ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടീം രാജസ്‌ഥാന്‍ റോയല്‍സ് വിടാനുള്ള തീരുമാനം വ്യക്‌തിപരമാണെന്നും വളരെ വ്യക്‌തമായി ചിന്തിച്ചെടുത്തതാണെന്നും സഞ്‌ജു സാംസണ്‍. രാജസ്‌ഥാന്‍ റോയല്‍സിനൊപ്പമുള്ള യാത്ര സ്വാഭാവികമായ ഒരു പൂര്‍ണതയിലെത്തിയെന്നു തോന്നി. തുടരുന്നതിന് പകരം കരിയറിലെ പുതിയൊരു അധ്യായം തേടി മുന്നോട്ട് പോകാനാണു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു കൂടുമാറിയതെന്നും സഞ്‌ജു വിശദീകരിച്ചു. ഐ.പി.എല്ലില്‍ സി.എസ്.കെയ്‌ക്കായുള്ള സഞ്‌ജുവിന്റെ അരങ്ങേറ്റ മത്സരം ഗുവാഹത്തിയിലെ ബര്‍സാപാറ സ്‌റ്റേഡിയത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനെതിരേ തന്നെയാണ്. വൈകാരികമായ നിമിഷമായിരിക്കുമെങ്കിലും കാര്യങ്ങളെ ലളിതമായി കാണാനാണ് ഇന്ത്യയുടെ Read More…
അതാ… ഒരാള്‍ ചിരിക്കുന്നു, ക്യൂവിൽനിന്നു മാറി, പുറകോട്ടു വന്ന് കെട്ടിപ്പിടിച്ച് സഞ്ജു– വൈറൽ വിഡിയോ
ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ സംഘടിപ്പിച്ച ‘നമൻ’ പുരസ്കാര വേദിയിൽ മലയാളി താരം സഞ്ജു സാംസണും കെ.എൽ. രാഹുലും തമ്മിലുള്ള ഹൃദ്യമായ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. 2025-26 കാലയളവിൽ വിവിധ ലോകകപ്പുകൾ നേടിയ ഇന്ത്യൻ പുരുഷ-വനിതാ ടീമുകളെ ആദരിക്കാനായി ഒരുക്കിയ ചടങ്ങിലാണ് ആരാധകരുടെ മനംകവർന്ന ഈ സംഭവം നടന്നത്. ചാംപ്യൻസ് ട്രോഫി ജേതാക്കളായ ടീമംഗങ്ങൾക്കൊപ്പം സദസ്സിലിരുന്ന രാഹുൽ, വേദിയിലേക്ക് നടന്നുനീങ്ങുകയായിരുന്ന സഞ്ജുവിനെ ചിരിയോടെ അഭിവാദ്യം ചെയ്തതാണ് വീഡിയോയുടെ തുടക്കം. തനിക്ക് പിന്നിൽനിന്ന് വിളിച്ചത് രാഹുലാണെന്ന് Read More…
പോക്‌സോ കേസിൽ അന്വേഷണം നേരിടുന്ന ക്രിക്കറ്റ് താരം യഷ് ദയാലിന്റെ മിന്നുകെട്ട്; വീഡിയോ വൈറൽ
ഇന്ത്യൻ ക്രിക്കറ്റ് താരം യഷ് ദയാൽ വിവാഹിതനായി. സാമൂഹിക മാധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും വലിയ ചർച്ചയായിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്കിടയിലാണ് താരം രഹസ്യമായി വിവാഹം കഴിച്ചത്. ദീർഘകാല സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്വേത പുണ്ടിറാണ് വധു. മറ്റ് ക്രിക്കറ്റ് താരങ്ങളെയൊന്നും പങ്കെടുപ്പിക്കാതെ, ഫെബ്രുവരി 4-ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളം വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യുകയും ക്രിക്കറ്റ് കരിയർ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തു എന്ന ഗുരുതരമായ പോക്സോ കേസ് Read More…
എനിക്കിന്ന് പഴങ്കഞ്ഞിയും മീനും കപ്പയും ചമ്മന്തിയും വേണമെന്ന് സഞ്ജു സാംസണ്‍ ! വിന്‍ഡീസിനെതിരേ 97 റൺസടിച്ചശേഷം ഡയറ്റ് ബ്രേക്ക് ചെയ്ത കഥ വൈറലാകുന്നു
2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ പുറത്താകാതെ 97 റൺസും, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ന്യൂസിലൻഡിനെതിരായ ഫൈനലിലും 89 റൺസ് വീതവും സഞ്ജു അടിച്ചുകൂട്ടി. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയ സഞ്ജുവിനെ തേടി ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവുമെത്തി. ഈ ചരിത്ര നേട്ടത്തിന് പിന്നിൽ സഞ്ജു നടത്തിയ കഠിനമായ തയ്യാറെടുപ്പുകളെക്കുറിച്ചും ഭക്ഷണക്രമത്തിലെ നിയന്ത്രണങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് Read More…
മൈതാനം മുഴുവൻ ഓടിത്തീർത്ത് ഒരു അത്ഭുത ഗോൾ! ഏറ്റവും പ്രായം കുറഞ്ഞ ഗോൾ വേട്ടക്കാരനായി 16-കാരൻ- ത്രസിപ്പിക്കുന്ന വീഡിയോ
ആഴ്സണലിന്റെ 16 വയസ്സുകാരനായ വിങ്ങർ മാക്സ് ഡൗമാൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡ് സ്വന്തമാക്കി. ശനിയാഴ്ച എവർട്ടണിനെതിരായ മത്സരത്തിൽ ആഴ്സണൽ 2-0 ന് വിജയിച്ചപ്പോൾ ഇഞ്ചുറി ടൈമിലായിരുന്നു ഡൗമാന്റെ അവിസ്മരണീയമായ ഗോൾ. സ്വന്തം പകുതിയിൽ നിന്ന് പന്ത് സ്വീകരിച്ച ഡൗമാൻ, രണ്ട് എവർട്ടൺ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഗ്രൗണ്ടിന്റെ പകുതിയോളം ഒറ്റയ്ക്ക് ഓടിക്കയറിയാണ് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് എത്തിച്ചത്. കോർണർ കിക്ക് എടുക്കുന്ന സമയത്ത് എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് Read More…
