അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സിങ്ക്. എന്നാൽ, എണ്ണമയവും അഴുക്കും പറ്റിപിടിച്ച് ഇത് വൃത്തിയാക്കുക എന്നത് പലപ്പോഴും പ്രയാസകരമായ ജോലിയായി മാറാറുണ്ട്. നിങ്ങളുടെ അടുക്കളയിലെ സിങ്കും ഇത്തരത്തിൽ മുഷിഞ്ഞതാണെങ്കിൽ, വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അത് തിളക്കിയെടുക്കാം. അതിനുള്ള ചില ലളിതമായ വഴികൾ താഴെ നൽകുന്നു:
അമോണിയ പൗഡർ സിങ്കിലെ കടുത്ത കറകൾ നീക്കം ചെയ്യാൻ അമോണിയ പൗഡർ സഹായിക്കും. ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ വിനാഗിരി (Vinegar) ചേർത്ത് കലർത്തുക. ഈ മിശ്രിതം സിങ്കിന്റെ എല്ലാ ഭാഗത്തും തളിച്ച ശേഷം അതിനു മുകളിൽ അമോണിയ പൗഡർ വിതറുക. 5 മിനിറ്റിനു ശേഷം വീണ്ടും വിനാഗിരി ലായനി ഇതിനു മുകളിൽ സ്പ്രേ ചെയ്യുക. നിങ്ങളുടെ സിങ്ക് പെട്ടെന്ന് തന്നെ തിളങ്ങുന്നത് കാണാം.
ബേക്കിംഗ് സോഡ സിങ്ക് വൃത്തിയാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡയിൽ അല്പം വെള്ളവും നാരങ്ങാനീരും ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം സിങ്കിൽ പുരട്ടി കുറച്ചു സമയം വെച്ചതിനു ശേഷം ഒരു സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ചു കഴുകിയാൽ എല്ലാ കറകളും നീങ്ങിക്കിട്ടും.
ആലം (Fitkari) അഴുക്കുപിടിച്ച സിങ്ക് വൃത്തിയാക്കാൻ ആലം അഥവാ ‘ഫാക്രി’ ഉപയോഗിക്കാം. ആലം വെള്ളത്തിൽ ലയിപ്പിച്ച ശേഷം ആ മിശ്രിതം ഏകദേശം 10 മിനിറ്റ് നന്നായി തിളപ്പിക്കുക. ചൂടാറിയ ശേഷം ഈ ലായനി സിങ്കിൽ എല്ലായിടത്തും തേച്ചുപിടിപ്പിക്കുക. അല്പസമയത്തിന് ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകിയാൽ സിങ്ക് വൃത്തിയാകും.
നാരങ്ങയും ഉപ്പും നാരങ്ങയും ഉപ്പും ചേർന്ന മിശ്രിതം സിങ്കിന് നല്ല തിളക്കം നൽകാൻ സഹായിക്കും. അഞ്ചോ ആറോ നാരങ്ങയുടെ തൊലി എടുത്ത് അല്പം ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ പേസ്റ്റ് സിങ്കിൽ പുരട്ടി ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകുക. നിങ്ങളുടെ മുഷിഞ്ഞ സിങ്ക് പുതിയതുപോലെ തിളങ്ങും.




