മുംബൈ: ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിൽ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് തുടർച്ചയായി അവസരം നിഷേധിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി താരത്തിന്റെ ആദ്യകാല പരിശീലകൻ മനീഷ് ഓജ. രാജ്യാന്തര അരങ്ങേറ്റത്തിന് ശേഷം വൈഭവ് സൂര്യവംശിയെയും മലയാളി താരം സഞ്ജു സാംസണെയും അഭിഷേക് ശർമയ്ക്കൊപ്പം മാറ്റിമാറ്റി പരീക്ഷിക്കുകയാണ് ബിസിസിഐ ചെയ്യുന്നത്. അഫ്ഗാനിസ്ഥാനെതിരെ സഞ്ജു ഓപ്പണറായപ്പോൾ, ഏഷ്യൻ ഗെയിംസിൽ വൈഭവിനെ അഭിഷേകിനൊപ്പം ഓപ്പണറാക്കി സഞ്ജുവിനെ മൂന്നാം നമ്പരിലേക്ക് മാറ്റി. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വീണ്ടും സഞ്ജു–അഭിഷേക് കൂട്ടുകെട്ടാണ് ഓപ്പണിംഗിൽ എത്തിയത്. വിൻഡീസിനെതിരായ Read More…
ബലാത്സംഗക്കേസിൽ ജയിൽവാസം, രഞ്ജി ട്രോഫിയിൽ സെഞ്ചുറി, പൊട്ടിക്കരഞ്ഞുപോയി അഭിഷേക് പൊറൽ
ഡെൽഹിക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിലൂടെ തിരിച്ചെത്തിയ അഭിഷേക് പൊറൽ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഐ.പി.എല്ലിൽ ഡെൽഹി കാപിറ്റൽസ് താരമായ ഈ ബംഗാൾ വിക്കറ്റ് കീപ്പർ-ബാറ്റർ, സെഞ്ച്വറി തികച്ചതിന് ശേഷം ഏറെ വികാരാധീനനായി. ജയിലിൽ കഴിഞ്ഞതുൾപ്പെടെയുള്ള പ്രയാസകരമായ മാസങ്ങൾക്ക് ശേഷമാണ് താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. കൽക്കണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോൾ ബംഗാൾ 3 വിക്കറ്റ് നഷ്ടത്തിൽ 304 റൺസ് എടുത്തു. പുറത്താകാതെ 114 റൺസെടുത്ത Read More…
സഞ്ജു ടീമിലുള്ളപ്പോൾ വൈഭവിനെ ബെഞ്ചിലിരുത്തുന്നതിൽ തെറ്റുണ്ടോ? പ്രതികരണവുമായി അശ്വിൻ
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യൻ ടീമിൽ ഇടം നേടാൻ വൈഭവ് സൂര്യവംശിക്ക് സാധിച്ചില്ല. അഭിഷേക് ശർമ്മയും സഞ്ജു സാംസണും ഓപ്പണിംഗ് സ്ഥാനങ്ങളിൽ തുടരുമ്പോൾ സൂര്യവംശിക്ക് ബെഞ്ചിൽ തന്നെ ഇരിക്കേണ്ടി വന്നു. സഞ്ജുവും അഭിഷേകും പൂർണ്ണമായും തിളങ്ങിയിട്ടില്ലെങ്കിലും, 15-കാരനായ സൂര്യവംശിയെ പുറത്തിരുത്താൻ തക്ക മികച്ച പ്രകടനം സഞ്ജു കാഴ്ചവെക്കുന്നുണ്ടെന്നാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ അഭിപ്രായപ്പെടുന്നത്. യുവ ഓപ്പണർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെങ്കിലും, ടീമിലെ കടുത്ത മത്സരം കാരണം തന്റെ ഊഴത്തിനായി Read More…
“എന്റെ പന്തിൽ ഒരു സിക്സ് അടിക്ക്, അടുത്ത പന്തിൽ ഔട്ടാകാം!” ഒന്നല്ല, രണ്ടല്ല, മൂന്നല്ല; 5 തവണ: നമൻ ധീറിന്റെ അപൂർവ ബോളിംഗ് റെക്കോർഡ്
ഇൻഡോർ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അപൂർവവും രസകരവുമായ ഒരു ബോളിംഗ് പ്രതിഭാസമായി മാറിയിരിക്കുകയാണ് യുവ താരം നമൻ ധീർ. വിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ താരത്തിനെതിരെ സിക്സറടിച്ച ശേഷം തൊട്ടടുത്ത പന്തിൽ ബാറ്റർമാർ പുറത്താകുന്ന അപൂർവ കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒന്നല്ല, അഞ്ച് തവണയാണ് നമൻ ധീറിന്റെ പന്തിൽ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് ഈ രീതിയിൽ വിക്കറ്റ് നഷ്ടമായത്. ലക്നൗവിൽ നടന്ന ആദ്യ മത്സരത്തിലെ ഷായ് ഹോപ് മുതൽ ഇൻഡോറിലെ മൂന്നാം Read More…
കടം വാങ്ങിയ ബാറ്റിൽ പ്രിൻസിന്റെ വെടിക്കെട്ട്, പുറത്താകാതെ നേടിയ ആ 13 റണ്ണിന്റെ വിലയറിയാമോ?