പന്തെടുത്ത് നല്‍കാന്‍ കുനിഞ്ഞ പാക്ക് താരത്തെ റൺഔട്ടാക്കി ബംഗ്ലദേശ് ബോളർ, ഹെൽമറ്റും ഗ്ലൗസും വലിച്ചെറിഞ്ഞ് താരം- വീഡിയോ
മിർപുർ∙ പാക്കിസ്ഥാൻ–ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിനിടെ ഗ്രൗണ്ടിൽ അരങ്ങേറിയത് അപ്രതീക്ഷിത നാടകങ്ങൾ. മാന്യതയുടെ പേരിൽ പന്തെടുത്തു നൽകാൻ ശ്രമിച്ച പാക്ക് ബാറ്റർ സൽമാൻ അലി ആഗയെ ബംഗ്ലാദേശ് ബോളർ മെഹ്ദി ഹസൻ മിറാസ് റൺഔട്ടാക്കിയതാണ് വൻ വിവാദമായത്. അപ്രതീക്ഷിതമായി പുറത്തായതിന്റെ ഞെട്ടലിലും രോഷത്തിലും ഹെൽമറ്റും ഗ്ലൗസും ഗ്രൗണ്ടിൽ വലിച്ചെറിഞ്ഞാണ് താരം മടങ്ങിയത്. ബംഗ്ലാദേശ് താരത്തിന്റെ തന്ത്രപരമായ നീക്കം പാക്ക് പാളയത്തെ ഒന്നടങ്കം സ്തബ്ധരാക്കി. ട്വന്റി20 ലോകകപ്പിലെ പരാജയഭാരം പേറി ബംഗ്ലാദേശിലെത്തിയ പാക്കിസ്ഥാന് ആദ്യ മത്സരത്തിലും തോൽവി നേരിടേണ്ടി വന്നിരുന്നു. Read More…
‘ദക്ഷിണാഫ്രിക്ക മണ്ടന്മാര്‍, ഇന്ത്യയെ പുറത്താക്കാന്‍ വിന്‍ഡീസിനോടു തോറ്റു കൊടുക്കണമായിരുന്നു’: ഇംഗ്ലണ്ട് മുന്‍ നായകന്‍
ലണ്ടന്‍: അടുത്തിടെ സമാപിച്ച ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ കളിച്ചവരില്‍ മണ്ടന്‍ ടീം ദക്ഷിണാഫ്രിക്കയെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടമുയര്‍ത്താന്‍ കാരണം ദക്ഷിണാഫ്രിക്കയുടെ വങ്കത്തരമാണെന്ന് വോണിന്റെ പരിഹാസം. ‘സ്റ്റിക് ടു ക്രിക്കറ്റ്’ പോഡ്കാസ്റ്റിലായിരുന്നു കമന്റേറ്റര്‍ കൂടിയായ വോണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിവാദ പ്രസ്താവന നടത്തിയത്. ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കു നല്ല അവസരമുണ്ടായിരുന്നു. സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസിനോടു തോറ്റു കൊടുത്തിരുന്നെങ്കില്‍ ഇന്ത്യയുടെ വഴിയടയുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ടൂര്‍ണമെന്റിലെ കരുത്തരെ ഏതുവിധേനയും തുടക്കത്തിലേ പുറത്താക്കുകയാണ് Read More…
മറ്റാരും തൊട്ടില്ല, പക്ഷേ കാവ്യ മാരൻ വിട്ടില്ല! ഇന്ത്യൻ സൈന്യത്തെ പരിഹസിച്ച അബ്രാറിനെ 2.34 കോടിക്ക് സ്വന്തമാക്കി സൺറൈസേഴ്സ്!
‘ഓപ്പറേഷൻ സിന്ദൂറി’നെ പരിഹസിച്ച പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സ്വന്തമാക്കിയ സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. ലണ്ടനിൽ നടന്ന ‘ദി ഹണ്ട്രഡ്’ 2026 ലേലത്തിൽ, തന്റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സ് ലീഡ്സ് ടീമിലേക്കാണ് കാവ്യ പാക് താരത്തെ തിരഞ്ഞെടുത്തത്. ഏകദേശം 2.34 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) അബ്രാർ അഹമ്മദിനെ കാവ്യയുടെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. മുൻപ് ഇന്ത്യൻ സൈന്യത്തെയും ‘ഓപ്പറേഷൻ സിന്ദൂറി’നെയും ചായ കുടിക്കുന്ന ചിത്രം പങ്കുവെച്ച് പരിഹസിച്ച താരമാണ് അബ്രാർ Read More…
ദേശീയ പതാകയെ അപമാനിച്ചു ? പാണ്ഡ്യക്കെതിരേ പരാതി
മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ പരാതി. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ജയിച്ച ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടെ ഹാര്‍ദിക് ദേശീയ പതാകയെ അപമാനിച്ചെന്നാണു പോലീസില്‍ നല്‍കിയ പരാതി. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷങ്ങൾക്കിടെ പാണ്ഡ്യ പതാക ശരീരത്തിൽ ചുറ്റുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വാജിദ് ഖാനാണ് പരാതി നൽകിയത്. പാണ്ഡ്യയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്നും ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരാതിയിൽ പറയുന്നു. Read More…














