Featured Spotlight

പാചകവാതകം ഇനി വിരൽത്തുമ്പിൽ; സ്വിഗ്ഗി വഴി മിനിറ്റുകൾക്കുള്ളിൽ സിലിണ്ടർ വീട്ടിലെത്തും

ന്യൂഡൽഹി∙ വീടുകളിലേക്ക് പാചകവാതക സിലിണ്ടറുകൾ എത്തിച്ചു നൽകുന്നതിനായി പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും ഹിന്ദുസ്ഥാൻ പെട്രോളിയവും (എച്ച്പിസിഎൽ) തമ്മിൽ കൈകോർക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ഇ-കൊമേഴ്സ് ആപ്പ് വഴി ഇത്തരമൊരു ഗ്യാസ് സിലിണ്ടർ ഡെലിവറി സേവനത്തിന് തുടക്കമിടുന്നത്. ഇറാൻ–യുഎസ് തർക്കങ്ങളെ തുടർന്ന് പാചകവാതക വിതരണത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകൾക്ക് പകരമായി, ഭാരം കുറഞ്ഞ 5 കിലോഗ്രാം, 10 കിലോഗ്രാം സിലിണ്ടറുകളാണ് Read More…

Crime

സുഹൃത്തിനൊപ്പമെത്തിയ യുവതിയെ വനത്തില്‍ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, 11 പേർ അറസ്റ്റിൽ

നാസിക്: വനപ്രദേശത്ത് സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജൽഗാവിലെ ജാംനർ താലൂക്കിലുള്ള ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ രണ്ടിനാണ് ഈ ക്രൂരത നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളും യുവതിയും തമ്മിൽ നേരത്തെ തന്നെ അറിയാമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതി താമസിക്കുന്ന നാട്ടിൽ നിന്നും എട്ട് കിലോമീറ്റർ മാത്രം മാറിയുള്ള മറ്റൊരു ഗ്രാമത്തിലെ താമസക്കാരാണ് ഈ പ്രതികൾ. ഇരുവിഭാഗവും ഒരേ Read More…

Spotlight

സിസേറിയൻ‍ താല്‍പ്പര്യമില്ല, യുട്യൂബ് നോക്കി വീട്ടിൽവച്ച് പ്രസവിച്ചു; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കോയമ്പത്തൂർ ഊത്തുകുളിക്കു സമീപമുള്ള തളവായ്പാളയത്ത്, യുട്യൂബ് നോക്കി വീട്ടിൽവച്ച് പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് അന്തരിച്ചു. കുഴന്തൈസാമിയുടെ ഭാര്യ ശശികല (32) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ജൂൺ 25-നായിരുന്നു ദമ്പതികൾ വീട്ടിൽവച്ച് പ്രസവത്തിന് ശ്രമിച്ചത്. ഇവർക്ക് നാല് വയസ്സുള്ള മറ്റൊരു പെൺകുഞ്ഞു കൂടിയുണ്ട്. രണ്ടാമത്തെ പ്രസവം ഡോക്ടർമാരുടെ സഹായമില്ലാതെ യുട്യൂബ് വീഡിയോകൾ കണ്ട് വീട്ടിൽവച്ച് തന്നെ നടത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. വീട്ടിൽവച്ച് പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പിന്നാലെ ശശികലയ്ക്ക് കഠിനമായ രക്തസ്രാവം ഉണ്ടായി. അവശയായ യുവതിയെ Read More…

Crime

9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ 14കാരൻ തട്ടിക്കൊണ്ടുപോയി പീഡ‍ിപ്പിച്ചു; മദ്യലഹരിയിൽ ചെയ്തതെന്ന്

ലക്നൗ∙ ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലുള്ള ഒരു ഗ്രാമത്തിൽ, ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പതിനാലുകാരനായ ബന്ധുവിനെ പൊലീസ് പിടികൂടി. കൃത്യം നടത്തുമ്പോൾ താൻ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് കൗമാരക്കാരനായ പ്രതി പൊലീസിനോട് സമ്മതിച്ചു. വെള്ളിയാഴ്ച രാത്രി അമ്മയുടെ കൂടെ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പ്രതി വീട്ടിൽ നിന്നും രഹസ്യമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം വീട്ടുകാർ ശ്രദ്ധിക്കുന്നത്. തുടർന്ന് നാട്ടുകാരും കുടുംബവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ, വീട്ടിൽ നിന്നും ഏകദേശം 500 Read More…

Crime

സ്കൂട്ടർ പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയെ നിരന്തരം പീഡനത്തിനിരയാക്കി; പ്രമുഖ ജ്വല്ലറി ഉടമ അറസ്റ്റിൽ