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 പോരാട്ടത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് അവസാന ഓവറുകളിൽ പേസർ പ്രിൻസ് യാദവ് നേടിയ നിർണായക റൺസാണ്. ആറു പന്തില്‍ പ്രിന്‍സ് പുറത്താകാതെ നേടിയ 13 റണ്ണിന്റെ വില എന്താണെന്ന് വിജയമാര്‍ജിന്‍ പരിശോധിച്ചാല്‍ വ്യക്‌തം. 14 റണ്ണിനായിരുന്നു ഇന്‍ഡോറില്‍ ഇന്ത്യയുടെ ജയം. പ്രിൻസിന്റെ ഈ സംഭാവന ഉണ്ടായിരുന്നില്ലെങ്കിൽ മത്സരം ഇന്ത്യക്ക് കൈവിട്ടുപോകുമായിരുന്നു. ബാറ്റിംഗിൽ തിളങ്ങാൻ സഹായിച്ച ആ ബാറ്റിന് പിന്നിലെ കഥ മത്സരശേഷം പ്രിൻസ് പങ്കുവെച്ചു. വിൻഡീസ് ബൗളർമാർക്കെതിരെ മികച്ച പ്രകടനം Read More…
‘ഇനിയും എത്രനാൾ അവനെ അവഗണിക്കും? മുഹമ്മദ് ഷമിയുടെ തീപ്പൊരി ബോളിങ്, 30 റൺസിന് 4 വിക്കറ്റ്, ടീം ഇന്ത്യയിലേക്ക് വിളി വരുമോ?
രഞ്ജി ട്രോഫിയിൽ മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത് മുഹമ്മദ് ഷമി വീണ്ടും ശ്രദ്ധേയനാകുന്നു. 2025-ൽ ആണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഞായറാഴ്ച നടന്ന ബംഗാൾ – ഡൽഹി മത്സരത്തിൽ 30 റൺസ് മാത്രം വഴങ്ങി അദ്ദേഹം 4 വിക്കറ്റുകൾ വീഴ്ത്തി. ദേശീയ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന ഷമി, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ സെലക്ടർമാരുടെ ശ്രദ്ധ ആകർഷിക്കുകയാണ്. തന്റെ വേഗതയും കൃത്യതയും പന്തിന്റെ ചലനങ്ങളും കൊണ്ട് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കാനുള്ള കഴിവ് ഷമി ഈ മത്സരത്തിലും Read More…
ഫോറടിച്ചെന്ന് കരുതി പിച്ചിന്റെ നടുവിൽ നിന്നു, പന്തുവന്നപ്പോള്‍ അക്ഷർ ഓടിക്കയറി, തിലക് കുടുങ്ങി! കാണികളെ ഞെട്ടിച്ച അസാധാരണ റണ്ണൗട്ടിന്റെ വീഡിയോ
വിൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിടെ തിലക് വർമ റണ്ണൗട്ടായത് അസാധാരണവും നിരാശാജനകവുമായ രീതിയിൽ . പതിനേഴാം ഓവറിൽ ഗുഡാകേഷ് മോട്ടി എറിഞ്ഞ പന്ത് അക്ഷർ പട്ടേൽ ഡീപ് ബാക്ക്‌വേർഡ് സ്ക്വയർ ലെഗ് അതിർത്തിയിലേക്ക് തിരിച്ചുവിട്ടു. അവിടെ ഫീൽഡ് ചെയ്തിരുന്ന കമിൽ പുരാൻ ഡൈവ് ചെയ്ത് പന്ത് ബൗണ്ടറി കടക്കാതെ തടഞ്ഞെങ്കിലും പന്ത് നാല് റൺസ് നേടിയെന്ന് കരുതിയ ബാറ്ററമാർ പിച്ചിന് നടുവിൽ തന്നെ നിൽക്കുകയായിരുന്നു. തുടർന്ന് പുരാൻ എറിഞ്ഞ പന്ത് കണ്ട് അക്ഷർ വേഗത്തിൽ ക്രീസിലെത്തി. എന്നാൽ Read More…
പവർപ്ലേയിലെ ‘സിക്സർ രാജാവായി’ അഭിഷേക് ശർമ! വേഗത്തിൽ 2000 റൺസ് തികച്ച് ലോകറെക്കോർഡ്!
ഇൻഡോറിൽ വെസ്റ്റിൻഡീസിനെതിരെയുള്ള മൂന്നാം ട്വന്റി20 മത്സരത്തിൽ ലോകറെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമ. 30 പന്തിൽ 69 റൺസ് അടിച്ചുകൂട്ടിയ അഭിഷേക്, ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 2,000 ട്വന്റി20 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് നേടിയത്. വെറും 1,024 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 1,164 പന്തുകളിൽ നിന്ന് ഈ റെക്കോർഡ് സ്വന്തമാക്കിയ സൂര്യകുമാർ യാദവിനെ മറികടന്നാണ് അഭിഷേകിന്റെ മുന്നേറ്റം. മത്സരത്തിൽ വെറും 18 പന്തിൽ നിന്ന് അർധസെഞ്ചറി തികച്ച അഭിഷേക്, വെസ്റ്റിൻഡീസിനെതിരെ Read More…
ബോളർമാർക്കും ‘പിടി’യുണ്ട് കേട്ടോ! വെസ്റ്റിൻഡീസിനെ എറിഞ്ഞൊതുക്കി ഇന്ത്യയ്ക്ക് ജയം; പരമ്പരയിൽ ലീഡ്!
ഇൻഡോറിൽ നടന്ന മൂന്നാം ട്വന്റി20 മത്സരത്തിൽ വെസ്റ്റിൻഡീസിനെ 14 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2–1ന് മുന്നിലെത്തി. ഇന്ത്യ ഉയർത്തിയ 224 റൺസിന്റെ വലിയ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങും രണ്ട് വിക്കറ്റെടുത്ത നമൻ ധീറുമാണ് ഇന്ത്യയ്ക്ക് നിർണായക വിജയം സമ്മാനിച്ചത്. വിൻഡീസിനായി ഷിമ്രോൺ ഹെറ്റ്‌മയർ 43 റൺസും കമിൽ പുരാൻ 42 റൺസുമെടുത്ത് മികച്ച പോരാട്ടം Read More…














