കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും കഞ്ചാവ് സൂക്ഷിച്ചതിനും യുവ ഡോക്ടർ പൊലീസിന്റെ പിടിയിലായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പട്ടം അജാസ് മൻസിലിൽ അജാസ് ഖാനെയാണ് (29) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ പ്രമുഖ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. അവിടെ വെച്ച് ഇരുവരും തമ്മിൽ കടുപ്പമേറിയ തർക്കവും കൈയാങ്കളിയും നടന്നു. മുറിയിൽ നിന്ന് യുവതിയുടെ ഭയന്നുള്ള നിലവിളി Read More…
Tag: kerala police
കാവല്‍ നിന്നത് സഞ്ജു, യുവതിയോട് ക്രൂരമായ ലൈംഗികാതിക്രമം നടത്തിയത് ശരണ്യ; ; ലക്ഷ്യം അനാശാസ്യത്തിന് പാകപ്പെടുത്തല്‍
കളമശേരി കൂട്ടബലാത്സംഗക്കേസിൽ പ്രധാന പ്രതിയായ ശരണ്യ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് ഇരയായ യുവതി പൊലീസിന് മൊഴി നൽകി. ശരണ്യ ലൈംഗികാതിക്രമം നടത്തുമ്പോൾ സുഹൃത്ത് സഞ്ജുവാണ് കാവൽ നിന്നതെന്നും, അറസ്റ്റിലായ നാലു പ്രതികളിൽ ശരണ്യയാണ് ഏറ്റവും ക്രൂരമായി ഉപദ്രവിച്ചതെന്നും യുവതി ആവർത്തിച്ചു. ആറു മാസം മുൻപ് സ്പായിൽ ജോലിക്കെത്തിയ ശരണ്യ ഉൾപ്പെടെയുള്ള നാല് പ്രതികളെയും യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടികളെ അനാശാസ്യ പ്രവർത്തനങ്ങൾക്കായി പാകപ്പെടുത്തലാണ് ഈ സംഘത്തിന്റെ സ്ഥിരം രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് പരസ്യം നൽകി Read More…
വിവാഹാഭ്യർത്ഥന നിരസിച്ചു, ദിൻഷയ്ക് മറ്റൊരാളുമായി അടുപ്പം; റിസോർട്ടിലെ ജോലി വാങ്ങിക്കൊടുത്തും ജിത്തു; കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക
കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരിയായ ദിൻഷയെ കൊലപ്പെടുത്തിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണെന്ന് പിടിയിലായ പ്രതി ജിത്തു പൊലീസിന് മൊഴി നൽകി. ദിൻഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതും, ഇതിന്റെ പേരിൽ ദിൻഷയുടെ ഫോണിലെ സന്ദേശത്തെച്ചൊല്ലി ഉണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ സമ്മതിച്ചു. ഏകദേശം ഒൻപത് മാസം നീണ്ട പ്രണയത്തിനൊടുവിൽ ഓൺലൈൻ വഴി വാങ്ങിയ കത്തി ഉപയോഗിച്ചാണ് ജിത്തു ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയത്. ജിത്തുവും ദിൻഷയും തമ്മിൽ മുൻപേ പരിചയമുണ്ടായിരുന്നെങ്കിലും, ഈ കൊലപാതകം കൃത്യമായ പ്ലാനിംഗോടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. Read More…
എക്സ്ക്ലൂസീവ് ചിത്രങ്ങൾക്ക് ‘മല്ലു പ്രീമിയം ഗ്രൂപ്പ്’; എന്‍ട്രി ഫീസ് 250 രൂപ: ‘മോർഫിങ്’ കേസിൽ സാമ്പത്തിക നേട്ടത്തിന്റെ തെളിവുകൾ പുറത്ത്, റാക്കറ്റിന്റെ ചുരുളഴിയുന്നു!
നാടിനെ നടുക്കിയ തൃക്കാക്കര മോർഫിങ് കേസിൽ പ്രമോഷൻ, പ്രീമിയം ഗ്രൂപ്പുകൾ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. കേസിലെ ഒന്നാം പ്രതിയായ തൃക്കാക്കര കോളേജ് വിദ്യാർഥി എസ്. ശ്രീഹരി നിർമിക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ രണ്ടാം പ്രതി സനീഷ് 1500 പേരുള്ള ടെലഗ്രാം ഗ്രൂപ്പാണ് ഉപയോഗിച്ചിരുന്നത്. ഈ ഗ്രൂപ്പ് പ്രമോഷനായി ഉപയോഗിച്ച് ആളുകളെ ആകർഷിച്ച് ‘പ്രീമിയം ഗ്രൂപ്പിൽ’ അംഗങ്ങളാക്കുകയായിരുന്നു ഇവരുടെ രീതി. കൂടുതൽ ‘എക്സ്ക്ലൂസീവ്’ ദൃശ്യങ്ങൾ വാഗ്ദാനം ചെയ്താണ് ആളുകളെ ചേർത്തത്. Read More…
അത് സുകുമാര കുറുപ്പല്ല, തൃശൂര്‍ സ്വദേശി ദാമോദര മേനോന്‍? സുകുമാര കുറുപ്പ് കേസില്‍ വീണ്ടും ട്വിസ്റ്റ്
സുകുമാര കുറുപ്പ് കേസിൽ വീണ്ടും പുതിയ വെളിപ്പെടുത്തൽ. അടുത്തിടെ പുറത്തുവന്ന പാസ്‌പോർട്ടിലെ ചിത്രം കുറുപ്പിന്റേതല്ലെന്നും തൃശൂർ കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്നും അദ്ദേഹത്തിന്റെ സഹോദരൻ സുരേന്ദ്ര മേനോൻ മനോരമ ന്യൂസിനോട് വ്യക്തമാക്കി. ദാമോദര മേനോൻ നാട്ടിൽ വന്നിട്ട് മുപ്പത് വർഷത്തോളമായെന്നും സഹോദരൻ വെളിപ്പെടുത്തി. വർഷങ്ങളായി പ്രവാസിയായ ദാമോദര മേനോൻ മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് മലേഷ്യൻ പൗരത്വമുണ്ട്. കുടുംബസമേതം മലേഷ്യയിൽ കഴിയുന്ന അദ്ദേഹം അവസാനമായി നാട്ടിലെത്തിയത് മുപ്പത് വർഷങ്ങൾക്ക് മുൻപാണ്. കഴിഞ്ഞ Read More…
