Crime

പറമ്പില്‍ കോഴി കയറി; വയോധികദമ്പതികളെ ഇരുമ്പുവടിക്കടിച്ച് പരുക്കേല്‍പ്പിച്ച അയല്‍വാസി പിടിയില്‍

മീനങ്ങാടി: പറമ്പില്‍ കോഴികയറിയതിന് വയോധിക ദമ്പതികളെ ആക്രമിച്ചശേഷം ഒളിവില്‍പ്പോയ അയല്‍വാസി പിടിയില്‍. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയില്‍ ടി.കെ. തോമസി(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ 24നാണ് വയോധിക ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുവടിക്കടിച്ച് പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ വയോധികന്റെ കൈകളുടെ എല്ലും തടയാന്‍ ശ്രമിച്ച ഭാര്യയുടെ വലതുകൈയുടെ എല്ലും പൊട്ടി. ഇരുവരും ചികിത്സയിലാണ്.

എസ്.എച്ച്.ഒ: എം.എ. സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിഷ്ണു, റോയ്, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഇബ്രാഹിം, ദീപ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിഹാബ്, സിറാജ്, നിഷാദ്, കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.