കാൻപുർ∙ ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ ജൂവലറി ഉടമ അറസ്റ്റില്‍. കാൺപുർ സ്വദേശിയായ അശോക് കുമാർ രസ്തോഗിയാണ് പിടിയിലായത്. തന്റെ സ്ഥാപനത്തിൽ ജോലിക്കായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കാൻപുരിൽ ‘അശോക ജുവലേഴ്സ്’ എന്ന പേരിൽ ഒന്നിലധികം സ്വർണക്കടകൾ നടത്തുന്ന വ്യക്തിയാണ് അശോക്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഷോറൂമിലാണ് പെൺകുട്ടി ജോലിക്ക് ചേർന്നിരുന്നത്. ഒരു ദിവസം സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കാമെന്നു പറഞ്ഞ് ഇയാൾ പെൺകുട്ടിയെ തന്റെ ഫാംഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ വീട്ടിൽനിന്ന് കടയിലേക്ക് Read More…

Crime

പ്രസാദമായി ലഹരിമരുന്ന് കലക്കിയ പാൽ നൽകി ബലാത്സംഗം, വീഡിയോ പകർത്തി ഭീഷണി, IIT ബിരുദധാരി ആൾദൈവം അറസ്റ്റിൽ

മഥുര∙ ജോലി സംബന്ധമായ വിവിധ വാഗ്ദാനങ്ങൾ നൽകി യുവതികളെ വശീകരിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ ആൾദൈവം അഭിഷേക് മിശ്ര (29) ഉത്തർപ്രദേശിൽ പൊലീസിന്റെ പിടിയിലായി. രാധാകുണ്ടിലുള്ള ഇയാളുടെ ആശ്രമത്തിൽ വെച്ചാണ് മഥുര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയായ ഇയാൾ 2021-ൽ ഐഐടി റൂർക്കിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഉയർന്ന വിദ്യാഭ്യാസമുള്ള വ്യക്തിയാണ്. ഓൺലൈൻ വഴി മതപ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനായ ഇയാൾ, മൂന്നു വർഷം മുൻപാണ് മഥുരയിലെ ഗോവർധൻ പ്രദേശത്തുള്ള രാധാകുണ്ഡിലേക്ക് താമസം മാറ്റിയത്. Read More…

Crime

ഭാര്യയെ 50,000 രൂപയ്ക്ക് മനുഷ്യക്കടത്ത് സംഘത്തിനു വിറ്റു; കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി

അഹമ്മദാബാദ് ∙ ഗുജറാത്തിലെ ബനസ്കന്തയിൽ സ്വന്തം ഭാര്യയെ ഭർത്താവ് പണം വാങ്ങി മനുഷ്യക്കടത്ത് സംഘത്തിന് വിൽക്കുകയും അവർ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. കാണാതായ സ്ത്രീയെ കണ്ടെത്താൻ പോലീസ് നടത്തിയ സാധാരണ അന്വേഷണമാണ് വഞ്ചനയുടെയും ക്രൂരതയുടെയും വലിയൊരു ചുരുളഴിച്ചത്. ഗണേശ്പുര നിവാസിയായ നികേഷ് പട്ടേൽ എന്നയാളാണ് ഈ ക്രൂരതയുടെ പ്രധാന സൂത്രധാരൻ. ഭാര്യയോടുള്ള കടുത്ത വിദ്വേഷം കാരണം വെറും 50,000 രൂപയ്ക്കാണ് ഇയാൾ ഭാര്യയെ ലേലം വിളിച്ച് വിറ്റത്. കഴിഞ്ഞ മേയ് 19നാണ് Read More…

Lifestyle

500 രൂപ പെന്‍ഷന്‍ കൈപ്പറ്റാന്‍ തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ- വീഡിയോ

റായ്പുർ ∙ മധ്യവയസ്കയായ ഒരു സ്ത്രീ തന്റെ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി കിലോമീറ്ററുകളോളം നടന്ന് ബാങ്കിലെത്തി. കഠിനമായ ചൂടും സൂര്യാഘാത സാധ്യതയും വകവെക്കാതെ, ആ വയോധികയുടെ 500 രൂപയുടെ പ്രതിമാസ പെൻഷൻ വാങ്ങാനാണ് അവർ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചത്. ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഈ വേദനാജനകമായ ദൃശ്യം ആ വഴി വന്ന ഒരാളാണ് മൊബൈലിൽ പകർത്തിയത്. ജഗൽപാറ ഗ്രാമത്തിൽ താമസിക്കുന്ന സുകുമനിയ എന്ന സ്ത്രീയാണ് ഭർതൃമാതാവിനെ ചുമന്ന് ബാങ്കിലെത്തിയത്. ബാങ്ക് മിത്ര വഴി Read More…

Crime

അഞ്ചാമതും ഗര്‍ഭിണി, ഭാര്യയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി ഭര്‍ത്താവ്; 23കാരിക്ക്ദാരുണാന്ത്യം, മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവം

മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന അതിക്രൂരമായ ഒരു കൊലപാതക വാർത്തയാണ് ഛത്തിസ്ഗഡിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഭർത്താവിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് 23 വയസ്സുള്ള ഒരു ഗർഭിണിയായ യുവതിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. അംബികാപൂർ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടിയതായാണ് വിവരം. സകാരിയ സ്വദേശിയായ ഹീരാഭായി എന്ന യുവതിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. മേയ് 14-നാണ് ഈ ഗർഭിണിയെ ഭർത്താവ് വീട്ടിനുള്ളിലിട്ട് അതിക്രൂരമായി Read More…