Featured Sports

വേണ്ടത് വമ്പൻ വിജയം, തോറ്റു തുന്നംപാടി ചെന്നൈ, സഞ്ജു ഗോള്‍ഡൻ ഡക്ക്; പ്ലേ ഓഫ് കാണാതെ പുറത്ത്

അഹമ്മദാബാദ്∙ ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. നിർണായകമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് വൻ തോൽവി വഴങ്ങിയതോടെയാണ് ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചത്. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ 89 റൺസിന്റെ കൂറ്റൻ വിജയമാണ് ചെന്നൈയ്ക്കെതിരെ ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 13.4 ഓവറിൽ 140 റൺസിന് എല്ലാവരും Read More…

Featured Sports

ആരാണ് ഗുർനൂർ ബ്രാർ? ഗില്ലുമായി പഴയ ബന്ധം, അഫ്ഗാനിലേയ്ക്കുള്ള ടീമിൽ ഇടംനേടിയ 6.5 അടിക്കാരന്‍, ഐ.പി.എല്ലില്‍ കളിക്കാനായില്ല

ആഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കും ടെസ്റ്റ് മത്സരത്തിനുമുള്ള ഇന്ത്യൻ ടീമിൽ പഞ്ചാബിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാർ ഇടംപിടിച്ചു. ആഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഇതുവരെ അന്താരാഷ്ട്ര മത്സരം കളിക്കാത്ത മൂന്ന് യുവതാരങ്ങൾക്കാണ് ബി.സി.സി.ഐ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളി നൽകിയത്. ഇതില്‍ രണ്ടുപേര്‍ നിലവിൽ നടക്കുന്ന 2026-ലെ ഐ.പി.എല്ലിന്റെ ഭാഗമാണ് മാനവ് സുതാറും ഹർഷ് ദുബെയും. എന്നാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച മറ്റൊരു പേര് പഞ്ചാബിൽ നിന്നുള്ള 6.5 അടി ഉയരമുള്ള ഫാസ്റ്റ് ബൗളറായ ഗുർനൂർ Read More…

Featured Sports

മിന്നല്‍പ്പിണറായി വൈഭവ്, 38 പന്തിൽ 93, ജുറേലിന് അർധ സെഞ്ചറി, രാജസ്ഥാന് വമ്പൻ വിജയം, പ്ലേ ഓഫിനരികെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. മത്സരത്തിൽ ലക്നൗ ഉയർത്തിയ 221 റൺസ് എന്ന വലിയ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ ഏഴാം വിജയത്തോടെ 14 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നിലവിൽ 0.083 നെറ്റ് റൺറേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരത്തിൽക്കൂടി വിജയിക്കാൻ സാധിച്ചാൽ പ്ലേ ഓഫ് ഉറപ്പാക്കാം. രാജസ്ഥാന്റെ വിജയത്തിൽ 93 Read More…

Featured Sports

ചെന്നൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം, പ്ലേഓഫിലേക്ക് ഹൈദരാബാദ്; ഇഷാൻ കിഷന് അർധ സെഞ്ച്വറി

ചെന്നൈയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് യോഗ്യത നേടി. ചെന്നൈ ഉയർത്തിയ 181 റൺസ് എന്ന വിജയലക്ഷ്യം ആറ് പന്ത് ബാക്കിനിൽക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെയും മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഹെൻറിച്ച് ക്ലാസന്റെയും പ്രകടനമാണ് ഹൈദരാബാദിന് തുണയായത്. ഈ വിജയത്തോടെ ഹൈദരാബാദിനൊപ്പം ഗുജറാത്ത് ടൈറ്റൻസും പ്ലേഓഫ് ഉറപ്പിച്ചു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് 20 Read More…

Featured Sports

രാജസ്ഥാന് മൂന്നാം തോൽവി, ആറാം സ്ഥാനത്തേക്കു വീണു, പ്ലേ ഓഫ് സാധ്യതകൾ തുലാസില്‍, ഡൽഹിക്ക് അഞ്ച് വിക്കറ്റ് ജയം

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ഈ തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ കടുത്ത പ്രതിസന്ധിയിലായി. മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സീസണിൽ ആറാം തോൽവി വഴങ്ങിയ രാജസ്ഥാൻ നിലവിൽ 12 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവർക്ക് ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. അതേസമയം, വിജയത്തോടെ Read More…

Featured Sports

ഗുജറാത്തിന്റെ പ്ലേഓഫ് മോഹങ്ങൾക്ക് കൊൽക്കത്തയുടെ ‘ബ്ലോക്ക്’; റൺവേട്ടയിൽ ഗിൽ തിളങ്ങിയിട്ടും രക്ഷയില്ല

