിയെ അടിച്ചതെന്ന് കുടുംബം ആരോപിച്ചു. കുഴഞ്ഞുവീണ കുട്ടിയെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് ആശുപത്രിയിൽ തടിച്ചുകൂടിയ ബന്ധുക്കൾ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ഉണർന്ന മകൻ സ്കൂളിൽ പോകാൻ ഏറെ Read More…

Spotlight

നാലു മാസത്തിൽ 22 വധശിക്ഷ! ജഡ്ജി രവികുമാറിന്റെ കോടതിയിൽനിന്ന് 100 കൊലക്കേസുകൾ ജില്ലാ ജഡ്ജി ഏറ്റെടുത്തു

കൊലപാതക കേസുകളിലെ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ശ്രദ്ധേയനായ മുസാഫർനഗർ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്ന് 100 കൊലപാതക കേസുകൾ മാറ്റി. കഴിഞ്ഞ നാലു മാസത്തിനിടെ 10 കേസുകളിലായി 22 പേർക്ക് വധശിക്ഷ വിധിച്ചതോടെയാണ് ഇദ്ദേഹം വാർത്തകളിൽ ഇടംനേടിയത്. ഉന്നത കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിനെ തുടർന്നാണ് കേസുകൾ മാറ്റിയത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളാണിത്. ചൊവ്വാഴ്ച ഇറക്കിയ ഭരണപരമായ ഉത്തരവിലൂടെ ജില്ലാ സെഷൻസ് ജഡ്ജി Read More…