ഓണസദ്യയുണ്ട് ബൈക്കില്‍ ചീറിപ്പായുന്ന സുകുമാരക്കുറുപ്പ്, ചെയ്സ് ചെയ്ത് കേരള പൊലീസ്; ഇന്‍സ്റ്റയില്‍ ട്രോളുകളുടെ പൂരം
സുകുമാര കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ കഴിയുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ട്രോൾ പേജുകൾ സജീവമായി. ലോകകപ്പ് മത്സരം കാണാനെത്തിയതും ഓണം ആഘോഷിക്കുന്നതുമടക്കം സുകുമാര കുറുപ്പിന്റെ നിരവധി എ.ഐ ചിത്രങ്ങളാണ് ട്രോളന്മാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ‘സുകുമാരകുറുപ്പ് ഫ്രം ബ്രൂണെ’ എന്ന പേരിൽ നിരവധി അക്കൗണ്ടുകളും ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ കുറുപ്പ്, വാർത്തകൾക്ക് പിന്നാലെ ബ്രൂണെയിൽ നിന്ന് നാടുവിടാൻ ഒരുങ്ങുന്ന കുറുപ്പ് എന്നിങ്ങനെ വൈവിധ്യമാർന്ന കണ്ടന്റുകളാണ് ഇത്തരം അക്കൗണ്ടുകളിൽ നിറയുന്നത്. ഇതിലൊരു ട്രോൾ പേജിന് 2500-ലധികം Read More…
സുകുമാരക്കുറുപ്പ് വിദേശത്തോ? വാര്‍ത്തയ്‌ക്ക് ഉറപ്പില്ലെന്ന് പോലീസ്, ദൃശ്യങ്ങളില്‍ കാണുന്ന വയോധികന്‍ തൃശ്ശൂര്‍ സ്വദേശി?
തിരുവനന്തപുരം: കേരള പോലീസിനെ പതിറ്റാണ്ടുകളായി വെട്ടിച്ച് ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വിദേശത്ത് വ്യാജപ്പേരിൽ ജീവനോടെയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകൾക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട റിപ്പോർട്ടുകളോടാണ് പോലീസിന്റെ ഈ പ്രതികരണം. ഇത്തരത്തിലുള്ള യാതൊരു വിവരവും നിലവിൽ പോലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പക്കലില്ലെന്നാണ് പ്രാഥമിക വിശദീകരണം. സുകുമാരക്കുറുപ്പ് ഇനി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് അപ്രതീക്ഷിതമായി പുതിയ വാർത്തകൾ Read More…
അമ്മയെ ആദ്യം കൊന്നു, പിതാവിന്റെ കഴുത്തുമുറിച്ചു, ദൃശ്യങ്ങൾ വൈദികന് വാട്സ്ആപ്പിലയച്ചു; എഴുകുംവയലിലെ അതിക്രൂരമായ ‘ലഹരിക്കൊല’
ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലില്‍ ലഹരിക്കടിമയായ മകന്‍ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി. എഴുകുംവയൽ പാറത്തറയില്‍ വീട്ടില്‍ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ മകന്‍ അജീഷിനെ (26) നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 14-ന് രാത്രിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ആന്റണിയുടെ ശരീരത്തിൽ നെഞ്ചിലും പുറത്തുമായി പതിനാലോളം വെട്ടുകളും കുത്തുകളുമേറ്റിട്ടുണ്ട്. കൂടാതെ കഴുത്തിലും ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു. വത്സമ്മയ്ക്ക് നെഞ്ചിലും വയറ്റിലുമാണ് Read More…
മറ്റൊരാളുമായി അടുപ്പം; പെൺസുഹൃത്തിനെ കൊല്ലാൻ പെൺവേഷം കെട്ടി യുവാവ്! ക്രിമിനൽ സംഘത്തെ പോലീസ് പൊക്കി
ഗുരുവായൂർ ∙ പ്രണയം തകർന്ന വൈരാഗ്യത്തിൽ കാമുകിയെ അപായപ്പെടുത്താനെത്തിയ യുവാവും കൂട്ടുക്കാരും ടെംപിൾ പൊലീസിന്റെ പട്രോളിങ്ങിനിടെ പിടിയിലായി. നാലാം തീയതി രാവിലെ പടിഞ്ഞാറേനടയിൽ ബൈക്കിൽ പെൺവേഷത്തിൽ നിന്നയാളെയും കൂടെയുണ്ടായിരുന്നയാളെയും സംശയം തോന്നി പൊലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് വൻ ഗൂഢാലോചന പുറത്തുവന്നത്. സ്ത്രീവേഷമണിഞ്ഞ് നഗരത്തിലിറങ്ങിയത് ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ തൊടുപുഴ മുട്ടം ചോലാമറ്റത്തിൽ പ്രസാദ് (43) ആണെന്നും, ഒപ്പമുണ്ടായിരുന്നത് വധശ്രമക്കേസുകളിലെ പ്രതിയായ തൊടുപുഴ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23) ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് അന്നേദിവസം Read More…