കൊൽക്കത്തയും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 29 റൺസിന്റെ തകർപ്പൻ ജയം. പ്ലേഓഫ് ഉറപ്പാക്കാൻ ഒരു ജയം മാത്രം വേണ്ടിയിരുന്ന ഗുജറാത്തിനെ, ആദ്യം ബാറ്റ് ചെയ്ത് 247 റൺസെടുത്ത കൊൽക്കത്ത വിജയകരമായി തടയുകയായിരുന്നു. കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (85), ജോസ് ബട്‍ലർ (57), സായ് സുദർശൻ (53*) എന്നിവർ പൊരുതിയെങ്കിലും ടീമിനെ Read More…

Sports

സയിം അയൂബ് ക്ലീൻ ബൗൾഡ്! പാക് താരത്തെ വിറപ്പിച്ച സ്കൂൾ കുട്ടിയുടെ ‘മാന്ത്രിക പന്ത്’; വീഡിയോ വൈറൽ

നോ ലുക്ക് ഷോട്ട് കളിക്കാൻ പേര് കേട്ട പാകിസ്ഥാൻ ഓപ്പണർ സെയിം അയൂബിന് ഇത്തവണ പിഴച്ചത് ഒരു സ്കൂള്‍ കുട്ടിക്ക് മുമ്പിലാണ്. ഒരു പരിശീലന സെഷനിടെ സ്കൂൾ കുട്ടി എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡായ താരത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കുട്ടിയുടെ പന്ത് സെയിം അയൂബിന്റെ സ്റ്റമ്പ് തെറിപ്പിക്കുന്നത് വീഡിയോയാണ് പ്രചരിക്കുന്നത്. കുട്ടിയുടെ മികച്ച പ്രകടനത്തെ അവിടെയുണ്ടായിരുന്നവർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. തന്നെ പുറത്താക്കിയ കൊച്ചു ബൗളറെ അഭിനന്ദിക്കാനും സെയിം അയൂബ് മറന്നില്ല. പരിശീലനത്തിന് ശേഷം ഒപ്പിട്ട Read More…

Featured Sports

8 സിക്സര്‍, 2.4 ഓവറില്‍ 63 റൺസ്! 19 വിക്കറ്റ് വീഴ്ത്തിയ കാംബോജിനെ ‘തല്ലിത്തോൽപ്പിച്ച്’ മിച്ചൽ മാർഷും കൂട്ടരും, ആരും ആഗ്രഹിക്കാത്ത റെക്കോർഡ്

ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് അൻഷുൽ കാംബോജ്. സീസണിലുടനീളം 19 വിക്കറ്റുകളുമായി ചെന്നൈയുടെ മികച്ച ബൗളര്‍. എന്നാൽ വെള്ളിയാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നടന്ന സീസണിലെ പന്ത്രണ്ടാം മത്സരത്തിൽ അത്ര സുഖകരമല്ലാത്ത ഒരു റെക്കോർഡിലാണ് താരം പേരുചേർത്തത്. ഒരു ഐപിഎൽ ഇന്നിങ്‌സിൽ എട്ട് സിക്‌സറുകൾ വഴങ്ങുന്ന ചരിത്രത്തിലെ രണ്ടാമത്തെ ബൗളറായി കാംബോജ് മാറി. ഇതിനുമുമ്പ് 2023-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് താരം യഷ് Read More…

Featured Sports

എന്നാലും എന്തായിരിക്കും ആ കുറിപ്പിൽ? വൈറലായി ആകാശ് സിങ്ങിന്റെ വേറിട്ട വിക്കറ്റ് ആഘോഷം- വീഡിയോ

ക്രിക്കറ്റ് മൈതാനങ്ങളിൽ വിക്കറ്റ് നേട്ടത്തിന് ശേഷം ബൗളർമാർ പലവിധത്തിൽ ആഘോഷിക്കാറുണ്ട്. എന്നാൽ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തിൽ കണ്ടത് ഏറെ വ്യത്യസ്തമായ ഒരു വിക്കറ്റാഘോഷമായിരുന്നു. ലഖ്‌നൗവിനായി കളിച്ച ആകാശ് മഹാരാജ് സിങ്ങാണ് ഈ വ്യത്യസ്തമായ ആഘോഷത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്നത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ ചെന്നൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ വിറപ്പിക്കുന്ന പ്രകടനമാണ് ആകാശ് പുറത്തെടുത്തത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ എന്നീ Read More…