ലക്നൗ∙ ആരോഗ്യ വകുപ്പ് സീൽ ചെയ്ത സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിൽ സെപ്റ്റംബർ എട്ടിനാണ് ഈ ദാരുണ സംഭവം നടന്നത്. ബല്ലിയ ജില്ലയിലെ തർഗോലി ഗ്രാമവാസിയായ അജിത് രാജ്ഭറിന്റെ ഭാര്യ സരിതയും കുഞ്ഞുമാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് പൂട്ടിച്ച ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് യുവതിയെ പ്രവേശിപ്പിച്ചത്. ആശാ വർക്കറുടെ നിർദേശപ്രകാരമാണ് ഭാര്യയെ ഇന്ദ്രജീത് ആശുപത്രിയിൽ എത്തിച്ചതെന്ന് അജിത് ചീഫ് Read More…
Tag: India News
“ആരും ഇങ്ങനെയൊരു തെറ്റ് ചെയ്യരുത്”, ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വച്ച പ്രതിയുടെ ഉപദേശം !
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ഉപദേശം. ഗുവാഹത്തിയിൽ 25 കാരിയായ ഭാര്യ റിയ താലൂക്ദാറിനെ വധിച്ച കേസിൽ അറസ്റ്റിലായ രാമാനുജ് ഗോസ്വാമിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ മാധ്യമങ്ങളോട് ഉപദേശരൂപേണ പ്രതികരിച്ചത്. ‘‘ഞാൻ ചെയ്ത തെറ്റുകൾ പൂർണ്ണമായി സമ്മതിക്കുന്നു. ആളുകൾക്ക് എന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറയാം. എന്നാൽ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ആരും ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുകയാണ്’’ – രാമാനുജ് ഗോസ്വാമി പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് Read More…
വിവാഹം കളറാക്കാന്‍ വരന്റെ വെടി, മണ്ഡപത്തിലിരുന്ന് 6 സെക്കൻഡിനുള്ളിൽ 16 എണ്ണം; കേസിൽ കുടുങ്ങി! വീഡിയോ
ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ വിവാഹാഘോഷങ്ങൾക്കിടെ മണ്ഡപത്തിൽ നിന്ന് വരൻ വെടിയുതിർത്തു. ആഘോഷങ്ങൾക്കിടയിൽ തോക്കുപയോഗിച്ച് 16 തവണയാണ് യുവാവ് വെടിവച്ചത്. 2022-ൽ നടന്ന ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. വിഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും പ്രതിക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലുള്ള ഖുർജ സ്വദേശിയായ ഷാദാബ് ആണ് വിഡിയോയിലുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസിന്റെ വിശദീകരണമനുസരിച്ച്, 2022-ൽ ഷാദാബിന്റെ വിവാഹച്ചടങ്ങിനിടെയാണ് ഈ വെടിവയ്പ് നടന്നത്. ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ Read More…
നിരീക്ഷിക്കാന്‍ CCTV, നൈറ്റ് പാർട്ടിക്ക് പോകുന്നതില്‍ വിലക്ക്; അമ്മായിയപ്പനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ- ‘കാരണവര്‍ മോഡല്‍’ കൊല
ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാപാരിയെ കൊലപ്പെടുത്താൻ മരുമകൾ ക്വട്ടേഷൻ നൽകി. കാണ്‍പൂർ സ്വദേശിയായ മരുന്ന് വ്യാപാരി വിനീത് മിനോച്ച (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മരുമകൾ ഷാലുവിനെയും കൊലപാതകം നടത്തിയ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിനീതിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ മുൻ ജീവനക്കാരനായ വിശാൽ, ഇയാളുടെ കൂട്ടാളി രാജ് കിഷോർ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായി. ഞായറാഴ്ച വൈകിട്ടോടെ കസ്റ്റഡിയിലായ പ്രതികളെ Read More…
‘പരീക്ഷയിൽ കൂടുതൽ മാർക്ക് വേണമെങ്കിൽ ലൈംഗികമായി വഴങ്ങണം!’; ജെഎൻയു പ്രഫസർക്കെതിരെ പരാതിയുമായി 11 വിദ്യാർഥിനികൾ
ന്യൂഡൽഹി ∙ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരെ 11 വിദ്യാർഥിനികൾ ഒന്നിച്ച് നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി. കഴിഞ്ഞ മേയ് മാസത്തിലാണ് വിദ്യാർഥിനികൾ ഔദ്യോഗികമായി പരാതി നൽകിയതെന്ന് സർവകലാശാലാ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മേയ് ആദ്യവാരത്തിൽ നടന്ന വൈവ പരീക്ഷയ്ക്കിടെ പ്രഫസർ തങ്ങളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് വിദ്യാർഥിനികളുടെ പരാതി. തന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാമെന്ന് ഇയാൾ വാഗ്ദാനം Read More…
കാമുകന് ബൈക്ക് വാങ്ങി നൽകാന്‍ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് 9 പവൻ മോഷ്ടിച്ചു! 19കാരി അറസ്റ്റിൽ
കോയമ്പത്തൂർ∙ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഒൻപത് പവൻ സ്വർണം മോഷ്ടിച്ച് കാമുകന് ബൈക്ക് വാങ്ങി നൽകിയ കോളജ് വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവികെ നഗർ സ്വദേശിനിയായ ആർ. ജോയ് പ്രിൻസി (19) ആണ് കേസിൽ പിടിയിലായത്. പൊള്ളാച്ചി ഗവ. ആർട്സ് കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയാണ് പ്രിൻസി. പിതാവിന്റെ സുഹൃത്തായ ഉഞ്ചവേലംപട്ടി സ്വദേശി എച്ച്. തമിഴ്സെൽവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. തമിഴ്സെൽവന്റെ മകളും ജോയ് പ്രിൻസിയും അടുത്ത സുഹൃത്തുക്കളാണ്. ഓഗസ്റ്റ് 16-ന് മകളെ Read More…
പാക് വിമാനത്തെ വെടിവെച്ചിട്ട ഇന്ത്യയുടെ വീരനായകൻ ഇനി യാത്രാവിമാനത്തിലേക്ക്, ‘ഫ്ലൈ91’ കോക്പിറ്റിൽ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ!
ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാൻ യുദ്ധവിമാനത്തെ ധീരമായി പിന്തുടർന്നു തുരത്തിയ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനങ്ങളുടെ കോക്പിറ്റിലേക്ക്. വ്യോമസേനയിലെ നീണ്ട സേവനത്തിനു ശേഷം, മലയാളിയായ മനോജ് ചാക്കോ സ്ഥാപിച്ച ‘ഫ്ലൈ91’ എന്ന എയർലൈൻ കമ്പനിയിലാണ് അദ്ദേഹം പൈലറ്റായി ചേർന്നത്. എടിആർ 72–600 ടർബോപ്രോപ്പ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ് അദ്ദേഹം ഇനി പ്രവർത്തിപ്പിക്കുക. പാക്കിസ്ഥാന്റെ അത്യാധുനിക എഫ് 16 യുദ്ധവിമാനത്തെ 2019 ഫെബ്രുവരി 27-നാണ് മിഗ് 21 ബൈസൺ വിമാനത്തിൽ കുതിച്ചെത്തിയ അഭിനന്ദൻ Read More…
24 വർഷത്തെ കാത്തിരിപ്പ്; IVFലൂടെ ലഭിച്ചത് ഇരട്ടകൾ; 4 മാസമായ കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തി
ബെംഗളൂരുവിലെ വജരഹള്ളിയിൽ നാല് മാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഉമാദേവി എന്ന വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് രാമലിംഗപ്പ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തലഘട്ടപുര പൊലീസ് നടപടിയെടുത്തത്. 2002-ൽ വിവാഹിതരായ ഇവർ കുട്ടികളില്ലാത്തതിനെ തുടർന്ന് ഐവിഎഫ് ചികിത്സയിലൂടെയാണ് 2026 മേയ് 5-ന് ഇരട്ട പെൺകുട്ടികളുടെ മാതാപിതാക്കളായത്. തുടക്കത്തിൽ കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിചരിച്ചിരുന്ന ഉമാദേവിക്ക് പിന്നീട് മാനസിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. പ്രസവാനന്തര വിഷാദമാണ് (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) ക്രൂരകൃത്യത്തിന് കാരണമായതെന്നാണ് Read More…
മുടി മുറിച്ചു, കർണാടകയിൽ ജോലിക്ക് പോയി, വീട്ടിലെത്തിയത് ആൺസുഹൃത്തുമായി; മകളെ കൊലപ്പെടുത്തി അച്ഛൻ
ഭോപാൽ: കർണാടകയിലെ മാളിൽ ജോലി ചെയ്തിരുന്ന ഇരുപത്തൊന്നുകാരിയെ അച്ഛനും അമ്മാവനും ചേർന്ന് ദാരുണമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര നിവാസിയായ നന്ദിനി യാദവാണ് കൊല്ലപ്പെട്ടത്. അന്യസംസ്ഥാനത്ത് ജോലിക്കു പോയതും തലമുടി മുറിച്ചതും കുടുംബത്തിന് ഒട്ടും ഇഷ്ടമായിരുന്നില്ല. കൂടാതെ, ജോലിസ്ഥലത്തു പരിചയപ്പെട്ട യുവാവിനെ രക്ഷാബന്ധൻ ആഘോഷത്തിനായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതും വീട്ടുകാരുടെ എതിർപ്പിന് കാരണമായി. എന്നാൽ ആ യുവാവ് തനിക്ക് സഹോദരനെപ്പോലെയാണെന്നാണ് നന്ദിനി പറഞ്ഞിരുന്നത്. നന്ദിനിയെ പിതാവ് ഭഗവാൻ സിങ് യാദവും അമ്മാവൻ സന്തോഷ് സിങ് യാദവും ചേർന്നാണ് Read More…









