ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയില്‍ മുസ്ലീം പുരോഹിതന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ശനിയാഴ്ച വീടിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇമാം ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), പെൺമക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരെ ഗംഗ്നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയുടെ പരിസരത്തുള്ള അവരുടെ വസതിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ബാദി മസ്ജിദിലെ മുഖ്യ പുരോഹിതനായി സേവനമനുഷ്ഠിക്കുന്ന ഇമാം ഇബ്രാഹിം കുറ്റകൃത്യം നടക്കുമ്പോൾ ദിയോബന്ദിൽ ജോലിക്ക് പോയിരുന്നു. പള്ളിയിൽ ദൈനംദിന പാഠങ്ങൾക്കായി വന്ന കുട്ടികൾ Read More…
Tag: India News
‘വിദ്യാഭ്യാസമുള്ള ഒരാളും ഇല്ലേ ഇവിടെ’: അക്ഷരത്തെറ്റിന് അധ്യാപകന് സസ്പെൻഷൻ, അടിച്ചുകൊടുത്ത ഓർഡറിലും നിറയെ തെറ്റ്!
ഷിംലയില്‍ സ്കൂൾ അധ്യാപകൻ എഴുതി കൊടുത്ത ബാങ്ക് ചെക്കിൽ നിറയെ അക്ഷരത്തെറ്റകള്‍. ചെക്കിന്റെ ചിത്രം ഉള്‍പ്പെടെ സംഭവം സമൂഹമാധ്യങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഉടന്‍തന്നെ നടപടിയെടുത്തു. താമസിയാതെഅധ്യാപകന് സസ്പെൻഷൻ അടിച്ചുകൊടുത്തു . എന്നാൽ, ആ ഓർഡറിലാകട്ടെ അക്ഷരത്തെറ്റുകളുടെ പ്രവാഹം. ‘പ്രിൻസിപ്പൽ’ എന്ന് ഇംഗ്ലീഷിൽ എഴുതിയതുപോലും തെറ്റായി. ഇതോടെ, ചെക്കിനു പിന്നാലെ സസ്പെൻഷൻ ഓർഡറും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘വിദ്യാഭ്യാസമുള്ള ഒരുത്തൻ പോലുമില്ലേ ഈ നാട്ടിൽ’ എന്നാണ് സമൂഹമാധ്യമങ്ങളിലെ രൂക്ഷ പരിഹാസം. ഹിമാചലിലെ സിർമൗറിലെ റോൺഹട്ടിലുള്ള ഗവ. സീനിയർ സെക്കൻഡറി Read More…
35കാരിയെ വിവാഹം ചെയ്ത് 75കാരൻ; ആദ്യരാത്രിയില്‍ തേടിയെത്തിയത് മരണം
ജൗന്‍പൂര്‍: ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഏകാന്തത അവസാനിപ്പിക്കാനാണ് മുപ്പത്തിയഞ്ചുകാരിയെ 75-ാം വയസില്‍ സംഗ്രുറാം വിവാഹം കഴിച്ചത്. ആദ്യരാത്രിയില്‍ തന്നെ അദ്ദേഹത്തെത്തേടി മരണമെത്തി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ കുച്ഛക്കമുച്ഛ് ഗ്രാമത്തിലാണു സംഭവം. ഒരു വര്‍ഷം മുമ്പാണു സംഗ്രുറാമിന്റെ ആദ്യഭാര്യ മരിച്ചത്. അന്നു മുതല്‍ അദ്ദേഹം തനിച്ചായിരുന്നു. ആദ്യ വിവാഹത്തില്‍ മക്കളും ഇല്ലായിരുന്നു. പുനര്‍വിവാഹത്തെ തീരുമാനത്തെ ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അദ്ദേഹം മുന്നോട്ടുപോയി. ഞായറാഴ്ച അദ്ദേഹം ജലാലപൂര്‍ സ്വദേശിനിയായ മന്‍ഭാവതി(35)യെ വിവാഹം ചെയ്തു. വിവാഹം റജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ക്ഷേത്രത്തിൽ Read More…
5 പവന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍, നിരവധി കേസുകളിലെ പ്രതി
ചെന്നൈയില്‍ മാലമോഷണ കേസിൽ വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച കേസിലാണ് ചെന്നൈ തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയെ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷിയുടെ 5 പവൻ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് Read More…
സ്ത്രീധന പീഡനം; മകളെ മടിയിലിരുത്തി സ്കൂൾ അധ്യാപിക തീകൊളുത്തി മരിച്ചു, ഭർത്താവും സുഹൃത്തും ചേർന്ന് ഉപദ്രവം
രാജസ്ഥാനിലെ ജോധ്പുരിൽ സ്കൂൾ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃപിതാവും ഭര്‍ത്താവിന്റെ സുഹൃത്തും തന്നെ പീഡിപ്പിക്കുന്നുവെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സഞ്ജു ബിഷ്‌ണോയി എന്ന യുവതിയാണ് മകൾക്കൊപ്പം ആത്മഹത്യ ചെയ്തത്. മകൾ യശസ്വി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയ്ക്കിടെയായിരുന്നു സഞ്ജുവിന്റെ മരണം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, സ്കൂളിൽ നിന്ന് തിരിച്ചെത്തിയ സഞ്ജു, വീട്ടിലെ കസേരയിൽ ഇരുന്നാണ് പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. സഞ്ജുവിന്റെ മടിയിലായിരുന്നു മകൾ. സംഭവ Read More…





